Sunday, June 15, 2014

സംസ്കാരത്തിന്റെ ഭൌതികം

പി പി ഷാവാസ്

സാംസ്കാരികഭൌതികവാദം എന്ന പരികല്പ മലയാളത്തില്‍ ഇതാദ്യമല്ല. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ റായ്മണ്ട് വില്യംസി ഉപജീവിച്ച്  എണ്‍പതുകളില്‍ത്തന്നെ കേരളത്തില്‍ ‘സാംസ്കാരികഭൌതികവാദം’ ചര്‍ച്ചചെയ്യുകയുണ്ടായി. കെ. സച്ചിദാന്ദന്റെ സാംസ്കാരികഭൌതികവാദത്തിലേക്ക് എന്ന ലേഖം, ഗ്രാംഷിയെ ഉപജീവിച്ച്് വില്യംസ് വികസിപ്പിച്ച ഈ ആശയപരികല്പയെ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. ബി. രാജീവും ടി. കെ. രാമചന്ദ്രും എ. സോമും ഈ സങ്കല്പങ്ങളെ തങ്ങളുടെ എഴുത്തുകളില്‍ പ്രയോഗിക്കുകയുണ്ടായി. വചരിത്രവാദത്തെ പരിചയപ്പെടുത്തുന്ന  പുസ്തകത്തില്‍ ഗ്രീന്‍ബ്ളാറ്റിന്റെ പരികല്പകളെ പരിഗണിക്കുമ്പോള്‍ ദിലീപ്രാജ് ‘വചരിത്രവാദത്ത്ി', സാംസ്കാരികഭൌതികവാദവുമായുള്ള ചാര്‍ച്ചയെ ചര്‍ച്ചചെയ്തിരുന്നു. ഷിബു മുഹമ്മദ് മലയാളത്തില്‍ ആദ്യമായി ടെലിവിഷക്കുെറിച്ച് ടത്തിയ പഠവും റായ്മണ്ട് വില്യംസ് മുന്നോട്ടുവെച്ച ബഹുജമാധ്യമങ്ങളുടെ ‘സാംസ്കാരികഉല്‍പാദം’എന്ന പരികല്പയെ പിന്തുടര്‍ന്നായിരുന്നു. കെ. ഇ. എന്‍., പി. കെ. പോക്കര്‍, വി. സി. ശ്രീജന്‍, സുില്‍ പി. ഇളയിടം എന്നിവരുടെ സാംസ്കാരികവിമര്‍ശസംരഭങ്ങളിലും ഈ പരികല്പയെ തങ്ങളുടെ ഉപാധിയായി വികസിപ്പിച്ചിട്ടുണ്ട്. ിസാര്‍ അഹമ്മദിന്റെ പഠങ്ങളുടെ സമാഹാരമായ ‘ഒരു സാമൂഹ്യകാഴ്ചപ്പാടില്‍ിന്ന്' എന്ന പുസ്തകത്തിലെ വിശകലങ്ങളിലും പൊതുവില്‍ സാംസ്കാരികഭൌതികവാദത്തിന്റെ സങ്കല്പങ്ങളെ പിന്‍പറ്റുന്ന ിരീക്ഷണങ്ങള്‍ കാണാം. ഈ വിമര്‍ശസമ്പ്രദായം സ്വകീയമായ ിലയില്‍ തന്റെ ചരിത്രപഠസംരഭങ്ങളില്‍ ഡോ. കെ. എന്‍. പണിക്കര്‍ പ്രയോഗിച്ചു. അങ്ങ മലയാളത്തിലെ സാംസ്കാരിക വിമര്‍ശത്തിന്റെ ഉപാധികളിലൊന്നായി ഈ സങ്കല്പം  രിേട്ടും അല്ലാതെയും ഉപയോഗിച്ചുപോരുന്നു. 
ഔദ്യോഗികമാര്‍ക്സിസം സാമ്പത്തികമാത്രവാദത്തില്‍ ഊന്നിയ സമീപങ്ങള്‍കൊണ്ട് ഉപരിപ്ളവമായിത്തീര്‍ന്ന പരിതസ്ഥിതിയിലായിരുന്നു, സംസ്കാരത്തിന്റെ മണ്ഡലത്തിലെ മാര്‍ക്സിസ്റ്റ് ഉപാധികള്‍ വികസിപ്പിക്കുക എന്ന വ്യഗ്രതയോടെ, കേരളത്തിലെ ഇടതുപക്ഷ സാംസ്കാരികപ്രവര്‍ത്തകരുടെയും ചിന്തകരുടെയും ഭാഗത്തു ിന്ന് ഈ ശ്രമങ്ങള്‍ ഉണ്ടായത്. ലിെപ്പാെേലും തങ്ങള്‍ സ്റ്റാന്‍ലിന്റെ എഴുത്തുകളിലൂടെയാണ് വായിച്ചത് എന്ന് ഇ. എം. എസ്സിന്റെ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചാന്തരമുള്ള കുറ്റസമ്മതത്തിന്റെ (മാര്‍ക്സ്-എംഗല്‍സ്-ലിെന്‍ ആശയപ്രപഞ്ചം-ചിന്ത ബുക്സ്)  പശ്ചാത്തലത്തില്‍ ാക്കുമ്പോള്‍, എഴുപതുകളിലെ സാംസ്കാരികജാഗരണത്തിന്റെ മുന്‍സൂചിപ്പിച്ച ഉണര്‍വ്വ് വിശേഷിച്ചും ശ്രദ്ധാര്‍ഹമായിരുന്നു. ഇ.എം.എസ്. പ്രകാശം ിര്‍വ്വഹിച്ച, രവീന്ദ്രന്‍ എഡിറ്റ്ചെയ്ത ിള ബുക്സിന്റെ പുസ്തകം (കലാവിമര്‍ശം മാര്‍ക്സിസ്റ്റ് മാദണ്ഡം) ഈ ദിശയിലുള്ള മലയാളത്തിലെ പ്രധാപ്പെട്ട ചുവടുവെയ്പായിരുന്നു. പൊതുവെ പാശ്ചാത്യമാര്‍ക്സിസം എന്നു വിളിക്കപ്പെട്ട സൈദ്ധാന്തിക അ്വഷണങ്ങള്‍ ഈ പുസ്തകത്തില്‍ ഗഹമായി ചര്‍ച്ചചെയ്യപ്പെട്ടു. ഈ ചര്‍ച്ചയുടെ പ്രഭാവം മലയാളത്തില്‍ എണ്‍പതുകള്‍ക്കവസാംവരെ ിലിന്നു. 
സംസ്കാരികരംഗത്തെ മൂലധം ഒരു പ്രധാ പ്രവര്‍ത്ത സ്ഥലിയായി മാറ്റിയ  സമകാലപരിതസ്ഥിതിയെയാണ് ഫലത്തില്‍ ഈ ഉദ്യമങ്ങള്‍ സംബോധചെയ്തത്. മലയാളത്തിലെ സാംസ്കാരികവും സൈദ്ധാന്തികവുമായ അ്വഷണങ്ങള്‍ക്ക് ഇത് സഹായകമായിത്തീര്‍ന്നു. അതേസമയം ഉല്‍പാദമേഖലയിലേക്ക് സംസ്കാരത്തിന്റെ മണ്ഡലവും വിവസ്ത്രമാക്കപ്പെട്ട സാഹചര്യങ്ങളെ സംബോധചെയ്യാുള്ള വിമുഖത യാഥാസ്ഥിതിക മാര്‍ക്സിസ്റ്റുകളുടെ പരാധീതയായി ഇന്നും തുടരുന്നു. ഉത്തരാധുികതയും ഉത്തരഘടാവാദവും എഴുതിത്തള്ളേണ്ട സൈദ്ധാന്തികപരികല്പകളാണെന്നുംഅവ മുച്ചൂടും മാര്‍ക്സിസ്ററ് വിരുദ്ധമാണെന്നും, അായാസം പ്രസ്താവ ടത്താന്‍ മടികാണിക്കാത്ത യാഥാസ്ഥിതികമാര്‍ക്സിസ്റ്റ് സമീപംതന്നെയാണ് ഇന്നും മലയാളത്തില്‍ വിലസുന്നത്. എന്നാല്‍, മുതലാളിത്തത്തിന്റെയും അതിന്റെ ഉല്പന്നമായ ഫാസിസത്തിന്റെയും പദ്ധതികള്‍ക്കെതിരെയാണ് തങ്ങളുടെ തത്വചിന്ത എന്ന് അവരില്‍ പലരും തുറന്നു പറഞ്ഞിട്ടുണ്ട്. (ദറിദ, ഫൂക്കോ, ദല്യൂസ്). ആ അര്‍ത്ഥത്തിലും ‘സാംസ്കാരികഭൌതികവാദം' ഉത്തരഘടാവാദചിന്തയിലേക്ക് മാര്‍ക്സിസത്തിന്റെ പാലം പണിയുന്നു’ എന്ന ിരീക്ഷണത്തിന്റെ വെളിച്ചത്തിലും, ഈ പരികല്പ വീണ്ടും ചര്‍ച്ചയ്ക്കെടുക്കുന്നത് അധികപ്പറ്റാവില്ല. മ്മുടെ മുഖ്യധാരാമാര്‍ക്സിസം രിേടുന്ന ലിിെസ്റ്റ് പരാധീതകളുടെ സമകാല ദുരന്തഭൂമിയില്‍, സോവിയറ്റ് പരാജയത്തിും ിയോഫാസിസ്റ്റ് ഭീഷണിക്കും ടുവിലിരുന്ന് മുക്ക് വീണ്ടും പുരാലോച ടത്താം. ആ ദിശയില്‍ ഒരു ശ്രമമാണ് കെ. എന്‍. പണിക്കരുടെ ഇവിടെ സമാഹരിക്കുന്ന ഈ ലേഖസമാഹാരം. സാംസ്കാരിക മാര്‍ക്സിസത്തിന്റെ സൈദ്ധാ ന്തികപാഠങ്ങളും, അത് പ്രയോഗിക്കുന്ന ചരിത്രപഠങ്ങളുംകൊണ്ട് സവിശേഷമായ ഈ സമാഹാരം സമകാലിക ഇടതുപക്ഷ ചിന്തയ്ക്ക് മുതല്‍ക്കൂട്ടാവും. അത്തരത്തില്‍ ഒരു സൂക്ഷ്മവായയെ സഹായിക്കുന്ന ചില പരികല്പകള്‍ ഇവിടെ ചര്‍ച്ച ചെയ്യാം.
സാംസ്കാരിക ഉല്‍പാദം എന്ന തന്റെ സിദ്ധാന്തം രൂപീകരിക്കുന്ന പ്രക്രിയയില്‍, മാര്‍ക്സിന്റെ സിദ്ധാന്തങ്ങളുടെ പ്രചോദത്തില്‍ിന്നുതന്നെ, അതിന്റെ പരിമിതികളെ സമകാലീകസാഹചര്യങ്ങളില്‍ ിന്നുകൊണ്ട് മസ്സിലാക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യേണ്ടതിന്റെ അിവാര്യതയെക്കുറിച്ച് റായ്മണ്ട് വില്യംസ് ബോധവാായിരുന്നു. അദ്ദേഹം വിശദീകരിക്കുന്നത് ാക്കുക:
“മാര്‍ക്സില്‍ിന്ന് പഠിക്കുക എന്നാല്‍, സിദ്ധാന്തങ്ങള്‍ രൂപീകരിക്കുകയോ ഏതെങ്കിലും തരത്തിലുളള പരികല്പകള്‍ രൂപപ്പെടുത്തുകയോ ചെയ്യുക എന്നല്ല. കലയെയും ആശയങ്ങളെയും കാര്യത്തില്‍ പലരും ചൂണ്ടിക്കാണിക്കാറുള്ളതുപോലെ, ഇതു വിശേഷിച്ചും ശരിയാണ്. ഇക്കാര്യങ്ങളില്‍ മാര്‍ക്സിന്റെ ഏറ്റവും ശ്രദ്ധേയമായ ിരീക്ഷണങ്ങളും ിര്‍ദ്ദേശങ്ങളും അദ്ദേഹത്ത്ി വികസിപ്പിക്കാാ,പൂര്‍ണ്ണമായി പ്രകാശിപ്പിക്കാാ കഴിഞ്ഞിട്ടില്ല. അവയെല്ലാം പലപ്പോഴും  അക്കാലത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന ആശയങ്ങളാല്‍ പരിമിതപ്പെട്ടിരുന്നു. രണ്ടു മേഖലകളില്‍ വിശേഷിച്ചും ഈ പരിമിതികള്‍ വളരെയേറെയായിരുന്നു. അതില്‍ ആദ്യത്തേത്, സാംസ്കാരിക ഉല്‍പാദത്തിന്റെ സാമൂഹികവും ഭൌതികവുമായ ഉപാധികളുടെയും സാഹചര്യങ്ങളുടെയും  ചരിത്രത്തെ സംബന്ധിച്ചാണ്. സാംസ്കാരിക ഉല്‍പാദപ്രക്രിയയെപ്പറ്റിയുള്ള ആശയങ്ങളെ അതിന്റേതായ പരികല്പകളില്‍ സ്ഥാപിച്ചെടുക്കുക എന്നത് ഏതു ചരിത്രപരമായ ഭൌതികവാദത്തിന്റെയും അിവാര്യമായ കടമയാണ്. രണ്ടാമതായി, ഭാഷയുടെ സ്വഭാവം. ഭാഷയെ  ഒരു ഭൌതികവസ്തു എന്ന ിലയില്‍ ചുരുങ്ങിയ തോതില്‍ മാര്‍ക്സ് തിരിച്ചറിഞ്ഞിരുന്നു. പ്രായോഗികമായ അവബോധം എന്ന ിലയില്‍ ഭാഷയെ ിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ത്തന്നെ, മാര്‍ക്സിസിന്റെ പില്‍ക്കാല എഴുത്തുകളിലെ ഭൌതികം, ധൈഷണികം, അടിത്തറ, ഉപരിഘട, യാഥാര്‍ത്ഥ്യം, അവബോധം തുടങ്ങിയ വര്‍ഗീകരണങ്ങള്‍ പ്രധാപ്പെട്ടതും അടിസ്ഥാപരവുമാണ്. സാമൂഹികവും ഭൌതികവുമായ പ്രക്രിയ എന്ന ിലയില്‍, സംസ്കാരത്തിന്റെയും ഭാഷയുടെയും ഭൌതിക ഉല്‍പാദത്തിന്റെ ഏറ്റവും സജീവമായ അര്‍ത്ഥങ്ങളില്‍ ിന്നു മാത്രമാണ്, ഇപ്പോള്‍ അടിയന്തരാവശ്യമായിത്തീര്‍ന്നിരിക്കുന്ന ഒരു സാംസ്കാരികസിദ്ധാന്തം വികസിപ്പിക്കാന്‍ ആവുകയുള്ളൂ. ഇത്തരമൊരു സിദ്ധാന്തം ഇന്ന് മാര്‍ക്സിസത്തില്‍, സാമൂഹിക ഉല്‍പാദത്തിന്റെയും വികാസത്തിന്റേയും കേന്ദ്ര പ്രശ്മായി പരിഗണിക്കേണ്ടതുണ്ട്.  മാര്‍ക്സ് അത്തരം  ഒരു സാംസ്കാരികസിദ്ധാന്തം രൂപീകരിച്ചിട്ടില്ല. ചില പരിമിതമായ രൂപീകരണങ്ങളില്‍ിന്ന്, മാര്‍ക്സിസ്റ്റ് സാംസ്കാരിക സിദ്ധാന്തം എന്ന പേരില്‍ തെറ്റായ ദിശയിലുള്ള സിദ്ധാന്തങ്ങള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. അതാകട്ടെ ശരിയായ അ്വഷണങ്ങള്‍ക്കു തടസ്സമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പൊതു കൃതികളുടെ ഊന്നല്‍ ഇപ്പോഴും സാമൂഹിക ജീവിതത്തിന്റെ കാര്യത്തില്‍ മാത്രമല്ലാതെ, സംസ്കാരത്തിന്റെ തലത്തിലും ഒരു സിദ്ധാന്തം രൂപീകരിക്കുന്നതില്‍ ഏറ്റവും സജീവമായ പ്രചോദംതന്നെയാണ്. മാര്‍ക്സിന്റെ ഉപാദാങ്ങളെ ാം വ്യാഖ്യാിക്കുക മാത്രമല്ല, മാറ്റിത്തീര്‍ക്കുകയും വേണം.” (ജമഴല 30, ഞമ്യാീിറ ണശഹഹശമാ,  ണവമ ക ഇമാല ീ ടമ്യ,  ഞണ, ഔരേവശിീി ഞമറശൌ, ഘീിറീി, 1990, ങമൃഃ ീി ഈഹൌൃല,  ുൌയഹശവെലൃ: ഇൃശശേരമഹ ഝൌല, ചലം ഉലഹവശ, )
അടിത്തറയും ഉപരിഘടയും തമ്മിലുള്ള, മാര്‍ക്സിുശേഷമുള്ള മാര്‍ക്സിസ്റ്റ്സിദ്ധാന്തത്തിന്റെ ഈ അടിസ്ഥാപ്രശ്ത്തെപ്പറ്റി, ഗ്രാംഷിയുടെ ിരീക്ഷണങ്ങളെ പിന്‍പറ്റിയാണ് തന്റെ ആഴത്തില്‍ പരിഗണ ആവശ്യപ്പെടുന്ന സിദ്ധാന്തപരികല്പകള്‍ വില്യംസ് രൂപീകരിക്കുന്നത്. 
ഗ്രാംഷി എഴുതുന്നു: 
"അര്‍ത്ഥശാസ്ത്രിരൂപണത്ത്ി ഒരാമുഖം എന്ന കൃതിയില്‍, മാര്‍ക്സ്, മുഷ്യര്‍ അവരുടെ ഘടാപരമായ തലത്തില്‍ അുഭവിക്കുന്ന വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും പ്രത്യയശാസ്ത്രപരമായാണ് മസ്സിലാക്കുന്നത് എന്ന അര്‍ത്ഥത്തില്‍ പ്രസ്താവിക്കുന്നുണ്ട്.  ഈ പ്രസ്താവത്തെ ലളിതവല്‍ക്കരിച്ചുകൊണ്ട് മഃശാസ്ത്രപരമായും ധാര്‍മ്മികമൂല്യത്തിന്റെ അടിസ്ഥാത്തിലുമല്ലാതെ, ജ്ഞാസിദ്ധാന്തപരമായി (ലുശലാീെേഹീഴശരമഹഹ്യ) മസ്സിലാക്കണം. ഇതി പിന്തുടര്‍ന്ന് പറയാാവുന്നത്, ടുാെയകത്വത്തിന്റെ (വലഴല്യാീി) സൈദ്ധാന്തികവും പ്രായോഗികവുമായ തത്വത്തിും ഇപ്രകാരം ജ്ഞാസിദ്ധാന്തപരമായ പ്രാമുഖ്യമുണ്ടെന്നാണ്. ഇവിടെയാണ് ലിെന്റെ മാര്‍ക്സിസത്തിുള്ള ഏറ്റവും മഹത്തായ സൈദ്ധാന്തികസംഭാവയെ അ്വഷിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ ആണ് അദ്ദേഹം രാഷ്ട്രീയതത്വത്തിലും  പരിശീലത്തിലും  എത്ര മുന്നോട്ടുപോയോ അതുപോലെ, തത്വചിന്തയെയും വികസിപ്പിച്ചു എന്നു പറയാാവുന്നത്. ടുാെയകത്തിായുള്ള ഒരു ഉപകരണം യഥാര്‍ത്ഥ്യമാകുന്നതിനുസരിച്ച് ഒരു പുതിയ പ്രത്യയശാസ്ത്രമണ്ഡലവും സൃഷ്ടിക്കപ്പെടുന്നു. അത് അവബോധത്തില്‍ ഒരു പരിഷ്കരണം കൊണ്ടു വരുന്നു. പുതിയ ജ്ഞാസമ്പ്രദായങ്ങളും വികസിപ്പിക്കുന്നു. അത് ജ്ഞാത്തെ സംബ്ധിച്ചുള്ള ഒരു വസ്തുതയാണ്. അങ്ങ അതൊരു തത്വചിന്താപരമായ വസ്തുതയുമാണ്. ക്രോച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍,  പുതിയ ലോകവീക്ഷണത്ത്ി ഒത്തുപോകുന്ന  ധാര്‍മ്മികബോധം കൊണ്ടുവരുമ്പോള്‍, ഒരു പരികല്പയും രൂപപ്പെടുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, തത്വചിന്തയിലാകെത്തന്നെ പരിഷ്കരണം അത് അിവാര്യമാക്കുന്നു. ഘടയും ഉപരിഘടയും ചേരുന്ന ചരിത്രസംഘാതം ( വശീൃശരമഹ യഹീര) രൂപീകരിക്കുന്നു. സങ്കീര്‍ണ്ണവും വൈരുദ്ധ്യപൂര്‍ണ്ണവും വിമതവും ആയ ഉപരിഘടകളുടെ സമ്മിശ്രത, ഉല്‍പാദത്തിലെ സാമൂഹ്യബന്ധങ്ങളുടെ സമ്മിശ്രതയുടെ പ്രതിഫലമാണ്.” (പേജ് 355 -356, ഗ്രാംഷി, തത്വചിന്താപഠങ്ങള്‍, ജയില്‍ക്കുറിപ്പുകള്‍)
“മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം, ജ്ഞാത്തിന്റെ വസ്തുിഷ്ഠത എന്നത് 'അര്‍ത്ഥശാസ്ത്രിരൂപണത്ത്ി ഒരാമുഖം' എന്ന മാര്‍ക്സിന്റെ കൃതിയില്‍ മുന്നോട്ടുവയ്ക്കുന്ന ഉപാദാത്തില്‍ ിന്ന് ആരംഭിക്കാവുന്നതാണ്. ഉല്‍പാദത്തിായുള്ള ഭൌതികശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് മുഷ്യന്‍ ബോധവാാകുന്നത്, ീതിശാസ്ത്രപരവും രാഷ്ട്രീയവും മതപരവും കലാപരവും തത്വചിന്താപരവും ആയ പ്രത്യയശാസ്ത്രതലത്തിലാണ്. ഈ അവബോധം, ഉല്‍പാദത്തിായുള്ള ഭൌതികശക്തികളും ഉല്‍പാദബന്ധങ്ങളും തമ്മിലുള്ള സംഘര്‍ഷമായി മാത്രം, (കൃതിയിലെ പാഠത്തിലെ അക്ഷരാര്‍ത്ഥത്തില്‍ ാക്കുകയാണെങ്കില്‍), ചുരുക്കിക്കാണാാകുമോ? അതോ എല്ലാതരം അവബോധജ്ഞാപദ്ധതിക്കും ഇക്കാര്യം ബാധകമാണോ? ഇതാണ് പരിഗണിക്കേണ്ടുന്ന വിഷയം. ഇക്കാര്യം ഉപരിഘടകളുടെ മൂല്യത്തിന്റെ തത്വചിന്താപരമായ പദ്ധതിയാകെ ഉള്‍ക്കൊള്ളുന്ന ഒരു സംഘാതത്തോടൊപ്പം പരിഗണിക്കാവുന്നതാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍, ഏകാത്മകത എന്ന പരികല്പയുടെ അര്‍ത്ഥമെന്താകും? അത് ആശയവാദപരമോ ഭൌതികവാദപരമോ ആയ ഏകാത്മകവാദമല്ല. അദ്വൈതമല്ല. അത് വസ്തുിഷ്ഠമായ, ചരിത്രപരമായ പ്രവര്‍ത്തത്തിലെ വൈരുദ്ധ്യങ്ങളുടെ അഭിജ്ഞാതയാണ്. വസ്തുിഷ്ഠവും ിശ്ചിതരൂപത്തില്‍ സംഘടിക്കപ്പെട്ടതും ചരിത്രവല്‍കൃതവുമായ വസ്തുവുമായി ബ്ധപ്പെട്ട മുഷ്യപ്രവൃത്തിയില്‍ ഉള്‍ച്ചേര്‍ന്ന വൈരുദ്ധ്യങ്ങളുടെ അഭിജ്ഞാതയാണ്. അതോടൊപ്പം അത് മഷ്യന്റെ പരിവര്‍ത്തിത പ്രകൃതവുമായി ബ്ധപ്പെട്ട പ്രവര്‍ത്തങ്ങളുടെ സ്വത്വമാണ്. പ്രവൃത്തിയുടെ തത്വചിന്തയാണത്. (പ്രയോഗത്തിന്റെ, വികാസത്തിന്റെ തത്വചിന്ത). ശുദ്ധരൂപത്തിലുള്ള പ്രവൃത്തിയല്ല. മറിച്ച് യഥാര്‍ത്ഥ, കളങ്കിതമായ പ്രവൃത്തി, അതിന്റെ ഏറ്റവും സാധാരണ ിലയിലുള്ളതും ശുദ്ധരൂപത്തില്‍ അല്ലാത്തതും. തികച്ചും ലോകോന്മുഖവുമായ പ്രവൃത്തി എന്ന അര്‍ത്ഥത്തില്‍.” (പേജ് 371--72, ഗ്രാംഷി,  തത്വചിന്താപഠങ്ങള്‍)
“വസ്തുിഷഠത എന്നത് എല്ലായ്പോഴും അര്‍ത്ഥമാക്കുന്നത് മാുഷികമായ അര്‍ത്ഥത്തില്‍ വസ്തുിഷ്ഠം എന്നാണ്. അതി മുക്ക് ചരിത്രപരമായ ആത്മിഷ്ഠത എന്നു വിളിക്കാം. മറ്റു വാക്കുകളില്‍, വസ്തുിഷ്ഠത എന്നര്‍ത്ഥമാക്കുന്നത്, സാര്‍വ്വലൌകികമായി ആത്മിഷ്ഠമാണ്. ഏകാത്മകമായ ഒരു സംസ്കാരികവ്യവസ്ഥയില്‍,  ചരിത്രപരമായി ഒന്നിപ്പിക്കപ്പെട്ട മുഷ്യരാശിക്കാകെ ബാധകമായ യാഥാര്‍ത്ഥ്യം എന്നിടത്തോളമാണ് മുഷ്യന്‍ വിജ്ഞാത്തെ അറിയുന്നത്. മുഷ്യസമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളാകെ അപ്രത്യക്ഷമാകുന്നതിലൂടെയാണ് ഈ ചരിത്രപരമായ ഒന്നിക്കലിന്റെ പ്രക്രിയ ടക്കുന്നത്. അതേസമയം ഈ വൈരുദ്ധ്യങ്ങള്‍തന്നെ, വിവിധ വിഭാഗങ്ങളുടെ രൂപീകരണത്തിും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഉറവെടുക്കലിും  മുന്നുപാധിയാകുന്നു. അവ മൂര്‍ത്തമായി സാര്‍വ്വലൌകികമായിരിക്കില്ല. അവയുടെ ഭൌതികതയുടെ പ്രായോഗികമായ ഉറവിടം അതി മിൈഷികമാക്കി ചിത്രണംചെയ്യുന്നു. അങ്ങ വസ്തുിഷ്ഠത്ക്കായുള്ള ഒരു സമരം ിലില്‍ക്കുന്നു. ഈ സമരം ഭാഗികവും വ്യാജവുമായ പ്രത്യയശാസ്ത്രങ്ങളില്‍ിന്ന് ഒരാളെ സ്വതന്ത്രമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. മുഷ്യരാശിയെ സാംസ്കാരികമായി ഐക്യപെടുത്തുന്നതിുള്ള സമരം തന്നെയാണ് ഇത്. ആശയവാദികള്‍ ആത്മാവ് എന്ന് വിളിക്കുന്നത് ഒരു ആരംഭബിന്ദുവല്ല, മറിച്ച് എത്തിച്ചേരേണ്ട ഇടമാണ്. ഇത് വസ്തുിഷ്ഠവും യഥാതഥവുമായ സാര്‍വ്വജീമായ ഐക്യപ്പെടലിലേക്കു ീങ്ങുന്ന ഉപരിഘടകളുടെ സംഘാതമാണ്. മറിച്ച് ഏകാത്മകമായ ചില ിര്‍ദ്ദേശമാങ്ങളല്ല. ഇത്തരത്തിലുള്ള ഒരു സാംസ്കാരിക ഐക്യത്തിുള്ള ഭൂമിക അതിന്റെ കൂടുതല്‍ വിപുലമായ ഒരു സ്ഥിതിയില്‍ എത്തിച്ചേരുന്ന തരത്തില്‍  ഇതുവരെയായി എക്സ്പെരിമെന്റല്‍ ശാസ്ത്രം മുന്നോട്ടുവെച്ചിട്ടുണ്ട്. ആത്മാവി ഏകത്വവല്‍ക്കരിക്കുകയും അങ്ങി അതി സാര്‍വ്വജീമാക്കുകയും ചെയ്യുന്നതിലേക്ക് ഏറെ സംഭാവ ചെയ്ത വിജ്ഞാത്തിന്റെ ഭാഗമാണത്. ഇതാണ് അങ്ങേയറ്റം വസ്തുിഷ്ഠവല്‍ക്കരിക്കപ്പെട്ട, മൂര്‍ത്തമായ ിലയില്‍ സാര്‍വ്വലൌകികവല്‍ക്കരിക്കപ്പെട്ട  ആത്മിഷ്ഠത എന്നു പറയുന്നത്. അതിഭൌതികവാദത്തില്‍, വസ്തുിഷ്ഠത എന്ന ആശയം, മുഷ്യില്‍ ിന്ന് അതീതമായി ിലില്‍ക്കുന്ന വസ്തുിഷ്ഠതയെക്കുറിച്ചാണ് പറയുന്നത്. മുഷ്യരില്‍ിന്ന് അപ്പുറവും യാഥാര്‍ത്ഥ്യം ിലില്‍ക്കുന്നുണ്ട് എന്ന് ഒരാള്‍ പറയുമ്പോള്‍, മുഷ്യില്ലെങ്കിലും യാഥാര്‍ത്ഥ്യം ിലില്‍ക്കുന്നുണ്ട് എന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍, അയാള്‍ അതിഭൌതികമായി സംസാരിക്കുകയാണ് എന്നാണര്‍ത്ഥം. അതല്ലെങ്കില്‍ ഒരുതരത്തിലുള്ള ഗുഢവാദത്തില്‍ അയാള്‍ വീണിരിക്കുന്നു എന്നു മസ്സിലാക്കാം. യാഥാര്‍ത്ഥ്യത്തെ മുഷ്യുമായി ബ്ധപ്പെട്ടേ മുക്കറിയുകയുള്ളൂ. മുഷ്യന്‍ ഒരു ചരിത്രിര്‍മ്മിതിയാണെന്നതിാല്‍ ജ്ഞാവും യാഥാര്‍ത്ഥ്യവും ഒരു ആയിത്തീരലാണ്. വസ്തുിഷ്ഠതയും അങ്ങത്തെന്നെ”. (പേജ് 445--46, ഗ്രാംഷി, മാര്‍ക്സിസത്തിന്റെ പ്രശ്ങ്ങള്‍, ജയില്‍ കുറിപ്പുകള്‍)
ഇക്കാര്യങ്ങള്‍ ചില ഉദാഹരണങ്ങള്‍ സഹിതം ഗ്രാംഷി മറ്റൊരിടത്ത് വ്യക്തമാക്കുന്നു.
“പുറത്തുള്ള ലോകയാഥാര്‍ത്ഥ്യം എന്ന പ്രശ്ത്തിന്റെ അര്‍ത്ഥം,  ശരിയായി മസ്സിലാക്കണമെങ്കില്‍, കിഴക്ക്, പടിഞ്ഞാറ് എന്ന സംജ്ഞകളുടെ ഉദാഹരണം എടുക്കുന്നത് വളരെ സഹായകരമായിരിക്കും.എന്നാല്‍ അതിപ്പെറ്റിയുള്ള വിശകലം കാണിക്കുന്നതു പോലെ,  ഒരു ചരിത്ര-സാംസ്കാരികിര്‍മ്മിതി എന്ന അര്‍ത്ഥത്തില്‍, ഒരു സാമ്പ്രദായികപ്രയോഗം എന്നതിലുപരി, അത് വസ്തുിഷ്ഠമായ അര്‍ത്ഥത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. (കൃത്രിമം, സാമ്പ്രാദായികം എന്ന പ്രയോഗങ്ങള്‍ പലപ്പോഴും ചരിത്രപരമായ വസ്തുതകളെ കുറിക്കുന്നു. അത് ാഗരികതയുടെ വികാസത്തിന്റെ ഉല്‍പന്നങ്ങളാണ്. മറിച്ച്, യുക്തിപരമായ ിലയില്‍ കൃത്രിമമായുള്ളതോ വ്യക്തിപരമായി രൂപപ്പെടുത്തിയെടുത്ത ിര്‍മ്മിതിയോ അല്ല.) ബര്‍ടാഡ് റസ്സലിന്റെ ഒരു കൊച്ചുപുസ്തകത്തിലുള്ള  ഉദാഹരണം വേണമെങ്കില്‍ ഇവിടെ ഒരാള്‍ക്ക് ഓര്‍മ്മിക്കാം. റസ്സല്‍ ഏകദേശം ഇങ്ങയൊണ് പറയുന്നത്: മുക്ക്, മുഷ്യന്‍ ഭൂമിയില്‍ ിലില്‍ക്കാത്ത ഒരവസ്ഥയില്‍, ലണ്ടക്കുെറിച്ചോ എഡിന്‍ബര്‍ഗിക്കുെറിച്ചോ ചിന്തിക്കാന്‍ കഴിയില്ല.-- മുഷ്യന്‍ ിലില്‍ക്കാതെ ഒരാള്‍ക്ക് ചിന്തയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല എന്ന വാദം എതിര്‍ക്കപ്പെട്ടേക്കാം. മുഷ്യന്‍ ിലില്‍ക്കാതെ, ാഗരികതയുടെ വികാസമില്ലാതെ, ഒരു വസ്തുതയും ഒരു ബ്ധവും ഒരാള്‍ക്ക് ചിന്തിക്കാാവില്ല. 
കിഴക്ക്, പടിഞ്ഞാറ് എന്ന പരികല്പകള്‍ കൃത്രിമവും സാമ്പ്രാദായികവുമായി ിലവില്‍വന്നതാണ് എന്നതു വ്യക്തമാണ്. അവ ചരിത്രപരമായ ിര്‍മ്മിതികളാണ്. കാരണം യഥാര്‍ത്ഥചരിത്രത്തിു പുറത്ത്, ഭൂമിയിലെ എല്ലാ ബിന്ദുവും ഒരേസമയം കിഴക്കും പടിഞ്ഞാറുമാണ്. ഈ പ്രയോഗങ്ങള്‍ ചിന്താധീനും സൈദ്ധാന്തികുമായ പൊതുവായ  മുഷ്യന്റെ കേവലവീക്ഷണത്തില്‍ിന്ന് രൂപംകൊണ്ടതല്ല, മറിച്ച്, യൂറോപ്യന്‍ സാംസ്കാരിക ആഭിജാത്യവര്‍ഗ്ഗങ്ങളുടെ ലോകമാകെയുള്ള മേധാവിത്വത്തിന്റെ ഫലമായി ിലവില്‍ വന്നതാണ്. അങ്ങ അത് ലോകം മുഴുവന്‍ സ്വീകരിക്കാന്‍ ിര്‍ബ്ബന്ധിതമായി. ജപ്പാന്‍ യൂറോപ്പിു മാത്രമല്ല, കാലിഫോര്‍ണിയയിലുള്ള അമേരിക്കക്കാരും വിദൂരപൌരസ്ത്യദേശമാണ്. പലപ്പോഴും ഇംഗ്ളീഷ് രാഷ്ട്രീയസംസ്കാരത്തിലൂടെ, ജപ്പാന്‍കാര്‍ക്ക് ഈജിപ്ത് സമീപ പൌരസ്ത്യ പ്രദേശമാണ്. ചരിത്രപരമായ ഉള്ളടക്കംകൊണ്ട് അത് ഭൂമിശാസ്ത്രപരമായ പ്രയോഗമായിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്തസാംസ്കാരികസങ്കീര്‍ണ്ണതകള്‍ തമ്മിലുള്ള ിശ്ചിതബ്ധത്തിന്റെ സൂചയായും അതു മാറിത്തീര്‍ന്നിട്ടുണ്ട്. അങ്ങി, ഇറ്റലിക്കാര്‍ പലപ്പോഴും, മൊറോക്കോയെ മുസ്ലിം അറബ് ാഗരികതയാണ് എന്നു സൂചിപ്പിക്കാന്‍ കിഴക്കന്‍രാജ്യമെന്നു വിളിക്കുന്നു. എന്നിരുന്നാലും ഈ റഫറന്‍സുകള്‍ ഒക്കെ യഥാര്‍ത്ഥമാണ്. അവ യഥാര്‍ത്ഥ വസ്തുതകളുമായി ചേര്‍ന്നുപോകുന്നു. അത്തരം മാദണ്ഡങ്ങള്‍ ഒരാള്‍ക്ക് കര വഴിയും കടല്‍ വഴിയും ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നു. അവര്‍ക്ക് ഭാവിയെ ാക്കിക്കാണാന്‍ കെല്പു ല്‍കുന്നു. യാഥാര്‍ത്ഥ്യത്തെ ശരിയായി മൂര്‍ത്തവല്‍ക്കരിക്കാന്‍ കഴിയുന്നു. പുറംലോകത്തിന്റെ യാഥാര്‍ത്ഥ്യത്തിന്റെ മൂര്‍ത്തതയെ മസ്സിലാക്കാന്‍ സഹായിക്കുന്നു. യുക്തിപരതയും യഥാതഥ്യതയും ഇവിടെ ഒന്നിക്കുന്നു. 
ഈ ബന്ധം തിരിച്ചറിയാാവാതെ, മാര്‍ക്സിസത്തെ, ആശയവാദവുമായും യാന്ത്രികഭൌതികവാദവുമായും താരതമ്യംചെയ്യുമ്പോള്‍ അതിന്റെ സ്വന്തം ിലപാട്  മസ്സിലാക്കാന്‍ ഒരാള്‍ക്ക് സാദ്ധ്യമല്ല എന്നാണു തോന്നുന്നത്. അങ്ങ വരുമ്പോള്‍ ഉപരിഘടകളുടെ തത്ത്വത്തിന്റെ പ്രാധ്യാവും പ്രസക്തിയും തിരിച്ചറിയാും കഴിയില്ല. ക്രോച് സ്ഥാപിക്കുംപോലെ, മാര്‍ക്സിസത്തിന്റെ തത്വചിന്തയില്‍, ഹെഗലിന്റെ ആശയത്തിന്റെ സ്വാധീം, ഘടയിലും ഉപരിഘടകളിലും പരിഹരിക്കപ്പെട്ടു എന്നു കരുതുന്നത് ശരിയായിരിക്കില്ല. തത്വചിന്തയെ മസ്സിലാക്കുന്ന രീതിയാകെത്തന്നെ ചരിത്രവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും, ഇതുവരെ ിലവില്‍ വരാത്തവിധം തത്വചിന്താവല്‍ക്കരണത്തിന്റെ പുതിയ സമ്പ്രദായം, രേത്തെയുള്ളതില്‍ ിന്നും വ്യത്യസ്തമായി കൂടുതല്‍ മൂര്‍ത്തവും ചരിത്രപരവുമാണെന്നും കരുതുന്നത് ശരിയായിരിക്കില്ല.'' (പേജ്   447-48, ഗ്രാംഷി, മാര്‍ക്സിസത്തിന്റെ പ്രശ്ങ്ങള്‍)
ഗ്രാംഷിയുടെ ഈ ആശയങ്ങളെ മുന്‍ിര്‍ത്തിയാണ് റായ്മണ്ട് വില്യംസിന്റ 1972 വംബര്‍-ഡിസംബര്‍ ലക്കത്തില്‍ ്യൂ ലെഫ്റ്റ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച അടിത്തറ-ഉപരിഘടസങ്കല്പങ്ങളെ മുന്‍ിര്‍ത്തിയുള്ള പ്രസിദ്ധമായ പ്രബ്ധം എഴുതിയിട്ടുള്ളത്. സാംസ്കാരിക ഉല്‍പാദത്തെപ്പറ്റിയുള്ള തന്റെ സങ്കല്പങ്ങള്‍ ഈ പ്രബ്ധത്തിലാണ് അദ്ദേഹം വിപുലീകരിക്കുന്നത്. വിവരവിിമ രംഗത്തുള്ള സമകാലസംഭവവികാസങ്ങളെ മുന്‍ദര്‍ശിക്കുന്ന “ആശയ വിിമയമാര്‍ഗ്ഗങ്ങള്‍ ഉല്‍പാദ ഉപാധി എന്ന ിലയില്‍” (ങലമി ീള ഇീാാൌിശരമശീിേ മ ങലമി ീള ജൃീറൌരശീിേ) എന്ന പ്രബ്ധവും ഈ ദിശയിലുള്ള അദ്ദേഹത്തിന്റെ സംഭാവയാണ്. ഇതിലൂടെ സാംസ്കാരികഭൌതികവാദത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വില്യംസ് അവതരിപ്പിച്ചു.  
വില്യംസില്‍ിന്നു രിേട്ടു വായിക്കാം: 
“സംസ്കാരത്തെക്കുറിച്ചുള്ള ഒരു മാര്‍ക്സിസ്റ്റ് സിദ്ധാന്തം, ിര്‍ണ്ണയിക്കുന്ന ഒരു ഘടയും, ിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഉപരിഘടയും എന്ന പരികല്പകളെ പരിശോധിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.  കണിശമായ സൈദ്ധാന്തികിലപാടില്‍ിന്ന് ാക്കിക്കാണുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഇവിടിെന്നല്ല ാം ആരംഭിക്കേണ്ടത്. സാമൂഹ്യമായ ിലില്പാണ് ബോധത്തെ ിര്‍ണ്ണയിക്കുന്നത് എന്ന ഉപാദാത്തില്‍ിന്നാണ് ആരംഭിക്കുന്നതെങ്കില്‍ അതായിരിക്കും ഏറ്റവും ഉത്തമം. ഇതാണ് അടിത്തറ-ഉപരിഘട ദ്വന്ദംപോലെ, മാര്‍ക്സിസ്റ്റ് സാംസ്കാരികസിദ്ധാന്തത്തില്‍ കേന്ദ്രമായിരിക്കുന്നത്. ഈ രണ്ടു സമീപങ്ങളും പരസ്പരം ിഷേധിക്കുന്നതോ വിരുദ്ധമോ അല്ല.  എന്നാല്‍, അടിത്തറ-ഉപരിഘടാ ദ്വന്ദംപോലെ, ചിത്രീകരണക്ഷമമായ ഒരു രൂപകം, സ്പെഷ്യല്‍ ആയ, ിശ്ചിതമായ, ഉറപ്പിച്ചു ിര്‍ത്തിയ  ഒരു സമീപം, ചിലരുടെ കൈവശം വളരെ സവിശേഷവല്‍ക്കരിക്കപ്പെട്ട ഒരു ബ്ധം സ്ഥാപിച്ചെടുക്കാന്‍ ഇടയാക്കുന്നതിലേക്കു യിച്ചു. അസ്തിത്വം ബോധത്തെ ിര്‍ണ്ണയിക്കുന്നു എന്ന സമീപത്തിന്റെ അസ്വീകാര്യമായ ഒരു വ്യാഖ്യാമായും ഇതു മാറി. 
എന്നിരുന്നാലും, മാര്‍ക്സില്‍ിന്ന് മാര്‍ക്സിസം പരിണമിച്ചപ്പോള്‍, മുഖ്യധാരാമാര്‍ക്സിസം വികസിച്ചുവന്നപ്പോള്‍, ിര്‍ണ്ണയിക്കുന്ന ഒരു അടിത്തറയും, ിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഉപരിഘടയും എന്ന സമീപം മാര്‍ക്സിസ്റ്റ് സാംസ്കാരികസിദ്ധാന്തങ്ങളില്‍ മുഖ്യമായി ിലിന്നു. ഈ സമീപങ്ങള്‍ ാം അപഗ്രഥിക്കുമ്പോള്‍, ഇവ തമ്മിലുള്ള ബ്ധത്തെ സൂചിപ്പിക്കാന്‍ പ്രയോഗിക്കുന്ന, ‘ിര്‍ണ്ണയിക്കുന്നു’ എന്ന പ്രയോഗത്ത്ി ഭാഷാപരവും സൈദ്ധാന്തികവുമായ സങ്കീര്‍ണ്ണതകളുണ്ട് എന്ന് തിരിച്ചറിയണം. ിര്‍ണ്ണയിക്കല്‍ എന്ന ഭാഷാപ്രയോഗവും, അതില്‍ക്കൂടുതല്‍ ിര്‍ണ്ണയവാദവും ിലവില്‍ വന്നത്, മുഷ്യും ലോകവും തമ്മിലുള്ള വിിമയങ്ങളിലെ ആശയവാദപരവും ദൈവശാസ്ത്രപരവുമായ പാരമ്പര്യങ്ങളില്‍ിന്നാണ്. ിലവിലുള്ള സമീപങ്ങളില്‍ിന്ന് തലതിരിച്ചിട്ട ിലയിലുള്ള മാര്‍ക്സിസത്തിലെ  ഈ പ്രയോഗത്ത്ി  ഇംഗ്ളീഷ് തര്‍ജ്ജമയിലാണ് ഇപ്രകാരം, ിര്‍ണ്ണയിക്കുക, എന്ന അര്‍ത്ഥം കിട്ടിയത്. സാധാരണ ിലയിലുള്ള എന്നാല്‍ സ്ഥിരമായ ജര്‍മ്മന്‍പദം യലശാാെേലി എന്നാണ്. ഇത് മറ്റൊന്നാണ് അര്‍ത്ഥമാക്കുന്നത്. മുഷ്യില്‍ിന്ന് പുറത്തുള്ള ചില ശക്തികളാണ് എന്ന ഊന്നലുള്ള പ്രത്യയശാസ്ത്രത്തി, അല്ലെങ്കില്‍ അത്തരം പ്രത്യയശാസ്ത്രത്തിന്റെ തലതിരിച്ചിട്ട സെക്കുലര്‍ പാഠഭേദത്തിലെ, ബോധത്തെ ിര്‍ണ്ണയിക്കുന്ന കേവലതയെ  എതിര്‍ക്കുന്ന സമീപമാണ് മാര്‍ക്സ് സ്വീകരിച്ചത്. ിര്‍ണ്ണയത്തിന്റെ ഉറവിടം അദ്ദേഹം മുഷ്യന്റെതന്നെ പ്രവൃത്തിയില്‍ ിക്ഷേപിക്കുന്നു. ഏതായാലും, ഈ പ്രയോഗത്തിന്റെ സവിശേഷചരിത്രവും തുടര്‍ച്ചയും മ്മെ ഓര്‍മ്മിപ്പിക്കുന്നത്, അടിത്തറയ്ക്കും ഉപരിഘടയ്ക്കും വളരെ വ്യത്യസ്തമായ അര്‍ത്ഥങ്ങളും ആവിഷ്കാരങ്ങളും സാദ്ധ്യമാണ് എന്നാണ്. മിക്ക യൂറോപ്യന്‍ഭാഷകളുടെയും സ്ഥിതി ഇതുതന്നെ. ഒരുവശത്ത്, ദൈവശാസ്ത്രപരമായ പാരമ്പര്യത്തില്‍ിന്ന്, ിര്‍ണ്ണയിക്കുക എന്ന പദം എടുക്കുന്നു. ഒരു ബാഹ്യകാരണത്തിന്റെ ിയമത്തെയാണ് അത് ഇവിടെ  സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു ബാഹ്യകാരണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍, തുടര്‍ന്നുവരുന്ന ഒരു വൃത്തിയെ പ്രവചിക്കുകയും മുന്‍ിര്‍ണ്ണയം ചെയ്യുകയും ിയന്ത്രിക്കുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍. അതേസമയം, സാമൂഹ്യപ്രയോഗത്തിന്റെ അുഭവത്തില്‍ ിന്നു ാക്കുമ്പോള്‍, എന്തെല്ലാം തരത്തലുള്ള പരിധികളെ ിശ്ചയിക്കുകയും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണ് ിര്‍ണ്ണയത്തിന്റെ തത്വം, ഉപയോഗിക്കപ്പെടുന്നത്.” (ജമഴല 3132,  ഞമ്യാീിറ ണശഹഹശമാ , ആമലെ മിറ ടൌുലൃ ടൃൌരൌൃല ശി ങമൃഃശ ഈഹൌൃമഹ ഠവല്യീൃ, ജൃീയഹലാ ശി ങമലൃേശമഹശാ മിറ ഈഹൌൃല, ഢലൃീ,  ഘീിറീി; ലെല മഹീ ഗല്യ ണീൃറ, ഘീിറീി, 1976)
ഇങ്ങ മാര്‍ക്സിസത്തിലെ അടിസ്ഥാ പ്രമേയങ്ങളായ സാമ്പത്തിക അടിത്തറ-സാംസ്കാരിക ഉപരിഘട എന്ന ദ്വന്ദത്തിലെ അതിിര്‍ണ്ണയവാദങ്ങളുടെ യാന്ത്രികതയെ വില്യംസ് ചോദ്യം ചെയ്തു. അടിത്തറ -ഉപരിഘടാ ദ്വന്ദത്തിന്റെ പരസ്പര സ്വാധീങ്ങളുടെ ബലാബലത്തെ ഒരു വൈരുദ്ധ്യാത്മകതയില്‍ സന്തുലപ്പെടുത്തി. ഈ പ്രശ്ത്തെ, 'സാംസ്കാരിക ഉല്‍പാദം' എന്ന പുതിയ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പുര്‍വായിച്ചു. സാംസ്കാരിക ഉത്പാദം സാമ്പത്തികഘടയുടെ സ്ഥാം കയ്യാളുന്ന, സമകാലിക വിവരവിിമയ സാങ്കേതികവിദ്യാലോകത്തെ ഉപദര്‍ശിച്ചു. 'സാംസ്കാരിക ഉല്‍പാദ'ത്തിന്റെ ഘടാവല്‍ക്കരണത്തെ വിശകലം ചെയ്യാുള്ള ഉപാധികളിലൊന്നായി 'സാംസ്കാരിക ഭൌതികവാദത്തെ' വികസിപ്പിച്ചു. സാമൂഹ്യപ്രതിഭാസങ്ങളേയും സാംസ്കാരിക ഉല്‍പന്നങ്ങളായ കലാസൃഷ്ടികളെയും അവയുടെ ഉപഭോഗമൂല്യത്തില്‍ിന്നല്ല, ഉല്‍പാദപ്രക്രിയയുടെ അടിസ്ഥാത്തില്‍ മസ്സിലാക്കാന്‍ ശ്രമിച്ചു. ഇങ്ങ സാംസ്കാരിക ഉപരിഘടയുടെ ഉല്‍പാദപ്രക്രിയയെ സാമ്പത്തികാടിത്തറയുടെ അഭേദ്യമായ ഒരു സംഘാതമായി കണ്ടതിലൂടെയാണ് “സാംസ്കാരിക ഭൌതികവാദം” ിലവില്‍ വന്നത്.
“വവിമര്‍ശത്തിന്റെ തീവ്രിലപാടുകളിലും ഘടാവാദ വിമര്‍ശങ്ങളിലും ഇത്തരത്തില്‍ കലാവസ്തുവി ഒരു വസ്തുവായി പരിഗണിച്ച് അതി ഘടകങ്ങളായി ലളിതവല്‍ക്കരിക്കുകയും പിന്നീട് അവയെ പുഃസംഘടിപ്പിച്ച് ിലിര്‍ത്തുകയും ചെയ്യുന്ന സമ്പദ്രായമാണ് പ്രയോഗിക്കുന്നത്.
“കലാസൃഷ്ടിയെ ഇപ്രകാരം ഒരു വസ്തുവായി പരിഗണിക്കുന്ന സ്വഭാവവും ഒരു അുശീലമോ പ്രയോഗമോ ആയി പരിഗണിക്കുന്ന ബദല്‍സമീപവും തമ്മിലാണ് മ്മുടെ സാസ്കാരിക സിദ്ധാന്തത്തിലെ യഥാര്‍ത്ഥ പ്രതിസന്ധി എന്നാണു ഞാന്‍ വിചാരിക്കുന്നത്.
“ാം സജീവമായി അ്വഷിക്കുന്നത്, വസ്തുവായി അ്യവല്‍ക്കരിക്കപ്പെടുന്ന യഥാര്‍ത്ഥ പ്രയോഗത്തെയാണ്. സാഹിത്യസമ്പ്രദായപരമോ സാമൂഹ്യബാന്ധവത്തിന്റെയോ രൂപത്തിലുള്ള യഥാര്‍ത്ഥ അുശീലസാഹചര്യമാണ്. ഇവ സാഹചര്യങ്ങളായും കേവലം പശ്ചാത്തലമായും അ്യവല്‍ക്കരിക്കപ്പെട്ടതാണ്.” വില്യംസ് കൂട്ടിച്ചേര്‍ക്കുന്നു.
ഇങ്ങ, വസ്തുവല്‍ക്കരണത്തിന്റെ അ്യവല്‍ക്കരിക്കപ്പെട്ട ലോകത്തെ, അവയുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ച് മസ്സിലാക്കിക്കൊണ്ട് , ഒരു കലാവസ്തുവോ, സാമൂഹ്യസാഹചര്യമോ രൂപംകൊള്ളുകയും ിലില്‍ക്കുകയും പ്രവര്‍ത്തിക്കുകയും അര്‍ത്ഥോല്‍പാദം ടത്തുകയും ചെയ്യുന്ന ചുറ്റുപാടുകളെയും സാഹചര്യങ്ങളെയുമാണ് ‘സാംസ്കാരിക ഭൌതികവാദം’ അ്വഷിക്കുന്നത്. കലയുടെയും സാമൂഹിക സാഹചര്യങ്ങളെയും കേവല വസ്തുവായോ, പ്രതിഭാസമായോ വേര്‍തിരിച്ച് ാക്കിക്കാണാതെ, അവ ിലില്‍ക്കുന്ന സാഹചര്യവും പ്രതിഷ്ഠിക്കപ്പെട്ട പശ്ചാത്തലവും, അവയ്ക്ക് മറ്റുള്ള വസ്തുക്കളുമായും ഉല്‍പന്നങ്ങളുമായും ഉല്‍പാദസാഹചര്യവുമായും ഉല്‍പാദബ്ധങ്ങളുമായും ഉള്ള പാരസ്പര്യത്തെയുമാണ് ഇവിടെ അ്വഷിക്കുന്നത്. അങ്ങ സാംസ്കാരികഭൌതികവാദം കലാവസ്തുവി ഫെറ്റിഷായല്ല, അതി ഫെറ്റിഷുവല്‍ക്കരിക്കപ്പെട്ട സാഹചര്യങ്ങളെയും ചരിത്രത്തെയും പ്രത്യാഘാതങ്ങളെയുമാണ് അ്വഷിക്കുന്നത്. മാര്‍ക്സിന്റെ ഭാഷയില്‍ ആകാശത്തുവെച്ചല്ല, ഭൂമിയില്‍ിന്ന് അവയെ മസ്സിലാക്കാുള്ള ശ്രമമാണ് സാംസ്കാരികഭൌതികവാദത്തിന്റേത്. ആ അര്‍ത്ഥത്തില്‍ സാംസ്കാരികഭൌതികവാദം ഭൌതികപ്രതിഭാസങ്ങളെയും കലാവസ്തുക്കളെയും കലാ ാട്ടേഷുകളെയും, കേവലവസ്തുവോ പ്രതിഭാസമോ ആയി വിശകലം ചെയ്യുന്നതിു പകരം, അവയുടെ ഉല്‍പാദപ്രക്രിയയെ മസ്സിലാക്കാന്‍ ശ്രമിക്കുന്നു. കലാവസ്തുവിയുെം സാംസ്കാരികസാഹചര്യങ്ങളെയും രൂപപ്പെടുത്തുന്ന സാഹചര്യങ്ങളെ തിരിച്ചറിയുന്നു. അത് ആകുകയും ആയിത്തീരുകയും ചെയ്യുന്നതിന്റെ പ്രക്രിയയെ ആഖ്യാംചെയ്യുന്നു. അങ്ങ കലാസ്വാദവും സാംസ്കാരികവിമര്‍ശവും യാഥാര്‍ത്ഥ്യത്തെ മസ്സിലാക്കാും ചുറ്റുപാടുകളെ തിരിച്ചറിയാും അവ ില്‍ക്കുന്ന സാമൂഹികവും ചരിത്രപരവുമായ ിമിഷമേതെന്ന്  ഓര്‍മ്മിപ്പിക്കാും സഹായിക്കുന്നു. അങ്ങി കലാവസ്തുവി ഒരു ചരിത്രപ്രക്രിയയുടെ ആകെ ഉല്‍പന്നമായി ാക്കിക്കാണാുള്ള ശ്രമം. അതിലൂടെ പ്രത്യയശാസ്ത്രപരമായ മിഥ്യകളെ അാവരണംചെയ്ത് യാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യം അ്വഷിക്കുന്ന ആസ്വാദ-വിമര്‍ശ സമ്പ്രദായം. 

Saturday, October 20, 2012

പി പി ഷാനവാസ്


മാര്‍ക്സിസം പിന്‍പറ്റിപ്പോന്നിട്ടുള്ള ഫ്രഞ്ച് വിപ്ളവപൈതൃകത്തിലുള്ള മതനിരപേക്ഷതയുടെയും ആധുനികതയുടെയും പരിപ്രേക്ഷ്യങ്ങള്‍ പൊളിച്ചെഴുതേണ്ടത്, ഇന്ന് നമ്മുടെ ജനകീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഉപകരണയുക്തിയുടേതായ പല പ്രതിസന്ധികളെയും അതിജീവിക്കാന്‍ പര്യാപ്തമായിരിക്കും. അത് മാര്‍ക്സ് ഒടുവില്‍ തിരിച്ചറിഞ്ഞ തന്റെ ദാര്‍ശനികതയുടെ ശരിയായ ജീവനെ കണ്ടെത്തുന്നതിലേക്കു നയിക്കും.

മതനിരപേക്ഷതയുടെ മാലാഖ


സ്ത്രീകളും മതനിരപേക്ഷാവബോധവും എന്ന വിഷയം അധികമാരും ചര്‍ച്ചക്കെയ്ടുത്തിട്ടുണ്ട് എന്നു തോന്നുന്നില്ല. കാരണം മതനിരപേക്ഷതയെ സംബന്ധിച്ച നമ്മുടെ ചര്‍ച്ചയിലെ ഏകപുരുഷസര്‍വ്വനാമം മിക്കവാറും പുലിംഗമാണ്. നമ്മുടെ ജ്ഞാനോദയ സംരഭങ്ങളിലെല്ലാം അവബോധത്തിന്റെയും ജ്ഞാനോദയത്തിന്റെയും കേന്ദ്രബിന്ദു മിക്കവാറും പുരുഷനാണ്. പുരുഷന്റെ ജ്ഞാനോദയം സൃഷ്ടിക്കുന്ന അവബോധത്തിന്റെയും ബോധോദയത്തിന്റെയും അനന്തരഫലമെന്നോണമാണ് സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. ശാക്തിക മതത്തിലും സമയമതത്തിലും പോലും ദേവീആരാധനയ്ക്കാണു പ്രാമുഖ്യമെങ്കിലും, ദേവീസ്വരൂപം പുരുഷപ്രജ്ഞയ്ക്ക് ആരാധനാഭാവത്തോടെ കാണാനുള്ള ഒന്നായാണ് പലപ്പോഴും വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണല്ലോ, നമ്മുടെ ശാക്തിക പാരമ്പര്യത്തിന്റെ ആധുനികാര്‍ത്ഥത്തിലുള്ള ഏറ്റവും ഊര്‍ജ്ജസ്വലവും കാവ്യസാന്ദ്രസംപ്രീതവുമായ കൃതിയായ സൌന്ദര്യലഹരി, ബ്രഹ്മചര്യം കാത്തുസൂക്ഷിച്ച ശങ്കരാചാര്യര്‍ ഭഗവദ്പാദര്‍ തന്നെ എഴുതിയത്. നമ്മുടെ ബ്രാഹ്ണ താന്ത്രിക പാരമ്പര്യം മിക്കവാറും ശങ്കാരാചാര്യവിധികളെയാണ്് ശാക്തിക പൂജയ്ക്കുപോലും ആധാരമായെടുക്കുന്നത്. മൂകാംബികയെ കുടിവെച്ച കുടജാദ്രിയില്‍ ശാക്തികവും ബ്രാഹ്മണവുമായ രണ്ട് സമ്പ്രദായത്തിലുള്ള താന്ത്രികവിധികളില്‍ ദേവിയെ ഉപാസിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. അങ്ങിനെ എല്ലാ പുരുഷ കേന്ദ്രീകൃത നവോത്ഥാനത്തിന്റെയും അടിയിലെ വൈരുദ്ധ്യമായി ഈ സ്ത്രീപ്രശ്നം നിലകൊള്ളുന്നുണ്ട് എന്നു കാണാം.
വിപ്ളവങ്ങളുടെ മാതാവ്
നാം ഇന്ന് ചര്‍ച്ച ചെയ്യുന്ന അര്‍ത്ഥത്തിലുള്ള സെക്കുലറിസം, മിക്കവാറും ഫ്രഞ്ച് ബൂര്‍ഷ്വാവിപ്ളവവുമായി ബന്ധപ്പെട്ടതാണല്ലോ. മതത്തെയും വിശ്വാസത്തെയും ഭരണകൂടപ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന മുദ്രാവാക്യം സ്വാഭാവികമായും വിപ്ളവങ്ങളുടെ മാതാവ് എന്നു വിളിക്കുന്ന ഫ്രഞ്ച്വിപ്ളവത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. അതവിടെ ആദര്‍ശാത്മകമായ തലത്തില്‍ തന്നെ ഒരു പരിധിയോളം സാധ്യമാകുകയും ചെയ്തു. ഫ്രഞ്ച് ആധുനികതയുടെ സംഭാവനയെന്ന് പൊതുവെ വിശേഷിപ്പിക്കാവുന്ന ആധുനികാര്‍ത്ഥത്തിലുള്ള മതനിരപേക്ഷതയുടെ പരാവര്‍ത്തനങ്ങളും വിവര്‍ത്തനങ്ങളുമാണ്, പില്‍ക്കാലത്ത് യൂറോപ്യന്‍ ദേശ-രാഷ്ട്ര നിര്‍മ്മിതിയോടനുബന്ധിച്ച് നടന്നത്. യൂറോപ്യന്‍ കോളനികളായിരുന്ന മൂന്നാംലോക രാജ്യങ്ങളിലാകട്ടെ, കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ട യൂറോപ്യന്‍ മാതൃകയിലുള്ള ദേശ-രാഷ്ട്രങ്ങളിലും ഇതിന്റെ ഒരര്‍ത്ഥത്തിലുള്ള ആവര്‍ത്തനങ്ങള്‍ നടന്നു. നാം ജീവിക്കുന്ന മൂന്നാം ലോകത്ത്, ആധുനികത ഒരു അനുകരണ ആധുനികതയാണ് എന്ന് പറയാറുണ്ടല്ലോ. അതുപോലെ, നമ്മുടെ മതനിരപേക്ഷതയും ഒരു അനുകരണ മതനിരപേക്ഷാവബോധമാണ് എന്നു കാണാം. അതിനാല്‍ തന്നെ യൂറോപ്യന്‍ സെക്കുലറിസത്തില്‍ നിന്നും വ്യത്യസ്തമായി, നമ്മുടെ നാടുകളില്‍ രൂപംകൊണ്ട മതനിരപേക്ഷാവബോധം സങ്കീര്‍ണ്ണമായ നിലയില്‍ അടരുകളുള്ളതാണ്. കോട്ടകളും ചുറ്റുമതിലും വാരിക്കുഴികളും കിടങ്ങുകളും ചുറ്റുഗോവണിയുമുള്ള സങ്കീര്‍ണ്ണവും പ്രതിലോമകരവുമായ ഒരു സെക്കുലര്‍ അവബോധമാണ് കിഴക്കില്‍ പ്രയോഗത്തില്‍ വന്നത്. ഒരേ സമയം യൂറോപ്യനായും അതേ സമയം ബ്രാഹ്മണനായും ജീവിച്ച, എന്നാല്‍ ഉറുദുവില്‍ പണ്ഡിതനുമായിരുന്ന റാംമോഹന്‍ റോയ് ആണ് നമ്മുടെ ആധുനിക നവോത്ഥാനത്തിന്റെയും മതനിരപേക്ഷാവബോധത്തിന്റെയും പിതാവ് എന്നുള്ളതുതന്നെ ഈ സങ്കീര്‍ണ്ണതയെ സൂചിപ്പിക്കുന്നുണ്ട്. മതനിരപേക്ഷതയെപ്പറ്റി ആഴത്തില്‍ ആലോചിച്ച ടാഗോറിന്റെ ധിഷണയിലും ഈ സംഘര്‍ഷങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഭഗവദ്ഗീതയിലും വൈഷ്ണവ സ്വത്വത്തിലും ക്രൈസ്തവ മൂല്യങ്ങളിലും ഊന്നിയ ഗാന്ധിജിയുടെ ധിഷണയും ഇതില്‍നിന്ന് അത്രയൊന്നും വ്യത്യസ്തമായിരുന്നില്ല. നെഹ്റുവാകട്ടെ തന്റെ ബ്രാഹ്മണ സ്വത്വത്തിന് തനി യൂറോപ്യന്‍ അര്‍ത്ഥം കണ്ടെത്തുന്നതില്‍ വിജയിച്ചിരുന്നെങ്കിലും,  ബൂര്‍ഷ്വായുക്തി ചിന്തയുടെ വ്യകാരണപ്പിഴവില്‍ നിന്ന് അദ്ദേഹം മുക്തനായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇന്ത്യ എങ്ങോട്ട് എന്ന കൃതിയിലൂടെ ദേശീയപ്രസ്ഥാനത്തില്‍ ഇടതുപക്ഷ ചിന്തക്ക് വെടിമരുന്ന് പാകിയ നെഹ്റു തന്നെ, കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിലൂടെ, ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ വേരെറുക്കാനുള്ള ജന്മദൌത്യത്തിലും ചെന്നുപെട്ടു. അക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വരുത്തിയ തെറ്റുകള്‍ കെ ദാമോദരന്‍ ചര്‍ച്ചക്കെടുത്തിട്ടുണ്ട് എന്നതു വാസ്തവം തന്നെ.
കീഴാള മതനിരപേക്ഷത
ഇന്ത്യന്‍ നവോത്ഥാനത്തെപ്പറ്റിയും മതനിരപേക്ഷതയെപ്പറ്റിയും കീഴാളമായ നിലപാടില്‍ നിന്ന് ചിന്തിച്ച ശ്രീനാരായണഗുരുവിനെപ്പോലുള്ളവര്‍ തങ്ങളുടെ ആത്മീയാന്വേഷണത്തിന്റെ അഭേദ്യഭാഗം എന്ന നിലയിലാണ് മനുഷ്യന്റെ അവബോധപരിണാമത്തെയും വിമോചനത്തെയും നോക്കിക്കണ്ടത്. അതിനാല്‍ തന്നെ ശ്രീനാരായണഗുരുവിന്റെ ആത്മീയ-ഭൌതിക പരിപ്രേക്ഷ്യങ്ങള്‍ മണ്ണുമായി കൂടുതല്‍ ബന്ധപ്പെട്ട നക്ഷത്രകോടികളെ സമ്മാനിച്ചിട്ടുണ്ട് എന്നത് അതിശയോക്തികരമായ  പ്രസ്താവനയായിരിക്കില്ല, മറിച്ച് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ട വസ്തുതയാണ്. നമ്മുടെ നവോത്ഥാന നായകരുടെ പാരമ്പര്യത്തില്‍, പാശ്ചാത്യരോടൊപ്പം പങ്കുവെച്ചുപോരുന്ന മുസ്ലിംഅപരന്‍ എന്ന ശത്രുചിന്ത ശ്രീനാരായണഗുരുവില്‍ ഇല്ലാതെപോയതും ഈ അര്‍ത്ഥത്തിലാണ്. ചിന്നസ്വാമി എന്നറിയപ്പെട്ട കുമാരനാശാനിലാകട്ടെ ക്രൂരമുഹമ്മദീയന്‍ എന്ന അപരചിന്ത ഉറങ്ങിക്കിടന്നിരുന്നു. ഇന്നത്തെ ഈഴവ സാമുദായിക പ്രസ്ഥാനത്തിന് അടിത്തറയാകുന്നതും ആശാന്‍ മുതല്‍പേര്‍ സംഭാവന ചെയ്ത ഈ അപരചിന്തയാണെന്നു കാണാം. ഇതില്‍ നിന്നു തികച്ചും വ്യതസ്തനായിരുന്നു ഗുരു. ഇസ്ലാം ലോകത്തിനു സംഭാവന ചെയ്ത ഏകാത്മക ചിന്തയുടെ ആശയം, ശരിയായ അര്‍ത്ഥത്തില്‍ സ്വാംശീകരിക്കാന്‍ കഴിഞ്ഞ ഒരു മനീഷിയായി ശ്രീനാരായണ ഗുരുവിനെ  കണ്ടെടുക്കുന്നതില്‍ തെറ്റുണ്ടാകില്ല. അത് ഗുരുവിന്റെ ജീവചരിത്രങ്ങളിലൂടെ എന്നപോലെ, അദ്ദേഹത്തിന്റെ ദാര്‍ശനിക കൃതികളിലും സ്തോത്രകാവ്യങ്ങളിലും മുങ്ങിത്തപ്പിയാല്‍ മാത്രമേ ലഭിക്കു എന്നത് മറ്റൊരു കാര്യം. വര്‍ക്കലയിലെ സന്യാസിസമൂഹത്തിലെ തര്‍ക്ക വിതര്‍ക്കത്തിലും, അരുവിപ്പുറത്ത് അസ്തമിച്ച യുക്തിയുടെ പാറക്കൂട്ടത്തിലും അത് അന്വേഷിച്ചാല്‍ കണ്ടെത്തി എന്നു വരില്ല. ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്ന അംബേദ്കറിന്റെ ചിന്താസരണിയിലും യൂറോപ്യന്‍ ഇതരമായ മതനിരപേക്ഷതയുടെ ശുദ്ധിയും സൌന്ദര്യവും  കണ്ടെടുക്കാനാവും. അംബേദ്കര്‍ ഹിന്ദുവിസത്തെക്കുറിച്ചും ബുദ്ധിസത്തെക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും നടത്തിയ ഉജ്ജ്വല പഠനങ്ങളിലേക്ക് നമ്മുടെ ഗവേഷണസൂചികള്‍ തിരിച്ചു വെയ്ക്കേണ്ടതുണ്ട്. അതേസമയം, അംബേദ്കര്‍ ചിന്തയുടെ മൌലികമായ പരിസരം ഇന്ത്യന്‍ ദേശീയതയുടെ നാലതിരുകള്‍ക്കുള്ളിലായിരുന്നു. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബ്രാഹ്മണ്യം സംഭാവനചെയ്ത യൂറോപ്യന്‍ മതനിരപേക്ഷതയിലെ അനുകരണ ആധുനികതയുടെ വക്താവ് തന്നെയായിരുന്നു അംബേദ്കര്‍ എന്നു കാണാനാവും. നമ്മുടെ സമകാലീന ദളിത് ചിന്തയുടെ പരിമിതികളാകെ ഇതില്‍ വായിച്ചെടുക്കാം. ഏതായാലും വളരെ സൂക്ഷ്മമായ പഠനങ്ങള്‍കെണ്ടേ ഈ വഴിക്ക് ശരിയായ നിഗമനത്തില്‍  എത്തിച്ചേരാനാകൂ. എന്നാല്‍ ശ്രീനാരായണഗുരു അടയ്ക്കമുള്ള മുന്‍ചൊന്ന എല്ലാ മതനിരപേക്ഷ-ആധുനികതാ വാദികളിലും, സ്ത്രീയുടെ മതവും ആത്മീയതയും അവബോധവും സംബന്ധിച്ച് മൌനങ്ങളും വിടവുകളുമാണുള്ളത്. അറിവിന്റെ ആധാരശിലയായി സങ്കല്‍പിച്ച് വര്‍ക്കലയില്‍ ഗുരു ശാരദാപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അതിനു മുന്നോടിയായ രചിച്ച, അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ ആഴം സാന്ദ്രീകരിച്ച ജനനീ നവരത്ന മജ്ഞരി എന്ന കാവ്യവും നമ്മുടെ മുമ്പിലുണ്ട്. എന്നിരുന്നാലും, സ്ത്രീയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള  ആലോചനയും, അവളുടെ വികാര-വിചാരാദികളെ ഉള്‍ക്കൊണ്ടുള്ള സത്യാന്വേഷണവും ഗുരുവില്‍ പൂര്‍ത്തിയായിട്ടുണ്ട് എന്ന കാര്യം സംശയാസ്പദമാണ്.
റൂത്ത് എന്ന പ്രവാചിക
സ്ത്രീകള്‍ സ്വന്തം അനുഭവാഖ്യാനങ്ങളിലൂടെ മാത്രം കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യേണ്ടുന്ന, തങ്ങളുടെ ആത്മീയതയെയും അവബോധത്തിന്റെയും വശങ്ങള്‍ മനസ്സിലാക്കാന്‍ ലോക ചരിത്രത്തില്‍ തന്നെ കുറഞ്ഞ അവസരമേ നമുക്കുള്ളൂ. ബൈബിളിലെ റൂത്ത് എന്ന പ്രവാചിക, യേശുവിന്റെ മാതാവ് മറിയത്തിന്റെ അനുഭവങ്ങള്‍, പ്രവാചകന്റെ പത്നിമാരായ കദീജാബീവിയുടെയും ആയിഷാബീവിയുടെയും ചരിത്രങ്ങളും ആഖ്യാനങ്ങളും, എട്ടാം നൂറ്റാണ്ടില്‍ ബസ്റയിലെ സൂഫിവര്യയായിരുന്ന റാബിയ അദവിയ്യയുടെ ജീവിതവും കവിതയും മൊഴിമുത്തുകളും എന്നിവയെല്ലാമാണ്, ലോകത്തിന്റെ നെറുകയില്‍ സ്ത്രൈണ ആത്മീയതയുടെയും അവബോധത്തിന്റെയും രത്നഖനികളായി നമുക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്. ഇക്കൂട്ടത്തില്‍ റാബിയ അദവ്വിയ എന്നറിയപ്പെടുന്ന സൂഫിവനിതയുടെ ശിഷ്യനായിരുന്ന ഹസന്‍ ബസ്രിയുടെ ശിഷ്യനായിരുന്നു മാലിക് ഇബ്നു ദീനാര്‍.  അദ്ദേഹവും സംഘവുമാണ്കേരളത്തിലെ ഇസ്ലാമിക ജീവിതത്തിന് അടിത്തറയിട്ട ആദ്യ മിഷണറിമാര്‍ എന്ന ചരിത്രം ശരിയാണെങ്കില്‍,  അതില്‍ കേരളീയ മുസ്ലിംങ്ങളുടെ മതനിരപേക്ഷാവബോധത്തിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്.  റാബിയയുടെ ഹൃദയത്തില്‍ നിന്നുള്ള വെളിച്ചമാണ് തന്റെ ദിവ്യജ്ഞാനത്തിന്റെ രഹസ്യമെന്നാണ് ഹസന്‍ ബസ്രി പറഞ്ഞിട്ടുള്ളത്. ആ വെളിച്ചത്തിന്റെ ഒരംശമാണ് മാലിക് ഇബ്നു ദീനാറിലൂടെ കേരളത്തിലെ മുസ്ലിംങ്ങള്‍ക്കു പകര്‍ന്നു കിട്ടിയത് എന്നു വരികില്‍ അതേറെ ആശ്വാസകരമായ അറിവായിരിക്കുമെന്നതില്‍ സംശയമില്ല. കദീജയുടെയും ആയിഷയുടെ മതമാണ് ഇസ്ലാം, അത് റാബിയയുടെ ജ്ഞാനാമൃതിലൂടെയാണ് കേരളീയര്‍ക്ക് ലഭിച്ചുള്ളതെങ്കില്‍, പോര്‍ച്ചുഗീസ് അധിനിവേശം കാലം മുതല്‍ മാറ്റിമറിക്കപ്പെട്ട കേരളീയ ഇസ്ലാമിക ജീവിതത്തിന്റെ പുരുഷ കേന്ദ്രീകൃതവും സൈനികവല്‍ക്കരിക്കപ്പെട്ടതുമായ കര്‍മ്മവ്യാധികള്‍ക്ക് അതു മറുമരുന്നാകും. മാര്‍ക്സ് പറഞ്ഞതുപോലെ പരാജയപ്പെട്ടാല്‍ ആദ്യം തൊട്ടുതുടങ്ങുക മാത്രമേ ആശ്രയമുള്ളൂ. പ്രതിസന്ധികളില്‍ ഇപ്രകാരം പ്രവാഹത്തിന്റെ ഉറവിടം തേടിപ്പോകുന്ന തീര്‍ത്ഥയാത്രകള്‍ അഭികാമ്യമാണ്.
ഏഴും എട്ടും നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയിലും മറ്റും ശക്തിപ്രാപിച്ച സൂഫിപ്രസ്ഥാനം ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളുമായി കൂടിക്കലര്‍ന്നുണ്ടായ ഭക്തിപ്രസ്ഥാനത്തെക്കുറിച്ച് ആലോചിക്കുന്നതും ഇവിടെ പ്രസക്തമായിരിക്കും. ആധുനിക നവോത്ഥാനത്തിനും എത്രയോ മുമ്പ് ഇന്ത്യന്‍ മണ്ണില്‍ ശരിയായ മതനിരപേക്ഷാവബോധത്തിന് വിത്തുകളിട്ട പ്രസ്ഥാനം അതായിരുന്നു എന്നറിയുന്നത,് ബ്രിട്ടീഷുകാര്‍ നല്‍കിയ സന്യാസത്തേക്കാര്‍ എത്രയോ ആശ്വാസപ്രദമായിരിക്കും. മാത്രമല്ല, കബീറിനും തുളസീദാസിനും എഴുത്തച്ഛനനും ഒപ്പം അവരില്‍ നിന്ന് ഒട്ടും പ്രാധാന്യമോ പ്രാമുഖ്യമോ ചോരാത്ത അക്കമഹാദേവിയെയും ലല്ലേശ്വരിയെയും മീരയെയും ഭക്തിപ്രസ്ഥാനം സൃഷ്ടിച്ചു. ബ്രിട്ടീഷ് കാലത്തെ ഇന്ത്യന്‍ നവോത്ഥാന സംരഭങ്ങളാകട്ടെ അത്തരത്തില്‍ ശ്രദ്ധേയമായ ഒരു സ്ത്രീനായികയെയും രംഗത്തെത്തിച്ചിട്ടില്ല. കാശ്മീരി ശൈവ ഭക്തിപ്രസ്ഥാനത്തിന്റെ തലതൊട്ടമ്മയും, കാശ്മീരി ഭാഷയുടെ മാതാവുമായി അറിയപ്പെടുന്ന ലല്ലേശ്വരിയും, തെക്കേ ഇന്ത്യയിലെ അക്കമഹാദേവിയും സംഭാവന ചെയ്ത മനസ്സും ആത്മീയതയുമാണ് ഇന്നും നമ്മുടെ ഭാഷയുടെയും ചിന്തയുടെയും ജീവിതത്തിന്റെയും അടിത്തറയായി നിലകൊള്ളുന്നത്. കബീറിനെ എന്ന പോല, ലല്ലേശ്വരിയെയും ഹിന്ദുക്കളും മുസ്ലിംങ്ങളും ഒരുപോലെ പുണ്യാത്മക്കളായി കണ്ട് ആദരിച്ചിരുന്നു. ഹിന്ദുവാണോ മുസ്ലിമാണോ എന്നു മനസ്സിലാക്കാനാവാത്ത വിധം അവരുടെ സ്വത്വം ജനങ്ങളുടെ ഭാഷയുടെയും അവബോധത്തിന്റെയും ജീവവായുവായി നിലകൊള്ളുന്നു. കബീര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം തങ്ങളുടേതാണെന്ന് ഇരുവിഭാഗങ്ങള്‍ വാദിച്ചപ്പോള്‍, എല്ലാവര്‍ക്കും പ്രാപ്യമായ വിധം ആ മൃതദേഹം പുഷ്പങ്ങളായി പരിണമിച്ച്, മതനിരപേക്ഷതയുടെ ഹൃദയഹാരമായി തീര്‍ന്ന കഥ നമ്മുടെ ഇടയിലുണ്ട്. കൃഷ്ണോപാസാനയില്‍ നിന്ന് അള്ളാഹുവിന്റെ സ്മരണയിലൂടെ തന്റെ ദൈവദര്‍ശനത്തിന്റെ ആഴം തേടിപ്പോയ മാധവിക്കുട്ടി എന്ന കമലാദാസും ഈ പാരമ്പര്യത്തിലെ നമുക്കിടയില്‍ ജീവിച്ച വിശുദ്ധവനിത തന്നെ.
സംസ്കാരത്തില്‍ ഇടപെടരുതേ...
പുരുഷകേന്ദ്രീകൃതവും ആര്യാഭിമാനാധിഷ്ഠിതവും ആയ ആധുനികനവോത്ഥാനത്തിന്റെ പാരമ്പര്യത്തിലെ കൊളോണിയല്‍ ചാര്‍ച്ചയില്‍ നിന്ന് പിറകോട്ടുപോയി, നമ്മുടെ മതനിരപേക്ഷാവബോധത്തിന്റെയും ഏകാത്മകചിന്തയുടെയും യഥാര്‍ത്ഥ അടിസ്ഥാനങ്ങള്‍ ഭക്തി പ്രസ്ഥാനത്തിന്റെയും സൂഫി ചിന്തയുടെയും ദാര്‍ശനികതയിലാണ് കുടികൊള്ളുന്നത് എന്നു മനസ്സിലാക്കുന്നത്, ആധുനിക ധിഷണ ഇന്ന് നേരിടുന്ന പല കൊടിയദുരന്തങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും സിദ്ധൌഷധമായിത്തീരും. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച മതനിരപേക്ഷത, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും ജന്മഹേതുവാണ് എന്ന അറിവ്, കബീറിനെയും ലല്ലേശ്വരിയെയും പറ്റി വീണ്ടും വീണ്ടും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ നിര്‍ബന്ധിപ്പിക്കുന്നു. മതനിരപേക്ഷതയുടെ പേരില്‍ രൂപം കൊള്ളുന്ന അവബോധങ്ങള്‍, ഉപകരണയുക്തിയില്‍ അധിഷ്ഠിതമായ ഫാസിസ്റ്റ് ചിന്തയുടെ തന്നെ മറുപുറമാണ് എന്ന പഠനങ്ങള്‍, അഡോര്‍ണോയും ഹോക്കിമറും അടങ്ങുന്ന യൂറോപ്യന്‍ മാര്‍ക്സിസ്റ്റ് ചിന്തകര്‍ തന്നെ തുടങ്ങിവെച്ചത് ഇവിടെ സ്മരണീയമാണ്. അതിനാല്‍ മാര്‍ക്സിസം പിന്‍പറ്റിപ്പോന്നിട്ടുള്ള ഫ്രഞ്ച് വിപ്ളവപൈതൃകത്തിലുള്ള മതനിരപേക്ഷതയുടെയും ആധുനികതയുടെയും പരിപ്രേക്ഷ്യങ്ങള്‍ പൊളിച്ചെഴുതേണ്ടത്, ഇന്ന് നമ്മുടെ ജനകീയ പ്രസ്ഥാനങ്ങള്‍ നേരിടുന്ന ഉപകരണയുക്തിയുടേതായ പല പ്രതിസന്ധികളെയും അതിജീവിക്കാന്‍ പര്യാപ്തമായിരിക്കും. അത് മാര്‍ക്സ് ഒടുവില്‍ തിരിച്ചറിഞ്ഞ തന്റെ ദാര്‍ശനികതയുടെ ശരിയായ ജീവനെ കണ്ടെത്തുന്നതിലേക്കു നയിക്കും.
മലയാളത്തില്‍ ഇന്നു പ്രചരിപ്പിക്കപ്പെടുന്ന മതനിരപേക്ഷാവബോധവും ഉപകരണയുക്തിയുടെ ഈ ബുര്‍ഷ്വാപാരമ്പര്യത്തില്‍ നിന്ന് മുക്തമല്ല എന്നുകാണാം. ഭക്തിപ്രസ്ഥാനത്തെയും സൂഫിപ്രസ്ഥാനത്തെയും ഭൂതകാലത്തെ ഏതോ പഴഞ്ചന്‍ പ്രസ്ഥാനമായി എണ്ണുന്ന നമ്മുടെ മതനിരപേക്ഷ ചിന്തകര്‍ കുടുങ്ങിപ്പോയ പല കെണികളും ഈ പരിസരത്താണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മൂലധനവും പണവും തങ്ങളെ  വിമോചിപ്പിച്ചുകൊള്ളും എന്ന ദളിത്ചിന്ത നേരിടുന്ന പ്രതിസന്ധിയും ഇത്തരുണത്തിലുള്ളതാണ്. മതനിരപേക്ഷത നമ്മുടെ ജീവിതപരിസത്തിലെ ജൈവികോര്‍ജ്ജത്തെ മായ്ച്ചുകളയുന്ന ഒരു കൊളോണിയല്‍ ഇടപെടലായി, ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ തെറ്റായി പരികല്‍പന നടത്തുംപോലെ, സംസ്കാരത്തിലുള്ള ഒരു ഇടപെടലായി മാറിത്തീരുന്നതും ഇവിടെ വെച്ചാണ്. ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ ഇടപെടാന്‍ നമുക്കു എന്ത് ആധികാരികതയാണ് ഉള്ളത് എന്ന ചോദ്യം ഇവിടെ ഉയര്‍ത്തേണ്ടതുണ്ട്. യൂറോപ്യന്‍ മതനിരപേക്ഷതയുടെ ബ്രാഹ്മണ മൂല്യപരാവര്‍ത്തനം സ്വാംശീകരിച്ചതുകൊണ്ട് ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ ഇടപെടാനും അതിനെ മാറ്റിത്തീര്‍ക്കാനുമുള്ള ആധികാരികത നമ്മുടെ ധൈഷണികര്‍ക്ക് സിദ്ധിക്കുമോ? ഗുജറാത്ത് സംഭവഗതികളുടെ കാലത്ത് കേരളത്തില്‍ രൂപംകൊണ്ട ഫാസിസ്റ്റു വിരുദ്ധ പാഠശാലകളില്‍ ഉരുത്തിരിഞ്ഞ ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ ഐക്യവും കെട്ടുറപ്പും നശിപ്പിക്കുന്ന സ്വത്വവാദ ചര്‍ച്ചകളുടെ ആചാര്യകേസരിമാര്‍ ഇക്കാര്യങ്ങള്‍ ആഴത്തില്‍ പഠനവിധേയമാക്കട്ടെ. കാരണം ഷേക്പിയര്‍ ഹാംലറ്റില്‍ സൂചിപ്പിക്കുംപോലെ, ഭൂമിയിലും സ്വര്‍ഗ്ഗത്തിലും നിങ്ങള്‍ക്കറിയാത്ത ഒത്തിരിക്കാര്യങ്ങളുണ്ട്. നിത്യജീവിതത്തിന്റെ തത്വചിന്ത മറന്ന്, ഡ്രോയിങ് റൂമുകളില്‍ ഇരുന്ന് ചരിത്രവും രാഷ്ട്രീയവും നിര്‍മ്മിക്കുന്ന ചിന്തക്ക്, സിവില്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടം ലഭിച്ചിട്ടുള്ള ഫാസിസ്റ്റ് കൂട്ടായ്മകളുടെ ഭീഷണിയെ മുന്‍കാണാനാവില്ല. ഹിന്ദുത്വം, തീവ്രവാദം എന്ന ദ്വന്ദത്തിന്റെ ചുറ്റുവട്ടത്ത് ചരിത്രവും രാഷ്ട്രീയവും ഉരുട്ടിവിഴുങ്ങുന്ന രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് ഫാസിസ്റ്റ് ഭീഷണിയുടെ സമകാലീന മുഖത്തെ വിശകലനം ചെയ്യാനുമാവില്ല. മാധ്യമങ്ങളുടെ വിരുന്നിന് നളപാചകം നടത്തുന്ന നമ്മുടെ ബുദ്ധിജീവികള്‍ കൂടുതല്‍ ആഴത്തില്‍ സന്യാസം വരിക്കുകയേ അതിന് മാര്‍ഗ്ഗമുള്ളൂ. ശുഭം.

(എം എന്‍ കാരശ്ശേശരിയുടെ അധ്യാപക വൃത്തി അവസാനിപ്പിച്ചതിനോടനുബന്ധിച്ച് കാലിക്കററ് സര്‍വ്വകലാശാല അധ്യാപരുടെ ഉപഹാരമായി സമര്‍പ്പിച്ച മതേതരം എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു.)

 

Friday, September 7, 2012



ഒരു ഉത്തരാധുനിക കലാകാരന്റെ ചിത്രശാല
 പി പി ഷാനവാസ്

കോഴിക്കുഞ്ഞുങ്ങള്‍, തൂവലുകള്‍, ചൂല്, തൊഴുത്ത്
ചിരവ, കിണര്‍, അരക്കല്ല്, മുറം, മുളങ്കുഴല്‍
അതിലൂടെ നഷ്ടപ്പെട്ടൊരു കാലത്തിലേക്ക് 
നാം തിരിഞ്ഞു നോക്കുന്നു

പുഷ്കിന്‍
അദൃശ്യദിനങ്ങളുടെ ഇടം, 1997


പുഷ്കിന്റെ ശ്രദ്ധേയമായ ഒരു കളക്ഷന്‍ സൌദി അറേബ്യയില്‍ ജോലിനോക്കിയ ഇടവേളയില്‍ ചെയ്ത ചിത്രങ്ങളാണ്. കാഴ്ചയുടെ സബ്ളൈം ആയ നിമിഷത്തിന്റെ ആവിഷ്കാരം പോലെ കണ്ണുകളുടെ കാന്‍വാസ് ഇക്കൂട്ടത്തില്‍ സ്മരണീയമാണ്. അടുക്കളയിലെയും ചുറ്റുവട്ടത്തെയും പരമ്പരാഗത ജീവിതത്തിന്റെ പ്രതിനിധാനമായി എണ്ണുന്ന ചില മോട്ടീഫുകള്‍ കൊണ്ട് കൈവിട്ടുപോയ ഒരു കാലത്തെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നവ. ഉരലിലും ഉപയോഗിച്ചു തേഞ്ഞ അമ്മിയിലും വീട്ടുകിണറിലെ ബക്കറ്റിലും കൈവെള്ളയുടെ പാടുകളുള്ള കയറിലും പ്രവാസകാലത്തെ കനത്തുകെട്ടിയ ഗൃഹാതുരതയെ അയാള്‍ ആവിഷ്കരിക്കുന്നു. 
നമ്മുടെ കാലത്തിന്റെ പരിവര്‍ത്തനങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന കണ്‍വെട്ടം പുഷ്കിന്റെ ചിത്രങ്ങളെ സമകാലീനമായ അര്‍ത്ഥോല്‍പാദനത്തിലേക്കു തുറന്നു വെയ്ക്കുന്നു. ജീവിതം കൊള്ളയടിക്കപ്പെടുന്നു എന്നും, ഒരു മഞ്ഞ യുദ്ധക്കപ്പല്‍ നീങ്ങിവരുന്നുണ്ടെന്നും,  കലാകാരന്‍ അദൃശ്യ ദിനങ്ങളിലാണ് തന്റെ ഇടം കണ്ടെത്തുന്നത് എന്നും പുഷ്കിന്റെ കല  കാലത്തിന്റെ ഇരുട്ടിനെ കാന്‍വാസില്‍ പിടിച്ചെടുക്കുന്നു. കൊച്ചി കാഷി ആര്‍ട് ഗാലറിയില്‍ 2007ല്‍ നടത്തിയ പുഷ്കിന്റെ ചിത്രപ്രദര്‍ശനം യുദ്ധോന്മുഖതയുടെ വിഹ്വലമായ ഒരു  സന്ധിയില്‍ പണി തീര്‍ത്തവയായിരുന്നു. പുഷ്കിന്റെ കാന്‍വാസുകളില്‍ ആവര്‍ത്തിക്കുന്ന ആകാശത്തിന്റെ ഇമേജ് ചരിത്ര സന്ധിയുടെ കോറിലേറ്റീവ് എന്നോണം ഈ ചിത്രങ്ങളില്‍ ഭാവനിര്‍മ്മാണം നടത്തുന്നു. വിക്ഷുബ്ധമായ സമുദ്രങ്ങളും ഹിംസ പതിയിരിക്കുന്ന സ്വീകരണ മുറികളും  ഈ കാന്‍വാസുകളില്‍ കാലത്തിന്റെ രാഷ്ട്രീയ വിവക്ഷകളായി വികസിക്കുന്നു. തന്റെ കാന്‍വാസുകളില്‍ പുഷ്കിന്‍ ഇടവിട്ടു തീര്‍ക്കുന്ന വര്‍ണ്ണഗ്രിഡുകള്‍ വിഘടിച്ചുപോകുന്ന മനസ്സിന്റെ വിഹ്വലതയെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന ചിത്രവൈദ്യമാണ്. ബ്രഷ്തേപ്പുകളില്‍ വികാരവിക്ഷോഭങ്ങളെ പുഷ്കിന്‍ ചിറകെട്ടി നിര്‍ത്തിയിരിക്കുന്നു.  
 ഇരുണ്ട പ്രകൃതിയില്‍ ചാരമേഘങ്ങള്‍ മൂടിയ ആകാശത്തിന്റെ വിതാനത്തില്‍, ശരീരത്തെ നാടകീയമായി വളച്ചുവെച്ച് തിരശീല വീശുന്ന മനുഷ്യനെയും (.............; വിമൂകമായ ആകാശത്തിനു ചുവട്ടില്‍ സമുദ്രനീലിമയിലേക്ക് കടന്നെത്തുന്ന ഒരു മിനിമല്‍ ശൈലിയിലുള്ള മഞ്ഞക്കപ്പലിന്റെ രൂപത്തെ അഭിമുഖീകരിച്ച്,  പ്രക്ഷുബന്ധമായ കാലത്തിലേക്ക് തള്ളി നില്‍ക്കുന്ന കടല്‍പ്പാലത്തില്‍ ഇരുന്ന്, കര്‍മ്മോന്മുഖതയില്‍ ജീവിതത്തെ കോര്‍ത്ത്, ശ്രദ്ധയെ ധൈഷണികതയായി വളര്‍ത്തി, മീന്‍ ചൂണ്ടയെറിഞ്ഞ്, കാത്തിരിക്കുന്ന മനുഷ്യന്റെ കൊച്ചുരൂപവും (ദ യെല്ലോ വാര്‍ഷിപ്പ് സെയിലിംങ് ; ദുരന്തം പ്രവചിക്കുന്ന  ആകാശപ്പരപ്പിനു താഴെ മരുപ്പരപ്പില്‍ നീക്കിവെച്ച കമ്പ്യൂട്ടര്‍ ഗഡ്ജറ്റിന്റേയും പിഴുതെറിഞ്ഞ പച്ചപ്പിന്റെയും  രൂപങ്ങളോടൊപ്പം, ഓടിക്കിതച്ചെത്തി വീഴാനൊരുങ്ങുന്ന മനുഷ്യനും (ഫ്രീഡം ഫോര്‍ നത്തിംഗ്; സ്വീകരണമുറിയിലെ തണുപ്പിലും പ്രശാന്തതയിലും മേയുന്ന ഹിംസയുടെ രൂപങ്ങളും, ജാലകത്തിരശീല നീക്കിയെത്തുന്ന യുദ്ധവാഹിനികളും എല്ലാം സംഘര്‍ഷകാലത്തിന്റെ സര്‍റിയല്‍ നാടകശാല തീര്‍ക്കുന്നു.
ഈ പ്രദര്‍ശനത്തിനു ശേഷം പുഷ്കിന്‍ പച്ചയുടെ ലിറിക്കല്‍ സൌന്ദര്യത്തെ ആവിഷ്കരിക്കുന്ന, വേര്‍ഡ്സ്വര്‍ത്തിന്റെ കാവ്യലോകത്തെ ഓര്‍മ്മിപ്പിക്കുന്ന, വീട്ടുമുറ്റത്തെ മത്തനും പപ്പായയും ചിത്രവിഷയമാക്കിയിരുന്നു. ഭൂതകാലത്തിലെ ഭൂമിശാസ്ത്രത്തില്‍ നിന്ന് വര്‍ത്തമാനത്തെ കോണ്‍ക്രീറ്റ് പരപ്പിലേക്ക് ഒരു നൂലിഴ കൊണ്ട് കെട്ടിയ നിര്‍ത്തിയ പപ്പായമരത്തിന്റെ പച്ച ടോണല്‍ ലിറിസസം വിഭിന്നമായ കാലത്തിന്റെ സ്പേസുകള്‍ തമ്മിലുള്ള പാര്സപര്യത്തിലൂടെ സംവദിക്കുന്നു.  
ദില്ലിയില്‍ അടുത്തിടെ നടന്ന പ്രദര്‍ശനത്തിലെ കാന്‍വാസുകള്‍ കൂടുതലായും വൈയക്തികതയോട് ചേര്‍ന്നു നില്‍ക്കുന്ന ലിറിക്കല്‍ ആയ അനുഭവങ്ങളെ ആവിഷ്കരിക്കുന്നു. തന്റെ കലാനിലപാടിന്റെ പ്രഖ്യാപനമെന്നോണമുള്ള ഒരു കാന്‍വാസാണ് ഇളംപച്ച കാന്‍വാസ് മുക്കാലും മൂടുന്ന ഒരു ഉത്തരാധുനിക കലാകാരന്റെ സ്റ്റുഡിയോ എന്ന ചിത്രം. കാന്‍വാസിന്റെ മധ്യത്തില്‍ നിന്ന് മുകളിലേക്കു മാറി പറക്കാന്‍ വെമ്പുന്ന പക്ഷിയും, താഴെ അതിന്റെ മുട്ടയും വലത്തേ മൂലയിലെ മേശപ്പരപ്പില്‍ നിന്ന് ചിന്തുന്ന ചായവും മുകള്‍പ്പരപ്പില്‍ വയലറ്റിന്റെ കട്ടിയുള്ള സ്ട്ര്രോക്കുകളില്‍ തീര്‍ത്ത ആകാശവും എല്ലാം തന്റെ കലാപരമായ നിലപാടിന്റെ ഒരു പ്രഖ്യാപനമാകുമ്പോള്‍ തന്നെ, സ്പെയിസിന്റെയും വര്‍ണത്തിന്റെയും വികസ്വരമായ സൌന്ദര്യാനുഭവം  പ്രക്ഷേപണം ചെയ്യുന്നു. ചരിത്രത്തിന്റെ വര്‍ണം എന്നു പേരിട്ട കാന്‍വാസില്‍, ഒരു ചരിത്രാവശിഷ്ടങ്ങളെ ഓര്‍മ്മിക്കുന്ന ഒരു ഫലകത്തിന്റെ ചിതറിക്കിടക്കുന്ന ശകലങ്ങളെ ബന്ധിച്ച് ശയിക്കുന്ന കറുത്ത വേഴാമ്പല്‍. കാഴ്ചയെപ്പറ്റിയുള്ള ഒരു പ്രസ്താവമായി നിലകൊള്ളുന്ന, നിങ്ങളുടെ കണ്ണുകള്‍ ഇങ്ങിശനയായിരിക്കണം എന്ന ചിത്രംത്തില്‍,  ഒരു ഗാലറി സ്പേസിലെ,  വയലറ്റ് ബോര്‍ഡറിനുള്ളില്‍ ചുറ്റും മുള്ളുകളുള്ള ഒരു കണ്ണ് നിങ്ങളെ തുറിച്ചുനോക്കുന്നു. അതിന്റെ  കൃഷ്ണമണികള്‍ ഒരു റെക്കോര്‍ഡിങ് ഫലകത്തിന്റേതുപോലെ കാന്തികവലയം തീര്‍ക്കുന്നു. മറ്റാരോ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന എന്ന പേരിട്ട ചിത്രം, ഒരു മൊബൈല്‍ ഫോണിന്റെ രൂപത്തെ കാന്‍വാസിന്റെ നേര്‍ത്ത പച്ചയുടെ വിതാനത്തില്‍ ഇടതുഭാഗത്ത് നിറഞ്ഞും, അതില്‍ നിന്ന് പുറപ്പെടുന്ന ഇയര്‍ ഫോണ്‍ വലത്ത് മുകളിലെ മൂലയിലെ ആസ്വാസ്ഥ്യത്തിന്റെ കാഴ്ചയായ മഞ്ഞയുടെ പാരബോളില്‍ ചെന്നുതൊടുകയും ചെയ്യുന്നു. ഒരു സര്‍റിയലിസ്റ്റ് അനുഭവമായി, തുറന്ന സ്പേസില്‍ മേശമേല്‍ കുത്തിനിര്‍ത്തിയ  കണ്ടാമൃഗത്തെ ഷൂട്ട് ചെയ്യുന്ന ക്യാമറയുടെ ദൃശ്യം വംശനാശത്തെക്കുറിച്ചുള്ള നരേറ്റീവ് ആണ്. ചരിത്രാനുഭവത്തെയും വംശനാശത്തെയും കുറിച്ചുള്ള ഭീതി ഈ ചിത്രപരമ്പര പൊതുവായി പങ്കിടുന്ന അനുഭമാണ്. ഉത്തരാധുനികതയുടെ ലോകത്തെ ഇതുവരെ സംശയത്തോടെ സമീപിച്ചിരുന്ന പുഷ്കിന്‍ ഈ പരമ്പരയില്‍ കൂടുതല്‍ വ്യക്തയോടെ തന്റെ കാലത്തെ പേര്‍ ചൊല്ലി വിളിക്കുന്നു. അവിടെ ചരിത്രം വംശനാശം സംഭവിക്കുന്ന വേഴാമ്പലായി ചുറ്റുവട്ടത്ത് മരണത്തിന്റെ നിറം പുരണ്ട് വിശ്രമിക്കുന്നു. കറുപ്പ്, മഞ്ഞ, വയലറ്റ്, ബ്രൌണ്‍ തുടങ്ങിയ വര്‍ണ്ണങ്ങളുടെ ഷെയ്ഡുകള്‍ ഇവിടെ ഭയത്തിന്റെയും വേര്‍പാടിന്റെയും വംശനാശത്തിന്റെയും മതിഭ്രമത്തിന്റെയും സംക്രമണ ഋതുക്കള്‍ തീര്‍ക്കുന്നു. പലപ്പോഴും പച്ചയുടെ ആവര്‍ത്തിക്കുന്ന പശ്ചാദ്വിതാനങ്ങള്‍ അതിജീവിനത്തിന്റേയൂം പ്രത്യാശയുടെയും സ്പേസുകള്‍ തീര്‍ക്കുന്നു. ഭൌതിക വസ്തുക്കള്‍ എങ്കിലും നമ്മുടെ ജീവിതപരിസരത്തു നിന്ന അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വസ്തുക്കളും ഇവിടെ മോട്ടീഫുകളായി വരുന്നു. മുത്തചഛന്റെ കുട, ഉപയോഗം അവസാനിച്ച് കാസറ്റ്, ഉപയോഗിച്ചുപേക്ഷിച്ച ഷൂ, വംശമറ്റു പോകുന്ന ജന്തുജാലം, ഉപേക്ഷിക്കപ്പെടുന്ന ചരിത്രം എന്നിവയാല്‍ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നു ഈ ചിത്രകാരന്‍. 
ചരിത്രത്തിന്റെ  പുതിയ നിറം കണ്ടെത്താനുള്ള വിദൂരമായ വ്യഗ്രത ഈ പരമ്പരയിലുണ്ട്. വ്യവഹാരാത്മകമായി വേര്‍പ്പെടുന്ന ചരിത്രത്തിന്റെ നഷ്ടാവിശിഷ്ടം കോര്‍ത്തുവെയ്ക്കുന്ന വേഴാമ്പലിനെ ചിത്രീകരിക്കുന്ന ചിത്രം, ഒരു ധൈഷണിക യാഥാര്‍ത്ഥ്യത്തെ പുഷ്കിന്റെ ഭാവന എപ്രകാരം സൌന്ദര്യത്തിന്റെ ചിത്രഭാഷയില്‍ നിന്നുകൊണ്ട് പ്രശ്നവല്‍ക്കരിക്കാന്‍ മുതിരുന്നു എന്നു കാണിക്കുന്നു. കറുത്ത ചരിത്രത്തെക്കുറിച്ചുള്ള ഈ വിവക്ഷകള്‍ക്ക് ഉത്തരാധുനിക കാലത്തെ ധൈഷണികാന്വേഷണങ്ങളുടെ പൊതുപശ്ചാത്തലമുണ്ട്. ഗഹനതയെ, ലാളിത്യത്തിന്റെ സൌന്ദര്യമാനമാക്കി മാറ്റുന്നു ഈ ചിത്രം. ചരിത്രത്തിന്റെ  ദശാസന്ധികളെ പിടിച്ചെടുക്കുന്ന ഈ സൂക്ഷ്ദൃഷ്ടിയാണ് പുഷ്കിന്റെ കലയെ സവിശേഷമാക്കുന്നത്. മൂന്നാലോക കലയുടെ ചലച്ചിത്രകാരന്‍ ഗ്ളോബര്‍ റോഷെ കടന്നു വരുന്ന ഗൊദാര്‍ദിന്റെ ഒരു ചലച്ചിത്രത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച കാന്‍വാസ് കലയുടെ സൌന്ദര്യത്തെയും രാഷ്ട്രീയത്തെയും എന്ന പോലെ ചരിത്രത്തിന്റെ നിറത്തെയും വീണ്ടും അന്വേഷിക്കുന്ന ചിത്രമാണ്. ഒരു ഗര്‍ഭിണിയായ ഒരുപെണ്ണ് ക്യാമറയും തോളിലേന്തി ഒരു വഴിയില്‍ നടന്നു നീങ്ങുന്ന ചിത്രം, കല, രാഷ്ട്രീയം, ചരിത്രം എന്നിവയെ പുഷ്കിന്‍ ഭാവന ചെയ്യുന്നത് എങ്ങിനെയെന്നതു സംബന്ധിച്ച് ഒരു പ്രസ്താവം നടത്തുന്നു. 
സര്‍റിയലിസ്റ്റ്- എക്സ്പ്രഷണലിസ്റ്റ് സങ്കേതങ്ങളുടെ കയ്യൊതുക്കത്തില്‍, തന്റെ ചുറ്റുവട്ടത്തു നിന്ന്  പെറുക്കിയെടുക്കുന്ന മോട്ടീഫുകള്‍ കൊണ്ട്, പുഷ്കിന്‍ നിര്‍മ്മിക്കുന്ന കാന്‍വാസുകള്‍, ആകത്തുകയില്‍ അതിന്റെ സങ്കേതസവിശേഷതയെയും പ്രമേയകാലികതയെയും അതിജീവിച്ച്, ചിത്രതലത്തിലെ സവിശേഷമായ സൌന്ദര്യാനുഭവം തീര്‍ക്കുന്നു. ചിത്രകലയുടെ അര്‍ത്ഥമൂല്യ മണ്ഡലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട്, പുഷ്കിന്റെ കാന്‍വാസുകള്‍,  ഉന്മേഷദായകമായ പ്രഭാതങ്ങളെയും,  വിഹ്വലമായ പാതിരകളെയും,വിറങ്ങലിച്ചു നില്‍ക്കുന്ന മനുഷ്യാസ്തിത്വത്തെയും, രക്തഛവി പുരണ്ട അസ്തമയങ്ങളെയും നിര്‍മ്മിക്കുന്നു. ഇവ മറ്റൊരു അര്‍ത്ഥവ്യാഖ്യാനവും ആവശ്യമില്ലാത്തവിധം മനുഷ്യാനുഭവങ്ങളോട് സംവദിക്കുന്നു. 
  പുഷ്കിന്റെ എക്സ്പ്രഷണലിസ്റ്റ് സ്ട്രോക്കുകള്‍ ഹൃദയാവേഗങ്ങള്‍ക്ക് ഭയസംക്രാന്തികള്‍ പകരുന്നു. അവ ചിലപ്പോള്‍ അല്‍പം പിന്നോട്ടാഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്നു. ഇമ തെറ്റിക്കും വിധം ഫോക്കസുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചലനാത്മകമാകുന്നു. സര്‍റിയലിസവും ഇവിടെ സാങ്കേതികമായ അര്‍ത്ഥത്തേക്കാള്‍ പെയിന്റിങ്ങിന്റെ ഭാവങ്ങത്തെയാകെ ദ്യോതിപ്പിക്കുന്ന ഘടകമാണ്. സങ്കേതം, നിയതാര്‍ത്ഥത്തിലുള്ള വ്യാകരണ-ശൈലികള്‍ എന്നതിനപ്പുറം, ഇവിടെ ജീവിതമുഹൂര്‍ത്തത്തിന്റെ ആനുബന്ധികമായ നിലകൊണ്ട് ചിത്രത്തെ പൂരിപ്പിക്കുന്നു. നിത്യജീവിതത്തില്‍ നാം കണ്ടു മായുന്ന വസ്തുക്കള്‍, നമുക്ക് കൈവിട്ടുപോയ നിമിഷങ്ങള്‍, കാഴ്ചയില്‍ നിന്ന്  ദേശാടനം ചെയ്യുന്ന പക്ഷികള്‍, ജന്തുജാലം, സസ്യപ്രകൃതി, മനുഷ്യജീവിതം....

വെയില്‍ മറയ്ക്കുന്നതിനുള്ള കുട, 
തണുപ്പിനു വേണ്ടിവരുന്ന പുതപ്പ്,
വാതില്‍ വലിച്ചടക്കുന്ന ശബ്ദം, 
രാത്രിയേറെയായിട്ടും ഉണര്‍ന്നിരിക്കുന്ന കാക്കള്‍, 
ദിവസങ്ങളായി പെയ്യുന്ന മഴ,
ചുമരുകളിലും അലങ്കാര വസ്തുക്കളിലും 
എപ്പോഴും തങ്ങിനില്‍ക്കുന്ന തണുപ്പ്,
മഴത്തുള്ളികളെ അതിന്റെ ക്രമീകരണങ്ങളില്‍ നിന്നും 
തെറ്റിച്ചുപോകുന്ന കാറ്റ്, 
ലോഹചക്രങ്ങളില്‍ തിരിഞ്ഞ്
കാലത്തിന്റെ അതിര്‍ത്തികള്‍ താണ്ടുന്ന 
ഒരു ഘടികാരത്തിന്റെ നിമിഷങ്ങളുടെ ഭാരം, 
നനഞ്ഞ ഭക്ഷണപ്പൊതിയുമായി
വാതിലില്‍ മുട്ടുന്ന അച്ഛന്‍
..................................
മതിലില്‍ ഉണങ്ങിക്കിടക്കുന്ന കൂറ്റന്‍ പുതപ്പ്, 
മൈതാനത്തതിനപ്പുറമുള്ള മാവുകള്‍ പൂക്കുന്നത്
നോക്കിനില്‍ക്കുമ്പോള്‍ മഴയുടെ വരവ്, 
കാറ്റില്‍ പറന്നുപോകുന്ന പുതപ്പിന്റെ 
ഭാരവും, നിറവും, മണവും
...................................
കൂട്ടിലടക്കപ്പെട്ട സര്‍പ്പങ്ങള്‍, മത്സ്യങ്ങള്‍, പറവകള്‍, 
വേഴാമ്പലുകള്‍, കോഴികള്‍, കണ്ടാമൃഗങ്ങള്‍, യുവതികള്‍,
തുമ്പികള്‍, തടവുകാര്‍, ആടുകള്‍, തത്തകള്‍, കുട്ടികള്‍,
പ്രാവുകള്‍, വൃദ്ധന്മാര്‍, സിംഹങ്ങള്‍, മനോരോഗികള്‍
ഒട്ടകപക്ഷികള്‍, യുവാക്കള്‍, മയിലുകള്‍
അമ്മമാര്‍, അടര്‍ത്താനാവാത്ത പദങ്ങളെ 
കൂട്ടിച്ചേര്‍ത്ത കവിതള്‍ കൊണ്ടുതീര്‍ത്ത 
പരിഭവിക്കാത്ത സ്നേഹത്തിന്റെ മനസ്സുകള്‍
.........................
നോക്കെത്താ ദൂരത്തില്‍ യാത്രകള്‍ അവസാനിക്കുന്ന
വഴിയെ മൂടുന്ന കോലങ്ങളും, 
തെളിഞ്ഞ വിളിക്കിന്റെ സമൃദ്ധിയില്‍ 
ഒരാള്‍ ഇരിപ്പിടത്തോടൊപ്പം മറിഞ്ഞു വീണ് കിടക്കുന്നതും, 
മേശക്കു മധ്യത്തില്‍ വെച്ച ഒരു ചെടിയിലേക്ക്
വെളിച്ചം എത്തുന്ന വഴികളും....

എന്നിങ്ങനെ വേദനയോടെയുള്ള തന്റെ കാഴ്ചകള്‍ എന്ന് തന്റെ പരിപ്രേക്ഷ്യത്തെ കവിതയിലൊരിടത്ത് പുഷ്കിന്‍ വിളിക്കുന്നു. കാഴ്ചകള്‍  ഇവിടെ കേവലമായ ഒരു ഭൌതിക സത്യമല്ല. പരിപ്രേക്ഷ്യം തന്നെ വികാരത്തിന്റെ വര്‍ണ്ണം പുരണ്ട നിശ്ചിത സംഘാതമാണ്. വസ്തുവിനെക്കുറിച്ച് താന്‍ കണ്ട വികാരസ്പര്‍ശമുള്ള സത്യം കാന്‍വാസില്‍ പകരുമ്പോള്‍ അത് ജൈവിക പ്രതികരണമുള്ള കാലവസ്തുവായിത്തീരുന്നു. നിത്യസാധാരണമായ  കാഴ്ചകളും പുഷ്കിന്റെ കാന്‍വാസില്‍ അപരിചിതവും വിദൂരസ്ഥവുമായ സര്‍റിയല്‍ ഇമേജറിയായി മാറുന്നു. സങ്കേതവും പ്രമേയവും എന്ന പോലെ, വിഷയവും വിഷയിയും ഇവിടെ പരസ്പരം മുറിച്ചുമാറ്റപ്പെട്ട അസ്തിത്വമല്ല പങ്കുവെയ്ക്കുന്നത്. വസ്തുവും വികാരവും തമ്മിലുള്ള ഈ അഭേദ്യം ഒരു പടികൂടി കടന്ന്, ബോധരൂപീകരണ പ്രക്രിയയിലെ ഒരിടനിലയായി അടയാളപ്പെടുന്നുണ്ടെന്ന് പുഷ്കിന്റെ  ദില്ലിയിലെ ഗാലറി എസ്പാസിലെ പ്രദര്‍നത്തെ ക്യൂറേറ്റ് ചെയ്തുകൊണ്ട് ആര്‍ നന്ദകുമാര്‍ പറയുന്നു. 
ബോധരൂപീകരണത്തിന്റെ ഒരതിരിലാണ് പുഷ്കിന്റെ ചിത്രങ്ങള്‍. മിന്നിമായുന്ന വികാരവായ്പും, അവയുടെ മാറിമറിഞ്ഞുപോകുന്ന ഷെയ്ഡുകളും കൊണ്ട് ഈ സര്‍റിയല്‍ ഇമേജറി ദീപ്തമാണ്. ചിന്തയെന്നു വിളിക്കുന്ന, മനസ്സിന്റെ ഉള്ളടക്കവുമായുള്ള പാരസ്പര്യമുള്ള വികാരങ്ങള്‍ രൂപം കൊള്ളുന്നതിനു മുമ്പുള്ള, ബോധാതിരില്‍ വെച്ചാണ് ഈ ഇമേജറി സംഭവിക്കുന്നത്. വികാരങ്ങള്‍ ചിന്തയായി സംക്രമിക്കും മുമ്പുള്ള സംക്രമണദശയെയാണ് ഇവിടെ ഇമേജുകള്‍ സൂചിപ്പിക്കുന്നത്. ആനുഭവിക ലോകത്തിന്റെ ഭൌതിക പൂരകം എന്ന നിലയിലാണ് പുഷ്കിന്റെ പെയിന്റേര്‍ലി പോയറ്റിക്സില്‍ ഇമേജറിക്കുള്ള സ്ഥാനം........  
.......പുഷ്കിന്റെ വിദ്യാര്‍ഥി ജീവിതത്തിനിടയിലെ ആദ്യകാല സൃഷ്ടികളില്‍ മുറുക്കിക്കെട്ടിയ വൈകാരികതയുടെ ആവര്‍ത്തിച്ചുള്ള തിരതള്ളലുണ്ടായിരുന്നു.ഈ അതിവൈകാരികത, വര്‍ഷങ്ങളിലൂടെ, ചിത്രങ്ങളില്‍ നിന്ന് ചിത്രങ്ങളിലേക്ക് വളരുന്നതിനനുസരിച്ച് ഇത് സ്വയം ദൂരം പാലിക്കുന്ന ഒരു ധൈഷണിതയിലേക്ക് ഉരുകി ഒഴിയുന്നതു കാണാം എന്നും നന്ദകുമാര്‍ 2007ലെ കൊച്ചി ആര്‍ട് ഗാലറിയിലെ പുഷ്കിന്റെ പ്രദര്‍ശനത്തെക്കുറിച്ചുള്ള ഉപന്യാസത്തില്‍ എഴുതുന്നു.   
 ഉണര്‍ച്ചക്കു മുമ്പുള്ള  പാതിരാക്കിനാവു പോലെയാണ് പുഷ്കിന്റെ പല ചിത്രങ്ങളും, എന്നാല്‍, പരികല്‍പനാനിഷ്ഠമായ കലക്കും സര്‍റിയല്‍ ഇമേജറിക്കും ഇടയിലെവിടെയോ ആണ് അവ യഥാര്‍ത്ഥ്യത്തില്‍ വെളിപ്പെടുന്നത് എന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു. 
വസ്തുക്കള്‍ പുഷ്കിന്റെ ചിത്രത്തില്‍ വികാരങ്ങളും വേദനകളും നിരാശകളും പ്രത്യാശകളുമുള്ള ഒരു ജൈവ സാന്നിധ്യമാണ്. ഭൌമരാഷ്ട്രീയത്തിന്റെ ഒരു മുദ്രാവാക്യം ഇതിലൂടെ വെളിപ്പെടുന്നുണ്ട്. പുഷ്കിന്റെ ആദ്യകാല ചിത്രങ്ങള്‍ ന്യൂസ്പേപ്പര്‍ ഫോട്ടോഗ്രഫിയോട് പ്രതികരിക്കുന്ന മിനിമല്‍ പെയിന്റിങ്ങുകളുടെ കാന്‍വാസുകളാണ്. ഭൂഖണ്ഡാന്തരമായി സംഭവിക്കുന്ന വംശഹത്യകളും  പട്ടാളബാരക്കുകളുടെ ജനവേട്ടയും പട്ടിണിയും  ഹിംസയും നിഷ്ഠുരമായ കുരുതികളും ചോരയും കണ്ണീരും നിറഞ്ഞ ന്യൂസ് പേപ്പര്‍ ഫോട്ടോഗ്രഫിയുടെ പ്രതിനിധാനത്തോട്് നിറങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന കാന്‍വാസുകള്‍. ഇവിടെ സൌന്ദര്യാനുഭവത്തെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെയും മുഖാമുഖം നിര്‍ത്തുന്നു. തന്റെ കലയുടെ കോടക്സ്റ്റ് ഇതാണെന്ന് പുഷ്കിന്‍ അടയാളപ്പെടുത്തുന്നു. രാഷ്ട്രീയത്തെയും സൌന്ദര്യനിര്‍മ്മാണത്തെയും സംബന്ധിച്ച പുഷ്കിന്റെ ഈ കാഴ്ചപ്പാട് ഏറെ ചിത്രങ്ങള്‍ പണിതീര്‍ത്തിട്ടും  ഇന്നും തുടരുന്നതാണ്. 


പ്രാദേശിക ചരിത്രം, മലബാര്‍ കലാപം, കരീം മാസ്റര്‍
കെ.എന്‍ പണിക്കര്‍-പി.പി. ഷാനവാസ്

ചരിത്രകാരന്‍ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മാസ്ററുടെ മക്കള്‍ പ്രൊഫ. കെ.കെ. അബ്ദുല്‍ സത്താറിന്റെയും, കെ.കെ.അബ്ദുല്‍ ജബ്ബാറിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കരീംമാസ്റര്‍ ഫൌണ്ടേഷന്‍ പുറത്തിറക്കുന്ന ചരിത്ര പഠന സമാഹാരത്തിനായി പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കര്‍ അനുവദിച്ച അഭിമുഖം. \'പ്രഭുത്വത്തിനും ഭരണകൂടത്തിനുമെതിരെ\' എന്ന പേരില്‍ തെക്കന്‍ മലബാറിലെ കാര്‍ഷിക കുടിയാന്‍മാര്‍ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരെ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് തന്റെ അന്താരാഷ്ട്ര പ്രശസ്തമായ ഗ്രന്ഥത്തിനായുള്ള ഗവേഷണകാലത്താണ്  പണിക്കര്‍ കരീംമാസ്ററുമായി പരിചയപ്പെടുന്നത്. മാസ്ററുടെ പാണ്ഡിത്യത്തെയും പ്രാദേശിക ചരിത്ര പഠനത്തിന്റെ പ്രസക്തിയെയും കുറിച്ച് കെ.എന്‍ പണിക്കര്‍...

 അബ്ദുല്‍ കരീം മാസ്ററുമായി താങ്കളുടെ ബന്ധത്തെക്കുറിച്ച് പറയാമോ? \"പ്രഭുത്വത്തിനും ഭരണകൂടത്തിനും എതിരെ\'\' എന്ന പേരില്‍ താങ്കള്‍ എഴുതിയ മലബാര്‍ കലാപത്തെക്കുറിച്ചുള്ള പ്രശസ്തമായ കൃതിയില്‍ കരീം മാസ്ററുടെ പുസ്തകങ്ങള്‍ പലതവണ ഉദ്ധരിച്ചിട്ടുണ്ടല്ലോ......
പണിക്കര്‍: അറുപതുകള്‍ക്കവസാനം ആരംഭിച്ച മലബാര്‍ കാര്‍ഷിക കലാപത്തെകുറിച്ചുള്ള എന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് കരീംമാസ്ററുമായി ഇടപഴകാന്‍ അവസരം ലഭിച്ചത്. ഗവേഷണം സംബന്ധിച്ച് പത്രത്തില്‍ ഞാന്‍ നല്‍കിയ ഒരു പരസ്യത്തിനോട് പ്രതികരിച്ചു കൊണ്ട് മാസ്റര്‍ എനിക്കെഴുതി എന്നാണ് ഓര്‍മ്മ.  ഗവേഷണത്തിന്റെ ആവശ്യാര്‍ത്ഥം പലതവണ ഞാന്‍ മലബാറില്‍ വന്നപ്പോള്‍ ആ ബന്ധം തുടര്‍ന്നു. അക്കാലത്ത് ഞാന്‍ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ മാസ്ററെ കാണും. ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം വളരെ ആഴത്തിലുള്ളതായിരുന്നു. അതെന്നെ വളരെ ആകര്‍ഷിച്ചു. മലബാര്‍ കലാപത്തെ കുറിച്ചുള്ള പല രേഖകളെക്കുറിച്ചും അദ്ദേഹം എന്നോടു സംസാരിച്ചു. അവസാന കാലത്ത് ഒരു രേഖ പകര്‍ത്തി അയച്ചുതരികയുണ്ടായി. അന്തമാനില്‍ നിന്ന് അക്കാലത്ത് എഴുതിയ ഒരുകത്തിന്റെ കോപ്പിയായിരുന്നു അത്. 
 ഒരു പ്രാദേശിക ചരിത്രകാരന്‍ എന്ന നിലയില്‍ കരീം മാസ്ററുടെ പ്രാധാന്യത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്? താങ്കള്‍ ബോംബെയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ പ്രാദേശിക ചരിത്രരചനയെ ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രതിപാദിക്കുക ഉണ്ടായല്ലോ. ആ നിലയില്‍ മാസ്ററുടെ പ്രാദേശിക ചരിത്ര വിജ്ഞാനം നമ്മുടെ കാലത്ത് കൂടുതല്‍ ശ്രദ്ധേയമായി തീരുകയല്ലേ? 
പണിക്കര്‍: പ്രാദേശിക ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു വശം ഒരു ദേശത്തിന്റെ സൂക്ഷ്മ വിശദാംശങ്ങളിലേക്ക് പോകാനുള്ള സാധ്യത മുന്നോട്ടു വെക്കുന്നു എന്നുള്ളതാണ്. ഈ സാധ്യതയാണ് കരീംമാസ്ററുടെ പ്രധാന സംഭാവന. ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്രയിക്കാന്‍ ഒരു പ്രധാന സ്രോതസ്സായി കരീം മാസ്ററുടെ വിജ്ഞാനവും ചരിത്ര ശേഖരവും മാറി. ഞാന്‍ ഗവേഷണം തുടങ്ങുമ്പോള്‍ കേരളത്തിലെ ഒരു പ്രദേശമായ മലബാറിന്റെ പ്രാദേശിക ചരിത്രം എന്ന നിലക്കല്ല വിഷയം പരിഗണിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഉയര്‍ന്നുവന്ന ആദ്യകാല ചെറുത്തുനില്‍പ്പുകളായിരുന്നു എന്റെ പരിഗണന മേഖല. അന്ന് ഇന്നു മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യത്തെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബൃഹദ് ചരിതത്തിനു സാധ്യമല്ലാത്ത പലതും പ്രാദേശിക ചരിത്രത്തിനു നിര്‍വ്വഹിക്കാനാവും എന്ന കാര്യം ഇന്ന് നമുക്ക് ബോധ്യമുണ്ട്. വലിയ മേഖല പരിഗണിക്കുന്ന ചരിത്രകാരന് സാധിക്കാത്ത പലതും ചരിത്ര രചനയില്‍ കൊണ്ടുവരാന്‍ ഒരു പ്രദേശത്ത് ജീവിച്ച് അവിടെ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക്  കഴിയും. അത്തരത്തിലുള്ള സംഭാവനയാണ് കരീം മാസ്ററുടെത്. 
ഉദാഹരണമായി കലാപത്തിലെ ഒരു പ്രധാന നേതൃത്വമായിരുന്ന ആലിമുസ്ലിയാരുടെ ബന്ധുക്കള്‍ ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം അറിയാനും അവരുമായി ബന്ധപ്പെടാനും എനിക്ക് ഗവേഷണകാലത്ത് താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ല. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അടുത്ത കാലത്ത് ഷാനവാസ് പറഞ്ഞാണ് മഞ്ചേരിയില്‍ അവരുടെ പൌത്രനെയും ആലിമുസ്ലിയാരുടെ പുസ്തക ശേഖരത്തെയും കുറിച്ചുള്ള വിവരം അറിഞ്ഞതല്ലോ. ഇതാണ് പ്രധാനപ്പെട്ട കാര്യം. പത്തോ പതിനഞ്ചോ ദിവസത്തേക്ക് ഒരു പ്രദേശത്തെത്തി ഗവേഷണം ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കിലും പല പരിമിതികളാലും കഴിഞ്ഞെന്ന് വരില്ല. അത് മനസ്സിലാക്കാനും അടുത്തറിയാനും പ്രാദേശിക ചരിത്രകാരന് കഴിയും എന്നത് വലിയ ഒരു സാധ്യതയാണ്. അങ്ങനെ പ്രാദേശിക ചരിത്രത്തിന്റെ ഇന്ന് നാം തിരിച്ചറിയുന്ന ഗവേഷണപരവും രാഷ്ട്രീയവുമായ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ ആളായിരുന്നു അബ്ദുല്‍ കരീം മാസ്റര്‍. 
ചരിത്രത്തെ കുറിച്ചുള്ള ഒട്ടനവധി കാര്യങ്ങള്‍ ശേഖരിക്കുകയും അവയെ ആശ്രയിച്ച് അത്ര പ്രസിദ്ധരല്ലാത്ത പ്രസാധകരാല്‍ നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയും ചെയ്ത കരീം മാസ്റ്റര്‍ വേണ്ടത്ര ശ്രദ്ധേയനായിട്ടില്ല. പലപ്പോഴും സ്വന്തം നാട്ടില്‍ തന്നെ അവഗണനയായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. ഇത് എന്തുകൊണ്ടാണ്? പില്‍ക്കാല ചരിത്രത്താല്‍ പ്രാന്തവല്‍കരിക്കപ്പെട്ട ഒരു പ്രദേശത്തിന്റെ ചരിത്രകാരന്‍ എന്നതുകൊണ്ടായിരിക്കുമോ അങ്ങിനെ സംഭവിച്ചത്?
പണിക്കര്‍: അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ? 
കരീം മാസ്ററെ ഞങ്ങള്‍ അദ്ദേഹത്തിന്റെ മരണ ശേഷം അടുത്ത കാലത്താണ് അടുത്തറിയുന്നത്. ഇപ്പോഴാണ് അദ്ദേഹത്തിന്റെ ചരിത്ര ശേഖരത്തെയും അതിന്റെ പ്രാധാന്യത്തെയും സ്വന്തം നാട്ടുകാരില്‍ ചിലരെങ്കിലും മനസ്സിലാക്കുന്നത്.
പണിക്കര്‍: ഞാന്‍ അദ്ദേഹത്തെ നോക്കിക്കാണുന്നത് അദ്ദേഹത്തിന് ലഭിച്ച മാധ്യമശ്രദ്ധയെ മുന്‍നിര്‍ത്തിയല്ല.  കരീം മാസ്ററുടെ താങ്കള്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങള്‍ അധികം വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അദ്ദേഹം എന്റെ ഗവേഷണ പ്രവര്‍ത്തനത്തിനായി അയച്ചുതന്ന ഏതാനും ലേഖനങ്ങളാണ് വായിക്കാനിടയായത്. ഞാന്‍ അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നത് ചരിത്രത്തിന്റെ ഒരു സ്രോതസ്സ്, ജീവിച്ചിരുന്ന ഒരു സോഴ്സ് എന്ന നിലക്കാണ്. തന്റെ പ്രദേശത്തെ ചരിത്രത്തിന്റെ എല്ലാ വശങ്ങളും തേടിപ്പിടിച്ച ഒരാള്‍. അതില്‍ ഒരു പാട് കാര്യങ്ങളുണ്ടായിരുന്നു. അതില്‍ പലതും ഐതിഹ്യസമാനമായ വസ്തുതകളായിരുന്നു. എന്നാല്‍ അതെല്ലാം അതിന്റെ പ്രാധാന്യത്തോടെ മനസ്സിലാക്കാനും ശേഖരിക്കാനും ആഖ്യാനം ചെയ്യാനും ഉള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കേവല ചരിത്രകാരന്‍ എന്നതിനെക്കാള്‍, ഒരു പോപ്പുലര്‍ ഹിസ്റോറിയന്‍ എന്ന പദവിയെക്കാള്‍ ഞാന്‍ അദ്ദേഹത്തെ തരിച്ചറിയുന്നത് ചരിത്ര വസ്തുതകളുടെ വിപുലമായ ശേഖരണം നടത്തിയയാള്‍, അ ഇീഹഹലരീൃ ീള ഒശീൃശരമഹ ങമലൃേശമഹ എന്ന നിലക്കാണ്. സ്വന്തമായി വിപുലമായ ഒരു ലൈബ്രറി. പുസ്തകങ്ങള്‍ മാത്രമല്ല രേഖകളുടെയും ശേഖരം. ഒടുവില്‍ ആലുവയില്‍ വെച്ച് കണ്ടപ്പോഴും ഒരു റിപ്പോര്‍ട്ടിന്റെ കോപ്പിയെ കുറിച്ചായിരുന്നു മാസ്റര്‍ പറഞ്ഞത്. ഒരു ചരിത്രകാരനായി അറിയപ്പെടുക എന്നതിനെക്കാള്‍ ചരിത്രം അറിയാനുള്ള അദമ്യമായ അഭിലാഷമായിരുന്നു മാസ്ററുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത് എന്നു തോന്നുന്നു. ഇത്തരം പല സ്രോതസ്സുകളിലൂടെയാണ് ചരിത്രത്തെ അദ്ദേഹം അറിഞ്ഞതും കണ്ടെത്തിയതും. ഇങ്ങനെ കണ്ടെത്തിയ കാര്യങ്ങളും ശേഖരിച്ച രേഖകളും സൂക്ഷിച്ചുവെക്കാനുള്ള, ുൃലല്ൃെല  ചെയ്യാനുള്ള,  പരിശ്രമം പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതാണ്. 
താന്‍ ഉള്‍പ്പെട്ട സമുദായത്തെ കുറിച്ചുള്ള ആലോചനകളില്‍നിന്നാണ് പലപ്പോഴും കരീംമാസ്റ്ററുടെ ചരിത്രാന്വേഷണങ്ങള്‍ ആരംഭിച്ചത് എന്നു തോന്നുന്നു. ഇങ്ങനെ സാമുദായികാവബോധത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്ന് ചരിത്ര ഗവേഷണം നടത്തുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
പണിക്കര്‍: പലപ്പോഴും ഇത്തരത്തില്‍ വ്യക്തിപരമായ പരിഗണനകളും ഉത്കണ്ഠകളുമാണ് ഒരു ഗവേഷകന്റെ പ്രചോദന കേന്ദ്രം എന്നു വരാം. അല്ലങ്കില്‍ അതാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ച് മുന്നോട്ട് നയിക്കുന്നത് എന്നു വരാം. കുടുംബം, തന്റെ പ്രദേശം, വിശ്വാസം ഇവയെല്ലാം ആരംഭബിന്ദു ആവാം. മാപ്പിളമാരുടെ ജീവിതം സംബന്ധിച്ച്, മലബാറിന്റെ ചരിത്രത്തെക്കുറിച്ച്, കര്‍ഷകരുടെ-ദളിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഒക്കെയുള്ള വൈകാരികമായ സമീപനമാവാം ഗവേഷണത്തിന് വ്യക്തിപരമായി പ്രചോദനം നല്‍കുന്നത്. എന്നാല്‍ ഈ പ്രചോദന കേന്ദ്രം ഗവേഷണത്തിന്റെ അന്ത്യമല്ല, ഒരു പക്ഷെ പ്രാരംഭമാണ്. ഇത്തരം വ്യക്തിപരമായ വൈകാരിക പ്രചോദന കേന്ദ്രങ്ങളെ മറികടന്ന് മുന്നോട്ട് പോയി സത്യത്തിനോട് കൂടുതല്‍ അടുക്കാനും അതിന്റെ നാനാവശങ്ങളും മനസ്സിലാക്കാനും കഴിയുമ്പോഴാണ് ഗവേഷണം ശാസ്ത്രീയമായി തീരുന്നത്. ഇത് പലപ്പോഴും ചരിത്ര ഗവേഷകന് ലഭ്യമാവേണ്ട പരിശീലനവുമായി ബന്ധപ്പെട്ടകാര്യമാണ്. ഗവേഷണത്തിലെ സാങ്കേതികമായ അറിവ് പരിശീലനം വഴിയാണ് സാധ്യമാകുന്നത്. ഇത്തരം പരിശീലനം ഇല്ലാത്തവരും ചരിത്രമെഴുതാറുണ്ട്. ആ ചരിത്രത്തില്‍ അപാകതകള്‍ കാണാം. അപൂര്‍ണ്ണമാകാം. എന്നാല്‍ വികാരപരമായ പ്രചോദനവും ധൈഷണികമായ വിശകലന ശേഷിയും ഗവേഷണത്തിന്റെ രണ്ടുവശമാണ്. ഇവ രണ്ടും ബന്ധിപ്പിക്കുവാന്‍ കഴിയുമ്പോഴാണ് ചരിത്ര ഗവേഷണം സമ്പന്നവും സമ്പൂര്‍ണ്ണവുമാവുന്നത്. മാസ്റര്‍ക്ക് ഇത്തരത്തില്‍ ഒരു പരിശീലനം ഉണ്ടായിരുന്നോ എന്നറിയില്ല. എന്നാല്‍ വൈകാരിക ഇന്‍വോള്‍വ്മെന്റ് വളരെ ഉണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ഫോഴ്സ്. അദ്ദേഹം വലിയ സാമ്പത്തിക കഴിവ് ഉണ്ടായിരുന്ന ആളായിരുന്നു എന്നു കരുതുന്നില്ല. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ പരിഗണിക്കാതെ വളരെ വിഷമിച്ച് പണിയെടുക്കാനുള്ള ആവേശം അദ്ദേഹത്തിനുണ്ടായത് മുകളില്‍ പറഞ്ഞ വൈകാരികമായ ഇന്‍വോള്‍വ്മെന്റ് മൂലമായിരുന്നു. അതില്ലായിരുന്നുവെങ്കില്‍ ഇത്രയധികം ഗ്രന്ഥങ്ങളും രേഖകളും ശേഖരിക്കാന്‍ ആവുമായിരുന്നില്ല. ഗവേഷണത്തിലെ വൈകാരികതയുടെയും ധൈഷണികതയുടെയും സമന്വയത്തിന്റെ പ്രാധാന്യത്തെയാണ് ഈ ചര്‍ച്ച നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
കരീംമാസ്ററുടെ പ്രവര്‍ത്തനം തന്റെ സമുദായത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നാണ് കരുതുന്നത്. ഇസ്ലാമിക നവോത്ഥാന നായകരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യാഥാസ്ഥികരുടെ എതിര്‍പ്പിനെ നേരിട്ട് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സി.എന്‍. അഹമ്മദ് മൌലവിയുമായി ചേര്‍ന്ന് കരീംമാസ്റര്‍ \"മഹത്തായ മാപ്പിള സാഹിത്യചരിത്രം\'\' എന്ന ഒരു വലിയ കൃതി എഴുതിയിട്ടുണ്ട്. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിര്‍ത്ത പ്രസ്ഥാനത്തിനോടൊപ്പമായിരുന്നു കരീംമാസ്റ്റര്‍ പ്രവര്‍ത്തിച്ച് പോരുന്നത്. കരീംമാസ്ററുടെ ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്താണു പറയാനുള്ളത്?
പണിക്കര്‍: ഒരു ജനതയുടെ ജീവിതത്തെ കുറിച്ചുള്ള, അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള, അറിവ് വീണ്ടെടുക്കുക എന്നത് നവോത്ഥാനത്തിന്റെ ഒരു ഭാഗമാണ്. ഇത്തരം വീണ്ടെടുക്കലിലൂടെയാണ് ഒരു ജനതയുടെ ആത്മവിശ്വാസവും ആത്മബോധവും  വളര്‍ന്നുവരുന്നത്. തന്റെ പൂര്‍വ്വികര്‍ നടത്തിയ സമരവും അവരുടെ കലാസാഹിത്യ പാരമ്പര്യവും എന്തുകൊണ്ട് കരീംമാസ്ററുടെ ആലോചനാവിഷയമായി?  ഒരു സമുദായം തന്റേടം വീണ്ടെടുക്കുന്നത് ഇത്തരം കണ്ടെടുക്കലിലൂടെയാണ്. വാസ്തവത്തില്‍ നമ്മുടെ സമൂഹം, വിവിധ സമുദായങ്ങള്‍ അടങ്ങിയ സമൂഹത്തിന്റെ തന്റേടം, ഒരതിര്‍ത്തിവരെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. നാടുവാഴിത്ത ബന്ധങ്ങളുടെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും ഭാഗമായി നഷ്ടമായിത്തീര്‍ന്ന ഈ ആത്മവിശ്വാസം വീണ്ടെടുക്കുക നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ആദ്യപടിയാണ്. പലപ്പോഴും ഈ പ്രവര്‍ത്തനം ബോധപൂര്‍വ്വമായിരിക്കണമെന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയിലാകെ ഇത്തരത്തില്‍ നഷ്ടപ്പെട്ടുപോയ തന്റേടം വീണ്ടെടുക്കാനുള്ള അബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. 
ചരിത്രത്തിന്റെ ഉത്തരാധുനികമായ വ്യാഖ്യാനങ്ങളില്‍ \'സാമുദായികത\' എന്ന ഗണത്തിന് ഇന്ന് അമിത പ്രാധാന്യം ലഭിച്ചിട്ടുണ്ടല്ലോ. ഇതില്‍ അപകടങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമുദായികത വര്‍ഗ്ഗീയതയിലേക്ക് നീങ്ങാനുള്ള സാധ്യതയും ഇല്ലേ?
പണിക്കര്‍: സാമുദായികത പലപ്പോഴും വര്‍ഗ്ഗീയതയുടെ ആദ്യപടിയായിത്തീരാം. എന്നാല്‍ സമുദായത്തിന്റെ ഉന്നമനം എന്ന ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയതയായി കാണരുത്. നവോത്ഥാനത്തിന്റെ ഭാഗമായി എല്ലാ സമുദായങ്ങളിലും, മതജാതി സമുദായങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമുദായ പരിഷ്കരണവും സാമുദായികതയും ഒന്നല്ല എന്നര്‍ത്ഥം. ഉത്തരാധുനികരുടെ കാഴ്ച്ചപ്പാടില്‍ നിന്ന് എന്റെ സമീപനം വ്യത്യാസപ്പെടുന്നത് ഇത്തരത്തിലാണ്. സാമുദായികത, സമുദായ പരിഷ്കരണം ആകണമെന്നില്ല. സാമുദായിക അവബോധത്തെ കണ്‍സോളിഡേറ്റ് ചെയ്ത്, ക്രോഡീകരിച്ച് അതിനെ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയും. ഇത് സാമുദായിക പരിഷ്കരണമല്ല, മറിച്ച് സമുദായത്തിന്റെ പേരില്‍ ഒരു ന്യൂനപക്ഷം നടത്തുന്ന മുതലെടുപ്പാണ്. ഈ വ്യത്യാസത്തെ മനസ്സിലാക്കണം. സാമുദായിക പരിഷ്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു സാമുദായികത വളര്‍ന്നുവരാം. ഇതിനെ സമുദായത്തില്‍ തന്നെ മേലേക്കിടയിലുള്ള ഒരു കൂട്ടര്‍ ഉപയോഗിക്കാം. ഇപ്രകാരമുള്ള സാമുദായികത ശക്തിപ്രാപിക്കുമ്പോള്‍ അത് ചില പ്രത്യേക ഘട്ടങ്ങളില്‍ വര്‍ഗീയതയായി മാറുന്നു. സാമുദായികതയെ കാല്‍പനികമായി ആദര്‍ശവല്‍ക്കരിക്കുന്ന ഉത്തരാധുനിക ചരിത്രകാരന്‍മാരുടെ സമീപനത്തില്‍ ഈ അപകടമുണ്ട്. സമുദായത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വതന്ത്യ്രം, നിയമസഭയിലുള്ള സ്വാതന്ത്യ്രം ഉള്‍പ്പെടെ വേണം എന്നു വാദിക്കുമ്പോള്‍ അതുവാസ്തവത്തില്‍ വിഘടനവാദമായി തീരുന്നു. ഇപ്രകാരം സാമുദായിക പരിഷ്കരണം വര്‍ഗ്ഗീയതയുമായി ഓവര്‍ലാപ്പ് ചെയ്യുന്ന ഒരു കാഴ്ചപ്പാട് പല ഉത്തരാധുനികരുടെയും സമീപനത്തില്‍ അടങ്ങിയിട്ടുണ്ട്. 
മലബാര്‍ കലാപത്തെകുറിച്ച് താങ്കളുടെ അന്വേഷണത്തില്‍ പാരമ്പര്യ ബുദ്ധിജീവികളെ ക്കുറിച്ച് പറയുന്നുണ്ടല്ലോ. അന്നത്തെ കര്‍ഷകരുടെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് സമുദായത്തിനുള്ളില്‍ തന്നെയുള്ള ബുദ്ധിജീവികളാണ്  എന്ന് താങ്കളുടെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ബുദ്ധിജീവികള്‍ മതപുരോഹിതരില്‍ നിന്ന് എങ്ങിനെയാണ് വേറിട്ട് നില്‍ക്കുന്നത്? പുരോഹിത വിഭാഗം പലപ്പോഴും യാഥാസ്ഥിതികതക്ക് ചൂട്ടുപിടിക്കുന്നവര്‍ അല്ലേ? 
പണിക്കര്‍: സമുദായവുമായി ബന്ധപ്പെട്ട് മതപ്രവര്‍ത്തനം നടത്തിയവര്‍ തന്നെയാണ് കലാപത്തിന്റെ പതാക വാഹകര്‍ ആയിത്തീര്‍ന്നത്. അവര്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള മാപ്പിള കുടിയാന്‍മാരുടെ ചെറുത്തുനില്‍പ്പിന് ആവശ്യമായ ആശയപശ്ചാത്തലം നല്‍കുകയായിരുന്നു. അപ്രകാരം അവര്‍ സമൂഹത്തിലെ ബുദ്ധിജീവികളുടെ ധര്‍മ്മം നിറവേറ്റി. ഇവരില്‍ പലരും പുരോഹിതവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ തന്നെയായിരുന്നു. സമുദായത്തിലെ ജനങ്ങളുമായി ഇവര്‍ക്ക് ഒരു സിംബയോട്ടിക്ക് ബന്ധമാണ് ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ജീവിക്കാനുള്ള ഉപാധി സമുദായത്തിന്റെ മതപരമായ ജീവിതത്തില്‍ നിന്നാണ് ഇവര്‍ കണ്ടെത്തിയത്. മതസേവനമായിരുന്നു അവരുടെ ജോലി. അതോടൊപ്പം അന്നത്തെ സമൂഹത്തിലെ വൈദ്യസബന്ധമായ ആവശ്യങ്ങളും അവര്‍ നിറവേറ്റിയിരുന്നു. അത്തരമൊരു പാരസ്പര്യമാണ് ഈ പാരമ്പര്യ ബുദ്ധിജീവികളും സമുദായവും തമ്മിലുണ്ടായിരുന്നത്. 
മതാവബോധം മുറ്റിനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സ്വാഭാവികമായും മതസേവനം നടത്തുന്ന പുരോഹിതര്‍ക്ക്  സ്വാധീനം ഉണ്ടാവും. ഒരു സമൂഹം ആക്രമിക്കപ്പെടുമ്പോള്‍, ആ സമൂഹത്തിന്റെ ജീവിത പരിതസ്ഥിതികളില്‍ എന്തെങ്കിലും തരത്തിലുള്ള പരാധീനതകള്‍ നേരിടുമ്പോള്‍, അവരുടെ മതപരമായ ജീവിതത്തിന് നേതൃത്വം നല്‍കിയിരുന്ന പരമ്പരാഗത ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പുരോഹിത വിഭാഗത്തിന്റെ ജീവിത സാഹചര്യവും താറുമാറാവുന്നു. അവരുടെ സാമ്പത്തിക താല്‍പര്യവും അപകടപ്പെടുന്നു. അപ്പോള്‍ ഒരു വൈകാരിക പ്രശ്നം ഉടലെടുക്കുന്നു. പരിതസ്ഥിതികളില്‍ ഇത്തരം പ്രയാസങ്ങള്‍ വന്ന് പെടുമ്പോള്‍ അതുമായി താദാത്മ്യപ്പെട്ടു ജീവിക്കുന്ന പുരോഹിത-ബുദ്ധിജീവി വിഭാഗങ്ങള്‍ക്കും ചെറുത്തുനില്‍പ്പിന്റെ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിലെ പല പരമ്പരാഗത ബുദ്ധിജീവികളും ഇത്തരത്തില്‍ മാപ്പിളമാരുടെ ജീവിതത്തില്‍ സംഭവിച്ച പ്രയാസകരമായ പരിതസ്ഥിതയോട് പ്രതികരിച്ച്  പ്രവര്‍ത്തിക്കാനും അവരുടെ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കാനും തയ്യാറായി. പോലീസിനെതിരായുള്ള ആക്രമണത്തില്‍ പോലും അവര്‍ പങ്കാളികളായി. 
ഏത് സമൂഹത്തിലെയും പുരോഹിത വിഭാഗം ആ സമുദായത്തിന്റെ യാഥാസ്ഥിതികതയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ് എന്നുപറയാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിലെ താങ്കള്‍ വിശേഷിപ്പിക്കുന്ന പരമ്പരാഗത ബുദ്ധിജീവികളുടെ കാര്യത്തിലും ഇതു ശരിയല്ലേ? 
പണിക്കര്‍: പുരോഹിതരായവരെ ഒരൊറ്റഗണമായി നോക്കിക്കാണാനാവില്ല. അവരില്‍ പുരോഗമനകരമായ കടമ നിറവേറ്റിയവരും അല്ലാത്തവരുമുണ്ട്. ചൂഷണത്തിന് അരു നിന്നവരും അതിനെ എതിര്‍ത്തവരുമുണ്ട്. ഇപ്രകാരമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത് ഭൌതികവും പ്രത്യയശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ ആണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിന്റെ കാര്യത്തില്‍ പുരോഹിതരില്‍ കൊളോണിയല്‍ ഭരണത്തിന് അരുനിന്നവരും എതിര്‍പ്പ് പ്രകടിപ്പിച്ചവരുമുണ്ട്. ഇവരില്‍ കൊളോണിയലിസത്തിനെ എതിര്‍ക്കാന്‍ നേതൃത്വം നല്‍കിയ കൂട്ടരെയാണ് പുരോഗമനകാരികളായ പാരമ്പര്യബുദ്ധിജീവികള്‍ എന്ന് ഞാന്‍ എന്റെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. 
 മറ്റു സമുദായങ്ങളുടെ കാര്യത്തില്‍ ഇല്ലാത്ത തരത്തില്‍ മാപ്പിളമാരുടെ കാര്യത്തില്‍ അവരുടെ ജാതിപരമായ സ്വത്വത്തെക്കാള്‍ മതപരമായ സ്വത്വത്തിന് പ്രാധാന്യമുണ്ടല്ലോ. മാപ്പിളമാര്‍ ആകുമ്പോള്‍ തന്നെ  അവര്‍ ഇസ്ലാമിക വിശ്വാസികളുമാണ്. അതായത് സാമുദായികതക്ക് ഒപ്പംതന്നെ മതപ്രത്യയ ശാസ്ത്രവും അവര്‍ക്ക് കൈമുതലായുണ്ട്. ഇത് ഇതര സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നില്ലേ?
പണിക്കര്‍: ശരിയാണ്, മാപ്പിളമാരെ സംബന്ധിച്ചിടത്തോളം സാമുദായിക സ്വത്വം മതപരമായ സ്വത്വത്തില്‍ നിന്ന് വ്യത്യസ്തമല്ല. മറ്റു സമുദായങ്ങളെ സംബന്ധിച്ച് അങ്ങനെയല്ല. ഹിന്ദുക്കളില്‍ പൊതുവെ ജാതിസ്വത്വമാണ് ഉള്ളത്. മതപരമായ അവബോധത്തെക്കാള്‍ ജാതി അവബോധമാണ് അവരില്‍ കൂടുതല്‍. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം സമുദായ സ്വത്വം മതവുമായി വളരെ ബന്ധപ്പെട്ടതാണ്. ഇത് രണ്ടുതരത്തിലാണ് പ്രവര്‍ത്തിച്ചത്. സമുദായത്തിന്റെ കാര്യത്തില്‍ ഇത് ദ്വന്ദധര്‍മ്മം നിറവേറ്റി. മറ്റു സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്കുണ്ടായിരുന്ന മതവിശ്വാസം അനീതിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഒരു പ്രചോദനമായി.
 ഇന്നത്തെ പുസ്തക വിപണിയില്‍ നല്ലൊരു പങ്കും ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കാണുവാന്‍ ഇടയാകുന്നു എന്ന് അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ച സ്കൂള്‍ ഓഫ് ലറ്റേഴ്സിലെ വി.സി. ഹാരിസ് മാഷ് ഒരിക്കല്‍ എഴുതുകയുണ്ടായി. ലോകമെങ്ങും ഇസ്ലാമിനെക്കുറിച്ചുള്ള പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍ നിന്നും അല്ലാതെയുമുള്ള പഠനങ്ങളുടെ കുത്തൊഴുക്കാണ്. എല്ലായിടത്തും സ്വന്തം സ്വത്വത്തെ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലിം ജനവിഭാഗങ്ങള്‍ നടത്തിപ്പോരുന്നു. കരീം മാസ്ററുടെ പേരില്‍ അദ്ദേഹത്തിന്റെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരത്തില്‍ ഒരു സ്വത്വാന്വേഷണത്തിന്റെ സ്വഭാവമുണ്ട്. ഈ കാര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?
പണിക്കര്‍: ലോകത്തെ ഇസ്ലാമിക സമൂഹത്തില്‍ ഇന്ന് പൊതുവെ സാമ്രാജ്യത്വത്തെ എതിര്‍ത്ത് പോരുന്ന പ്രവണതയുണ്ട്. ഇതിന് വ്യക്തമായ സാമ്പത്തിക കാരണങ്ങള്‍ ഉണ്ട്. അമേരിക്കയുടെ സമ്പന്നമായ ജീവിതത്തിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ ഒന്നായ പ്രെട്രോളിന്റെ ഒരു പ്രധാന പ്രഭവകേന്ദ്രം അറബിനാടുകളാണ്.  അതിനാല്‍ തന്നെ സാമ്പത്തികമായി അവരെ കീഴടക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്. ഈ രാജ്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ അല്ലായെങ്കില്‍ സാമ്രാജ്യത്വത്തിന് അതിജീവിക്കാന്‍ കഴിയില്ല എന്നുവരാം. കഴിഞ്ഞ നൂറുകൊല്ലത്തെ ചരിത്രം അന്താരാഷ്ട്ര തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അറബ് രാജ്യങ്ങളില്‍ നടത്തിയ ഇടപടലുകളാണ്. മധ്യേഷ്യയില്‍ ഏത് വിധേയനേയും സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍. അതുകൊണ്ട് ഈ രാജ്യങ്ങളെയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും കുറിച്ചും അറിയുക എന്നത് പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യമാണ്. ഒരു കാലത്ത് ജപ്പാനെക്കുറിച്ച് വിദേശസര്‍വ്വകലാശാലകളില്‍ പ്രത്യേക വിഭാഗങ്ങള്‍ തന്നെ ആരംഭിക്കുകയുണ്ടായി. നിരവധി പ്രസിദ്ധീകരണങ്ങള്‍ ജപ്പാനെക്കുറിച്ച് പുറത്തിറങ്ങി. ജപ്പാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഒരു ഭീഷണിയായ കാലഘട്ടത്തിലായിരുന്നു ഇത്. ചൈനയെക്കുറിച്ചും ഇത്തരത്തില്‍ ഒരുപാട് പഠനങ്ങള്‍ നടക്കുന്നു. അതുപോലെ അറബ്-മുസ്ലിം രാജ്യങ്ങളെക്കുറിച്ച് പഠനങ്ങളും വ്യാപകമായിരിക്കുന്നു. ഹണ്ടിംഗ്ടണിന്റെ പ്രസിദ്ധമായ പുസ്തകം തന്നെ നാളെ എന്താണ് സംഭവിക്കുക എന്ന ആശങ്കയില്‍ നിന്നാണ് രൂപംകൊള്ളുന്നത്.
ഇതിന്റെ മറ്റൊരു വശം ഇപ്രകാരം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന രാജ്യങ്ങളും സമൂഹങ്ങളും അവരെക്കുറിച്ച് തന്നെ പഠനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ്. സ്വന്തം ശക്തിയെ തിരിച്ചെറിയാന്‍ തങ്ങളുടെ ഭൂതക്കാലത്തെക്കുറിച്ച് അറിയണമെന്നു വരുന്നു. അറബിപണ്ഡിതന്‍മാര്‍ ഇപ്രകാരം ഒരുപാട് പഠനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്രാദേശികതലങ്ങളില്‍ ഉണ്ടാകുന്ന പഠനപ്രവര്‍ത്തനങ്ങളും ഇത്തരം ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്നു വരാം.
 ലോകചരിത്രം ഒരു വൃത്തം പൂര്‍ത്തിയാക്കി എന്ന മട്ടിലാണ് ഇപ്പോള്‍ നിലക്കൊള്ളുന്നത് എന്നുതോന്നുന്നു. ബൈസാന്റിയന്‍-പേര്‍ഷ്യന്‍ സംഘര്‍ഷങ്ങളുടെ ചരിത്ര സന്ധിയിലാണല്ലോ മുഹമ്മദ് നബിയുടെ ജനനം. തുടര്‍ന്ന് പേര്‍ഷ്യ കേന്ദ്രീകരിച്ച് അറബി ഭാഷയുടെയും സംസ്കാരത്തിന്റെയും സമ്പന്നമായ ഒരു സംസ്കാരത്തിന്റെ സൃഷ്ടിക്ക് വഴിയൊരുങ്ങി. ഈജിപ്തിലും സ്പെയിനിലും ഇറ്റലിയിലും തുര്‍ക്കിയിലും ഫ്രാന്‍സിലും വരെ അറബി ഇസ്ലാമിക സാമ്രാജ്യത്തിന്റെ അതിരുകള്‍ വിപുലമായി. തുടര്‍ന്ന് ഒട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കുവാനുള്ള കുരിശ് യുദ്ധത്തിന്റെ ചരിത്രം വേഗമാര്‍ജ്ജിച്ചു. അതിന്റെ അന്ത്യഘട്ടമെന്നോളം ഇപ്പോള്‍ പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന ബാഗ്ദാദിനെ സാമ്രാജ്യത്വം ആക്രമിച്ചു കീഴ്പ്പെടുത്തി. ഇപ്പോള്‍ ഇറാനുനേരെയുള്ള പടയൊരുക്കങ്ങള്‍..., ബുഷിന്റെ പാര്‍ടിക്കേറ്റ തിരിച്ചടിയും ഒബാമയുടെ അധികാരാരോഹണവും ആഗോള സാമ്പത്തിക മാന്ദ്യവും കാര്യങ്ങള്‍ക്ക് ഒരു ദിശാമാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും...
പണിക്കര്‍: ചരിത്രം അനിസ്യുതമായ ഒരു തുടര്‍ച്ചയാണ് എന്നു കരുതുന്നത് പൂര്‍ണ്ണമായി ശരിയല്ല. പ്രാചീനകാലത്തെ ചരിത്രത്തിന്റെ ഒരറ്റമാണ് നമ്മുടെ കാലഘട്ടത്തെ ചരിത്രം എന്നുപറയുന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയായിരിക്കില്ല. പത്തൊമ്പപതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും സ്രാമ്യാജ്യത്വങ്ങള്‍ ഒരേ രൂപത്തിലും ഭാവത്തിലുമല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അവയെ കേവലമായ താരതമ്യത്തിന് വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ല. സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ എല്ലാകാലത്തും ഒരു പോലെയല്ല. സാമ്യ്രാജ്യത്വ താല്‍പര്യങ്ങളും മതപരമായ താല്‍പര്യങ്ങളും  ഓരോ ചരിത്രകാലഘട്ടത്തിലും വ്യത്യസ്തമായ നില കൈക്കൊള്ളുന്നു. ഇന്നത്തേത് മുമ്പൊന്നുമില്ലാത്തവിധമുള്ള സാമ്രാജ്യത്വത്തിന്റെ ഘട്ടമാണ്. പോയകാലത്തെ അധിനിവേശങ്ങളുടെ തുടര്‍ച്ചയായി ഇന്നത്തെ അധിനിവേശങ്ങളെ മനസ്സിലാക്കുന്നത് പുതിയ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ രീതികളും തന്ത്രങ്ങളും തിരിച്ചറിയുന്നതിന് തടസ്സമായിത്തീരും. ആഗോള അധിനിവേശ ശക്തികള്‍ പുതിയ സാധ്യതകള്‍ ആരായുകയാണ്. ഇറാഖിന്റെ കാര്യത്തില്‍ ഉള്ള സമീപനമല്ല സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ കാര്യത്തിലുള്ളത്. പലതരത്തിലുള്ള പ്രവര്‍ത്തന രീതികളും താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും ആണ് പ്രവര്‍ത്തിക്കുന്നത്. ഇവ വേര്‍തിരിച്ച് മനസ്സിലാക്കികൊണ്ടേ പുതിയ കാലത്തെ അധിനിവേശ പ്രവര്‍ത്തനങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയൂ.
 ദേശീയ ചരിത്രത്തില്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്ന ഫാസിസ്റു ശക്തികള്‍ ഗുജാറത്തിന് ശേഷം പിന്നെ ഒറീസ്സയും സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്രഭരണകൂടം അമേരിക്കയുമായി ആണവകരാരില്‍ ഒപ്പിട്ടുകൊണ്ട് തങ്ങളുടെ ദാസ്യം രേഖപ്പെടുത്തി. ഇന്ന് അമേരിക്കന്‍ സെനറ്റില്‍ ആണവകരാരിന് അംഗീകാരം നല്‍കിയ ദിവസത്തിലാണ് താങ്കളുമായി ഈ അഭിമുഖം. ഒരു ചരിത്രകാരന്‍ ഭാവിയെ പ്രവചിക്കാന്‍ കെല്‍പ്പുള്ള ആളാണെന്നിരിക്കെ നമ്മുടെ ഭാവി ഏതുവിധമായിരിക്കും മുന്നോട്ടുപോകുക എന്നാണ് താങ്കള്‍ കരുതുന്നത്?
പണിക്കര്‍: ഇന്ത്യയുടെ കാര്യത്തില്‍ സംഘപരിവാര ശക്തികള്‍ ഏതെങ്കിലും തരത്തില്‍ ദേശീയ അധികാരം കൈപറ്റണം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയാണ്. 1992 കാലഘട്ടം മുതല്‍ 2002 ഗുജറാത്ത് സംഭവഗതികള്‍വരെ പരിശോധിച്ചാല്‍, ഇതുവരെ അവര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലൂടെ ഇന്ത്യയിലെ ഹിന്ദുജനവിഭാഗങ്ങളെ ഒരുമിപ്പിച്ച് തങ്ങളുടെ വോട്ട് ബാങ്കാക്കി മാറ്റാനാണ് ശ്രമിച്ചത്. അഖിലേന്ത്യാ തലത്തില്‍ ഹിന്ദു കണ്‍സോളിഡേഷന്‍ എന്നതാണ് അവരുടെ ലക്ഷ്യം. ഉത്തരേന്ത്യയില്‍ ഒരു പരിധിവരെ അവര്‍ക്കു മുന്നോട്ട് പോവാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ തെക്കെ ഇന്ത്യയിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തെക്കെ ഇന്ത്യയിലേക്ക് സ്വാധീനം വ്യാപിപ്പിച്ചാല്‍ മാത്രമേ അധികാരത്തിലേക്കുള്ള പ്രയാണം പൂര്‍ണ്ണ വിജയം കൈവരിക്കൂ എന്ന് അവര്‍ക്കു ബോധ്യമുണ്ട്. അതിനാലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍. ബാബരി മസ്ജിദ്-ഗുജറാത്ത് കാലഘട്ടം പോലെ മുസ്ലിംകളെ ആക്രമിക്കുക ഇന്ന് അസാധ്യമാണ്. അതിന് തിരിച്ചടിയുണ്ടാവും എന്ന് അവര്‍ക്കറിയാം. അതിനാലാണ് രാഷ്ട്രീയമായി അത്ര സംഘടിതരല്ലാത്ത ക്രിസ്ത്യാനികള്‍ക്കെതിരെ ഒറീസയിലും മറ്റും ആക്രമണം നടന്നത്. 
കേരളത്തിലും ഇതു സംഭവിക്കാം. കേരളത്തില്‍ സമ്പന്നരായ ഒരു ക്രിസ്ത്യന്‍ മധ്യവര്‍ഗം ഉണ്ട്. ഇവരുമായി ഇതേ സാമ്പത്തികാവസ്ഥയില്‍ നിലകൊള്ളുന്ന ഹിന്ദു മധ്യവര്‍ഗത്തിന് വൈരുദ്ധ്യമുണ്ട്. ഇതുപയോഗിക്കാനുള്ള ശ്രമമാണ് സംഘപരിവാര ശക്തികള്‍ നടത്തുന്നത്്. ഇവര്‍ തമ്മിലുള്ള സാമ്പത്തിക വൈരത്തെ മൂര്‍ച്ചിപ്പിച്ച് വര്‍ഗ്ഗീയമായ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 
ആഗോളമായി ഉയര്‍ന്നുവരുന്ന സമ്പന്നമായൊരു മധ്യവര്‍ഗത്തിന്റെ ജീവിത നിലവാരത്തില്‍ എത്തിപ്പെടാന്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധ്യമല്ല. അതേസമയം, അമേരിക്ക ഉള്‍ക്കൊള്ളുന്ന സാമ്രാജ്യത്വ ശക്തികള്‍ മുന്നോട്ട് വെക്കുന്ന ആധുനിക വത്കരണത്തിന്റെ പങ്കുപറ്റാന്‍ കൊതി പൂണ്ടു നടക്കുന്ന ഈ മധ്യവര്‍ഗ്ഗം സാമ്രാജ്യത്വത്തിന് പിന്തുണ നല്‍കും. ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ ഒരു കോളനിയാക്കിമാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഈ മധ്യവര്‍ഗ്ഗം കൂട്ടു നില്‍ക്കും. 
ഇന്ത്യയിലെ ഭരണ വര്‍ഗ്ഗമാകട്ടെ സാമ്രാജ്യത്വത്തിന്റെ പങ്കാളിയാവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ദ്രുതഗതിയിലുള്ള ആധുനികവത്കരണത്തിന് ഭരണകൂടം ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇതില്‍ പങ്കാളിയാവാന്‍ ഇന്ത്യയിലെ മധ്യവര്‍ഗ്ഗവും ശ്രമിക്കുന്നു. ഈ പറഞ്ഞ മൂന്നിന്റെയും ഒരു സമന്വയമാണ് വരും നാളുകളില്‍ നാം അഭിമുഖീകരിക്കുവാന്‍ പോകുന്നത്. സാമ്രാജ്യത്വവുമായും അതില്‍ പങ്കാളികളാവാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഭരണ വര്‍ഗ്ഗവുമായും സന്ധിചെയ്യാന്‍ വര്‍ഗ്ഗീയതയ്ക്ക് കഴിയും. അവര്‍ സാമ്രാജ്യത്വത്തെ തുണയ്ക്കും. സ്വാഭാവികമായും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലൂടെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവിലൂടെ ഐക്യം ശക്തിപ്പെടുത്താനും അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തും. മറുവശത്ത് ഇതിനോടു പ്രതികരിച്ച് ന്യൂനപക്ഷ വര്‍ഗ്ഗീയതയും തീവ്രവാദ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടും. ഈ സാഹചര്യം തിരിച്ച് വീണ്ടും സാമ്രാജ്യത്വ ഇടപെടലിന് ശക്തിപകരും. ഇതെല്ലാം ചേര്‍ന്ന് ഇന്ത്യ ഒരു കോളനി രാജ്യമായി ശിഥിലമാകാനുള്ള സാധ്യതയാണ് നമ്മെ തുറിച്ച് നോക്കുന്നത്. 



അധിനിവേശം, കലാപം, വൈദ്യം

-മോയിന്‍ കുട്ടി വൈദ്യര്‍ അനുസ്മരണ പ്രഭാഷണത്തിന് കൊണ്ടോട്ടിയില്‍ എത്തുന്നതിനു മുന്നോടിയായി പണിക്കര്‍ അനുവദിച്ച അഭിമുഖം-ഷാനവാസ്

മലബാര്‍ കലാപത്തിന്റെ ചരിത്രകാരന്‍ ആണല്ലോ താങ്കള്‍. മോയിന്‍കുട്ടി വൈദ്യരുടെ കൃതികളില്‍ ആ ചരിത്രം എങ്ങിനെയാണ് പ്രതിഫലിക്കുന്നത്?

ബ്രിട്ടീഷ് ‘ഭരണത്തിനെതിരെയും അന്നത്തെ ജന്മിവാഴ്ചക്കെതിരെയും ജനങ്ങളുടെ അവബോധം രൂപീകരിക്കുന്നതില്‍ അക്കാലത്തെ മതനേതാക്കള്‍ എന്ന പോലെ സര്‍ഗാത്മക മേഖലയില്‍ പ്രവര്‍ത്തിച്ചവരും വലിയ പങ്കു വഹിച്ചു. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍. അദ്ദേഹത്തിന്റെ “മലപ്പുറം പടപ്പാട്ട്’ ഇതിന് ഉത്തമോദാഹരണമാണ്. കലാപങ്ങളിലൊന്നില്‍ കൊല്ലപ്പെട്ട കലാപാരികളുടെ മടിക്കുത്തില്‍ മലപ്പറും പടപ്പാട്ടിന്റെ കോപ്പികള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകള്‍ പറയുന്നു. കലാപകാരികള്‍ തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന മുദ്രാവാക്യങ്ങള്‍ എന്നവണ്ണം ഈ കവിതകള്‍ ഉപയോഗിച്ചു എന്നതിന്റെ സൂചനയാണിത്. ഇത്തരം കവിതകളിലൂടെയും പാട്ടുകളിലൂടെയുമായിരുന്നു തെക്കേ മലബാറില്‍ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ അനീതിക്കെതിരെ പോരാടാനുള്ള ജനങ്ങളുടെ കഴിവ് വികസിച്ചുവന്നതിന്റെ ഒരു വശം. 

വൈദ്യരുടെ കവിതയുടെ ‘ഭാഷ അറബി, പേര്‍ഷ്യന്‍, തമിഴ്, നാടന്‍ മലയാളം എന്നിവയുടെയെല്ലാം സങ്കരമായിരുന്നു. ഈ സവിശേഷ ‘ഭാഷാ ശൈലി എന്താണു സൂചിപ്പിക്കുന്നത്?

വ്യത്യസ്തമായ പല സംസ്കാരങ്ങളുടെ സംഗമമാണ് മാപ്പിളമാരുടെ ജീവിതം. പല ആശയവിനിമയ മേഖലകളും അക്കാലത്തെ മാപ്പിളമാരുടെ അവബോധരൂപീകരണത്തിനു സഹായിച്ചിട്ടുണ്ട്. വൈദ്യരുടെ ‘ഭാഷ നല്‍കുന്ന ഒരു സൂചന അതാണ്. മുഖ്യധാരാ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പല സവിശേഷതകളും വൈദ്യരുടെയും മറ്റും കൃതികളില്‍ കാണാം. എന്നാല്‍ വൈദ്യര്‍ പ്രതിനിധാനം ചെയ്ത സങ്കര സംസ്കാരത്തിന്റേതായ പലതും പില്‍ക്കാലത്ത് മാപ്പിള സമൂഹത്തിന് നഷ്ടമായിട്ടുണ്ട് എന്നു വേണം കരുതാന്‍. 

ഇന്നത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ സ്വത്വം മാപ്പിള പാരമ്പര്യത്തില്‍ ഊന്നി നില്‍ക്കുമ്പോള്‍ തന്നെ, ഒരു പാന്‍ ഇസ്ളാമിക സംസ്കാരം സ്വാംശീകരിക്കാനുള്ള പ്രവണത  മധ്യവര്‍ഗത്തിനിടയില്‍ ശക്തമാണ്. ഇതിനെ എങ്ങിനെ കാണുന്നു?

തൊള്ളായിരത്തി ഇരുപത്തിഒന്നിനു ശേഷം ക്രമേണ സംഭവിച്ച ഒരു പരിണാമമാണിത്. അതിനു മുമ്പുള്ള മാപ്പിളമാരുടെ നേതൃത്വം മതപുരോഹിതന്മാര്‍ ഏറ്റെടുത്തിരുന്നു എങ്കില്‍കൂടി, ആ നേതാക്കളുടെ ജനകീയമായ ബന്ധം നേരത്തെപ്പറഞ്ഞതു പോലെ ശക്തമായിരുന്നു, ശ്രദ്ധേയമായിരുന്നു. സങ്കരമായ ഒരു സംസ്കാരമായിരുന്നു അവര്‍ ഉള്‍ക്കൊണ്ടിരുന്നത്. അതു പിന്നീട് നഷ്ടമായി. മലബാര്‍ കലാപത്തിലെ നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പുതിയ തലമുറയിലെ നേതാക്കള്‍ തയ്യാറാകണം. പാരമ്പര്യത്തില്‍  ഉറച്ചുപോകാതെ മാപ്പിളമാരെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. അതോടൊപ്പം വളര്‍ന്നു വരുന്ന മതമൌലികവാദ രാഷ്ട്രീയത്തില്‍ നിന്ന് സമൂഹത്തെ രക്ഷിച്ചു നിര്‍ത്തുകയും വേണം. 
മലബാര്‍ കലാപങ്ങളുടെ നേതൃത്വം മതപരമായിരുന്നു. എന്നാല്‍അവര്‍ക്ക് അക്കാലത്തെ സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ നേതൃത്വമായി ഉയരാനും കഴിഞ്ഞു. ഇപ്രകാരമുള്ള ഒരു പരിതസ്ഥിതി നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ് സര്‍ഗ്ഗാത്മക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍. മാപ്പിള ലഹളകളുടെ പ്രധാനപ്പെട്ട ഒരു വശമായിരുന്നു ഇത്. അക്കാലത്തെ മാപ്പിള കവികള്‍ രചിച്ച പാട്ടുകള്‍ അങ്ങനെ സൌന്ദര്യാസ്വാദനത്തോടൊപ്പം പോരാടാനുള്ള പ്രചോദനത്തിന്റെ പ്രധാനപ്പെട്ട സ്രോതസ്സായിത്തീര്‍ന്നു. അങ്ങിനെ വളരെ പരുക്കനായ നിലയിലെങ്കിലും അധിനിവേശത്തിനെതിരായ അവബോധത്തിന്റെ തലങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സര്‍ഗ്ഗാത്മക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍  വലിയ പങ്കു വഹിച്ചു. അക്കാലത്തെ മതനേതാക്കള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുമായും ആശയവിനിമയം സാധ്യമായിരുന്നു. മമ്പുറം തങ്ങള്‍ തന്നെ വലിയ ഉദാഹരണം.    
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒന്നിനു ശേഷം സംഭവിച്ച വിപര്യയം ഇത്തരമൊരു ആശയവിനിമയത്തിനും, ബഹുമുഖമായ നേതൃത്വത്തിനും പുതിയ സമുദായ നേതാക്കള്‍ക്ക് കഴിയാതെ പോകുന്നു എന്നതാണ്. ഈ ഭാഗധേയം അവര്‍ക്ക് പില്‍ക്കാലത്ത് നഷ്ടപ്പെട്ടത് എങ്ങിനെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മാപ്പിള എന്നറിയപ്പെട്ട ഒരു പ്രാദേശിക സംസ്കൃതി പിന്നീട് മതസ്വത്വബോധത്തിലേക്ക് വഴിമാറുന്നത് കാണാം. മാപ്പിള എന്നതിനു പകരം മുസ്ലിം എന്ന് ഉപയോഗിക്കാന്‍ തുടങ്ങുന്ന ഒരു മാറ്റം. പില്‍ക്കാലത്ത് ഇത് മത ഫണ്ടമെന്റലിസത്തിലേക്കും വഴിമാറുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ ആധുനിക കാലത്തെ മുസ്ലിം സമൂഹത്തിന്റെ ഭാവിയെ താങ്കളിലെ ചരിത്രകാരന്‍ എങ്ങനെ വിഭാവനം ചെയ്യുന്നു—?

ജനകീയ സമരങ്ങളിലൂടെ നീതിക്കുവേണ്ടി പോരാടുന്ന ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരികയാണു വേണ്ടത്. അതിനായി മറ്റു ജനസമൂഹങ്ങളുമായി സംവാദവും സഹകരണവും ഐക്യവും വളര്‍ത്തിക്കൊണ്ടുവരണം. മാപ്പിളമാരുടെ ‘ഭാവി മതേതരത്വ രാഷ്ട്രീയവുമായി അവരുടെ ബന്ധത്തെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. സമൂഹത്തിന്റെ ഉല്‍പാദനശേഷി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പിന്നോക്കസ്ഥിതി പരിഹരിക്കണം. തൊഴില്‍ മേഖലയില്‍ നാലു ശതമാനം പ്രാതിനിധ്യമേ അവര്‍ക്കുള്ളൂ. പുരുഷ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും അവര്‍ വലിയ തോതില്‍ പുറത്തു കടക്കേണ്ടതുണ്ട്. പൊതുമണ്ഡലത്തിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവ് ഉറപ്പുവരുത്തണം. ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ്— മുസ്ലിംങ്ങള്‍ ഒരു ആധുനിക സമൂഹമായി പരിവര്‍ത്തിക്കപ്പെടുക.

മലബാര്‍ കലാപത്തെ, പ്രത്യേകിച്ചും തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ കലാപം അടിച്ചമര്‍ത്തപ്പെടുകയും  ശരിയായ നേതൃത്വത്തിന്റെ അഭാവത്തില്‍ അത് വര്‍ഗീയ കലാപത്തിലേക്കും നീങ്ങാന്‍ ഇടയായപ്പോള്‍, കലാപത്തിന്റെ മുറിവുകള്‍ ഉണക്കുവാനും, ഒരു ഷോക്ക് അബ്സോര്‍ബര്‍ എന്നവണ്ണം പ്രവര്‍ത്തിക്കാനും കഴിഞ്ഞ രണ്ടു പ്രദേശങ്ങള്‍ ആണ് കൊണ്ടോട്ടിയും കോട്ടക്കലും. കൊണ്ടോട്ടിയിലെ നാടുവാഴി ആയിരുന്ന തങ്ങള്‍ കുടുംബം ബ്രിട്ടീഷുകാരെ അനുകൂലിച്ചിരുന്നു എന്നതിനാല്‍, അവിടെ കലാപം അടിച്ചമര്‍ത്തിയപ്പോള്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ക്ക് കൊണ്ടോട്ടി തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല നടത്തിയിരുന്ന പി എസ് വാര്യരും അഭയം നല്‍കുകയുണ്ടായി....

കൊണ്ടോട്ടിയുടെ കാര്യം ഞാന്‍ വേണ്ടത്ര പഠിച്ചിട്ടില്ല. കോട്ടക്കല്‍ അത്തരമൊരു കേന്ദ്രമായി വര്‍ത്തിച്ചിരുന്നു. അന്നത്തെ സാമൂഹ്യ ബന്ധങ്ങള്‍ എത്രമാത്രം ശക്തമായിരുന്നു എന്നു കാണിക്കുന്നതാണ് കോട്ടക്കലില്‍ പി എസ് വാര്യര്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുകയും കലാപകാരികളോട് സൌഹാര്‍ദ്ദപൂര്‍വ്വം സമീപിക്കുകയും ചെയ്ത സംഭവങ്ങള്‍. 

ഒരു പക്ഷേ, മലബാര്‍ കലാപം കത്തിനിന്ന കാലഘട്ടത്തില്‍ തന്നെയാണ് കോട്ടക്കലില്‍ പി എസ് വാര്യരുടെ വൈദ്യപ്രസ്ഥാനം ആരംഭിക്കുന്നത്. മാപ്പിള കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കാര്‍ഷിക പോരാട്ടം നടത്തിയ പോലെ വാര്യര്‍ ഇംഗ്ളീഷ് വൈദ്യത്തോട് പോരാടിക്കൊണ്ട്, ഒരു സ്വദേശി വൈദ്യപ്രസ്ഥാനം ആരംഭിക്കുകയായിരുന്നു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ രണ്ടു മുഖങ്ങള്‍, പരസ്പരം ബന്ധപ്പെട്ട രണ്ടു മുഖങ്ങള്‍ എന്ന നിലയില്‍ ഇതിനെ ബന്ധിപ്പിച്ചു മനസ്സിലാക്കേണ്ടതാണ് എന്നു തോന്നുന്നു. 

കൊളോണിയല്‍ സമ്പ്രദായത്തിനോടുള്ള ഒരു ബദല്‍ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇവ രണ്ടും. ഒരു ബദല്‍ ആധുനികതക്കു വേണ്ടിയുള്ള അന്വേഷണം. അല്ലെങ്കില്‍ അധിനിവേശ ആധുനികതക്കു ബദല്‍ തേടാനുള്ള ശ്രമങ്ങള്‍. പി എസ് വാര്യരുടെ അന്വേഷണം ആ നിലയ്ക്ക് വലിയൊരു ശ്രമമായിരുന്നു. പാശ്ചാത്യാധിനിവേശത്തെ തിരസ്കരിച്ചുകൊണ്ട് സ്വന്തം പാരമ്പര്യത്തില്‍ നിന്ന് ഒരു ബദല്‍ തേടാനുള്ള ശ്രമം. അങ്ങനെ കോട്ടക്കലിനു പല വിധത്തിലുള്ള പ്രാധാന്യമുണ്ടെന്നു കാണാം. വാര്യരുടെ ഇടപെടല്‍ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയമായ പ്രതികരണം കൂടിയായിരുന്നു. ഷൊര്‍ണൂര്‍ നാരായണന്‍ നായര്‍ ആയുര്‍വേദത്തിന്റെ ശക്തിയെ മുന്‍നിര്‍ത്തി കൊളോണിയല്‍ ഭരണകര്‍ത്താക്കളുമായി ഏറ്റുമുട്ടല്‍ നടത്തിയയാളാണ്. തദ്ദേശീയ വൈദ്യരംഗത്തോടുള്ള കൊളോണിയല്‍ ഭരണകൂടത്തിന്റെ അവഗണനയോടുള്ള പ്രതികരണങ്ങളും ഇക്കാലത്തു കാണാം. അഖിലേന്ത്യാ തലത്തില്‍ ഇതിനെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബോംബെ പ്രസിഡന്‍സിയില്‍ ഇത്തരം സംരഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാര്യര്‍ പാശ്ചാത്യ സമ്പ്രദായത്തോടും ഇംഗ്ളീഷ് വൈദ്യത്തോടും ഏറ്റുമുട്ടിയത് പാശ്ചാത്യ സമ്പ്രദായത്തിലെ തന്നെ പലതും സ്വംശീകരിച്ചുകൊണ്ടാണ്. ആയുര്‍വേദ രംഗത്ത് സ്ഥാപനവല്‍ക്കരണം സാധ്യമാക്കി അദ്ദേഹം. പാഠശാല സ്ഥാപിച്ചു. വൈദ്യ പഠനത്തിന് കരിക്കുലവും സിലബസും കൊണ്ടുവന്നു. അക്കാലത്ത് ഈ രംഗത്തെക്കുറിച്ചെല്ലാം വലിയ ചര്‍ച്ച നടക്കുന്നതായി കാണാം. ആധുനികതയെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട ചര്‍ച്ചകളായിയിരുന്നു ഇതെല്ലാം എന്നാണു ഞാന്‍ കരുതുന്നത്.  പ്രാദേശികമായ വിജ്ഞാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ഡൊമെസ്റ്റിക് മെഡിസില്‍ രൂപപ്പെട്ടു. സാധാരണക്കാര്‍ക്കു പോലും വൈദ്യത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുന്ന സംരംഭങ്ങള്‍ നടന്നു. അങ്ങിനെ ഔഷധത്തെക്കുറിച്ച് അറിവ് ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു. സാധാരണക്കാര്‍ക്കു പോലും ചികിത്സ ഏറ്റെടുക്കാനായി എന്നത് ചെറിയ കാര്യമല്ല. അതിലൂടെ തദ്ദേശീയമായ വൈദ്യപാരമ്പര്യം നഷ്ടപ്പെടാതെ നിലനിര്‍ത്താനായി എന്ന പ്രാധാന്യവുമുണ്ട്. വൈദ്യന്മാര്‍ ഇല്ലാതെത്തന്നെ വൈദ്യപാരമ്പര്യം നിലനില്‍ക്കുന്ന സ്ഥിതിവിശേഷം ഇതു സ്യഷ്ടിച്ചു. ഇതു ചെറിയ കാര്യമല്ല. മ്യതപ്രായമാകാന്‍ ഇടമുള്ള വിജ്ഞാനത്തെ ജനാധിപത്യവല്‍ക്കരണത്തിലൂടെ സംരക്ഷിക്കപ്പെടുന്ന ഒരു സമ്പ്രദായം. ഇതിനുവേണ്ടി വാര്യരും മറ്റുള്ളവരും നടത്തിയ പ്രവര്‍ത്തനം കേരളത്തിലെ വളരെ വിലമതിക്കേണ്ട ഒരു ബൌദ്ധിക പ്രവര്‍ത്തനമാണ്. അങ്ങനെ കോട്ടക്കല്‍ പ്രസ്ഥാനം വൈദ്യമേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ സാംസ്കാരി മേഖലയിലാകെ അധിനിവേശ വിരുദ്ധമായ ചെറുത്തു നില്‍പ്പിന്റെ ബഹുമുഖമായ തലങ്ങളാണു സ്യഷ്ടിച്ചത്. 
മാപ്പിളമാര്‍ തങ്ങളുടെ നിത്യജീവിതം കൊണ്ടും അവരുടെ വിശ്വാസതലങ്ങളെ പ്രത്യയശാസ്ത്രമാക്കി ഉപയോഗിച്ചും ബ്രിട്ടീഷ് കൊളോണിയലിസത്തെ നേരിട്ട് സ്വന്തം പാരമ്പര്യം സ്യഷ്ടിച്ചുവെങ്കില്‍, വൈദ്യരംഗത്ത് സമാനമായ പ്രവര്‍ത്തനം തന്നെയാണ് വാര്യരും മറ്റും ചെയ്തത്് എന്നു കാണാം. അതുകൊണ്ടു തന്നെയാവണം ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടം നടത്തിയ മാപ്പിളമാര്‍ക്ക് തുണയും തണലുമാകുംവിധം വിധം വാര്യര്‍ക്ക് ചില ഘട്ടത്തില്‍ ഇടപെടാന്‍ കഴിഞ്ഞത്. മതനിരപേക്ഷതയുടെ വലിയ പാരമ്പര്യമാണ് ഇതിലൂടെ സ്യഷ്ടിക്കപ്പെട്ടത്. അങ്ങനെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ രണ്ടു മുഖങ്ങള്‍ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. 


സെക്കുലറിസം
പാഠങ്ങള്‍, പാഠഭേദങ്ങള്‍

ഡോക്ടറേറ്റിനായുള്ള  പ്രബന്ധത്തില്‍ തന്നെ മാര്‍ക്സ് മതത്തെക്കുറിച്ച് തന്റെ നിലപാട് അവതരിപ്പിക്കുന്നുണ്ട്. തലതിരിഞ്ഞ ഒരു ലോകാവബോധത്തിന്റെ എന്‍സൈക്ളോപീഡിക് കോംപണ്ടിയം എന്നാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അത് യുക്തിയുടെ ജനപ്രിയമായ രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തത്വചിന്താപരവും രാഷ്ട്രീയവുമായ മതത്തിന്റെ പങ്ക് അദ്ദേഹത്തിന്റെ ജൂതപ്രശ്നത്തെക്കുറിച്ച് എന്ന കൃതിയിലും കാണാം. ഒരു മതാധിപത്യ ഭരണകൂടം യഥാര്‍ത്ഥത്തില്‍ മതത്തിന്റെ തന്നെ തത്വചിന്താപരമായ വളര്‍ച്ചക്കു വിഘാതമാണെന്നു മാര്‍ക്സ് കരുതി. മതം അതിന്റെ തത്വചിന്താപരമായ ധര്‍മ്മം നിറവേറ്റപ്പെടുന്നത് ഒരു സെക്കുലര്‍ ഭരണകൂടത്തിനു കീഴിലായിരിക്കുമെന്നും മാര്‍ക്സ് ചൂണ്ടിക്കാണിച്ചു. മതാവബോധത്തില്‍ നിന്നും അതു സമ്മാനിക്കുന്ന ശൈശവസഹജമായ യുക്തിയില്‍ നിന്നും മനുഷ്യന്‍ വിമോചിക്കപ്പെടുന്നതിന് രാഷ്ട്രീയ വിമോചനമാണ് മുന്നുപാദിയെന്നും മാര്‍ക്സ് ഉപദര്‍ശിച്ചു. മാര്‍ക്സിസ്റ്റുകള്‍ പലരും മാര്‍ക്സിന്റെ പ്രസിദ്ധമായ പ്രസ്താവമായ \'മതം സമൂഹത്തിനെ മയക്കുന്ന കറുപ്പാണ്\' എന്ന പ്രസ്താവത്തെ അതിന്റെ തത്വചിന്താപരമായ അര്‍ത്ഥത്തിലല്ല, മറിച്ച് നെഗറ്റീവ് ആയ മാനത്തിലാണ് ഉള്‍ക്കൊണ്ടത്. ഇത് പലപ്പോഴും മതം സമൂഹത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് യാന്ത്രികമായ വ്യാഖ്യാനത്തിനും പ്രയോഗത്തിനുമാണ് ഇടയാക്കിയത്. യഥാര്‍ത്ഥത്തില്‍ മതത്തിന്റെ വിമര്‍ശം മാര്‍ക്സിന്റെ പദ്ധതിയില്‍ വലിയ സ്ഥാനം ലഭിച്ച ഒന്നല്ല. മറിച്ച് മതത്തെക്കുറിച്ചുള്ള നല്ല വിമര്‍ശം ബൂര്‍ഷ്വാസി തന്നെ ഫലപ്രദമായി നിറവേറ്റിയിട്ടുണ്ടെന്ന് അദ്ദേഹം കരുതി. എന്നാല്‍ ഇത് യൂറോപ്യന്‍ ബൂര്‍ഷ്വാ സാഹചര്യത്തില്‍ നിന്നുള്ള സമീപനമായിരുന്നു. കൊളോണിയല്‍യുക്തി മൂന്നാംലോക സമൂഹങ്ങളില്‍ നടത്തിയ തീര്‍ത്തും വ്യത്യസ്തമായ പ്രയോഗങ്ങളെ സ്വാഭാവികമായും ഈ സമീപനം കണക്കിലെടുക്കുന്നില്ല. ഇന്ത്യയെയും മറ്റ് മൂന്നാലോക സാഹചര്യങ്ങളെയും സംബന്ധിച്ചിടത്തോളം ഈ ദൌത്യം പൂര്‍ത്തിയാക്കുന്നതില്‍ കൊളോണിയല്‍ ബൂര്‍ഷ്വാസി വിമുഖതയാണു കാണിച്ചത് എന്നു മാത്രമല്ല, മത സമൂഹങ്ങളെ കൊളോണിയല്‍ യുക്തി സവിശേഷമായ നിലയിലാണു കൈകാര്യം ചെയ്തത് എന്നു കാണാം. പലപ്പോഴും ആധുനികമായ അര്‍ത്ഥത്തിലുള്ള വര്‍ഗീയതക്കും പുനരുത്ഥാനവാദത്തിനും പ്രേരണയും പ്രചോദനവുമായാണ് കൊളോണിയലിസം പ്രവര്‍ത്തിച്ചത്. സങ്കീര്‍ണ്ണമായ ഈ പരിതസ്ഥിതിയെ നേരിട്ടുകൊണ്ടേ സെക്കുലറിസത്തെക്കുറിച്ചുള്ള ഒരു കിഴക്കന്‍ പരിപ്രേക്ഷ്യം സാധ്യമാകൂ. എന്നാല്‍ മതത്തെ ബൂര്‍ഷ്വാ യുക്തിവാദത്തിന്റെ തലത്തില്‍ നിന്ന് നോക്കികാണുക വഴി യൂറോപ്പിന്റെ മാതൃകകളെ അപ്പടി പിന്‍പറ്റുന്ന നിലയിലേക്ക് മൂന്നാംലോക മാര്‍കസ്സിസ്റ്റുകള്‍ വഴിമാറി.  അതുവഴി മാര്‍ക്സ് മുന്നോട്ടു വെച്ച മതത്തിന്റെ തത്വചിന്താപരവും രാഷ്ട്രീയവുമായ  ജൈവവിമര്‍ശം സാധ്യമാക്കാനും അവര്‍ക്കു കഴിയാതെ പോയി. മതത്തെയും ജാതിയെയും സംബന്ധിച്ച ഉപരിഘടനാസംബന്ധിയായ അന്വേഷണങ്ങള്‍ ഇത് വളരെ ഉപരിപ്ളവമാക്കിത്തീര്‍ത്തു. കൊളോണിയല്‍ പരിതസ്ഥിയോട് ഏറ്റുമുട്ടിക്കൊണ്ട് തങ്ങളുടെ ബൌദ്ധികത വികസിപ്പിച്ചെടുത്ത ബുദ്ധിജീവികളാണ് സെക്കുലറിസത്തെ ഇപ്രകാരം ഒരു കൊളോണിയല്‍ അനന്തര സംസ്കൃതിയുടെ സങ്കീര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. കെ എന്‍ പണിക്കരുടെ ഈ തലത്തിലുള്ള പരിശ്രമങ്ങള്‍ ഒരു മൂന്നാംലോക ധൈഷണിക വ്യക്തിത്വത്തിന്റെ ഈ തലത്തിലുള്ള ഇടപെടലായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഈ വഴിയില്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളുടെ പരിഛേദമാണ് ഇവിടെ സമാഹരിച്ച ഈ ഗ്രന്ഥം. 


രണ്ട്

ബൂര്‍ഷ്വാസി ഉദ്ഘാടനം ചെയ്ത മറ്റെല്ലാ ആധുനിക പരിപ്രേക്ഷ്യങ്ങളെപ്പോലെ സെക്കുലറിസവും അതിന്റെ രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോകത്തെ സംബന്ധിച്ചിടത്തോളം ഒരു കൊളോണിയല്‍ ആധുനികതയുടെ ഭാഗമായിരുന്നു. ആധുനികതയുടെയും ജ്ഞാനോദയത്തിന്റെയും സെക്കുലറിസത്തിന്റെയു ചിന്തകളും, അവ സാധമാക്കിയ ഹ്യൂം, കാന്റ്, ഹെഗല്‍, ബെന്താം, മില്‍ എന്നിവരുടെ വിപുലീകരണങ്ങളും എല്ലാം, ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടൊപ്പം ഇന്ത്യയില്‍ വ്യാപരിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പടിഞ്ഞാറിനെ അഭിമുഖീകരിക്കാതെ ഒരാധുനികതയെക്കുറിച്ചോ, ഒരു സെക്കുലര്‍ പരിപ്രേക്ഷ്യത്തെക്കുറിച്ചോ നമുക്കു ചിന്തിക്കാനാവില്ല. ആധുനിതയുടെ കൊളോണിയല്‍ ചാര്‍ച്ചകളോട് കണക്കു തീര്‍ത്തുകൊണ്ടേ സെക്കുലറിസത്തെക്കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകള്‍ തന്നെ ആരംഭിക്കാനാവൂ. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള ഈ കൊള്ള കൊടുക്കലിലൂടെ സെക്കുലറിസം അനിവാര്യമാകുന്ന സന്ദര്‍ഭത്തെക്കുറിച്ചും അത് ഒരു സങ്കല്‍പനമായ വികസിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഉള്ള  ചിന്തകള്‍ക്ക് പ്രസക്തി കൈവരുന്നു. പലപ്പോഴും ഭരണകൂടവുമായി ബന്ധപ്പെട്ടാണ് സെക്കുലറിസം എന്ന സങ്കല്‍പനം കടന്നു വരുന്നത്. കാരണം ബൂര്‍ഷ്വാ സാമ്പത്തിക ഘടനയുടെ ദേശ ഭരണകൂട നിര്‍മ്മിതിയുമായി ബന്ധപ്പെട്ടാണ് സെക്കുലറിസം ഒരു പ്രത്യയശാസ്ത്രമായി കടന്നു വരുന്നത്. അതിനാല്‍ തന്നെ മുതലാളിത്തം കൊളോണിയല്‍ ആയി പരിവര്‍ത്തിക്കപ്പെട്ട സാഹചര്യത്തില്‍ ബൂര്‍ഷ്വാ മുന്നോട്ടു വെക്കുന്ന എല്ലാ ആധുനികവല്‍ക്കരണ പദ്ധതിയെയും വിമര്‍ശനാത്മകമായി മാത്രമേ നമുക്ക് സമീപിക്കാനാവൂ എന്നു വരുന്നു. ഭരണകൂടങ്ങളാല്‍ വ്യാപരിക്കപ്പെടുന്ന ഒരു പ്രത്യയശാസ്ത്രം എന്നതില്‍ കവിഞ്ഞ്, കിഴക്കിന്റെ കാഴ്ചകളില്‍ സെക്കുലറിസം ഒരു പുത്തന്‍  പ്രമേയവല്‍ക്കരണത്തിനും സങ്കല്‍പ രൂപീകരണത്തിനുമുള്ള സാധ്യത്  മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഒരു മൂന്നാം ലോക പരിപ്രേക്ഷ്യത്തില്‍ നിന്നുള്ള സമീപംന സെക്കുലറിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അര്‍ത്ഥങ്ങളേക്കാള്‍ അതിന്റെ സങ്കല്‍പനപരമായ പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

മൂന്ന്

ഇത്തരമൊരു സങ്കല്‍പനത്തിന്റെ രൂപീകരണ സാഹചര്യം എന്തുകൊണ്ടാണ് ഇന്നും പ്രസക്താമകുന്നത്.  ഇന്നു നാം സെക്കുലറിസത്തെക്കുറിച്ച് ചിന്തിക്കുന്നത്, വര്‍ഗീയത എന്ന പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ്. തീര്‍ച്ചയായും അതു പഴയ അര്‍ത്ഥത്തിലുള്ള വര്‍ഗീയതയല്ല. കൊളോണിയലിസത്തിന്റെ ഇരട്ടപെറ്റ സന്തതിയായ പുനരുത്ഥാനവാദവുമായ ബന്ധപ്പെട്ടാണ് സെക്കുലറിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നത്. സെക്കുലര്‍-കമ്മ്യൂണല്‍  എന്ന ദ്വന്ദാത്മകതയെക്കുറിച്ച് സംസാരിച്ചുകൊണ്ടേ, സെക്കുലറൈസേഷന്‍ പ്രക്രിയയുടെ  ഒരു ചരിത്രവും  സങ്കല്‍പവും  പ്രയോഗ പന്ഥാവും നമുക്ക് രൂപപ്പെടുത്താനാവൂ. സെക്കുലറിസം പരാജയപ്പെട്ട പുറമ്പോക്കുകളില്‍ നിന്നാണ് അതിന്റെ പ്രസക്തിയെക്കുറിച്ചു തന്നെയുള്ള ചര്‍ച്ച ഇന്നു സാധ്യമാകുന്നത്. കൊളോണിയല്‍ ആധുനികതാ പദ്ധതി എന്ന വിമര്‍ശത്തില്‍ നിന്ന് സെക്കുലര്‍ സങ്കല്‍പത്തെ രക്ഷിച്ചെടുത്തുകൊണ്ടാവണം സെക്കുലറിസത്തെക്കുറിച്ച് ഒരു സങ്കല്‍പനം രൂപികരിക്കപ്പെടേണ്ടത്. മതത്തെക്കുറിച്ചും ഭരണകൂടവുമായി അതിന്റെ ബന്ധത്തെസംബന്ധിച്ചും ഉള്ള ചര്‍ച്ചകളേക്കാളേറെ സാമൂഹ്യജീവിതത്തില്‍ സെക്കുലറിസം ഒരു സാംസ്കാരിക നിര്‍മ്മിതിയായി മാറുന്നതു സംബന്ധിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യേണ്ടത്. അതുകൊണ്ടാണ് കിഴക്കിന്റെ സവിശേഷ സാഹചര്യത്തില്‍ നിന്നുള്ള ഒരു സെക്കുലര്‍ സങ്കല്‍പനത്തിനായി നാം പരിശ്രമിക്കണം എന്ന വാദഗതി മുന്നോട്ടുവെയ്ക്കേണ്ടി വരുന്നത്. സെക്കുലറിസത്തെ സംബന്ധിച്ച് മന:ശാസ്ത്രപരവും  സാമൂഹ്യശാസ്ത്രപരവുമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മുന്നോട്ടു വെക്കപ്പെട്ട വിമര്‍ശങ്ങളെ പരിഗണിച്ചുകൊണ്ടേ ഈ ചര്‍ച്ചകള്‍ ഇന്ന് സാധ്യമാകൂ. സെക്കുലര്‍ പരാജയങ്ങളില്‍ നിന്നു വേണം നമുക്ക് ആരംഭിക്കാന്‍ എന്നര്‍ത്ഥം. അതു ഒരു ഒരു ആശയം എന്ന നിലയിലും ഒരു സങ്കല്‍പം എന്ന നിലയിലും സെക്കുലറിസത്തെ നോക്കിക്കാണാന്‍ നമുക്ക് അവസരം തരുന്നു. പടിഞ്ഞാറ് മുന്നോട്ട് വെച്ച സെക്കുലര്‍ ആധുനികവല്‍ക്കരണത്തിന്റെ പരാജയങ്ങളില്‍ നിന്നും വര്‍ഗീയതയെയും പുനരുത്ഥാനവാദത്തെയും ഫാഷിസ്റ്റ് തരംഗങ്ങളെയും നേരിടുന്നതില്‍ സെക്കുലര്‍ പദ്ധതി നേരിട്ട പതനത്തില്‍ നിന്നും വേണം നമ്മുടെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍. അതൊരു പക്ഷേ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ പരാജയം എന്നു നാം സമ്മതിക്കുകയാണെങ്കില്‍ ഒരു മൂന്നാം ലോക സെക്കുലര്‍ സാഹചര്യത്തെയും സങ്കല്‍പത്തെയും സംബന്ധിച്ച്  ആശയ സമാഹരണം നമുക്ക് സാധ്യമാകും. സെക്കുലറിസം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അത് പുതുജീവന്‍ നല്‍കും.  ഒരു ആശയം, ഒരു ആദര്‍ശം, ഒരു മോഡാലിറ്റി, ഒരു സാംസ്കാരിക നിര്‍മ്മിതി എന്ന നിലയില്‍ സെക്കുലറിസം കിഴക്കിന്റെ കാഴ്ചപ്പാടില്‍ നിന്ന് രൂപപ്പെട്ടു വരേണ്ടുന്ന ഒന്നാണെന്നര്‍ത്ഥം.  പ്രഖ്യാപിത സെക്കുലറിസ്റ്റുകളുടെ കാഴ്ചകളുടെപ്പോലും വര്‍ഗീയയുക്തിയുടെ തിമിരം ഗ്രസിക്കുന്ന വര്‍ത്തമാനത്തില്‍  ഇത്തരമൊരു സംവാദസാധ്യതയാണ് നാം തുറന്നിടേണ്ടത്. 

കീഴാളന്റെ ഓണം

ഷാനവാസ്: അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുണ്ടല്ലോ താങ്കളുടെ കുടുംബത്തില്‍? താങ്കളുടെ കുടുംബത്തില്‍  ആഘോഷങ്ങള്‍ എങ്ങനെയാണ്?
പണിക്കര്‍: ധാരാളം ആഘോഷങ്ങളുണ്ട് എന്റെ കുടുംബത്തില്‍. വിവിധ സാംസ്കാരിക പശ്ചാത്തലമുള്ളവ. വിവിധ മതസ്തരുടെ. ഓണം, ദീപാവലി, ക്രിസ്തുമസ് എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. ഇവയൊന്നും അവയുടെ മതപരിവേഷത്തിലല്ല ആഘോഷിക്കുന്നത്. ഒരു മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്. ഓണത്തിന് ഞങ്ങള്‍ സദ്യയുണ്ടാക്കും. ദീപാവലിക്ക് വിളക്കുകള്‍ കൊളുത്തും. കുട്ടികള്‍ പടക്കംപൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യും. ക്രിസ്തുമസ്സും മറ്റ് മതസ്ഥരുടെ ആഘോഷങ്ങളും ഞങ്ങള്‍ കുടുംബത്തില്‍ ആചരിക്കാറുണ്ട്.
സാമൂഹ്യാഘോഷങ്ങള്‍, ഏത് മതത്തില്‍ ഊന്നിയതായാലും സ്വാംശീകരിക്കണമെന്നതാണ് എന്റെ അഭിപ്രായം. സാമൂഹ്യജീവിതത്തില്‍ അത്തരം സമ്പര്‍ക്കങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാകേണ്ടതാണ്. അത് സാമൂഹ്യബന്ധങ്ങളെ സുദൃഢമാക്കുന്നു. ഈ സാമൂഹികതയാണ് ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഖാക്കള്‍ക്കും ഇടക്കുള്ള ഒരു പൊതുമണ്ഡലമായി ആഘോഷങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയണം.
അത്തരം ഒരു സമീപനത്തിന്റെ  ഭാഗമായാണ് ഞാന്‍ ഓണാഘോഷത്തെ കാണുന്നത്. ഓണസദ്യക്ക്  പച്ചക്കറിയേ പാടുള്ളു എന്നില്ല. ഹിന്ദുക്കള്‍ സസ്യാഹാരികളാണെന്ന മിത്ത് വര്‍ഗീയത സൃഷ്ടിച്ചതാണല്ലോ.   ഞങ്ങള്‍ ദില്ലിയില്‍ ഓണമാഘോഷിക്കുമ്പോള്‍ സദ്യ കാളനിലും ഓലനിലും അടങ്ങിനിന്നില്ല. മത്സ്യവും  മാംസവുമൊക്കെ പതിവായിരുന്നു. ഇത്തരം ഒരിടമാണ് എന്റെ ജീവിതത്തില്‍  ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.
വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ ഓണസദ്യ ഉണ്ടായിരുന്നു. കോമാട്ടില്‍ മാധവമേനോനാണ് അന്ന് വൈസ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനും. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഒരു തവണത്തെ ഓണസദ്യക്ക് നോണ്‍-വെജും വേണമെന്ന് ഞങ്ങളാവശ്യപ്പെട്ടു. ഞങ്ങളുടെ ആവശ്യം മാധവമോനോന്‍സമ്മതിക്കുകയും ഓണസദ്യക്ക് നോണ്‍-വെജ് വിളമ്പുകയും ചെയ്തു. ഇത് 1950-കളിലെ കാര്യമാണ്. ഇന്ന് എന്ത്  സംഭവിക്കുന്നു എന്നറിയില്ല.
ഷാനവാസ്: സവര്‍ണതയെക്കുറിച്ചാണ് ചര്‍ച്ച. ഓണംപോലുള്ള ആഘോഷങ്ങള്‍ സവര്‍ണതയുടെ ആഘോഷമാണോ എന്ന ചോദ്യം. സെക്കുലര്‍കേരളത്തിന്റെ  ദേശീയാഘോഷമായി ഓണത്തെ കാണാനാവില്ല എന്ന സംവാദ പരിസരത്തോട് എങ്ങനെ  സമീപിക്കുന്നു.
പണിക്കര്‍: ആഘോഷങ്ങള്‍ എല്ലാം സങ്കീര്‍ണമായ ചരിത്രസാഹചര്യത്തിലൂടെയാണ് വികസിച്ചിട്ടുള്ളത്. അവക്കൊന്നും  ഒറ്റപ്പെട്ട സ്വഭാവമല്ല ഇന്നുള്ളത്. പല വൈരുധ്യങ്ങളും അതില്‍ കാണാം. നാടോടി പാരമ്പര്യം മുതല്‍ വരേണ്യ സ്വഭാവം വരെ. മനുഷ്യനും പരിസ്ഥിതിയുമായും ബന്ധം പല ആഘോഷങ്ങളിലും  പ്രതിഫലിക്കുന്നു. ഋതുഭേദവുമായുള്ള ബന്ധങ്ങള്‍. ഐതിഹ്യപരമായ പശ്ചാത്തലം. ഒരു സാമൂഹ്യവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്നത് സംബന്ധിച്ച് മിത്തുകള്‍ അറിവുകള്‍ നല്‍കും. പല ആചാരങ്ങളും സാമൂഹ്യബന്ധങ്ങളെ സൂചിപ്പിക്കുന്നവയാണ്. ഓണത്തല്ലില്‍ സാമൂഹിക സന്തുലിതാവസ്ഥ സംബന്ധിച്ച ചില ആശയങ്ങള്‍ കാണാം. ഓണപ്പുടവ , ഓണക്കാഴ്ച ഇവയെല്ലാം ചില സാമൂഹ്യബന്ധങ്ങളുടെ അടയാളങ്ങളും വിനിമയങ്ങളുമാണ്.
അതില്‍ സവര്‍ണാവര്‍ണ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതുപോലെ വര്‍ഗപരമായ വ്യത്യാസങ്ങളുമുണ്ട്. ഏതെങ്കിലുമൊരു ഭാഗം മാത്രമെടുത്ത് മൊത്തം സ്വഭാവത്തെ വിലയിരുത്താനാവില്ല. ഇത്തരം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സാമൂഹ്യമായ  ലൊക്കേഷന്‍ എന്ത് എന്ന് മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും വേണം.
ഷാനവാസ്: ആഘോഷങ്ങളെക്കുറിച്ച് തായാട്ട് തുടങ്ങിവെച്ച ഒരു ചര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോകുകയാണു താന്‍ എന്നാണ് കെഇഎന്‍ പറയുന്നത്. ആഘോഷങ്ങള്‍ ഭൂതകാലത്തിന്റെ ചില സാംസ്കാരിക നിര്‍മ്മിതികള്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു. 

 പണിക്കര്‍: ആഘോഷങ്ങള്‍ക്കു രണ്ടു വശമുണ്ട്.  അത് ജനങ്ങളുടെ സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ടതാണെന്നിരിക്കെത്തന്നെ, അവ നിലവിലുള്ള ഒരു പാട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും ആചരിക്കപ്പെടുന്നുണ്ട്. അമ്പലം, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ ആഘോഷങ്ങളുടെയും സാംസ്കാരിക സംഗമങ്ങളുടെയും സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം സാംസ്കാരികമായ ഒരു പാട് രൂപങ്ങളും നിര്‍മ്മിതികളും കലാരൂപങ്ങളും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ജാതി മത വിത്യാസമില്ലാതെ പങ്കെടുക്കുന്ന ഉല്‍സവങ്ങള്‍ ഇതിന്റെ മറ്റൊരു വശമാണ്. നമ്മുടെ ഗ്രാമങ്ങളിലെ ഉല്‍സവങ്ങള്‍ വിശേഷിച്ചും അങ്ങനെയാണ്. ഇന്ന്  ഇവയെ കുറേശെയായി ഒരു മത വിഭാഗത്തിന്റേതാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു.  ഉല്‍സവങ്ങളുടെ പഴയ സ്വഭാവം വീണ്ടെടുക്കാന്‍ കഴിയണം. അതിലെ കലാരൂപങ്ങള്‍ആധുനിക ജീവിതത്തിന്റേതാക്കി മാറ്റാന്‍ കഴിയണം. 

ഷാനവാസ്: ഓണം മഹബലിയുടേതാണെങ്കില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ അന്ന് നമിക്കപ്പെടുന്നത് വാമനനെയാണ്. ഈ വൈരുധ്യത്തെ എങ്ങനെ കാണുന്നു?

പണിക്കര്‍: ഓണത്തെ സംബന്ധിച്ച മിത്തില്‍ വാമനന്‍ ഒരു ഭാഗം അഭിനയിക്കുന്നുണ്ട്. മഹാബലി മറ്റൊരു ഭാഗവും. അങ്ങനെ ഒരു ആഖ്യാനവും, കഥയും രൂപപ്പെട്ടു. എങ്ങനെയാണ് മഹാബലി പാതാളത്തിലെത്തിപ്പെട്ടത് എന്ന പ്രധാനപ്പെട്ട ചോദ്യവും ഈ മിത്തിനെ ആഘോഷിക്കുമ്പോള്‍ ഇന്ന് ഉന്നയിക്കേണ്ടതുണ്ട്. അതില്‍ സമൂഹത്തിലെ സാംസ്കാരിക സമരത്തിന്റെ ഒരു സന്ദര്‍ഭത്തെ വായിച്ചെടുക്കാം. സവര്‍ണ്ണ ദൈവങ്ങളുടെ, കൂടെ സവര്‍ണ്ണരുടെ കാപട്യം തുറന്നു കാട്ടപ്പെടുന്ന അവസരം എന്ന നിലയില്‍ ആ മിത്തിനെ പുനര്‍നിര്‍മ്മിക്കാം. ഓണത്തിന് അങ്ങനെ ഒരു കീഴാള വായനയും സ്വാംശീകരണവും സാധ്യമാണ്.

ഷാനവാസ്: ആഘോഷങ്ങളില്‍ മിത്തും ചരിത്രവും ഉണ്ടല്ലോ. എന്താണ് ഓണത്തിന്റെ മിത്തും ചരിത്രവും? മിത്തിന്റെ വിശകലനം പല ചരിത്രവസ്തുതകളിലേക്കും നയിക്കുമല്ലോ.
പണിക്കര്‍: പല ആഘോഷങ്ങളെയുംപോലെ ഓണവും സാമാന്യജീവിതത്തിന്റെ ഒരു സാധൂകരണമാണ്. ചുഷണം നിലനില്‍ക്കുന്ന സമൂഹത്തില്‍ ചൂഷിതര്‍ക്ക് അതില്ലാത്ത ഒന്നിനെക്കുറിച്ച് സങ്കല്‍പ്പിക്കാനുള്ള അവസരം. ജീവിതത്തില്‍ ഇല്ലാത്ത ഒരു സന്ദര്‍ഭത്തെ ഉണ്ടാക്കുകയും കിനാവ് കാണുകയും ചെയ്യുക.
ഇന്ത്യയില്‍ പല സമൂഹങ്ങളിലും ഇത്തരം ആഘോഷങ്ങളുണ്ട്. കൊല്ലത്തിലൊരിക്കല്‍ സവര്‍ണരുടെ അമ്പലങ്ങളില്‍ കയറി കൊള്ളചെയ്യാനുള്ള സ്വാതന്ത്യ്രം ആദിവാസികള്‍ക്ക് നല്‍കുന്ന പ്രദേശമുണ്ട്. ജീവിതത്തിന്റെ ക്ളേശങ്ങളില്‍നിന്ന് ഒരു ദിവസത്തെ മോചനം, സമൃദ്ധി, സന്തോഷം. ഓണവും അപ്രകാരം നല്ല നാളെയും ഇന്നലെയും സംബന്ധിച്ച മിത്താണ് സൂക്ഷിക്കുന്നത്.
അതേ സമയം ചരിത്രപരമായി വളര്‍ന്നുവന്ന ആഘോഷം എന്ന നിലയില്‍ അതില്‍ സങ്കീര്‍ണതകളും ചരിത്രത്തിന്റെ പാടുകളും കാണാം. പലതരത്തിലുള്ള സാമൂഹ്യാനുഭവങ്ങളിലൂടെ കടന്നുപോന്ന സമൂഹത്തിലെ മാറ്റങ്ങളും അധികാര ബന്ധങ്ങളും ആഘോഷങ്ങളിലും മിത്തുകളിലും എല്ലാം സ്പര്‍ശിക്കുകയും അവയെ മാറ്റിമറിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ചരിത്രപരമായി വളര്‍ന്നുവന്ന എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്. ഈ സങ്കീര്‍ണതകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ അതിന്റെ  സാമൂഹികമാനവും ഒരു മിത്തെന്ന നിലയിലുള്ള അതിജീവനശേഷിയും നാം  ഉള്‍ക്കൊള്ളേണ്ടതാണ്.
ഷാനവാസ്: ആധുനികതയും പാരമ്പര്യവും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സംഘര്‍ഷത്തിന്റെയും മാനങ്ങളാണ് ഓണം സംവാദത്തില്‍ ഉള്ളത് എന്ന് തോന്നുന്നു. ആധുനികവല്‍ക്കരണത്തിന്റെയും അതോടൊപ്പം നടക്കുന്ന മതനിരപേക്ഷവല്‍ക്കരണത്തിന്റെയും ഭാഗമായി പാരമ്പര്യത്തോട് തീര്‍ക്കേണ്ടിവരുന്ന കണക്കുകള്‍. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള ദ്വന്ദ്വാത്മകതയെ എങ്ങനെയാണ് കാണുന്നത്?
പണിക്കര്‍:  ഓണത്തെ സംബന്ധിച്ച   വിവാദങ്ങളും ചര്‍ച്ചകളും  യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് ആധുനികതാ-പാരമ്പര്യ ദ്വന്ദ്വത്തിന്റെ പ്രശ്നമാണ്. മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആധുനികത, പാരമ്പര്യവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നു. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒക്കെ തലത്തിലാകും പാരമ്പര്യം ആധുനികസമൂഹത്തില്‍ നിലനില്‍ക്കുന്നത്.
ഭൂതകാലത്തില്‍ എന്ത്സംഭവിച്ചു എന്നതാണ് പാരമ്പര്യം;അതിന്റെ പരിമിതമായ അര്‍ഥത്തില്‍. പാരമ്പര്യത്തിന് സമകാലീന ജീവിതത്തില്‍ ഉള്ള സ്ഥാനമെന്താണ് എന്നതാണ് ചര്‍ച്ച. പാരമ്പര്യത്തെ പൂര്‍ണമായി തിരസ്കരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാവില്ല. പാരമ്പര്യത്തിന്റെ ആശയങ്ങള്‍ നമ്മുടെ അവബോധത്തിന്റെ ഭാഗമാണ്. അത് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പാരമ്പര്യത്തില്‍ സംഭവിച്ചതിനെ യുക്തിസഹവും ക്രിയാത്മകവുമായി സമീപിക്കാനാകുമെങ്കില്‍, അവയെ ആധുനികതയുടെ സമ്പത്താക്കി മാറ്റാന്‍ കഴിയും. ക്രിയാത്മകമായ ഉപയോഗം, യുക്തിസഹമായ സമീപനം ഇതാണ് പാരമ്പര്യത്തോട് നാം പുലര്‍ത്തേണ്ടത്.
ഭൂതകാലത്തില്‍ സംഭവിച്ചത്, ഭൂതകാലം സൃഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍, നിര്‍മിതികള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെതായിരുന്നു എന്നതുകൊണ്ട് അവ തിരസ്കരിക്കേണ്ടതില്ല. ആ വിഭാഗം ഒരു ചൂഷണവിഭാഗമാണെങ്കില്‍പോലും. അവരുടെ നേതൃത്വത്തില്‍ ആയിരുന്നെങ്കിലും സാമൂഹികമായ ഉല്പാദനത്തിലൂടെയാണ് അവ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അവ സമൂഹത്തിന്റെ സാമാന്യ സമ്പത്താണ്. ആധുനിക സമൂഹത്തിന് ഇവ കുറേക്കൂടി സ്വതന്ത്രമായി വിനിമയം ചെയ്യാന്‍ കഴിയും. ഒരു കാലത്ത് പ്രതിലോമകരമായ പങ്ക് നിര്‍വഹിച്ച സാംസ്കാരിക നിര്‍മിതികളും കലാരൂപങ്ങളും നമ്മുടെ സമൂഹത്തിന്റെ പൊതുസ്വത്താണ്. അതിനെ നിരാകരിച്ചുകൊണ്ടല്ല  ആധുനികത മുന്നോട്ടുപോകേണ്ടത്; സ്വാംശീകരിച്ചും സ്വന്തമാക്കിയുമാണ്. അതല്ലെങ്കില്‍ വലിയ ഒരു സമ്പത്ത്, ക്രിയാത്മകതയുടെ വലിയ ഒരു ശേഖരം സൌന്ദര്യാനുഭവത്തിന്റെയും മാനുഷികഭാവങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചുള്ള അറിവ്, അനുഭവം എല്ലാം നമുക്ക് നഷ്ടമായിത്തീരും.
കഥകളി, കൂടിയാട്ടം എന്നിവ ഒരു വരേണ്യവര്‍ഗം സൃഷ്ടിച്ചതും ആസ്വദിച്ചതുമാണ് എന്ന് പറഞ്ഞ് അവയെ ആധുനികജീവിതം തിരസ്കരിക്കുകയാണോ വേണ്ടത്. അത് നമ്മുടെ സൌന്ദര്യശാസ്ത്രത്തിന്റെയും രസാനുഭവത്തിന്റെയും വലിയൊരു ശേഖരമാണെന്ന് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കപ്പെടണം.
ഓണവും മലയാളിസമൂഹത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തൃക്കാക്കരപ്പനും ഓണപ്പൂക്കളവും ഓണക്കളിയും ഓണസദ്യയും മാവേലിയുടെ സന്ദര്‍ശനവുമൊക്കെ അടങ്ങിയ ആഘോഷം സവര്‍ണത എന്നതിനേക്കാള്‍ പണക്കാരാണ് കൂടുതല്‍ ആഘോഷിക്കുക എന്നതിന് സംശയമില്ല. പണമില്ലാത്ത സവര്‍ണന് ആഘോഷത്തിന് വലിയ പൊലിമയുണ്ടാകാനിടയില്ല. ഓണാഘോഷങ്ങളില്‍ സവര്‍ണതയുടെ അംശമുണ്ടെന്ന് സമ്മതിക്കുക. എങ്കില്‍ ഓണം സവര്‍ണര്‍ക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ടോ?
ചോദ്യം: പാരമ്പര്യം ഒരു ആധുനകിവല്‍ക്കരണപദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു \\\'ഗണ\\\'മാണെന്ന് പറയാറുണ്ടല്ലോ.
പണിക്കര്‍: അധികം സങ്കീര്‍ണതകളിലേക്ക് പോകാതെത്തന്നെ പറയുകയാണെങ്കില്‍, പാരമ്പര്യം നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്.  മാറിക്കൊണ്ടിരിക്കുന്ന സമൂഹം അതിന്റെ വളര്‍ച്ചയില്‍ പാരമ്പര്യത്തെ നിരന്തരം പുനര്‍നിര്‍മിക്കുന്നു. ചിലവയെ പ്രാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു. മറ്റുചിലവയെ പൂര്‍ണമായി തള്ളിക്കളയുകയും. അത്തരം സങ്കീര്‍ണ പ്രകിയയിലൂടെയാണ് ആധുനികത രൂപം കൊള്ളുന്നത്. അത് യുക്തിഭദ്രവും ക്രിയാത്മകവുമായ പ്രക്രിയയാണ്.
ഷാനവാസ്: യുക്തിയും ശാസ്ത്രീയതയും ആധുനിക ജീവിതത്തിന്റെ നിയാമകത്വം തീരുമാനിക്കുമ്പോഴും ഉപരിവര്‍ഗ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന അയുക്തിയും അന്ധവിശ്വാസവും അസഹിഷ്ണുതയും.... അനാചാരങ്ങള്‍ നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ തന്നെയുണ്ട്. ഐ എസ് ആര്‍ ഒയില്‍ തേങ്ങയുടച്ചാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെയുണ്ടോ.....
പണിക്കര്‍: ഓരോ സമൂഹത്തിലും ഈ പ്രശ്നം ഓരോ വിധമാണ്. യുക്തിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഒരു സമൂഹത്തിനും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. യുക്തിയും വിശ്വാസവും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവ പാരസ്പര്യം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളുമുണ്ട്. യുക്തിയും ശാസ്ത്രീയതയും ആചാരാനുഷ്ഠാനങ്ങളുടെ സമ്പ്രദായങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, എല്ലായ്പ്പോഴും അതിന് സാധ്യമാകാതെ വരുന്നു. എല്ലാ സമൂഹങ്ങളിലും യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങള്‍ ഉണ്ട്. സര്‍ക്കാരിനെപ്പോലുള്ള വലിയ സ്ഥാപനങ്ങള്‍ മതനിരപേക്ഷത മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, പരമ്പരാഗതമായ ചില അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അയുക്തി പലപ്പോഴും ഒരു ആചാരമായി സമുഹത്തില്‍ നൈരന്തര്യം സൂക്ഷിക്കുന്നു.

അധ്യായം എട്ട്
സവര്‍ണത, അവര്‍ണത

ഷാനവാസ്: സവര്‍ണത,അവര്‍ണത, വരേണ്യത തുടങ്ങിയ പരികല്പനകളെ എങ്ങനെയാണ് കാണുന്നത്.
പണിക്കര്‍: ഇത്തരത്തിലുള്ള എല്ല പരികല്പനകളും അധികാരവുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന സാംസ്കാരിക നിര്‍മിതികളാണ്. അധികാരം ആര്‍ജിക്കാനും നിലനിര്‍ത്താനും  പ്രയോഗിക്കാനും നിര്‍മിക്കുന്ന പ്രത്യയശാസ്ത്ര ശക്തികള്‍. ഇത്തരത്തില്‍ അധികാരവുമായി ബന്ധപ്പെട്ടാണ് സവര്‍ണതയും വരേണ്യതയും രൂപംകൊള്ളുന്നത്.
സമൂഹത്തില്‍ പരമ്പരാഗതമായി ഒരു സവര്‍ണ മേധാവിത്വം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഒരു വിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടാണ് നിലനിന്നത്. അതുപയോഗിച്ച് സവര്‍ണവിഭാഗം വലിയതോതിലുള്ള അധികാരം, സാമൂഹികാധികാരം കയ്യാളിയിട്ടുണ്ട്.
എന്നാല്‍ വരേണ്യതയും സവര്‍ണതയും നിശ്ചലമായ ഒരു സങ്കല്പമല്ല. ഇന്നത്തെ സവര്‍ണത നൂറുകൊല്ലം മുമ്പുള്ളതല്ല. ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭൂതകാലത്തിന്റെ, ചരിത്രത്തിന്റെ കെണിയില്‍ നാം പെട്ടുപോകും. ചരിത്രത്തിന്റെ  മൂര്‍ത്ത സന്ദര്‍ഭങ്ങളില്‍ നിന്നേ ഇത്തരം സങ്കല്പനങ്ങളെ വിശകലനം ചെയ്യാനാവൂ. അവക്ക് കേവലവും സ്വതന്ത്രവുമായ ചരിത്രമില്ല.
ഷാനവാസ്: സവര്‍ണത ഒരു മേല്‍ക്കോയ്മ പ്രത്യയശാസ്ത്രം എന്ന നിലയില്‍ നില്‍നില്‍ക്കുന്നുണ്ടല്ലോ. ഉദാഹരണമായി അവര്‍ണര്‍പോലും കൊതിക്കുന്ന ഒരു ജീവിതാവസ്ഥ എന്ന നിലയില്‍. അല്ലെങ്കില്‍ അവര്‍ണരെ സവര്‍ണത  സ്വാംശീകരിക്കുന്നു; സ്വാധീനിക്കുന്നു.
പണിക്കര്‍: ഇതില്‍ മൂന്ന് കാര്യങ്ങളുണ്ട്. സവര്‍ണത എന്ന പ്രത്യയശാസ്ത്രം  അവര്‍ണരെ സ്വാധീനത്തില്‍ നിലനിര്‍ത്തുന്നതിന് പ്രത്യയശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്നു. ഈ പ്രത്യയശാസ്ത്രം സ്വാംശീകരിക്കുന്നതിലൂടെ കീഴാളരും സവര്‍ണതയുടെ നിയമങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതിന്റെ ഒരു വശം പ്രത്യയശാസ്ത്ര സ്വാധീനമാണ്.
പ്രേംചന്ദിന്റെ \\\'സദ്ഗതി\\\' എന്ന ഒരു കഥയുണ്ട്. സവര്‍ണതയുടെ ചൂഷണപരമായ സ്വാധീനത്തിന് സ്വമേധയാ വഴിപ്പെടുന്ന കീഴാളന്റെ കഥയാണത്. പ്രത്യയശാസ്ത്ര സ്വാധീനത്തെ എഴുത്തുകാരന്‍ എക്സ്പോസ് ചെയ്യുകയാണിവിടെ. പരമ്പരാഗതമായി സമൂഹത്തില്‍ നിലനിന്ന പ്രത്യശാസ്ത്രമാണിത്. അതിന്നെതിരായ പ്രസ്ഥാനങ്ങളാണ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ ഉണ്ടായത്. ജാതിവ്യവസ്ഥയെ ചോദ്യംചെയ്തുകൊണ്ട് ഒരു ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു. അത് ഒരതിര്‍ത്തിവരെ സവര്‍ണതയെ വെല്ലുവിളിച്ചു. കീഴാളരുടെയും ദളിതരുടെയും പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അംബേദ്കര്‍, അതിന്റെ തലപ്പത്ത്, ആശയപരമായ നേതൃത്വം കൊടുത്തു.
കഴിഞ്ഞ കുറേ കൊല്ലമായി സവര്‍ണതയെ ആശയപരമായും സാംസ്കാരികമായും മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് ഹിന്ദുവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയോടുകൂടി രാഷ്ട്രീയമായ മാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 15-20 കൊല്ലമായി അത് വളരെ  ശക്തിപ്പെട്ടിട്ടുണ്ട്.  ഇതിന്  സവര്‍ണരല്ലാത്ത ജനവിഭാഗങ്ങള്‍കൂടി കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമുണ്ട്.  മതാചാരത്തിലും  ആരാധനാ സമ്പ്രദായത്തിലും  ഒട്ടേറെ അവര്‍ണരുടെ  സമ്പ്രദായങ്ങളെ സവര്‍ണവല്‍ക്കരിക്കാനുള്ള  ശ്രമം  ഈ അടുത്ത കാലത്ത്  ശക്തിപ്പെട്ടിട്ടുണ്ട്.  ഒരു  വൃത്തം പൂര്‍ത്തിയാകുന്നു എന്നര്‍ഥം.
ഷാനവാസ്: സവര്‍ണതക്കെതിരായ  ദളിത്  വിമര്‍ശത്തെ എങ്ങനെയാണ് കാണുന്നത്? കാഞ്ച ഇളയ്യയുടെ വിമര്‍ശം. ഇത്  വളരെ പ്രചാരമുണ്ടല്ലോ?
പണിക്കര്‍: കീഴാള, ദളിത്  വിമര്‍ശത്തിന്  ഒരു നീണ്ട ചരിത്രം ഉണ്ട്.  പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള ചരിത്രം. മഹാരാഷ്ട്രയില്‍  ജ്യോതിബ ഫൂലെ, അംബേദ്കര്‍ കേരളത്തില്‍ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ മുന്നോട്ടുവെച്ച സാമാന്യം  വലിയൊരു ചരിത്രം  ദളിത്  വിമര്‍ശത്തിനുണ്ട്.  അടുത്ത കാലത്ത്  മഹാരാഷ്ട്രയില്‍ ദളിത് സാഹിത്യം ശക്തപ്പെട്ടിട്ടുണ്ട്.  മലയാളത്തില്‍ ഈ ശാഖ വേണ്ടത്ര വളര്‍ന്നിട്ടില്ല. ഇവരെല്ലാം  പ്രധാനമായി ഉന്നയിക്കുന്ന പ്രമേയം  സാമൂഹിക വിവേചനത്തിന്റേതാണ്.  അതിന്റെ  ഭാഗമായി സവര്‍ണ സംസ്കാരം പ്രതിനിധാനം ചെയ്യുന്ന അധീശത്വത്തെ ചോദ്യം ചെയ്യുന്നു. കാഞ്ച ഇളയ്യ ഈ വഴിയില്‍ ശക്തമായ അഭിപ്രായ സമാഹരണം  നടത്തി. ഇത് വളരെ സ്വാഗതാര്‍ഹമാണ്. കാരണം, സവര്‍ണമേധാവിത്വം  ചെയ്യാന്‍ ശ്രമിച്ചതും   ചെയ്തുകൊണ്ടിരിക്കുന്നതും  അവര്‍ണരുടെ  സാംസ്കാരിക പ്രയോഗങ്ങളെ താഴ്ത്തിക്കെട്ടുകയാണ്.  അമ്പലങ്ങളുടെ  കാര്യമായാലും  ആരാധനാ സമ്പ്രദായങ്ങളുടെ  കാര്യമായാലും  സാമൂഹ്യാചാരങ്ങളുടെ  കാര്യമായാലും  താഴ്ത്തിക്കാണിക്കുന്നു. ദളിതരുടെ  ആരാധനാ സമ്പ്രദായങ്ങള്‍ ബ്രാഹ്മണരുടെ  ആരാധനാ സമ്പ്രദായങ്ങളില്‍നിന്ന്  താഴെയാണെന്നു  പറയുന്നതില്‍  ഒരര്‍ഥവുമില്ല.  വ്യത്യസ്തമായ  ആരാധനാ സമ്പ്രദായങ്ങള്‍ എന്നു മാത്രം.  സവര്‍ണര്‍ക്ക്  എന്തുകൊണ്ട്  അധികാരം  കയ്യാളാന്‍  കഴിയുന്നു എന്ന ചോദ്യമാണ്  ഈ വിമര്‍ശം ഉന്നയിക്കേണ്ടത്.  ഈ മേഖലയില്‍ ഒരുപക്ഷേ ദളിത് വിമര്‍ശത്തിന്  ദൌര്‍ബല്യങ്ങളുണ്ട്.
ദളിത് വിമര്‍ശം ജാതിമേധാവിത്വത്തില്‍ അടങ്ങിയ  പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം  കൊടുക്കുന്നു. പക്ഷേ അതില്‍ വര്‍ഗപരമായ  വിമര്‍ശം പലപ്പോഴും  സംയോജിപ്പിക്കാതെ പോകുന്നു.  തല്‍ഫലമായി  സമഗ്രമായ ഒരു സാമൂഹ്യ വിമര്‍ശം സാധ്യമാകാതെ പോകുന്നു.  സാമൂഹികവും  സാമ്പത്തികവുമായ സ്വഭാവത്തെ ഒന്നിപ്പിച്ചുകൊണ്ടുള്ള  വിമര്‍ശത്തിനു മാത്രമേ ദളിതാവസ്ഥയെ പൂര്‍ണമായും  വിമര്‍ശനവിധേയമാക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍  ദളിത് വിമര്‍ശം  സാമൂഹികവശത്തിന്  പ്രാധാന്യം  കൊടുക്കുമ്പോള്‍  സാമ്പത്തിക അസമത്വത്തിന്  വേണ്ടത്ര പ്രാധാന്യം  കല്പിക്കാതെ പോയേക്കാം.  മാത്രമല്ല, ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ  ചൂഷകസ്വഭാവത്തെ തിരിച്ചറിയാതെ പോകുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍  ദളിതരുടെ പരാധീനത ജാതീയം മാത്രമല്ലല്ലോ.

ഷാനവാസ്:  ദളിത്  വിമര്‍ശം  ഗ്രാംഷിയുടെ \\\'കീഴാളപരത\\\' എന്ന  ആശയസങ്കല്പത്തെ ഉപജീവിക്കുന്നുണ്ട്.  മാര്‍ക്സിസ്റ്റ് ആയ ഗ്രാംഷി കീഴാളതയെ സംബന്ധിച്ച, അവരുടെ  അവബോധ രൂപീകരണം സംബന്ധിച്ച ആശയം  മുന്നോട്ടുവെക്കുന്നു.  എങ്ങനെയാണ് ഈ സങ്കല്പത്തെ  വ്യാഖ്യാനിക്കുക. 
പണിക്കര്‍:  ടൌയമഹലൃിേ എന്ന സങ്കല്പം  പല വിധത്തില്‍  വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാനതിനെ  അധികാരവുമായി  ബന്ധപ്പെട്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.  സമൂഹത്തിന്റെ  അധികാര സ്ഥാനങ്ങളില്‍ ഇടമില്ലാത്ത,  സ്വാധീനമില്ലാത്ത വിഭാഗങ്ങളെയാണ്  കീഴാളര്‍ എന്നതുകൊണ്ട്  വിവക്ഷിക്കുന്നത്. അധികാരം  കയ്യാളുന്ന വിഭാഗങ്ങളുടെ  നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്  കീഴ്പ്പെടുന്ന ലോകവീക്ഷണവും  സാമൂഹ്യപ്രവര്‍ത്തനവും ചര്യകളും  കീഴാളര്‍ക്ക്  ഉണ്ടായിരുന്നു. 
ഷാനവാസ്:  കീഴാളരുടെ  സാംസ്കാരികമായ  അവബോധ രൂപീകരണം എന്ന ആശയത്തെക്കുറിച്ച്  വിശദീകരിക്കാമോ?  കീഴാള  ജീവിതത്തിന്റെ  അന്തര്‍ധാര എന്ന നിലയില്‍ വിമോചക സ്വഭാവമുള്ള  കീഴാളത എന്ന ആശയം. തൊഴിലാളിവര്‍ഗം  എന്നതിനു പകരം കീഴാളര്‍ എന്ന് പ്രയോഗിക്കുന്നു ഗ്രാംഷി. ഇത്  കര്‍ഷക തൊഴിലാളികളുടെ  സാംസ്കാരികജീവിതവും  ലോകവീക്ഷണവും  സംബന്ധിച്ചാണെന്നു വ്യാഖ്യാനമുണ്ട്.
പണിക്കര്‍: ടൌയമഹലൃിേശ്യയുടെ,  കീഴാളപരതയുടെ  പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ് എന്നതുമായി ബന്ധപ്പെട്ടാണ്  അതിന്റെ  വിമോചകസ്വഭാവം  ഉരുത്തിരിയുന്നത്.  അധികാരത്തിന് എങ്ങനെയാണ് അടിമപ്പെടുന്നത് എന്നതു പ്രധാനപ്പെട്ട  പ്രശ്നമാണ്.  കീഴാളര്‍ക്ക് അവരുടെതായ സ്വതന്ത്ര മണ്ഡലങ്ങളും  അവബോധ തലങ്ങളുമുണ്ട്.
കീഴാളത്വത്തിന്റെതന്നെ  വിവിധ തലങ്ങള്‍, വിവിധ വിഭാഗങ്ങള്‍. അവക്ക് ഓരോന്നിനുമുള്ള സാമൂഹ്യസാധ്യതകള്‍ വ്യത്യസ്തമാണ്.  അതില്‍ പ്രധാനപ്പെട്ടതാണ് കീഴാളപരതയുടെ  പ്രതിരോധ സാധ്യത.  സബാള്‍ട്ടേണിറ്റിയുടെ  ഭാഗമായിത്തന്നെ പ്രതിരോധ  സാധ്യതകള്‍ രൂപപ്പെടുന്നു. ആ പ്രതിരോധ സാധ്യത പ്രായോഗികമാക്കാനുള്ള  പരിശ്രമമാണ് കീഴാള രാഷ്ട്രീയത്തിന്റെ ലക്ഷ്യം.  കീഴാളത്വത്തെ  ചോദ്യം ചെയ്യാനുള്ള കഴിവ്  സൃഷ്ടിക്കുന്ന രാഷ്ട്രീയം. അത്തരം രാഷ്ട്രീയം സൃഷ്ടിക്കുമ്പോള്‍ മാത്രമെ മേലാള വ്യവസ്ഥയെ  ഉല്ലംഘിക്കാനുള്ള  നീക്കം  കീഴാളരുടെ  ഭാഗത്തുനിന്നുണ്ടാകുകയുള്ളു. ഇത്തരമൊരു  അവബോധം രൂപം  കൊള്ളുന്നതില്‍ പല ഘടകങ്ങളുടെയും സ്വാധീനമുണ്ടാകാം.  കീഴാളരുടെ  ചെറുത്തുനില്‍പ്പുകള്‍, ജൈവബുദ്ധിജീവികളുടെ സ്വാധീനം  എന്നിവ.
ഷാനവാസ്: കീഴാളത  സാംസ്കാരിക നിര്‍മിതികള്‍  ഉണ്ടാക്കുന്നുണ്ടോ?  സാംസ്കാരികമായ  ഒരന്തര്‍ധാരയായി കീഴാളത നൈരന്തര്യം നിലനിര്‍ത്തുന്നുണ്ടോ?
പണിക്കര്‍:  കീഴാളതക്ക്  സാംസ്കാരികമായ  ഒരു സ്വതന്ത്ര മണ്ഡലമുണ്ട്.  അതു കീഴാളരുടെ  ജീവിതാനുഭവത്തില്‍നിന്ന്  ഉരുത്തിരിഞ്ഞതാണ്.  പക്ഷേ അതിനെ  മേലാളര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ആ നിയന്ത്രണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതില്‍,  നിശ്ശബ്ദമായാണെങ്കില്‍കൂടി, കീഴാള അവബോധം നിക്ഷിപ്തമാണ്.  ഈ അവബോധമാണ്  വ്യത്യസ്തമായ രീതികളില്‍ ചെറുത്തുനില്‍പ്പായി  പ്രകടമാകുന്നത്.
ഷാനവാസ്:  മേലാളതയോട്  ഏറ്റുമുട്ടിക്കൊണ്ടല്ലാതെ,  കീഴാളത ഒരു സാംസ്കാരിക നിര്‍മിതിയായി സമാന്തരത്വം  കൈക്കൊള്ളുന്നുണ്ടോ?
പണിക്കര്‍:  കീഴാളര്‍ ഇന്ന്  സ്വയം തിരിച്ചറിയുന്നത് അധികാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ്.  അത്തരം  ഇടങ്ങളില്‍  ആണ് ആ അവബോധം സൃഷ്ടിക്കപ്പെടുന്നത്. അത് രണ്ടുതരത്തിലാണ് സംഭവിക്കുന്നത്. ഒന്ന:് പ്രകടമായ ഉല്‍പ്പാദന-സാമ്പത്തിക ബന്ധങ്ങള്‍. ആ ബന്ധങ്ങള്‍ കീഴാളരെ  വേര്‍തിരിച്ചു നിര്‍ത്തുന്നു.  ഇത് തങ്ങള്‍ വ്യത്യസ്തമാണ് എന്ന അവബോധവും സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.
രണ്ടാമത്  ജീവിതചര്യ.  സംസ്കാരം  എന്ന് സാമാന്യമായി പറയാവുന്നത.് അത് കീഴാള അവബോധരൂപീകരണത്തില്‍ ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍ അത് തികച്ചും സ്വതന്ത്രമായി നിലനില്‍ക്കുന്ന ഒന്നല്ല. സാംസ്കാരിക ജീവിതം നിരന്തരമായ താരതമ്യത്തിനും പരസ്പര സ്വാംശീകരണത്തിനും വിധേയമാകുന്നുണ്ട്.
മേലാളര്‍ അടിച്ചേല്‍പ്പിക്കുന്ന പല പരാധീനതകളുമുണ്ട്. സമൂഹത്തില്‍ വ്യവഹരിക്കാനുള്ള സ്വാതന്ത്യ്ര നിഷേധമാണ് ഒന്ന്. ഇത് ദളിതരില്‍ സാംസ്കാരിക അപകര്‍ഷം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്  അമ്പലങ്ങളിലും അമ്പലപരിസരങ്ങളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇത് തങ്ങള്‍ കീഴാളരാണ് എന്ന അവബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചു. തങ്ങളുടെ  സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ഒരു ബോധവും അതവരില്‍ സൃഷ്ടിക്കുന്നു.
ഷാനവാസ്: വരേണ്യമായി നിലനിന്ന ഒരു സമൂഹത്തിന്റെമേല്‍ അധിനിവേശമോ കുടിയേറ്റമോ സംഭവിക്കുമ്പോള്‍ പുതുതായി അധികാരം കയ്യാളിയ വിഭാഗത്തിന്റെ സാംസ്കാരികമൂല്യങ്ങളും സംസ്കാരവും പഴയ അധികാരി വിഭാഗത്തിന്റെ അടക്കം ജനങ്ങളുടെ മേല്‍ നിഴല്‍ വിരിക്കുന്നു. ഇത് വരേണ്യതയില്‍നിന്ന് ചില വിഭാഗങ്ങളെ കീഴാളനിലയിലേക്ക് കൊണ്ടുവരുന്നില്ലേ?
പണിക്കര്‍: അതുവരെ അധികാരം കയ്യാളിയ വിഭാഗങ്ങള്‍ക്ക് അത് നഷ്ടമായി എന്ന് വരാം. മറ്റൊരു വിഭാഗം അധികാരം കയ്യാളുമ്പോള്‍ നേരത്തെയുള്ളവര്‍ റശുഹമരലറ ആകുന്ന അവസ്ഥയുണ്ടാകുന്നു. പഴയ അധികാരബന്ധങ്ങള്‍ മാറി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. അങ്ങനെ അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സംസ്കാരം ഉന്നത സംസ്കാരമായി വിലയിരുത്തപ്പെടുന്നു. ആ സംസ്കാരം വ്യാപരിക്കാനുള്ള ശ്രമം നടക്കുന്നു. കീഴ്പ്പെടുത്തിയ സമൂഹത്തിന്റെ സാംസ്കാരിക രൂപങ്ങളെ റശുഹമരല ചെയ്യാനുള്ള ശ്രമം നടക്കുന്നു.
ഉദാഹരണമായി കൊളോണിയല്‍ അധിനിവേശകാലഘട്ടത്തില്‍ എല്ലാ അറിവിന്റെ രൂപങ്ങളെയും അത്തരം ഒരു റശുഹമരലാലി ന് വിധേയമാക്കിയിട്ടുണ്ട് ഇംഗ്ളീഷ് വൈദ്യത്തിന്റെ കാര്യത്തില്‍. ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെയും ശക്തിയെയുംകുറിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് വരെ അറിവുള്ളതായിരുന്നു. എന്നാല്‍ ഇംഗ്ളീഷ് വൈദ്യം വ്യാപരിക്കപ്പെടുകയും തദ്ദേശീയമായ ആയുര്‍വേദ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്തു. എല്ലാ മേഖലയിലും ഈ പ്രക്രിയ നടക്കുന്നുണ്ട്. അടിമപ്പെടുത്തുക, കീഴ്പ്പെടുത്തുക എന്നതിന്റെ അനിഷേധ്യഭാഗമായ പ്രകിയയാണിത്. ലോകത്ത് എല്ലായിടത്തും സംഭവിച്ച അധിനിവേശങ്ങളിലും ഇത് നടന്നിട്ടുണ്ട്. ഇന്ത്യയിലും പല ചരിത്രഘട്ടങ്ങളിലും ഈ പ്രക്രിയ നടന്നിട്ടുണ്ട്.

കീഴാളന്റെ ഓണം

ഷാനവാസ്: അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുണ്ടല്ലോ താങ്കളുടെ കുടുംബത്തില്‍? താങ്കളുടെ കുടുംബത്തില്‍  ആഘോഷങ്ങള്‍ എങ്ങനെയാണ്?
പണിക്കര്‍: ധാരാളം ആഘോഷങ്ങളുണ്ട് എന്റെ കുടുംബത്തില്‍. വിവിധ സാംസ്കാരിക പശ്ചാത്തലമുള്ളവ. വിവിധ മതസ്തരുടെ. ഓണം, ദീപാവലി, ക്രിസ്തുമസ് എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്. ഇവയൊന്നും അവയുടെ മതപരിവേഷത്തിലല്ല ആഘോഷിക്കുന്നത്. ഒരു മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്. ഓണത്തിന് ഞങ്ങള്‍ സദ്യയുണ്ടാക്കും. ദീപാവലിക്ക് വിളക്കുകള്‍ കൊളുത്തും. കുട്ടികള്‍ പടക്കംപൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്യും. ക്രിസ്തുമസ്സും മറ്റ് മതസ്ഥരുടെ ആഘോഷങ്ങളും ഞങ്ങള്‍ കുടുംബത്തില്‍ ആചരിക്കാറുണ്ട്.
സാമൂഹ്യാഘോഷങ്ങള്‍, ഏത് മതത്തില്‍ ഊന്നിയതായാലും സ്വാംശീകരിക്കണമെന്നതാണ് എന്റെ അഭിപ്രായം. സാമൂഹ്യജീവിതത്തില്‍ അത്തരം സമ്പര്‍ക്കങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാകേണ്ടതാണ്. അത് സാമൂഹ്യബന്ധങ്ങളെ സുദൃഢമാക്കുന്നു. ഈ സാമൂഹികതയാണ് ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഖാക്കള്‍ക്കും ഇടക്കുള്ള ഒരു പൊതുമണ്ഡലമായി ആഘോഷങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയണം.
അത്തരം ഒരു സമീപനത്തിന്റെ  ഭാഗമായാണ് ഞാന്‍ ഓണാഘോഷത്തെ കാണുന്നത്. ഓണസദ്യക്ക്  പച്ചക്കറിയേ പാടുള്ളു എന്നില്ല. ഹിന്ദുക്കള്‍ സസ്യാഹാരികളാണെന്ന മിത്ത് വര്‍ഗീയത സൃഷ്ടിച്ചതാണല്ലോ.   ഞങ്ങള്‍ ദില്ലിയില്‍ ഓണമാഘോഷിക്കുമ്പോള്‍ സദ്യ കാളനിലും ഓലനിലും അടങ്ങിനിന്നില്ല. മത്സ്യവും  മാംസവുമൊക്കെ പതിവായിരുന്നു. ഇത്തരം ഒരിടമാണ് എന്റെ ജീവിതത്തില്‍  ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.
വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ ഓണസദ്യ ഉണ്ടായിരുന്നു. കോമാട്ടില്‍ മാധവമേനോനാണ് അന്ന് വൈസ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റലിന്റെ ചീഫ് വാര്‍ഡനും. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഒരു തവണത്തെ ഓണസദ്യക്ക് നോണ്‍-വെജും വേണമെന്ന് ഞങ്ങളാവശ്യപ്പെട്ടു. ഞങ്ങളുടെ ആവശ്യം മാധവമോനോന്‍സമ്മതിക്കുകയും ഓണസദ്യക്ക് നോണ്‍-വെജ് വിളമ്പുകയും ചെയ്തു. ഇത് 1950-കളിലെ കാര്യമാണ്. ഇന്ന് എന്ത്  സംഭവിക്കുന്നു എന്നറിയില്ല.
ഷാനവാസ്: സവര്‍ണതയെക്കുറിച്ചാണ് ചര്‍ച്ച. ഓണംപോലുള്ള ആഘോഷങ്ങള്‍ സവര്‍ണതയുടെ ആഘോഷമാണോ എന്ന ചോദ്യം. സെക്കുലര്‍കേരളത്തിന്റെ  ദേശീയാഘോഷമായി ഓണത്തെ കാണാനാവില്ല എന്ന സംവാദ പരിസരത്തോട് എങ്ങനെ  സമീപിക്കുന്നു.
പണിക്കര്‍: ആഘോഷങ്ങള്‍ എല്ലാം സങ്കീര്‍ണമായ ചരിത്രസാഹചര്യത്തിലൂടെയാണ് വികസിച്ചിട്ടുള്ളത്. അവക്കൊന്നും  ഒറ്റപ്പെട്ട സ്വഭാവമല്ല ഇന്നുള്ളത്. പല വൈരുധ്യങ്ങളും അതില്‍ കാണാം. നാടോടി പാരമ്പര്യം മുതല്‍ വരേണ്യ സ്വഭാവം വരെ. മനുഷ്യനും പരിസ്ഥിതിയുമായും ബന്ധം പല ആഘോഷങ്ങളിലും  പ്രതിഫലിക്കുന്നു. ഋതുഭേദവുമായുള്ള ബന്ധങ്ങള്‍. ഐതിഹ്യപരമായ പശ്ചാത്തലം. ഒരു സാമൂഹ്യവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്നത് സംബന്ധിച്ച് മിത്തുകള്‍ അറിവുകള്‍ നല്‍കും. പല ആചാരങ്ങളും സാമൂഹ്യബന്ധങ്ങളെ സൂചിപ്പിക്കുന്നവയാണ്. ഓണത്തല്ലില്‍ സാമൂഹിക സന്തുലിതാവസ്ഥ സംബന്ധിച്ച ചില ആശയങ്ങള്‍ കാണാം. ഓണപ്പുടവ , ഓണക്കാഴ്ച ഇവയെല്ലാം ചില സാമൂഹ്യബന്ധങ്ങളുടെ അടയാളങ്ങളും വിനിമയങ്ങളുമാണ്.
അതില്‍ സവര്‍ണാവര്‍ണ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതുപോലെ വര്‍ഗപരമായ വ്യത്യാസങ്ങളുമുണ്ട്. ഏതെങ്കിലുമൊരു ഭാഗം മാത്രമെടുത്ത് മൊത്തം സ്വഭാവത്തെ വിലയിരുത്താനാവില്ല. ഇത്തരം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സാമൂഹ്യമായ  ലൊക്കേഷന്‍ എന്ത് എന്ന് മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും വേണം.
ഷാനവാസ്: ആഘോഷങ്ങളെക്കുറിച്ച് തായാട്ട് തുടങ്ങിവെച്ച ഒരു ചര്‍ച്ചയെ മുന്നോട്ടു കൊണ്ടുപോകുകയാണു താന്‍ എന്നാണ് കെഇഎന്‍ പറയുന്നത്. ആഘോഷങ്ങള്‍ ഭൂതകാലത്തിന്റെ ചില സാംസ്കാരിക നിര്‍മ്മിതികള്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു. 

 പണിക്കര്‍: ആഘോഷങ്ങള്‍ക്കു രണ്ടു വശമുണ്ട്.  അത് ജനങ്ങളുടെ സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ടതാണെന്നിരിക്കെത്തന്നെ, അവ നിലവിലുള്ള ഒരു പാട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും ആചരിക്കപ്പെടുന്നുണ്ട്. അമ്പലം, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ ആഘോഷങ്ങളുടെയും സാംസ്കാരിക സംഗമങ്ങളുടെയും സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം സാംസ്കാരികമായ ഒരു പാട് രൂപങ്ങളും നിര്‍മ്മിതികളും കലാരൂപങ്ങളും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ജാതി മത വിത്യാസമില്ലാതെ പങ്കെടുക്കുന്ന ഉല്‍സവങ്ങള്‍ ഇതിന്റെ മറ്റൊരു വശമാണ്. നമ്മുടെ ഗ്രാമങ്ങളിലെ ഉല്‍സവങ്ങള്‍ വിശേഷിച്ചും അങ്ങനെയാണ്. ഇന്ന്  ഇവയെ കുറേശെയായി ഒരു മത വിഭാഗത്തിന്റേതാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു.  ഉല്‍സവങ്ങളുടെ പഴയ സ്വഭാവം വീണ്ടെടുക്കാന്‍ കഴിയണം. അതിലെ കലാരൂപങ്ങള്‍ആധുനിക ജീവിതത്തിന്റേതാക്കി മാറ്റാന്‍ കഴിയണം. 

ഷാനവാസ്: ഓണം മഹബലിയുടേതാണെങ്കില്‍ തൃക്കാക്കര ക്ഷേത്രത്തില്‍ അന്ന് നമിക്കപ്പെടുന്നത് വാമനനെയാണ്. ഈ വൈരുധ്യത്തെ എങ്ങനെ കാണുന്നു?

പണിക്കര്‍: ഓണത്തെ സംബന്ധിച്ച മിത്തില്‍ വാമനന്‍ ഒരു ഭാഗം അഭിനയിക്കുന്നുണ്ട്. മഹാബലി മറ്റൊരു ഭാഗവും. അങ്ങനെ ഒരു ആഖ്യാനവും, കഥയും രൂപപ്പെട്ടു. എങ്ങനെയാണ് മഹാബലി പാതാളത്തിലെത്തിപ്പെട്ടത് എന്ന പ്രധാനപ്പെട്ട ചോദ്യവും ഈ മിത്തിനെ ആഘോഷിക്കുമ്പോള്‍ ഇന്ന് ഉന്നയിക്കേണ്ടതുണ്ട്. അതില്‍ സമൂഹത്തിലെ സാംസ്കാരിക സമരത്തിന്റെ ഒരു സന്ദര്‍ഭത്തെ വായിച്ചെടുക്കാം. സവര്‍ണ്ണ ദൈവങ്ങളുടെ, കൂടെ സവര്‍ണ്ണരുടെ കാപട്യം തുറന്നു കാട്ടപ്പെടുന്ന അവസരം എന്ന നിലയില്‍ ആ മിത്തിനെ പുനര്‍നിര്‍മ്മിക്കാം. ഓണത്തിന് അങ്ങനെ ഒരു കീഴാള വായനയും സ്വാംശീകരണവും സാധ്യമാണ്.

ഷാനവാസ്: ആഘോഷങ്ങളില്‍ മിത്തും ചരിത്രവും ഉണ്ടല്ലോ. എന്താണ് ഓണത്തിന്റെ മിത്തും ചരിത്രവും? മിത്തിന്റെ വിശകലനം പല ചരിത്രവസ്തുതകളിലേക്കും നയിക്കുമല്ലോ.
പണിക്കര്‍: പല ആഘോഷങ്ങളെയുംപോലെ ഓണവും സാമാന്യജീവിതത്തിന്റെ ഒരു സാധൂകരണമാണ്. ചുഷണം നിലനില്‍ക്കുന്ന സമൂഹത്തില്‍ ചൂഷിതര്‍ക്ക് അതില്ലാത്ത ഒന്നിനെക്കുറിച്ച് സങ്കല്‍പ്പിക്കാനുള്ള അവസരം. ജീവിതത്തില്‍ ഇല്ലാത്ത ഒരു സന്ദര്‍ഭത്തെ ഉണ്ടാക്കുകയും കിനാവ് കാണുകയും ചെയ്യുക.
ഇന്ത്യയില്‍ പല സമൂഹങ്ങളിലും ഇത്തരം ആഘോഷങ്ങളുണ്ട്. കൊല്ലത്തിലൊരിക്കല്‍ സവര്‍ണരുടെ അമ്പലങ്ങളില്‍ കയറി കൊള്ളചെയ്യാനുള്ള സ്വാതന്ത്യ്രം ആദിവാസികള്‍ക്ക് നല്‍കുന്ന പ്രദേശമുണ്ട്. ജീവിതത്തിന്റെ ക്ളേശങ്ങളില്‍നിന്ന് ഒരു ദിവസത്തെ മോചനം, സമൃദ്ധി, സന്തോഷം. ഓണവും അപ്രകാരം നല്ല നാളെയും ഇന്നലെയും സംബന്ധിച്ച മിത്താണ് സൂക്ഷിക്കുന്നത്.
അതേ സമയം ചരിത്രപരമായി വളര്‍ന്നുവന്ന ആഘോഷം എന്ന നിലയില്‍ അതില്‍ സങ്കീര്‍ണതകളും ചരിത്രത്തിന്റെ പാടുകളും കാണാം. പലതരത്തിലുള്ള സാമൂഹ്യാനുഭവങ്ങളിലൂടെ കടന്നുപോന്ന സമൂഹത്തിലെ മാറ്റങ്ങളും അധികാര ബന്ധങ്ങളും ആഘോഷങ്ങളിലും മിത്തുകളിലും എല്ലാം സ്പര്‍ശിക്കുകയും അവയെ മാറ്റിമറിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ചരിത്രപരമായി വളര്‍ന്നുവന്ന എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്. ഈ സങ്കീര്‍ണതകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ അതിന്റെ  സാമൂഹികമാനവും ഒരു മിത്തെന്ന നിലയിലുള്ള അതിജീവനശേഷിയും നാം  ഉള്‍ക്കൊള്ളേണ്ടതാണ്.
ഷാനവാസ്: ആധുനികതയും പാരമ്പര്യവും തമ്മിലുള്ള പാരസ്പര്യത്തിന്റെയും സംഘര്‍ഷത്തിന്റെയും മാനങ്ങളാണ് ഓണം സംവാദത്തില്‍ ഉള്ളത് എന്ന് തോന്നുന്നു. ആധുനികവല്‍ക്കരണത്തിന്റെയും അതോടൊപ്പം നടക്കുന്ന മതനിരപേക്ഷവല്‍ക്കരണത്തിന്റെയും ഭാഗമായി പാരമ്പര്യത്തോട് തീര്‍ക്കേണ്ടിവരുന്ന കണക്കുകള്‍. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള ദ്വന്ദ്വാത്മകതയെ എങ്ങനെയാണ് കാണുന്നത്?
പണിക്കര്‍:  ഓണത്തെ സംബന്ധിച്ച   വിവാദങ്ങളും ചര്‍ച്ചകളും  യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് ആധുനികതാ-പാരമ്പര്യ ദ്വന്ദ്വത്തിന്റെ പ്രശ്നമാണ്. മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആധുനികത, പാരമ്പര്യവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നു. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഒക്കെ തലത്തിലാകും പാരമ്പര്യം ആധുനികസമൂഹത്തില്‍ നിലനില്‍ക്കുന്നത്.
ഭൂതകാലത്തില്‍ എന്ത്സംഭവിച്ചു എന്നതാണ് പാരമ്പര്യം;അതിന്റെ പരിമിതമായ അര്‍ഥത്തില്‍. പാരമ്പര്യത്തിന് സമകാലീന ജീവിതത്തില്‍ ഉള്ള സ്ഥാനമെന്താണ് എന്നതാണ് ചര്‍ച്ച. പാരമ്പര്യത്തെ പൂര്‍ണമായി തിരസ്കരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാവില്ല. പാരമ്പര്യത്തിന്റെ ആശയങ്ങള്‍ നമ്മുടെ അവബോധത്തിന്റെ ഭാഗമാണ്. അത് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പാരമ്പര്യത്തില്‍ സംഭവിച്ചതിനെ യുക്തിസഹവും ക്രിയാത്മകവുമായി സമീപിക്കാനാകുമെങ്കില്‍, അവയെ ആധുനികതയുടെ സമ്പത്താക്കി മാറ്റാന്‍ കഴിയും. ക്രിയാത്മകമായ ഉപയോഗം, യുക്തിസഹമായ സമീപനം ഇതാണ് പാരമ്പര്യത്തോട് നാം പുലര്‍ത്തേണ്ടത്.
ഭൂതകാലത്തില്‍ സംഭവിച്ചത്, ഭൂതകാലം സൃഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍, നിര്‍മിതികള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെതായിരുന്നു എന്നതുകൊണ്ട് അവ തിരസ്കരിക്കേണ്ടതില്ല. ആ വിഭാഗം ഒരു ചൂഷണവിഭാഗമാണെങ്കില്‍പോലും. അവരുടെ നേതൃത്വത്തില്‍ ആയിരുന്നെങ്കിലും സാമൂഹികമായ ഉല്പാദനത്തിലൂടെയാണ് അവ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അവ സമൂഹത്തിന്റെ സാമാന്യ സമ്പത്താണ്. ആധുനിക സമൂഹത്തിന് ഇവ കുറേക്കൂടി സ്വതന്ത്രമായി വിനിമയം ചെയ്യാന്‍ കഴിയും. ഒരു കാലത്ത് പ്രതിലോമകരമായ പങ്ക് നിര്‍വഹിച്ച സാംസ്കാരിക നിര്‍മിതികളും കലാരൂപങ്ങളും നമ്മുടെ സമൂഹത്തിന്റെ പൊതുസ്വത്താണ്. അതിനെ നിരാകരിച്ചുകൊണ്ടല്ല  ആധുനികത മുന്നോട്ടുപോകേണ്ടത്; സ്വാംശീകരിച്ചും സ്വന്തമാക്കിയുമാണ്. അതല്ലെങ്കില്‍ വലിയ ഒരു സമ്പത്ത്, ക്രിയാത്മകതയുടെ വലിയ ഒരു ശേഖരം സൌന്ദര്യാനുഭവത്തിന്റെയും മാനുഷികഭാവങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചുള്ള അറിവ്, അനുഭവം എല്ലാം നമുക്ക് നഷ്ടമായിത്തീരും.
കഥകളി, കൂടിയാട്ടം എന്നിവ ഒരു വരേണ്യവര്‍ഗം സൃഷ്ടിച്ചതും ആസ്വദിച്ചതുമാണ് എന്ന് പറഞ്ഞ് അവയെ ആധുനികജീവിതം തിരസ്കരിക്കുകയാണോ വേണ്ടത്. അത് നമ്മുടെ സൌന്ദര്യശാസ്ത്രത്തിന്റെയും രസാനുഭവത്തിന്റെയും വലിയൊരു ശേഖരമാണെന്ന് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കപ്പെടണം.
ഓണവും മലയാളിസമൂഹത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തൃക്കാക്കരപ്പനും ഓണപ്പൂക്കളവും ഓണക്കളിയും ഓണസദ്യയും മാവേലിയുടെ സന്ദര്‍ശനവുമൊക്കെ അടങ്ങിയ ആഘോഷം സവര്‍ണത എന്നതിനേക്കാള്‍ പണക്കാരാണ് കൂടുതല്‍ ആഘോഷിക്കുക എന്നതിന് സംശയമില്ല. പണമില്ലാത്ത സവര്‍ണന് ആഘോഷത്തിന് വലിയ പൊലിമയുണ്ടാകാനിടയില്ല. ഓണാഘോഷങ്ങളില്‍ സവര്‍ണതയുടെ അംശമുണ്ടെന്ന് സമ്മതിക്കുക. എങ്കില്‍ ഓണം സവര്‍ണര്‍ക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ടോ?
ചോദ്യം: പാരമ്പര്യം ഒരു ആധുനകിവല്‍ക്കരണപദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു \'ഗണ\'മാണെന്ന് പറയാറുണ്ടല്ലോ.
പണിക്കര്‍: അധികം സങ്കീര്‍ണതകളിലേക്ക് പോകാതെത്തന്നെ പറയുകയാണെങ്കില്‍, പാരമ്പര്യം നിരന്തരമായി സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്.  മാറിക്കൊണ്ടിരിക്കുന്ന സമൂഹം അതിന്റെ വളര്‍ച്ചയില്‍ പാരമ്പര്യത്തെ നിരന്തരം പുനര്‍നിര്‍മിക്കുന്നു. ചിലവയെ പ്രാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു. മറ്റുചിലവയെ പൂര്‍ണമായി തള്ളിക്കളയുകയും. അത്തരം സങ്കീര്‍ണ പ്രകിയയിലൂടെയാണ് ആധുനികത രൂപം കൊള്ളുന്നത്. അത് യുക്തിഭദ്രവും ക്രിയാത്മകവുമായ പ്രക്രിയയാണ്.
ഷാനവാസ്: യുക്തിയും ശാസ്ത്രീയതയും ആധുനിക ജീവിതത്തിന്റെ നിയാമകത്വം തീരുമാനിക്കുമ്പോഴും ഉപരിവര്‍ഗ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന അയുക്തിയും അന്ധവിശ്വാസവും അസഹിഷ്ണുതയും.... അനാചാരങ്ങള്‍ നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ തന്നെയുണ്ട്. ഐ എസ് ആര്‍ ഒയില്‍ തേങ്ങയുടച്ചാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെയുണ്ടോ.....
പണിക്കര്‍: ഓരോ സമൂഹത്തിലും ഈ പ്രശ്നം ഓരോ വിധമാണ്. യുക്തിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഒരു സമൂഹത്തിനും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. യുക്തിയും വിശ്വാസവും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവ പാരസ്പര്യം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളുമുണ്ട്. യുക്തിയും ശാസ്ത്രീയതയും ആചാരാനുഷ്ഠാനങ്ങളുടെ സമ്പ്രദായങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, എല്ലായ്പ്പോഴും അതിന് സാധ്യമാകാതെ വരുന്നു. എല്ലാ സമൂഹങ്ങളിലും യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങള്‍ ഉണ്ട്. സര്‍ക്കാരിനെപ്പോലുള്ള വലിയ സ്ഥാപനങ്ങള്‍ മതനിരപേക്ഷത മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, പരമ്പരാഗതമായ ചില അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അയുക്തി പലപ്പോഴും ഒരു ആചാരമായി സമുഹത്തില്‍ നൈരന്തര്യം സൂക്ഷിക്കുന്നു.

അധ്യായം എട്ട്
സവര്‍ണത, അവര്‍ണത

ഷാനവാസ്: സവര്‍ണത,അവര്‍ണത, വരേണ്യത തുടങ്ങിയ പരികല്പനകളെ എങ്ങനെയാണ് കാണുന്നത്.
പണിക്കര്‍: ഇത്തരത്തിലുള്ള എല്ല പരികല്പനകളും അധികാരവുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന സാംസ്കാരിക നിര്‍മിതികളാണ്. അധികാരം ആര്‍ജിക്കാനും നിലനിര്‍ത്താനും  പ്രയോഗിക്കാനും നിര്‍മിക്കുന്ന പ്രത്യയശാസ്ത്ര ശക്തികള്‍. ഇത്തരത്തില്‍ അധികാരവുമായി ബന്ധപ്പെട്ടാണ് സവര്‍ണതയും വരേണ്യതയും രൂപംകൊള്ളുന്നത്.
സമൂഹത്തില്‍ പരമ്പരാഗതമായി ഒരു സവര്‍ണ മേധാവിത്വം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഒരു വിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടാണ് നിലനിന്നത്. അതുപയോഗിച്ച് സവര്‍ണവിഭാഗം വലിയതോതിലുള്ള അധികാരം, സാമൂഹികാധികാരം കയ്യാളിയിട്ടുണ്ട്.
എന്നാല്‍ വരേണ്യതയും സവര്‍ണതയും നിശ്ചലമായ ഒരു സങ്കല്പമല്ല. ഇന്നത്തെ സവര്‍ണത നൂറുകൊല്ലം മുമ്പുള്ളതല്ല. ഈ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭൂതകാലത്തിന്റെ, ചരിത്രത്തിന്റെ കെണിയില്‍ നാം പെട്ടുപോകും. ചരിത്രത്തിന്റെ  മൂര്‍ത്ത സന്ദര്‍ഭങ്ങളില്‍ നിന്നേ ഇത്തരം സങ്കല്പനങ്ങളെ വിശകലനം ചെയ്യാനാവൂ. അവക്ക് കേവലവും സ്വതന്ത്രവുമായ ചരിത്രമില്ല.
ഷാനവാസ്: സവര്‍ണത ഒരു മേല്‍ക്കോയ്മ പ്രത്യയശാസ്ത്രം എന്ന നിലയില്‍ നില്‍നില്‍ക്കുന്നുണ്ടല്ലോ. ഉദാഹരണമായി അവര്‍ണര്‍പോലും കൊതിക്കുന്ന ഒരു ജീവിതാവസ്ഥ എന്ന നിലയില്‍. അല്ലെങ്കില്‍ അവര്‍ണരെ സവര്‍ണത  സ്വാംശീകരിക്കുന്നു; സ്വാധീനിക്കുന്നു.
പണിക്കര്‍: ഇതില്‍ മൂന്ന് കാര്യങ്ങളുണ്ട്. സവര്‍ണത എന്ന പ്രത്യയശാസ്ത്രം  അവര്‍ണരെ സ്വാധീനത്തില്‍ നിലനിര്‍ത്തുന്നതിന് പ്രത്യയശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്നു. ഈ പ്രത്യയശാസ്ത്രം സ്വാംശീകരിക്കുന്നതിലൂടെ കീഴാളരും സവര്‍ണതയുടെ നിയമങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നതിന്റെ ഒരു വശം പ്രത്യയശാസ്ത്ര സ്വാധീനമാണ്.
പ്രേംചന്ദിന്റെ \'സദ്ഗതി\' എന്ന ഒരു കഥയുണ്ട്. സവര്‍ണതയുടെ ചൂഷണപരമായ സ്വാധീനത്തിന് സ്വമേധയാ വഴിപ്പെടുന്ന കീഴാളന്റെ കഥയാണത്. പ്രത്യയശാസ്ത്ര സ്വാധീനത്തെ എഴുത്തുകാരന്‍ എക്സ്പോസ് ചെയ്യുകയാണിവിടെ. പരമ്പരാഗതമായി സമൂഹത്തില്‍ നിലനിന്ന പ്രത്യശാസ്ത്രമാണിത്. അതിന്നെതിരായ പ്രസ്ഥാനങ്ങളാണ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ ഉണ്ടായത്. ജാതിവ്യവസ്ഥയെ ചോദ്യംചെയ്തുകൊണ്ട് ഒരു ജനാധിപത്യ പ്രസ്ഥാനം ഇന്ത്യയില്‍ വളര്‍ന്നുവന്നു. അത് ഒരതിര്‍ത്തിവരെ സവര്‍ണതയെ വെല്ലുവിളിച്ചു. കീഴാളരുടെയും ദളിതരുടെയും പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. അംബേദ്കര്‍, അതിന്റെ തലപ്പത്ത്, ആശയപരമായ നേതൃത്വം കൊടുത്തു.
കഴിഞ്ഞ കുറേ കൊല്ലമായി സവര്‍ണതയെ ആശയപരമായും സാംസ്കാരികമായും മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന് ഹിന്ദുവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയോടുകൂടി രാഷ്ട്രീയമായ മാനം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 15-20 കൊല്ലമായി അത് വളരെ  ശക്തിപ്പെട്ടിട്ടുണ്ട്.  ഇതിന്  സവര്‍ണരല്ലാത്ത ജനവിഭാഗങ്ങള്‍കൂടി കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമുണ്ട്.  മതാചാരത്തിലും  ആരാധനാ സമ്പ്രദായത്തിലും  ഒട്ടേറെ അവര്‍ണരുടെ  സമ്പ്രദായങ്ങളെ സവര്‍ണവല്‍ക്കരിക്കാനുള്ള  ശ്രമം  ഈ അടുത്ത കാലത്ത്  ശക്തിപ്പെട്ടിട്ടുണ്ട്.  ഒരു  വൃത്തം പൂര്‍ത്തിയാകുന്നു എന്നര്‍ഥം.
ഷാനവാസ്: സവര്‍ണതക്കെതിരായ  ദളിത്  വിമര്‍ശത്തെ എങ്ങനെയാണ് കാണുന്നത്? കാഞ്ച ഇളയ്യയുടെ വിമര്‍ശം. ഇത്  വളരെ പ്രചാരമുണ്ടല്ലോ?
പണിക്കര്‍: കീഴാള, ദളിത്  വിമര്‍ശത്തിന്  ഒരു നീണ്ട ചരിത്രം ഉണ്ട്.  പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള ചരിത്രം. മഹാരാഷ്ട്രയില്‍  ജ്യോതിബ ഫൂലെ, അംബേദ്കര്‍ കേരളത്തില്‍ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ മുന്നോട്ടുവെച്ച സാമാന്യം  വലിയൊരു ചരിത്രം  ദളിത്  വിമര്‍ശത്തിനുണ്ട്.  അടുത്ത കാലത്ത്  മഹാരാഷ്ട്രയില്‍ ദളിത് സാഹിത്യം ശക്തപ്പെട്ടിട്ടുണ്ട്.  മലയാളത്തില്‍ ഈ ശാഖ വേണ്ടത്ര വളര്‍ന്നിട്ടില്ല. ഇവരെല്ലാം  പ്രധാനമായി ഉന്നയിക്കുന്ന പ്രമേയം  സാമൂഹിക വിവേചനത്തിന്റേതാണ്.  അതിന്റെ  ഭാഗമായി സവര്‍ണ സംസ്കാരം പ്രതിനിധാനം ചെയ്യുന്ന അധീശത്വത്തെ ചോദ്യം ചെയ്യുന്നു. കാഞ്ച ഇളയ്യ ഈ വഴിയില്‍ ശക്തമായ അഭിപ്രായ സമാഹരണം  നടത്തി. ഇത് വളരെ സ്വാഗതാര്‍ഹമാണ്. കാരണം, സവര്‍ണമേധാവിത്വം  ചെയ്യാന്‍ ശ്രമിച്ചതും   ചെയ്തുകൊണ്ടിരിക്കുന്നതും  അവര്‍ണരുടെ  സാംസ്കാരിക പ്രയോഗങ്ങളെ താഴ്ത്തിക്കെട്ടുകയാണ്.  അമ്പലങ്ങളുടെ  കാര്യമായാലും  ആരാധനാ സമ്പ്രദായങ്ങളുടെ  കാര്യമായാലും  സാമൂഹ്യാചാരങ്ങളുടെ  കാര്യമായാലും  താഴ്ത്തിക്കാണിക്കുന്നു. ദളിതരുടെ  ആരാധനാ സമ്പ്രദായങ്ങള്‍ ബ്രാഹ്മണരുടെ  ആരാധനാ സമ്പ്രദായങ്ങളില്‍നിന്ന്  താഴെയാണെന്നു  പറയുന്നതില്‍  ഒരര്‍ഥവുമില്ല.  വ്യത്യസ്തമായ  ആരാധനാ സമ്പ്രദായങ്ങള്‍ എന്നു മാത്രം.  സവര്‍ണര്‍ക്ക്  എന്തുകൊണ്ട്  അധികാരം  കയ്യാളാന്‍  കഴിയുന്നു എന്ന ചോദ്യമാണ്  ഈ വിമര്‍ശം ഉന്നയിക്കേണ്ടത്.  ഈ മേഖലയില്‍ ഒരുപക്ഷേ ദളിത് വിമര്‍ശത്തിന്  ദൌര്‍ബല്യങ്ങളുണ്ട്.
ദളിത് വിമര്‍ശം ജാതിമേധാവിത്വത്തില്‍ അടങ്ങിയ  പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം  കൊടുക്കുന്നു. പക്ഷേ അതില്‍ വര്‍ഗപരമായ  വിമര്‍ശം പലപ്പോഴും  സംയോജിപ്പിക്കാതെ പോകുന്നു.  തല്‍ഫലമായി  സമഗ്രമായ ഒരു സാമൂഹ്യ വിമര്‍ശം സാധ്യമാകാതെ പോകുന്നു.  സാമൂഹികവും  സാമ്പത്തികവുമായ സ്വഭാവത്തെ ഒന്നിപ്പിച്ചുകൊണ്ടുള്ള  വിമര്‍ശത്തിനു മാത്രമേ ദളിതാവസ്ഥയെ പൂര്‍ണമായും  വിമര്‍ശനവിധേയമാക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍  ദളിത് വിമര്‍ശം  സാമൂഹികവശത്തിന്  പ്രാധാന്യം  കൊടുക്കുമ്പോള്‍  സാമ്പത്തിക അസമത്വത്തിന്  വേണ്ടത്ര പ്രാധാന്യം  കല്പിക്കാതെ പോയേക്കാം.  മാത്രമല്ല, ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ  ചൂഷകസ്വഭാവത്തെ തിരിച്ചറിയാതെ പോകുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍  ദളിതരുടെ പരാധീനത ജാതീയം മാത്രമല്ലല്ലോ.

ഷാനവാസ്:  ദളിത്  വിമര്‍ശം  ഗ്രാംഷിയുടെ \'കീഴാളപരത\' എന്ന  ആശയസങ്കല്പത്തെ ഉപജീവിക്കുന്നുണ്ട്.  മാര്‍ക്സിസ്റ്റ് ആയ ഗ്രാംഷി കീഴാളതയെ സംബന്ധിച്ച, അവരുടെ  അവബോധ രൂപീകരണം സംബന്ധിച്ച ആശയം  മുന്നോട്ടുവെക്കുന്നു.  എങ്ങനെയാണ് ഈ സങ്കല്പത്തെ  വ്യാഖ്യാനിക്കുക. 
പണിക്കര്‍:  ടൌയമഹലൃിേ എന്ന സങ്കല്പം  പല വിധത്തില്‍  വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഞാനതിനെ  അധികാരവുമായി  ബന്ധപ്പെട്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.  സമൂഹത്തിന്റെ  അധികാര സ്ഥാനങ്ങളില്‍ ഇടമില്ലാത്ത,  സ്വാധീനമില്ലാത്ത വിഭാഗങ്ങളെയാണ്  കീഴാളര്‍ എന്നതുകൊണ്ട്  വിവക്ഷിക്കുന്നത്. അധികാരം  കയ്യാളുന്ന വിഭാഗങ്ങളുടെ  നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്  കീഴ്പ്പെടുന്ന ലോകവീക്ഷണവും  സാമൂഹ്യപ്രവര്‍ത്തനവും ചര്യകളും  കീഴാളര്‍ക്ക്  ഉണ്ടായിരുന്നു. 
ഷാനവാസ്:  കീഴാളരുടെ  സാംസ്കാരികമായ  അവബോധ രൂപീകരണം എന്ന ആശയത്തെക്കുറിച്ച്  വിശദീകരിക്കാമോ?  കീഴാള  ജീവിതത്തിന്റെ  അന്തര്‍ധാര എന്ന നിലയില്‍ വിമോചക സ്വഭാവമുള്ള  കീഴാളത എന്ന ആശയം. തൊഴിലാളിവര്‍ഗം  എന്നതിനു പകരം കീഴാളര്‍ എന്ന് പ്രയോഗിക്കുന്നു ഗ്രാംഷി. ഇത്  കര്‍ഷക തൊഴിലാളികളുടെ  സാംസ്കാരികജീവിതവും  ലോകവീക്ഷണവും  സംബന്ധിച്ചാണെന്നു വ്യാഖ്യാനമുണ്ട്.
പണിക്കര്‍: ടൌയമഹലൃിേശ്യയുടെ,  കീഴാളപരതയുടെ  പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ് എന്നതുമായി ബന്ധപ്പെട്ടാണ്  അതിന്റെ  വിമോചകസ്വഭാവം  ഉരുത്തിരിയുന്നത്.  അധികാരത്തിന് എങ്ങനെയാണ് അടിമപ്പെടുന്നത് എന്നതു പ്രധാനപ്പെട്ട  പ്രശ്നമാണ്.  കീഴാളര്‍ക്ക് അവരുടെതായ സ്വതന്ത്ര മണ്ഡലങ്ങളും  അവബോധ തലങ്ങളുമുണ്ട്.
കീഴാളത്വത്തിന്റെതന്നെ  വിവിധ തലങ്ങള്‍, വിവിധ വിഭാഗങ്ങള്‍. അവക്ക് ഓരോന്നിനുമുള്ള സാമൂഹ്യസാധ്യതകള്‍ വ്യത്യസ്തമാണ്.  അതില്‍ പ്രധാനപ്പെട്ടതാണ് കീഴാളപരതയുടെ  പ്രതിരോധ സാധ്യത.  സബാള്‍ട്ടേണിറ്റിയുടെ  ഭാഗമായിത്തന്നെ പ്രതിരോധ  സാധ്യതകള്‍ രൂപപ്പെടുന്നു. ആ പ്രതിരോധ സാധ്യത പ്രായോഗികമാക്കാനുള്ള  പരിശ്രമമാണ് കീഴാള രാഷ്ട്രീയത്തിന്റെ ലക്ഷ്യം.  കീഴാളത്വത്തെ  ചോദ്യം ചെയ്യാനുള്ള കഴിവ്  സൃഷ്ടിക്കുന്ന രാഷ്ട്രീയം. അത്തരം രാഷ്ട്രീയം സൃഷ്ടിക്കുമ്പോള്‍ മാത്രമെ മേലാള വ്യവസ്ഥയെ  ഉല്ലംഘിക്കാനുള്ള  നീക്കം  കീഴാളരുടെ  ഭാഗത്തുനിന്നുണ്ടാകുകയുള്ളു. ഇത്തരമൊരു  അവബോധം രൂപം  കൊള്ളുന്നതില്‍ പല ഘടകങ്ങളുടെയും സ്വാധീനമുണ്ടാകാം.  കീഴാളരുടെ  ചെറുത്തുനില്‍പ്പുകള്‍, ജൈവബുദ്ധിജീവികളുടെ സ്വാധീനം  എന്നിവ.
ഷാനവാസ്: കീഴാളത  സാംസ്കാരിക നിര്‍മിതികള്‍  ഉണ്ടാക്കുന്നുണ്ടോ?  സാംസ്കാരികമായ  ഒരന്തര്‍ധാരയായി കീഴാളത നൈരന്തര്യം നിലനിര്‍ത്തുന്നുണ്ടോ?
പണിക്കര്‍:  കീഴാളതക്ക്  സാംസ്കാരികമായ  ഒരു സ്വതന്ത്ര മണ്ഡലമുണ്ട്.  അതു കീഴാളരുടെ  ജീവിതാനുഭവത്തില്‍നിന്ന്  ഉരുത്തിരിഞ്ഞതാണ്.  പക്ഷേ അതിനെ  മേലാളര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ആ നിയന്ത്രണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതില്‍,  നിശ്ശബ്ദമായാണെങ്കില്‍കൂടി, കീഴാള അവബോധം നിക്ഷിപ്തമാണ്.  ഈ അവബോധമാണ്  വ്യത്യസ്തമായ രീതികളില്‍ ചെറുത്തുനില്‍പ്പായി  പ്രകടമാകുന്നത്.
ഷാനവാസ്:  മേലാളതയോട്  ഏറ്റുമുട്ടിക്കൊണ്ടല്ലാതെ,  കീഴാളത ഒരു സാംസ്കാരിക നിര്‍മിതിയായി സമാന്തരത്വം  കൈക്കൊള്ളുന്നുണ്ടോ?
പണിക്കര്‍:  കീഴാളര്‍ ഇന്ന്  സ്വയം തിരിച്ചറിയുന്നത് അധികാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ്.  അത്തരം  ഇടങ്ങളില്‍  ആണ് ആ അവബോധം സൃഷ്ടിക്കപ്പെടുന്നത്. അത് രണ്ടുതരത്തിലാണ് സംഭവിക്കുന്നത്. ഒന്ന:് പ്രകടമായ ഉല്‍പ്പാദന-സാമ്പത്തിക ബന്ധങ്ങള്‍. ആ ബന്ധങ്ങള്‍ കീഴാളരെ  വേര്‍തിരിച്ചു നിര്‍ത്തുന്നു.  ഇത് തങ്ങള്‍ വ്യത്യസ്തമാണ് എന്ന അവബോധവും സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.
രണ്ടാമത്  ജീവിതചര്യ.  സംസ്കാരം  എന്ന് സാമാന്യമായി പറയാവുന്നത.് അത് കീഴാള അവബോധരൂപീകരണത്തില്‍ ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍ അത് തികച്ചും സ്വതന്ത്രമായി നിലനില്‍ക്കുന്ന ഒന്നല്ല. സാംസ്കാരിക ജീവിതം നിരന്തരമായ താരതമ്യത്തിനും പരസ്പര സ്വാംശീകരണത്തിനും വിധേയമാകുന്നുണ്ട്.
മേലാളര്‍ അടിച്ചേല്‍പ്പിക്കുന്ന പല പരാധീനതകളുമുണ്ട്. സമൂഹത്തില്‍ വ്യവഹരിക്കാനുള്ള സ്വാതന്ത്യ്ര നിഷേധമാണ് ഒന്ന്. ഇത് ദളിതരില്‍ സാംസ്കാരിക അപകര്‍ഷം സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്  അമ്പലങ്ങളിലും അമ്പലപരിസരങ്ങളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇത് തങ്ങള്‍ കീഴാളരാണ് എന്ന അവബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചു. തങ്ങളുടെ  സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ഒരു ബോധവും അതവരില്‍ സൃഷ്ടിക്കുന്നു.
ഷാനവാസ്: വരേണ്യമായി നിലനിന്ന ഒരു സമൂഹത്തിന്റെമേല്‍ അധിനിവേശമോ കുടിയേറ്റമോ സംഭവിക്കുമ്പോള്‍ പുതുതായി അധികാരം കയ്യാളിയ വിഭാഗത്തിന്റെ സാംസ്കാരികമൂല്യങ്ങളും സംസ്കാരവും പഴയ അധികാരി വിഭാഗത്തിന്റെ അടക്കം ജനങ്ങളുടെ മേല്‍ നിഴല്‍ വിരിക്കുന്നു. ഇത് വരേണ്യതയില്‍നിന്ന് ചില വിഭാഗങ്ങളെ കീഴാളനിലയിലേക്ക് കൊണ്ടുവരുന്നില്ലേ?
പണിക്കര്‍: അതുവരെ അധികാരം കയ്യാളിയ വിഭാഗങ്ങള്‍ക്ക് അത് നഷ്ടമായി എന്ന് വരാം. മറ്റൊരു വിഭാഗം അധികാരം കയ്യാളുമ്പോള്‍ നേരത്തെയുള്ളവര്‍ റശുഹമരലറ ആകുന്ന അവസ്ഥയുണ്ടാകുന്നു. പഴയ അധികാരബന്ധങ്ങള്‍ മാറി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. അങ്ങനെ അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സംസ്കാരം ഉന്നത സംസ്കാരമായി വിലയിരുത്തപ്പെടുന്നു. ആ സംസ്കാരം വ്യാപരിക്കാനുള്ള ശ്രമം നടക്കുന്നു. കീഴ്പ്പെടുത്തിയ സമൂഹത്തിന്റെ സാംസ്കാരിക രൂപങ്ങളെ റശുഹമരല ചെയ്യാനുള്ള ശ്രമം നടക്കുന്നു.
ഉദാഹരണമായി കൊളോണിയല്‍ അധിനിവേശകാലഘട്ടത്തില്‍ എല്ലാ അറിവിന്റെ രൂപങ്ങളെയും അത്തരം ഒരു റശുഹമരലാലി ന് വിധേയമാക്കിയിട്ടുണ്ട് ഇംഗ്ളീഷ് വൈദ്യത്തിന്റെ കാര്യത്തില്‍. ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെയും ശക്തിയെയുംകുറിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് വരെ അറിവുള്ളതായിരുന്നു. എന്നാല്‍ ഇംഗ്ളീഷ് വൈദ്യം വ്യാപരിക്കപ്പെടുകയും തദ്ദേശീയമായ ആയുര്‍വേദ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്തു. എല്ലാ മേഖലയിലും ഈ പ്രക്രിയ നടക്കുന്നുണ്ട്. അടിമപ്പെടുത്തുക, കീഴ്പ്പെടുത്തുക എന്നതിന്റെ അനിഷേധ്യഭാഗമായ പ്രകിയയാണിത്. ലോകത്ത് എല്ലായിടത്തും സംഭവിച്ച അധിനിവേശങ്ങളിലും ഇത് നടന്നിട്ടുണ്ട്. ഇന്ത്യയിലും പല ചരിത്രഘട്ടങ്ങളിലും ഈ പ്രക്രിയ നടന്നിട്ടുണ്ട്.
ചോദ്യം: ഇപ്രകാരം മാറ്റിനിര്‍ത്തപ്പെടുന്ന സംസ്കാരത്തിന്റെ സമ്പന്നതയും ശക്തിയും മറ്റുനിലകളില്‍ പ്രവര്‍ത്തനക്ഷമമായി എന്ന് വരില്ലേ?
പണിക്കര്‍: അതുകൊണ്ടാണ് അത്തരം മേഖലകളില്‍ ചെറുത്ത്നില്‍പ്പ് ഉണ്ടാകുന്നത്, പുനര്‍ജീവനം ഉണ്ടാകുന്നത്. പത്തൊമ്പതാം നുറ്റാണ്ടില്‍ ആയുര്‍വേദം ഇപ്രകാരം പുനര്‍ജീവനം തേടിയതായി കാണാം. ഇത് ഒരു അവഗണനയോടും മാറ്റിനിര്‍ത്തലിനോടും ഉള്ള പ്രതികരണമായിരുന്നു. ആയുര്‍വേദ സമ്പ്രദായത്തിലെ സമ്പന്നതയും ശക്തിയും അതിനെ  ഒരു ചെറുത്തുനില്‍പ്പിന് പ്രാപ്തമാക്കി എന്ന് പറയാം. ഇത് എല്ലാ മേഖലകളിലും സംഭവിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തില്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ക്രിയാത്മക മേഖലകളിലും ഇത് സംഭവിച്ചിട്ടുണ്ട്. സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിലൊക്കെ. കൊളോണിയലിസത്തോടുള്ള പ്രതികരണം എന്ന നിലക്കാണിത് വരുന്നത്. അതില്‍ പല സങ്കീര്‍ണതകളുമുണ്ട്. പല വിധത്തിലാണ് അത് സംഭവിക്കുന്നത്. പുനരുത്ഥാനവാദവും അത്തരം സങ്കീര്‍ണമായ ഒരു സാഹചര്യത്തിന്റെ നിര്‍മിതിയാണ്.
അവസാനം ഓണത്തെക്കുറിച്ച് വീണ്ടും. തൃക്കാക്കര പ്പനെയും വാമനനെയും മഹാബലിയെയും വേണ്ടെന്ന് വെക്കാം. എന്നാലും ഓണം നിലനില്‍ക്കുകതന്നെ ചെയ്യും. കാരണം ഓണം  അവയില്‍നിന്നൊക്കെ ബഹുദൂരം പോയിരിക്കുന്നു. 

ഷാനവാസ്: ദേശീയ ജനകീയത എന്ന സങ്കല്‍പത്തില്‍ കീഴാള ജീവിതത്തിന്റെ സ്ഥാനമെന്താകും. കീഴാള അവബോധത്തിന് മേല്‍ക്കോയ്മ സിദ്ധിക്കുന്ന ഒരു ഘട്ടമാണല്ലോ അത്....

പണിക്കര്‍: വര്‍ഗാധിഷ്ഠിതിമായ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നാണ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. ജനാധിപത്യ ക്രമത്തിന്റെ സാക്ഷാല്‍കാരം സ്വാഭാവികമായും ജനങ്ങള്‍ക്ക് അതിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ജനാധിപത്യം ജനകീയമായിത്തീരേണ്ടുന്ന അനിവാര്യത. ഇവിടെയാണ് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ഒരു ജനാധിപത്യ വ്യവസ്ഥയുടെ രൂപം എന്ന ആശയം വരുന്നത്.  
 രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ എങ്ങിനെയാണ് ഏകീകരിക്കപ്പെടുക എന്ന പ്രശ്നമാണ് രണ്ടാമത് വരുന്നത്. ഇത്തരം ഏകീകരണത്തില്‍ പല വൈരുദ്ധ്യങ്ങളുമുണ്ട്്. വര്‍ഗാധിഷ്ഠിതമായ ഒരു സംവിധാനത്തില്‍ ഈ സമാഹരണവും ഏകീകരണവും പലപ്പോഴും ഉപരിപ്ളവം മാത്രമാണ്. അതുകൊണ്ട് അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഡിസ്കണ്ടന്റ് അങ്ങനെത്തന്നെ അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് നാഷണല്‍-പോപ്പുലര്‍ എന്ന ഗ്രാംഷിയുടെ പരികല്‍പന ഉടലെടുക്കുന്നത്. അത് ജനകീയമായ ഉള്ളടക്കമുള്ള ഒരു ദേശീയതയെ വിഭാവനം ചെയ്യുന്നു. 

ഷാനവാസ്: കീഴാള സാംസ്കാരിക നിര്‍മ്മിതികളെ ഒരു ജനകീയ ദേശീയത അടയാളപ്പെടുത്തുന്നത് എങ്ങിനെയാകും..

പണിക്കര്‍: നാഷണല്‍ പോപ്പുലര്‍ എന്ന സങ്കല്‍പം തന്നെ വൈവിധ്യമുള്ള സാംസ്കാരിക ധാരകളെ, സാമൂഹ്യ താല്‍പര്യങ്ങളെ സ്വാംശീകരിക്കുക എന്നതുമായി ബന്ധപ്പെട്ടതാണ്. അവയ്ക്ക് ജനകീയമായ ഒരു ഉള്ളടക്കം പകരുന്നു. ഇങ്ങനെ സ്വാംശീകരിക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ വിവിധ ധാരകളെ ഒരു ചട്ടക്കൂടില്‍ കൊണ്ടുവരുമ്പോള്‍, സംഭവിക്കുന്നത് പല ധാരകളും പ്രാന്തവല്‍ക്കരിപ്പെടുന്നു എന്നതാണ്. അത്തരം പ്രാന്തവല്‍ക്കരണത്തിനെതിരായ ജാഗ്രതയാണ് ഒരു ജനകീയ ദേശീയത അടയാളപ്പെടുത്തുന്നത്. കീഴാള സാംസ്കാരിക ധാരകളെ അതിന്റെ ജൈവികത ചോര്‍ന്നു പോകാതെ സ്വാംശീകരിക്കപ്പെടുന്നു. മറ്റു തരത്തിലുള്ള സാമൂഹ്യക്രമങ്ങള്‍ കീഴാളതയുടെ രൂപങ്ങളെ പുറംന്തള്ളുകയോ പ്രാന്തവല്‍ക്കരിക്കുകയോ ചെയ്യുമ്പോള്‍, ജനകീയ ദേശീയ സംസ്കാരം അവയെ ജനാധിപത്യ വേദിയിലേക്ക് ആനയിക്കുന്നു. അി്യ ളീൃാമശീിേ ീള മ ിമശീിേമഹുീുൌഹമൃ രീഹഹലരശ്േല ംവശരവ ശ ശാുീശൈയഹല, ൌിഹല വേല ഴൃലമ ാമ ീള ുലമമിെ ളമൃാലൃ യൌൃ  ശാൌെഹമിേലീൌഹ്യെ ശിീ ുീഹശശേരമഹ ഹശളല എന്നാണു ഗ്രാംഷി പറയുന്നത്. ദളിത് സംസ്കാരികതയുടെ കാര്യത്തിലും ഇതു ശരിയാണ്. അവയ്ക്ക് സ്വന്തം തനിമയില്‍ വര്‍ത്തിക്കാന്‍ കഴിയുമ്പോള്‍ തന്നെ ഒരു ജനകീയ ദേശീയതയുടെ ഭാഗമായി നിലകൊള്ളാനുള്ള കഴിവുണ്ടാവുകയും വേണം. 

ഷാനവാസ്: ദളിത് ചരിത്ര രചന പോരാടുന്ന ഒരു സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പലപ്പോഴും അക്കാദമിക ചരിത്രത്തിന്റെ നിസ്സംഗത അത് സൂക്ഷിക്കുന്നില്ല. പോരാടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പോരാട്ടത്തിന്റെ ഉപകരണമായി ചരിത്രത്തില്‍ നിന്ന് മുദ്രവാക്യങ്ങളും രൂപങ്ങളും നായകബിംബങ്ങളും കണ്ടെടുക്കുന്നു. കാഞ്ച ഇളയ്യയുടെ ബുദ്ധനെക്കുറിച്ചുള്ള വായന ഉദാഹരണം. ബുദ്ധന്‍ എന്ന ഒരു പൌരാണിക ജനനായകനെ ആധുനിക രാഷ്ട്ര സംവിധാനത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായന നടത്തുക... 

 ചരിത്രത്തിനു പല വായനകളും സാധ്യമാണ്. ചരിത്ര വിജ്ഞാനത്തിന്റെ പുരോഗതി തന്നെ ഈ വായനയുടെ ഫലമാണ്. സ്ത്രീ പക്ഷവായനയും, കീഴാള വായനയും, വര്‍ഗവായനയുമൊക്കെ ഈ ചരിത്ര വിജഞാനത്തിനു മുതല്‍കൂട്ടുണ്ടാക്കുന്നു. അവയൊക്കെ ചരിത്രത്തോടു സത്യസന്ധത പുലര്‍ത്തുന്നതാകണം. പോരാട്ടത്തിനു വേണ്ടിയായാലും ചരിത്രത്തെ അശാസ്ത്രീയമായി ഉപയോഗിക്കുന്നതില്‍ അപകടമുണ്ട്. ഒരു സമൂഹത്തിന്റെ അവബോധത്തെയും സ്വയം തിരിച്ചറിയലിനെയും അത് സാരമായി ബാധിച്ചേക്കും. 

ഷാനവാസ്: ഹിന്ദുവര്‍ഗീയ വാദികളുടെ ചരിത്ര പുനരെഴുത്ത് താങ്കള്‍ ദീര്‍ഘമായും ഫലപ്രദമായും വിമര്‍ശന വിധേയമാക്കുന്നുണ്ട്്. ദളിത് ചരിത്രമെഴുത്തിന്റെ അപകാതക എന്താണ്?

പണിക്കര്‍: പ്രൊഫഷണല്‍ ചരിത്ര പഠനങ്ങളില്‍ ദളിത് ചരിത്ര രചന വേണ്ടത്ര ശ്രദ്ധ ആര്‍ജിച്ചിട്ടില്ല. ഡി ആര്‍ ചനനയേയും ആര്‍ എസ് ശര്‍മ്മയെയും പോലുള്ള ആദ്യ കാല മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുകയുണ്ടായെങ്കിലും ആ പ്രവണത വളരെയൊന്നും ശക്തിയാര്‍ജിക്കുകയുണ്ടായില്ല. കീഴാള ചരിത്രകാരന്മാരും ദളിത് ചരിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നത് അത്ഭുതമായി തോന്നാം. അടുത്ത കാലത്ത് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലും മറ്റു ചില സ്ഥാപനങ്ങളിലും കുറേ യുവചരിത്രകാരന്മാര്‍ ഈ മേഖലയെ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ പഠനങ്ങള്‍ ദളിതരുടെ ചരിത്രത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍, വിലയിരുത്താന്‍ ശ്രമിക്കുന്നവയാണ്. പക്ഷേ സമാന്തരമായി വളര്‍ന്നു വരുന്ന ജനപ്രിയ (പോപ്പുലര്‍) ചരിത്രം പലപ്പോഴും വേണ്ടത്ര സൂക്ഷ്മത പുലര്‍ത്തുന്നുണ്ടോ എന്നതു സംശയമാണ്. പോരാട്ടത്തിന്റെയും എതിര്‍പ്പിന്റെയും ആവേശത്തില്‍, ചരിത്രത്തിന്റെ സത്യസന്ധതയും വസ്തുനിഷ്ഠതയും നഷ്ടപ്പെട്ടുകൂട. പലരും പറയുന്നത് പോലെ നിഷ്പക്ഷതയുടെ അനിവാര്യതയല്ല ഞാന്‍ സൂചിപ്പിക്കുന്നത്. പ്രതിരോധത്തിന്റെ ആയുധമെന്ന നിലയില്‍ ചരിത്രത്തിന് നിഷ്പക്ഷതയുടെ ആവശ്യമില്ല. പക്ഷേ ചരിത്രത്തെ ചരിത്രമല്ലാതാക്കി തീര്‍ക്കരുത് എന്നേയുള്ളൂ. 

ഷാനവാസ്: ചരിത്രത്തെ തങ്ങളുടെ പോരാട്ടത്തിന്റെ നിമിഷത്തിന് ആവശ്യമായ വിധം വായിച്ചെടുക്കുക, പോരാടുന്ന ഒരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ആവശ്യമാണല്ലോ...

പണിക്കര്‍: അതെ. അപ്രകാരം വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ ചരിത്രവിജ്ഞാനത്തിന്റെ അറിവ് ഉപയോഗിച്ച് കൊണ്ട് ബുദ്ധനെക്കുറിച്ച് ഒരു പുതിയ വായന നടത്തുന്നതില്‍ അപാകതയില്ല. 

ഷാനവാസ്: ചരിത്രത്തെ ഇപ്രകാരം പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രമായി ഉപയോഗിക്കുന്നതിന്റെ പ്രശ്നമെന്തെന്ന് കുറേക്കൂടി വിശദമാക്കാമോ?

 പണിക്കര്‍: പോരാട്ടത്തിന്റെ നിര്‍ബന്ധങ്ങള്‍ ചരിത്രത്തെ ചരിത്രമല്ലാതാക്കി തീര്‍ക്കാനുള്ള സാദ്ധ്യതയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ദളിത് ചരിത്രത്തില്‍ കാണുന്ന ഒരു ദൌര്‍ബല്യം ഉദാഹരണമായി എടുക്കാം. സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ചൂഷണസമ്പ്രദായം മാത്രമായി കാണുന്നതിലുള്ള അപാകത. സാമൂഹ്യ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതയും,  ചൂഷണ വ്യവസ്ഥയുടെ വൈവിധ്യവും ഈ കാഴ്ചപ്പാടില്‍ നഷ്ടമാകുന്നു. അങ്ങിനെയാവുമ്പോള്‍ പോരാട്ടം തന്നെ സമഗ്ര യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ കഴിയാത്തതായിത്തീരുന്നു. കൂടാതെ അത് ഭാഗികമായ ചരിത്രവീക്ഷണത്തിനു വഴിവെയ്ക്കുകയും ചെയ്യുന്നു. 
 പോരാട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് ചരിത്ര യാഥാര്‍ത്ഥ്യത്തെ ലഘൂകരിക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. ബുദ്ധനെക്കുറിച്ചുള്ള വ്യാഖ്യാനം ഉദാഹരണമായെടുക്കാം. ഇന്ത്യാ ചരിത്രത്തില്‍ ബുദ്ധന്റെ പ്രാധാന്യം വളരെയേറെ വൈപുല്യമുള്ളതാണ്. ദളിത് കാഴ്്ചപ്പാടില്‍ നിന്നുള്ള വ്യാഖ്യാനം ചെറുത്തു നില്‍പിനെ സഹായിക്കുന്നു എന്നതു കൊണ്ട് സ്വാഗതാര്‍ഹമാണ്. പഷേ അതില്‍ നിന്നെല്ലാമുള്ള ധൈഷണിക സാമൂഹ്യ പ്രാധാന്യത്തെ വിസ്മരിക്കാന്‍ ഈ വായന വഴിവെയ്ക്കുകയാണെങ്കില്‍ അതു ദൌര്‍ഭാഗ്യകരമാണ്. അതു ചരിത്രപഠനത്തില്‍ അസ്വീകാര്യവുമായിരിക്കും.  

ഷാനവാസ്: പോരാടുന്ന ചരിത്രത്തെപ്പറ്റി പറയുകയാണെങ്കില്‍, മാര്‍ക്സിന്റെ ലൂയിബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമര്‍ എന്ന കൃതി ഒരേ സമയം ഒരു ചരിത്ര ഗ്രന്ഥവും അതേ സമയം ഒരു രാഷ്ട്രീയ ഇടപെടലും ആയിരുന്നു. അതിന്‍െര്‍ തൊഴിലാളി വര്‍ഗത്തിന്റെ പക്ഷത്തു നിന്നുള്ള തീക്ഷ്ണമായ ഭാഷയും  ശ്രദ്ധേയമാണ്. ഇതൊരു പക്ഷേ, ചരിത്രത്തെസംബന്ധിച്ച മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിന് ഏറെ സംഭാവന ചെയ്ത പുസ്തകമാണല്ലോ. ചരിത്രത്തെയും വര്‍ത്തമാന രാഷ്ട്രീയത്തെയും പോരാടുന്ന മനുഷ്യരുടെ കാഴ്ചപ്പാടില്‍ നിന്ന് എഴുതുക എന്നത്. പലപ്പോഴും മാര്‍ക്സിന്റെ കൃതികളില്‍, അവയുടെ വിശകലനാത്മകതക്കും ഗഹനതക്കും ഒപ്പം തന്നെ, അതിലെ വൈകാരിക തീവ്രതയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 
പണിക്കര്‍: ഞാന്‍ പല പ്രാവശ്യം വായിച്ച ഒരു പുസ്തകമാണിത്. ഒരു പഷേ മാര്‍ക്സിന്റെ ചരിത്രവിശകലന കഴിവിന്റെ മകുടോദാഹരണമായി കണക്കാക്കാവുന്ന ഗ്രന്ഥം. എംഗല്‍സ് അതിനെ മ ംീൃസ ീള ഴലിശൌ  എന്നാണു വിശേഷിപ്പിച്ചത്. ഫ്രാന്‍സില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ വര്‍ഗസമരം എങ്ങിനെ ലൂയി നെപ്പോളിയനെപ്പോലുള്ള ഒരു മൂന്നാംതരക്കാരന് ഒരു നായകന്റെ വേഷമണിയാന്‍ കഴിഞ്ഞു എന്നതു വിശദീകരിക്കുകയാണു മാര്‍ക്സ് ചെയ്തത്. ചരിത്ര രചനയെ എങ്ങനെ റാഡിക്കലൈസ് ചെയ്യാം എന്നതിന് നല്ലൊരു ദൃഷ്ടാന്തമാണ് ഈ ഗ്രന്ഥം. 

 ഷാനവാസ്: ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ സംഭവിക്കുന്ന ആര്യവല്‍ക്കരണം, ബ്രാഹ്മണവല്‍ക്കരണം തുടങ്ങിയ പ്രക്രിയകള്‍ ഹിന്ദുഫാഷിസത്തിന്റെ കര്‍തൃത്വ-പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെ ഒരു ഘട്ടമാണ് എന്നു പറയാമോ? 

പണിക്കര്‍: ഹിന്ദു ഫാഷിസത്തിന്റെ രൂപീകരണത്തിന്റെ പ്രാഗ് ചരിത്രം  പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ ഹിന്ദു മതത്തിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടതാണ്. അതിനു മുമ്പ് ഹിന്ദുമതത്തില്‍ പരിഷ്കരണങ്ങള്‍ വന്നിട്ടില്ല എന്നല്ല. വന്നിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നുമില്ലാത്ത ഒരു സ്വഭാവം പത്തൊമ്പതാം നൂറ്റാണ്ടിലെ പരിഷ്കരണ സംരഭങ്ങള്‍ക്ക് ഉണ്ട്. ആ പ്രക്രിയയില്‍ ഹിന്ദുഫാഷിസത്തിന്റെ വളര്‍ച്ചയുടെ ആദ്യ സ്ഫുലിംഗങ്ങള്‍ കാണാം.  ഇതില്‍ ആദ്യം സംഭവിക്കുന്നത് ഹിന്ദു മതത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ എന്തായിരുന്നു എന്ന അന്വേഷണവും ആലോചനയുമാണ്. അടുത്ത ഘട്ടത്തില്‍ മറ്റു സംസ്കാരങ്ങളും മതങ്ങളുമായി ഹിന്ദു മതത്തെ താരതമ്യം ചെയ്യാനുള്ള ശ്രമം നടക്കുന്നു. അതിലൂടെ ഒരു പുരാതന ഹൈന്ദവ സംസ്കാരത്തിന്റെ ഉന്നതിയും ഉല്‍കൃഷ്ടതയും എന്ന വാദം ഉയര്‍ന്നു വന്നു. ഈ ചരിത്രത്തെ സമകാലീന ഹിന്ദു വര്‍ഗീയതയുടെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി കാണാനാകും. ആ നിലക്ക് ആര്യവല്‍ക്കരണം, ബ്രാഹ്ണവല്‍ക്കരണം തുടങ്ങിയവ ഈ പ്രക്രിയയുടെ ഒരു ഘട്ടമാണെന്നു പറയുന്നതില്‍ തെറ്റില്ല. 

ഷാനവാസ്: ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തോടൊപ്പം ഇവിടെ ഒരു നിയോ ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണവും നടന്നിട്ടുണ്ട് എന്നു ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഇതിനെ എങ്ങനെയാണു കാണുന്നത്? 

പണിക്കര്‍: ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തില്‍ പല കൈവഴികളും ധാരകളുമുണ്ട്്. അതില്‍ മിക്കവാറും എല്ലാ പൊതുപ്രശ്നങ്ങളും ഉന്നയിക്കപ്പെടുന്നത്, കൊളോണിയലിസത്തിനെതിരായ അവബോധവുമായി ബന്ധപ്പെടുത്തിയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ ബുദ്ധിജീവികളിലും സാംസ്കാരിക നായകന്മാരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും  സ്വയം ഉള്ളിലേക്കു നോക്കാനുള്ള പ്രവണത ഉണ്ടായിത്തീരുന്നു. കൊളോണിയല്‍ സംസ്കാരത്തിന്റെയും അധികാരപ്രയോഗത്തിന്റെയും പരിതസ്ഥിതിയില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാം എന്നും എങ്ങനെ ഒരു ബദല്‍ കെട്ടിപ്പടുക്കാം എന്നുമുള്ള അന്വേഷണം. ഇത് സാമൂഹ്യജീവിതത്തിന്റെ നാനാതുറകളിലും നടന്നിട്ടുണ്ട്്. സാധ്യമായ മേഖലയിലൊക്കെ ഇത്തരം ബദലുകള്‍ തേടിയിട്ടുണ്ട്. ഇതൊരു പക്ഷേ ശക്തമായി ഉണ്ടാകുന്നത് 1880കള്‍ മുതലാണ്. ഇന്ത്യയിലെ പല കലാകാരന്മാരും സാഹിത്യകാരന്മാരും ഇത്തരം പരിശ്രമങ്ങള്‍ നടത്തി. നില നില്‍ക്കുന്ന സാംസ്കാരിക പ്രയോഗങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന്റെ ഭാഗമായി നടന്നത്. ഇത്തരമൊരു വീണ്ടെടുക്കല്‍ നടന്നത് പല മേഖലകളിലും ഹൈന്ദവ പാരമ്പര്യത്തില്‍ നിന്നായിരുന്നു. പരമ്പരാഗതമായ ധൈഷണിക ചിന്താധാരകള്‍ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തിലുണ്ടായ ഇത്തരം പ്രതികരണത്തില്‍ ഹൈന്ദവ പാരമ്പര്യത്തിന്റെ അടിയൊഴുക്കാണ് കാണാന്‍ കഴിയുന്നത്. 
  എന്നാല്‍ സമ്പൂര്‍ണ്ണമായും അത്തരമൊരു പാരമ്പര്യത്തെയാണോ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമം നടന്നത് എന്നതില്‍ സംശയമുണ്ട്. കാരണം ഈ ഒരു പ്രവണത കാണുമ്പോള്‍ തന്നെ, ഇന്ത്യയുടെ വൈവിധ്യമുള്ള പാരമ്പര്യങ്ങളെ ദേശീയ പാരമ്പര്യമായി കാണാനുള്ള ശ്രമം കൂടി  രൂപം കൊണ്ടിരുന്നു. 1920കളിലും 30കളിലുമൊക്കെ അത്തരം ശ്രമം ഉണ്ടായി.  പല മേഖലകളിലായി ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, ഇത്തരമൊരു സാംസ്കാരിക വൈവിധ്യത്തിന്റെ പരിണത ഫലമാണ് എന്ന് ഇക്കാലത്ത് തിരിച്ചറിയപ്പെടുന്നുണ്ട്. അതുകൊണ്ട്, ദേശീയതയുമായി ബന്ധപ്പെട്ട സാംസ്കാരികാവബോധം, മതാധിഷ്ഠിതം മാത്രമായിരുന്നു എന്നു പറയുന്നത് ശരിയായിരിക്കില്ല. അതില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നു എന്നും വൈവിധ്യത്തെക്കുറിച്ച് അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും തിരിച്ചറിയപ്പെടണം. 

ഷാനവാസ്: ഹിന്ദുമതം എന്നു താങ്കള്‍ വിശേഷിപ്പിച്ചത്,ബ്രാഹ്മണമതത്തിന്റെ ആശയങ്ങളും പ്രവണതകളുമാണോ? 

പണിക്കര്‍: ബ്രാഹ്മണ മതം എന്നു മാത്രം പറഞ്ഞാല്‍ ശരിയായിരിക്കില്ല. അബ്രാഹ്മണരുടെ ഇടയിലും ഇപ്രകാരം സാംസ്കാരിക രൂപങ്ങളെ മുന്നോട്ടു കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റു വിഭാഗങ്ങളുടെ ഇടയിലും ഉണ്ടായിട്ടുണ്ട്. 

ഷാനവാസ്:  കീഴാള സാംസ്കാരികരൂപങ്ങള്‍ ബ്രാഹ്മണവല്‍ക്കരിക്കാന്‍ ശ്രമം  നടന്നു എന്നു പറയുന്ന പ്രക്രിയ ബോധപൂര്‍വ്വമായ ഒന്നായിരുന്നോ? കീഴാളമായ വേരുകള്‍ ഉണ്ടായിരുന്ന കര്‍ണ്ണാടക സംഗീത പാരമ്പര്യത്തെ ബ്രാഹ്മണവല്‍ക്കരിച്ച്, അതിനെ ഭാരതീയതയിലേക്ക് ഉല്‍ഗ്രഥിക്കാന്‍ നടന്ന ശ്രമം. സുബ്ബലക്ഷമിയുടെ സംഗീതത്തെ ഭാരതീയ ഭക്തിയുടെ ഐക്കണായി അവതരിപ്പിക്കാനുള്ള ശ്രമം. ദേവദാസി കലാ പാരമ്പര്യത്തെ ബ്രാഹ്മണ വിഭാഗം കയ്യാളുന്ന ഒരു പ്രക്രിയ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തോട് അനുബന്ധിച്ചാണ് മദ്രാസിലെ ബ്രാഹ്മണവിഭാഗങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ആര്‍ നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഭരതനാട്യത്തിന്റെ കാര്യത്തിലും ഇതു സംഭവിച്ചെന്ന് സദാനന്ദ മേനോന്‍ പറയുന്നു. 

പണിക്കര്‍: ഈ പറയുന്നത് ശരിയാണെങ്കിലും, ഇന്ത്യന്‍ ദേശീയതാ പ്രസ്ഥാനം വളരെ വിപുലമായ ഒരു ജനകീയ പ്രസ്ഥാനമായിരുന്നു എന്നു നാം തിരിച്ചറിയണം. അതിനെ ഒരു ഉദാഹരണം കൊണ്ട് അടയാളപ്പെടുത്താനോ സ്വഭാവവല്‍ക്കരിക്കാനോ പറ്റി എന്നു വരില്ല. അത് വിപുലമായ ഒരു ജനകീയ അവബോധം രൂപപ്പെട്ട പ്രക്രിയയാണ്. അതില്‍ തീര്‍ച്ചയായും ഹിന്ദു സാംസ്കാരികാവബോധത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ഉണ്ടായില്ല എങ്കിലേ അത്ഭുതത്തിന് ഇടയുള്ളൂ. എന്നാല്‍ ഏതെങ്കിലും ഒരു പ്രവണതയെ മാത്രമെടുത്ത് ഇന്ത്യന്‍ ദേശീയതയുടെ സ്വഭാവമാകെ വിലയിരുത്തുന്നതു ശരിയായിരിക്കില്ല. സംഘപരിവാരത്തിന്റെ ഹിന്ദു ദേശീയതാ സങ്കല്‍പം അബന്ധജടിലമാണ് എന്നതു പോലെത്തന്നെ.  

പണിക്കര്‍: ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്രം, കീഴാളവും ഇതരവുമായ സംഭവനകളെ കയ്യാളുകയും സ്വംശീകരിക്കുകയും ചെയ്തുകൊണ്ട്, ഇന്ത്യാ ചരിത്രത്തിലുടനീളം ഒരു നൈരന്തര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു? ബ്രാഹ്ണവിരുദ്ധ പ്രസ്ഥാനങ്ങള്‍പ്പോലും പില്‍ക്കാലത്ത് ബ്രാഹ്ണവല്‍ക്കരിക്കപ്പെടുക...ഭക്തിപ്രസ്ഥാനത്തിന്റെയും ബുദ്ധ മതത്തിന്റെയും കാര്യത്തില്‍ ഇതു സംഭവിച്ചിട്ടുണ്ട്...

പണിക്കര്‍: സമൂഹത്തില്‍ സ്വാധീനമുള്ള വിഭാഗങ്ങള്‍, അവര്‍ക്കെതിരായ പ്രതിഷേധങ്ങളെ സ്വംശീകരിക്കുന്നു എന്നുള്ളത് ചരിത്രപരമായ വസ്തതയാണ്. എല്ലാ സമൂഹത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. ഒരതിര്‍ത്തി വരെ നവോത്ഥാന പ്രസ്ഥാനത്തിന് സംഭവിച്ചതും ഇതു തന്നെ. അന്ന് നിലവിലിരുന്ന പല ആചാരങ്ങളും നവോത്ഥാന പ്രസ്ഥാനത്തിന്റെ ഫലമായ പുറംതള്ളിയെങ്കിലും, അവയെല്ലാം മറ്റൊരു രൂപത്തിലും ഭാവത്തിലും ഇന്ന്  തിരിച്ചു വരുന്നു എന്ന പ്രക്രിയ ഇതിന്റെ ഭാഗമാണ്. 
ബ്രാഹ്മണ്യത്തിന്റെ, സവര്‍ണ്ണതയുടെ പ്രത്യയശാസ്ത്ര മേല്‍ക്കോയ്മ, അതിന്റെ ആധിപത്യം, അദൃശ്യമായി നില നിലനില്‍ക്കുന്ന ഒരു സാഹചര്യമുണ്ട്്. ഈ പ്രത്യയശാസ്ത്രത്തെ അറിഞ്ഞും അറിയാതെയും പിന്‍പിറ്റാനുള്ള സന്നദ്ധതയാണ് സമൂഹം പലപ്പോഴും പ്രകടിപ്പിക്കുന്നത്. 
  ക്ഷേത്രപ്രവേശന പ്രസ്ഥാനം ഐത്തത്തിനെതിരായ ഒരു സമരമായിരുന്നു എങ്കില്‍ കൂടി, അതില്‍ അന്തര്‍ധാരയായി കാണാന്‍ കഴിയുന്നത് സവര്‍ണ്ണ ആരാധനാ സമ്പ്രദായത്തെ കീഴാളര്‍ സ്വീകരിക്കുന്ന പ്രക്രിയയാണ്്. ആ സമ്പ്രദായത്തിലേക്ക് ദളിത് വിഭാഗങ്ങളും കടന്നു ചെല്ലുകയാണ് ഇന്ന്. എന്നാല്‍ അവര്‍ക്കെല്ലാം അവരുടേതായ ആരാധനാ സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. അവ ഈ കാലഘട്ടത്തില്‍ തിരസ്കരിക്കപ്പെടുകയാണുണ്ടായത്്. കഴിഞ്ഞ നൂറു കൊല്ലത്തിനിടയില്‍ ഇതാണ് സംഭവിച്ചത്. ഇപ്രകാരം മറ്റെല്ലാ കാര്യത്തിലും സവര്‍ണ്ണതയുടെ സാംസ്കാരിക സാമൂഹിക മേല്‍ക്കോയ്മ സ്വാധീനം ചെലുത്തുകയും ഒരതിര്‍ത്തിവരെ സ്വീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നു കാണുന്നത്.  

ഷാനവാസ്: അതേസമയം, വരേണ്യതയുടെയും സവര്‍ണ്ണതയുടെയും രക്ഷാകര്‍തൃത്വത്തില്‍ രൂപപ്പെടുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്ത കലയുടെ കാര്യമോ...അത് ഇന്ന് പൊതുസമൂഹം ആസ്വദിക്കുന്നതും സ്വീകരിക്കുന്നതും  വരേണ്യവല്‍ക്കരണ പ്രക്രിയയായി കാണാന്‍ കഴിയുമോ? മുഗര്‍ ദര്‍ബാറില്‍ പാടിയ ഒരു ഗായകനെ ഇന്നു നാം കേള്‍ക്കുന്ന വിധം...

പണിക്കര്‍: അത്തരത്തില്‍ ഉള്ള കലാരൂപങ്ങള്‍ ഒരു സാംസ്കാരിക വരേണ്യതയുടെ ഭാഗമായി വളര്‍ന്നു വന്നതാണെങ്കില്‍ കൂടി സമകാലീന സമൂഹത്തില്‍ അതിന് അത്തരമൊരു സ്വഭാവമുണ്ടോ? ദളിതന്റെ കലാരൂപങ്ങളുള്‍പ്പെടെ മറ്റെല്ലാ കലാരൂപങ്ങളും,  സമൂഹത്തിന്റെ പൊതുസമ്പത്താണ്. അതില്‍ പങ്കു കൊള്ളാന്‍ എല്ലാ വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സാധിക്കണം. വരേണ്യവര്‍ഗത്തിന്‍േത് എന്ന് വേര്‍തിരിച്ച് കലാരൂപങ്ങളുടെ  ജനാധിപത്യവല്‍ക്കരണത്തെ നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന് ഒരു വലിയ കലാപൈതൃകം നഷ്ടമാകും. അവ നിര്‍മ്മിക്കപ്പെട്ടത് വരേണ്യ രക്ഷാകര്‍തൃത്വത്തിലാണെങ്കിലും കീഴാള ജനതകൂടി അധ്വാനം സംഭാവന ചെയ്ത, ഒരു ഉല്‍പാദന വ്യവസ്ഥയുടെ ഭാഗമായാണ് അവ നിര്‍മ്മിക്കപ്പെട്ടത്. താജ്മഹല്‍ യാഥാര്‍ത്ഥ്യമാക്കിയത് അടിമകളുടെ അധ്വാനമാണ്. അടിമ വ്യവസ്ഥയെ വിമര്‍ശിക്കുമ്പോള്‍ തന്നെ താജ് മഹലിനെ നാം ആസ്വദിക്കാതിരിക്കുന്നില്ലല്ലോ. ഇത്തരം കലാരൂപങ്ങള്‍ ഉണ്ടാകുന്നത് സമൂഹത്തിന്റെ പൊതു പ്രക്രിയയുടെ ഭാഗമാണ്. ആ പ്രക്രിയ പൊതുസമൂഹത്തിന്റെ നിര്‍മ്മിതിയാണ്. 



  ഷാനവാസ്: വരേണ്യ വര്‍ഗത്തില്‍ നിന്നാണ് തൊഴിലാളി, കര്‍ഷക പ്രസ്ഥാനത്തിന്റെ തന്നെ ആദ്യ കാല നേതാക്കളും ബുദ്ധിജീവികളും കടന്നു വരുന്നത് എന്ന് ലെനില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ ഗ്രാംഷിയുടെ വിപുലീകരണമെന്താണ്...

പണിക്കര്‍: ബുദ്ധിജീവികളെക്കുറിച്ച് ഗ്രാംഷിയുടെ സങ്കല്‍പം വളരെ സങ്കീര്‍ണ്ണമാണ്. ബുദ്ധിജീവികളും ഉല്‍പാദന മേഖലയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: വേല ൃലഹമശീിേവെശു യലംലലി വേല ശിലേഹഹലരൌമഹ മിറ വേല ംീൃഹറ ീള ുൃീറൌരശീിേ ശ ിീ മ റശൃലര മ ശ ശ ംശവേ വേല ളൌിറമാലിമേഹ ീരശമഹ ഴൃീൌു, യൌ ശ, ശി ്മ്യൃശിഴ റലഴൃലല, \'ാലറശമലേറ\' യ്യ വേല ംവീഹല  ളമയൃശര ീള ീരശല്യ മിറ യ്യ വേല രീാുഹലഃ ീള ൌുലൃൃൌരൌൃല, ീള ംവശരവ വേല ശിലേഹഹലരൌമഹ മൃല, ുൃലരശലെഹ്യ വേല \'ളൌിരശീിേമൃശല.\' ഗ്രാംഷി അടിസ്ഥാനപരമായും ജൈവ ബുദ്ധിജീവികളെപ്പറ്റിയാണ് പറയുന്നത്. അതായത് ബുദ്ധിജീവികളുടെ ജൈവസ്വഭാവം. ഗ്രാംഷിയുടെ ഭാഷയില്‍ വ്യത്യസ്ത വര്‍ഗ്ഗങ്ങളുടെ ധൈഷണിക നേതാക്കളായി കടന്നു വരുന്നത് ഇത്തരം ജൈവ സ്വഭാവമുള്ള ബുദ്ധിജീവികളാണ്. കീഴാള വര്‍ഗത്തില്‍ നിന്നും വരേണ്യവര്‍ഗത്തില്‍ നിന്നും അത്തരം ബുദ്ധിജീവികള്‍ വളര്‍ന്നു വരും. അവര്‍ വഹിക്കുന്ന പങ്കിനെപ്പറ്റി ഗ്രാംഷി പറയുന്നത്, അദ്ദേഹത്തിന്റെ മറ്റ് പരികല്‍പനകളും സങ്കല്‍പനങ്ങളുമായി ബന്ധപ്പെട്ടാണ്. ബുദ്ധിജീവികളുടെ വര്‍ഗ്ഗബന്ധങ്ങളുടേതുപോലുള്ള കാര്യങ്ങള്‍ വികസിക്കുന്നത് ഇത്തരമൊരു വിപുലീകരണത്തിലൂടെയാണ്്. 

   ഷാനവാസ്: വരേണ്യവിഭാഗത്തില്‍ നിന്നുള്ള ബുദ്ധിജീവികളില്‍, കൂടുതല്‍ ഒഴിവു സമയം കിട്ടുന്ന വിഭാഗം എന്ന നിലക്ക്, സാമൂഹിക വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലയില്‍ കൂടുതലായി മുഴുകാന്‍ ആവും എന്ന ഒരു സവിശേഷതയില്ലേ...

പണിക്കര്‍: ബുദ്ധിജീവി വിഭാഗത്തിന്റെ പ്രവര്‍ത്തനം ഒരു വിശ്രമസ്വഭാവത്തിലുള്ളതായിട്ടല്ല ഗ്രാംഷി വിഭാവന ചെയ്യുന്നത്. ബുദ്ധിജീവി അല്ലാത്ത ആരുമില്ല. നമുക്ക് ബുദ്ധിജീവികളെക്കുറിച്ചേ സംസാരിക്കാനാവൂ, ബുദ്ധിജീവികളല്ലാത്തവരെക്കുറിച്ച് പറയാനാവില്ല എന്നു ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നുണ്ട്. കീഴാള വിഭാഗത്തിന്റെ ജീവിതത്തെ മെച്ചപ്പെടുത്താനും അവരുടെ അവബോധത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അതിനെ രാഷ്ട്രീയവല്‍ക്കാനും ഉള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ് ജൈവബുദ്ധിജീവികളായി വളര്‍ന്നു വരുന്നത്. അതിലൂടെ കീഴാള വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്ക്, അവരുടെ നിശബ്ദമായ അവബോധത്തിന് സാമൂഹ്യാവിഷ്കാരം നല്‍കുന്ന പ്രവര്‍ത്തനമാണ് ബുദ്ധിജീവികള്‍ ഏറ്റെടുക്കുന്നത്. അതില്‍ സ്വാഭാവികമായും വര്‍ഗപരമായ സ്വാധീനങ്ങളും മറ്റു താല്‍പര്യങ്ങളും ആര്‍ടിക്കുലേറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ കീഴാള ബുദ്ധിജീവിയുടെ പ്രവര്‍ത്തനത്തിന് ഒരു റാഡിക്കല്‍ സ്വഭാവവുമുണ്ട്. 

ഷാനവാസ്: തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രനാണ് താന്‍ എന്നാണ് തന്റെ രാഷ്ട്രീയ ബൌദ്ധിക നില്‍പിനെക്കുറിച്ച് ഇഎംഎസ് പറഞ്ഞിട്ടുള്ളത്. ഇപ്രകാരം, മേലാള വിഭാഗത്തില്‍ നിന്ന് ബുദ്ധിജീവികള്‍ കടന്നു വരുമ്പോള്‍ ഒരു ഘട്ടത്തില്‍ അവരെ മേലാള പ്രത്യയശാസ്ത്രം തന്നെ സ്വംശീകരിച്ചു എന്നു വന്നുകൂടേ? ബുദ്ധിജീവിയുടെ ഇത്തരം സ്വാംശീകരണഘട്ടത്തെക്കുറിച്ച് വിശദീകരിക്കാമോ? 

പണിക്കര്‍: ഒരു ബുദ്ധിജീവി ഏതെങ്കിലും ഒരു പ്രത്യേക വര്‍ഗത്തില്‍ ജന്മമെടുക്കുകയും ആ വര്‍ഗസാഹചര്യത്തില്‍ വളര്‍ന്നു വരികയും ചെയ്യുമ്പോള്‍ ആ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അടിമപ്പെടുന്നത് സ്വാഭാവികമാണ്്. അതില്‍ നിന്ന് തൊഴിലാളി വര്‍ഗത്തിന്റെ, അല്ലെങ്കില്‍ കീ
ാള വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന, അതിനെ ഇലാബറേറ്റ് ചെയ്യുന്ന ബുദ്ധിജീവിയായി മാറുന്ന പരിണാമം ഒരു ധൈഷണിക രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ധൈഷണികതയുടെ രാഷ്ട്രീയവല്‍ക്കരണമാണ്്. ഈ പ്രക്രിയ സാധ്യമാകുന്നത്, ബുദ്ധിജീവിയുടെ ജീവിതത്തില്‍ ഒരു താത്വിക ഇടപെടല്‍ നടക്കുമ്പോഴാണ്. തന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റെ ഫോക്കസിലേക്ക് ശ്രദ്ധ മാറുന്നു. അങ്ങനെ ആ യാഥാര്‍ത്ഥ്യത്തിന്റെ വക്താവും പ്രചാരകനുമായി പരിണമിക്കുന്നു. ഇത് നടക്കുന്നത് താത്വികമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ്. മാര്‍ക്സിസ്റ്റ് ആശയങ്ങളുടെ ഇടപെടലാണ്, അതിലേക്കു നയിക്കുന്നത്. ശാസ്ത്രീയമായ, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ഈ പുരോഗതിയെങ്കില്‍ അത് മാര്‍ക്സിസത്തിന്റെ ഇടപെടല്‍ മൂലം സാധ്യമാകുന്നതാണ്. ഇത് ബുദ്ധിജീവി രൂപീകരണത്തിന്റെ ഒരു ഘട്ടമാണ്. 
ഷാനവാസ്: ഈ ഘട്ടത്തിനു ശേഷം ബുദ്ധിജീവി ഒരു ജീര്‍ണ്ണ ഘട്ടത്തിലേക്കു പ്രവേശിച്ചു എന്നു വരാം. മേലാള പ്രത്യയശാസ്ത്രം തിരിച്ച് സ്വാധീനിക്കുന്ന സ്ഥിതി. അങ്ങനെ ബുദ്ധിജീവി പാരമ്പര്യ ജീര്‍ണ്ണതയുടെ പതാകവാഹകരായി മാറുന്ന സ്ഥിതി. നമ്മുടെ കലാകാരന്മാരുടെ ഗൃഹാതുരതയും ഫ്യൂഡല്‍ പ്രേമവും ഉദാഹരണം..
പണിക്കര്‍: വിപ്ളാവബോധം ഉള്‍കൊണ്ട, പുരോഗമന സ്വഭാവമുള്ള ആശയങ്ങള്‍ ഉള്‍കൊണ്ട, ബുദ്ധിജീവി അതില്‍ നിന്ന് തെന്നി മാറി മറ്റൊരു അവസ്ഥയിലേക്ക് പോകുന്നത്, പല കാരണം കൊണ്ടാണ്. ഒന്ന് പുരോഗമന ആശയങ്ങളോടുള്ള പ്രതിബന്ധതയില്‍ താത്വികമായ അടിത്തറയില്ലാതെ വരുന്നത് മൂലം. അതുകൊണ്ട് പുതിയ വെല്ലുവിളികള്‍ സംഭവിക്കുമ്പോള്‍ തൃപ്തികരമായ പ്രതികരണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വന്നു ചേരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മിക്കവാറും ബുദ്ധിജീവികള്‍ ചെയ്യുന്നത്, പുതിയ വെല്ലുവിളികള്‍ മുന്നോട്ടു വെയ്ക്കുന്ന ധാരകളെ സ്വാംശീകരിക്കുക എന്നതാണ്. അതുവഴി വ്യത്യസ്തമായ ഒരു വ്യവസ്ഥയിലേക്ക് സ്വംശീകരിക്കപ്പെടുകയും ചെയ്യുന്നു. ഇടതുപക്ഷ സ്വഭാവമുള്ള ബുദ്ധിജീവികളില്‍, മുതലാളിത്ത പ്രത്യയശാസ്ത്രം ശക്തി സംഭരിക്കുന്ന സന്ദര്‍ഭത്തില്‍ അത്തരം മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. ഇന്ന് ലോകത്തില്‍ ആഗോളീകരണത്തിന്റെ ശക്തി വളര്‍ന്നു വരുന്ന സന്ദര്‍ഭത്തില്‍, മുതലാളിത്തത്തിന്റെ ലോജിക്കിന് അടിമപ്പെടുന്ന ബുദ്ധിജീവികളെ നമുക്കു കാണാം. എന്റെ കാഴ്ചപ്പാടില്‍ അതിന്റെ പ്രധാനപ്പെട്ട കാരണം, താത്വികമായ അടിത്തറയുടെ ദൌര്‍ബല്യമാണ്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങളെ ശരിയായ ത്വാതികമായ നിലപാടിലൂടെ വിശകലനം ചെയ്യാന്‍ കഴിവില്ലാതെ വരുന്ന സ്ഥിതിവിശേഷം. 

ഷാനവാസ്: അതുപോലെ ബുദ്ധിജീവികളില്‍ ഞാന്‍ എന്ന സ്വതം രോഗാതുരമായ അവസ്ഥയില്‍ എത്തുന്ന സ്ഥിതി. തന്റെ ആത്മാന്വേഷണത്തില്‍, ഒരു ബുദ്ധിജീവിക്ക് ഞാന്‍ എന്ന സ്വത്വം പലപ്പോഴും ഒരു മാനദണ്ഡം തന്നെയായി വര്‍ത്തിക്കുന്നുണ്ടല്ലോ. പിന്നെയൊരു ഘട്ടത്തില്‍ ഈ സ്വത്വബോധം തന്റെ അന്വേഷണങ്ങളുടെയാകെ മേല്‍ ആധിപത്യം വഹിക്കുന്ന സ്ഥിതി വന്നു ചേര്‍ന്നേക്കാം. ഫാഷിസത്തിന്റെ ഘട്ടത്തില്‍ ബുദ്ധിജീവികളില്‍ സംഭവിക്കുന്ന സ്വത്വ പ്രതിസന്ധിയായി 'മീ ദ സ്റ്റേറ്റ്' എന്ന പ്രവണതയെ ഗ്രാംഷി സൂചിപ്പിക്കുന്നുണ്ടല്ലോ...

പണിക്കര്‍: ബുദ്ധിജീവികളുടെ പ്രവര്‍ത്തനത്തില്‍ വ്യക്തി എന്നുള്ള നിലക്ക് വളരെ പ്രാധാന്യം സിദ്ധിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. കാരണം ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ ഒരര്‍ത്ഥത്തിലുള്ള അടിത്തറ അതാണ്. അതേസമയം ബുദ്ധിജീവി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഈ സത്വത്തിന്റെ കെണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള കഴിവാണ്. സാമൂഹ്യപ്രശ്നങ്ങളെ തിരിച്ചറിയാന്‍ കഴിയാതെവരുന്ന ഒരാള്‍ വാസ്തവത്തില്‍ ബുദ്ധിജീവിഎന്ന പേര്‍ അര്‍ഹിക്കുന്നില്ല. ബുദ്ധിജീവി സ്വയം ലൊക്കേറ്റ് ചെയ്യുന്നത് സമൂഹത്തിലാണ്്. അപ്പോള്‍ തന്നിലെ വ്യക്തിയെ സാമൂഹികവല്‍ക്കരിക്കാനും സമൂഹവുമായ ജൈവബന്ധം സൂക്ഷിക്കാനും അയാള്‍ക്കു കഴിയണം. 'ഞാന്‍' എന്ന സ്വത്വത്തിന്റെ ചരിത്രത്തെ സാമൂഹിക വര്‍ത്തമാനമായും ഭൂതമായും ബന്ധിപ്പിക്കാന്‍ കഴിയണം.  അതുകൊണ്ട് ബുദ്ധിജീവിക്ക് തന്റെ വ്യക്തിത്വത്തിന്റെ  സാമൂഹികമായ നിലനില്‍പിനെയും  ബന്ധത്തെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. 
 ഇതില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് 'മീ ദ സ്റ്റേറ്റ'് എന്ന പ്രവണതക്ക് അയാള്‍ കീഴടങ്ങുന്നത്. വ്യക്തി എന്ന നിലയില്‍ അന്തിമമായ കഴിവ് എന്നിലാണ്, താന്‍ സ്വരൂപിച്ചെടുക്കുന്നതാണ് പൂര്‍ണ്ണമായ സത്യം എന്ന ഒരു ധാര്‍ഷ്ട്യത്തിലേക്ക് അയാള്‍ പ്രവേശിക്കുന്നു. അയാള്‍ കണ്ടെത്തുന്ന ഈ 'സത്യ'ത്തില്‍ സ്വയം ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതിനെ മാററുരച്ചു നോക്കേണ്ടത്, നമുക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നു നോക്കിയാണ്. മറ്റുള്ളവരുടെ ആശയപ്രബഞ്ചമെന്താണ് എന്ന് അന്വേഷിച്ചാണ്. അതില്ലാതെ വരുമ്പോഴാണ് ഈ രോഗാതുരമായ ബൌദ്ധികാവസ്ഥ വന്നു ചേരുന്നത്. 

ഷാനവാസ്: ഇത് ന്യൂറോട്ടിക് ആയ സ്ഥിതിയിലേക്ക് വികസിച്ചു എന്നുവരാമല്ലോ..ഹിറ്റ്ലറുടെ കാര്യത്തില്‍ ഇത്തരം പഠനങ്ങള്‍  ഉണ്ടായിട്ടുണ്ട്. 

പണിക്കര്‍: ഈ അവസ്ഥയുടെ അന്തിമമായുള്ള വികാസം, പരിണതി അതാണ്. പലര്‍ക്കും സംഭവിച്ചിട്ടുള്ളതാണ്. ഡെല്യൂഷന്‍ എന്നു പറയുന്ന ഒരു ഘട്ടത്തിലേക്ക് ഈ അവസ്ഥ ബുദ്ധിജീവിയെ നയിച്ചുകൂടെന്നില്ല. 

ഷാനവാസ്: ബുദ്ധിജീവിയില്‍ സംഭവിക്കുന്ന മറ്റൊരു പരിണാമമായി, ഗ്രാംഷി, ട്രാന്‍സ്ഫോമിസം എന്ന പരികല്‍പന മുന്നോട്ടു വെയ്ക്കുന്നുണ്ടല്ലോ. ഇതുവഴി ബുദ്ധിജീവിയില്‍ എന്തു മാറ്റമാണ് സംഭവിക്കുന്നത്. ഈ മാറ്റം അവസരവാദത്തില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്? 

പണിക്കര്‍: ഒരു ബുദ്ധിജീവിക്കു ചുറ്റും സംഭവിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണത്തെയാണ് ട്രാന്‍സ്ഫോമിസം സൂചിപ്പിക്കുന്നത്. ആദര്‍ശപരമായ ചില കാഴ്ചപ്പാടില്‍ നിന്ന് വളര്‍ന്നു വന്ന, ചില തത്വങ്ങളില്‍ അധിഷ്ഠിതമായ, ഇതുവരെ താന്‍ പുലര്‍ത്തിയ കാഴ്ചപ്പാട്, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നു തോന്നുമ്പോഴാണ് ഈ മാറ്റം സംഭവിക്കുന്നത്.  വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥ സംസ്ഥാപിതമാകുമ്പോള്‍, അല്ലെങ്കില്‍ വളര്‍ന്നു വരുമ്പോള്‍,  സമൂഹത്തിന്റെ ഭാവി ആ വ്യവസ്ഥ അടിസ്ഥാനമാക്കുന്ന ആദര്‍ശത്തിന്റെ സാക്ഷാല്‍ക്കാരമാണ്, എന്ന ആശയത്തിന് ശക്തി കിട്ടുന്നു. അതിന്റെ സാക്ഷാല്‍ക്കാരമുണ്ടാകുന്നത് സമൂഹത്തിന്റെ പരമപ്രധാനമായ കാര്യമാണ് എന്ന ധാരണയിലെത്തുന്നു. അതില്‍ ബുദ്ധിജീവിക്ക് സംഭാവന ചെയ്യാനുണ്ട് എന്നു കരുതുന്നു. അതിലൂടെ മാത്രമേ സമൂഹത്തിന് വേണ്ടി, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി തനിക്ക് നല്‍കാന്‍ കഴിയുന്ന സംഭാവന അര്‍പ്പിക്കാനാവൂ എന്ന വിശ്വാസം പ്രബലപ്പെടുന്നു. അങ്ങനെ, ഈ പുതിയ ആദര്‍ശത്തിന്റെ ഭാഗമാകാനും, പഴയ ആദര്‍ശത്തെ തിരസ്കരിക്കാനും ഇടയാകുന്നു. ഈ പ്രക്രിയയാണ് ട്രാന്‍സ്ഫോമിസം. അത് പെട്ടെന്ന് സംഭവിക്കുന്നതാണ് എന്നു വരുന്നില്ല. സമയമെടുത്ത് സംഭവിച്ചതാകാം. വ്യക്തിപരമായ അധികാരമോഹം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. ജെന്യൂന്‍ ആയ വിശ്വാസം കൊണ്ടാണ്. അതുകൊണ്ട് ഇത് അവസരവാദത്തില്‍ നിന്ന് വ്യത്യസ്തമാണ്.

ഷാനവാസ്: ഇത് ബോധപൂര്‍വ്വമായി സ്വീകരിക്കുന്നതാണോ? വ്യക്തിപരമായ ഒരു പരിണാമമല്ലേ?

പണിക്കര്‍: ബോധപൂര്‍വ്വം എടുക്കുന്നതാണ്. അതേസമയം അതൊരു പരിണാമ പ്രക്രിയയാണ്. പുതിയ വ്യവസ്ഥയുമായി ബന്ധപ്പെടാനുള്ള തീരുമാനം ബോധപൂര്‍വ്വമാണ്. 

ഷാനവാസ്: അതു പോസിറ്റീവ് ആണോ?

 പണിക്കര്‍: പോസിറ്റീവ് ആണ് എന്നര്‍ത്ഥമില്ല. അത് രണ്ട് വ്യവസ്ഥകളുടെയും താരതമ്യസ്വഭാവത്തില്‍ അധിഷ്ഠിതമാണ്. ചെയ്തു കണ്ടെത്തേണ്ട ഒന്നാണ്. ഒരു കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിക്ക് മുതലാളിത്ത വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് സംഭവിക്കുന്നതെങ്കില്‍, അതു പോസിറ്റീവ് ആണെന്നു പറയാനാവില്ല. 

ഷാനവാസ്: കാലത്തെയും സ്ഥലത്തെയും കുറിച്ചുള്ള അറിവ് ബുദ്ധിജീവിക്ക് ആവശ്യമാണ്. ഉദാഹരണമായി സോഷ്യലിസത്തിന്റെ ഇമ്മീഡിയസിയെക്കുറിച്ച് പറയുന്നതിനു പകരം ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യങ്ങളിലൂന്നുക. ചിലപ്പോള്‍ പ്രഛന്നമായ നിലപാടുകള്‍ എടുക്കേണ്ടി വരിക. 

പണിക്കര്‍: ട്രാന്‍സ്ഫോമിസം തീര്‍ച്ചയായും പ്രഛന്നമായ നിലപാടല്ല. നിലപാടുകളില്‍ പ്രഛന്നത സൂക്ഷിക്കുന്നത് ടാക്റ്റിക്സിന്റെ ഭാഗമാണ്. ട്രാന്‍സ്ഫോമിസത്തില്‍ സ്ഥിരമായ ഒരു മാറ്റമാണ് സംഭവിക്കുന്നത്. ജനാധിപത്യ അധികാരങ്ങള്‍, സ്ഥാപനങ്ങള്‍ എല്ലാം വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ അത്തരത്തില്‍ പ്രഛന്നതയും ടാക്റ്റിക്സുകളും പുതിയ സഖ്യങ്ങളും ഒക്കെ ആവശ്യമായിത്തീരും. അവയൊന്നും അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ സംഭവിക്കുന്ന മാറ്റമല്ല. ട്രാന്‍സ്ഫോമിസം വരുമ്പോള്‍ അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ തന്നെ മാറ്റമുണ്ടാകാറുണ്ട്. ട്രാന്‍സ്ഫോമിസം ഒരു ആദര്‍ശത്തോടുള്ള പ്രതിബന്ധത കൂടി ആകുന്നുണ്ട്. നേരത്തെയുള്ള ആശയങ്ങള്‍ തിരസ്കരിക്കപ്പെടുന്നില്ലെങ്കില്‍ തന്നെ, അതിന്റെ ആശയത്തെ പരാജയപ്പെടുത്തുന്ന ഒരു നിലപാടിലേക്കാണ് ബുദ്ധിജീവി മാറുന്നത്. 

ഷാനവാസ്: ഒരു ബൌദ്ധിക ജീവിതത്തിന് ഇന്‍ട്യൂടീവായ (സ്വാത്മ പ്രചോദിതമായ) തലമുണ്ട്. മാര്‍ക്സിന്റെ പാരീസ് കയ്യെഴുത്തുപ്രതികളില്‍ ഈ ബൌദ്ധികാവസ്ഥയെക്കുറിച്ച് സൂചനയുണ്ട്.  ഇതോടൊപ്പം, വിശകലനാത്കമതയുടേയും സംവാദാത്മകതയുടെയും തലവുമുണ്ട്. സ്വാത്മപ്രചോദിത്വത്തില്‍ നിന്ന് വിശകലനാത്മകതയിലേക്ക് വളരേണ്ട പ്രാധാന്യത്തെപ്പറ്റി 'പ്രകൃതിയുടെ വൈരുധ്യാത്മകയില്‍' എംഗല്‍സ് സൂചിപ്പിക്കുന്നു. ഒരു പക്ഷേ അന്വേഷണങ്ങളും വിശകലനങ്ങളും കൂടുതല്‍ എംപിരിക്കല്‍ ആകേണ്ടതിന്റെ ആവശ്യം... 

പണിക്കര്‍: സ്വാത്മ പ്രചോദിത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബുദ്ധിജീവിക്ക് ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ കഴിയും.  സമൂഹത്തെക്കുറിച്ച് മൂര്‍ത്തമായ കാര്യങ്ങളിലേക്ക് പ്രവേശിക്കാനാകില്ല. സമൂഹത്തെക്കുറിച്ച് വ്യക്തമായ തിരിച്ചറിവുകള്‍ക്ക് മൂര്‍ത്തമായ പഠനം ആവശ്യമാണ്. അതിന് താത്വികമായ പിന്‍ബലവും സാമൂഹ്യശാസ്ത്രപരമായ ഉപകരണങ്ങളും വേണം. മൂര്‍ത്തമായ അപഗ്രഥനങ്ങളല്ലെങ്കില്‍ അവ സെന്‍സേഷനലിസത്തെ സൃഷ്ടിക്കും. ഒരു ആക്ടിവിസ്റ്റിന് വിശകലന ഉപകരണങ്ങളും ഗവേഷകന് ആക്ടിവിസ്റ്റിന്റെ ഉന്മുഖത്വവും ആവശ്യമാണ്.  ഇവ തമ്മില്‍ സംവാദിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. അതില്‍ മാറ്റം വരണം. 

ഷാനവാസ്: കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രധാനപ്പെട്ട ഒരിടമാണല്ലോ പ്രഭാഷണ വേദികള്‍. എന്നാല്‍ നമ്മുടെ വേദികള്‍ സാമാന്യബോധത്തിന്റെ നീതിക്ക് അടിമപ്പെട്ട ഒരവസ്ഥയുണ്ടോ? ഒന്നിനെയും വിമര്‍ശനാത്മകമായി കാണാനോ സ്വീകരിക്കാനോ കഴിയാത്ത ഒരു സ്ഥിതി. എന്താണ് താങ്കളുടെ അനുഭവങ്ങള്‍..

പണിക്കര്‍: സദസ്സ് എളുപ്പം സ്വീകരിക്കാന്‍ സാധ്യതയില്ലാത്ത പല ആശയങ്ങളും ഞാന്‍ പ്രഭാഷണത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം ആശയങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന് സംശയമാണ്. പുതിയ ആശയങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഇടമില്ലാത്ത, അതിനു പ്രാധാന്യം കൊടുക്കാത്ത അവസ്ഥ. മധ്യവര്‍ഗവല്‍ക്കരണത്തിന്റെ പ്രശ്നം. സാമൂഹിക നീതിയില്‍ ഒട്ടും വിശ്വാസമില്ലാത്ത ഒരു മധ്യവര്‍ഗം. കേരളത്തില്‍ അത്തരമൊരു ജീവിതരീതിക്ക് മേല്‍ക്കോയ്മ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്്. സാംസ്കാരിക പ്രവര്‍ത്തനത്തിന് ഒരു പരിപ്രേക്ഷ്യം രൂപീകരിക്കണം. ജനങ്ങള്‍ ഏര്‍പ്പെടുന്ന, അവര്‍ക്ക് പങ്കാളിത്തമുള്ള സാംസ്കാരിക പ്രവര്‍ത്തനം. പ്രസംഗസദസ്സ് പലപ്പോഴും പാസീവ് ആയ ഒരു പങ്കാളിത്തമാണ്്. പ്രഭാഷണം കേട്ട് മടങ്ങിപ്പോയി എന്നല്ലാതെ, അതിന്റെ തുടര്‍ച്ചയായി ഒന്നും സംഭവിക്കുന്നില്ല. സാംസ്കാരിക പ്രവര്‍ത്തനത്തിന് ഒരു തുടര്‍ച്ച സൂക്ഷിക്കാന്‍ എങ്ങനെ കഴിയും എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിന്റെ പരിപ്രേക്ഷ്യങ്ങള്‍ ആരായേണ്ടതുണ്ട്.