Friday, September 7, 2012


ഡോ. പി ജെ ചെറിയാന്‍-സംഭാഷണങ്ങള്‍

മണ്‍പാത്രക്കഷ്ണങ്ങള്‍ പറയുന്ന മനുഷ്യകഥ

"അന്തര്‍ദേശീയ-നാവിക പാതയോരത്ത് തുറന്നുവെച്ച 
 തുറമുഖംപോലെ പട്ടണം....''

ലോകത്ത് നടന്നിട്ടുള്ള പല പ്രധാന ഉല്‍ഖനന ഗവേഷണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ച താങ്കള്‍ക്ക് പട്ടണത്തിന്റെ സവിശേഷതയായി തോന്നുന്നതെന്താണ്?

ി എല്ലാ ആര്‍ക്കിയോളജി സൈറ്റുകളും പലതരത്തില്‍ സങ്കീര്‍ണങ്ങളും അതുവഴി പല സവിശേഷതകളുള്ളതുമാണ്. പട്ടണത്തിനും അതിന്റെതായ ചില പ്രത്യേകതകളുമുണ്ട്.  പട്ടണത്തെ ചരിത്രാരംഭകാലഘട്ടത്തില്‍ ഉള്‍പ്പെടുന്ന ഒരു സൈറ്റായിവേണം കണക്കാക്കുവാന്‍.  ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ളതും പങ്കെടുത്തിട്ടുള്ളതുമായ ഉല്‍ഖനനങ്ങളില്‍ ഏറിയ പങ്കും ഈ ഗണത്തില്‍പ്പെടുന്നവയാണ്.  പട്ടണത്തെ യൂറോപ്യന്‍ ആഫ്രിക്കന്‍ സൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് പ്രിസര്‍വേഷന്‍ കണ്ടീഷനിലുള്ള വ്യത്യാസമാണ്.  മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ തുടങ്ങിയവ കാരണം അവിടങ്ങളില്‍ പുരാവസ്തുക്കള്‍ വലിയ കേടുപാടുകൂടാതെയാണ് ലഭിക്കുന്നത്.   ഇവിടെ സ്ഥിതി നേരെമറിച്ചാണ്.  ഈജിപ്റ്റിലെ ബര്‍ണിക്കയില്‍ വച്ചുണ്ടായ ഒരു ആശയക്കുഴപ്പം ഓര്‍ക്കുന്നു.  അവിടെകണ്ടുകിട്ടി സ്റോറില്‍ സൂക്ഷിച്ചിരുന്ന മണ്‍പാത്രക്കഷ്ണങ്ങളിലെ ലിഖിതങ്ങള്‍ രണ്ടുനാള്‍മുമ്പ് എഴുതിയതുപോലെതോന്നിച്ചു.  യഥാര്‍ത്ഥത്തില്‍ അവ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമേലെ പഴക്കമുള്ളവയായിരുന്നു.  
രണ്ടാമതായി സൈറ്റിനു സംഭവിച്ച നാശത്തിന്റെ തീവ്രസ്വഭാവമാണ്.  പുറത്തുള്ള പല സൈറ്റുകളും പ്രൈമറി കോണ്‍ടക്സ്റില്‍ ഉപേക്ഷിക്കപ്പെട്ടവയും അവയ്ക്ക്മേലെ മണ്ണ്വീണ് അതിനുംമുകളില്‍ പുതിയ സാംസ്കാരിക അടരുകള്‍ രൂപപ്പെട്ടവയുമാണ്.  എന്നാല്‍ പട്ടണത്ത് സാംസ്ക്കാരിക അടരുകള്‍ തമ്മിലുള്ള വേര്‍തിരിവ് വ്യക്തമായി മനസ്സിലാകുന്നുണ്ടെങ്കിലും അടരുകള്‍ക്കുള്ളിലെ പുരാവശിഷ്ടങ്ങള്‍ നശിപ്പിച്ച നിലയിലാണ് കാണുന്നത്.  സൈറ്റില്‍ തുടര്‍ച്ചയായി ഉണ്ടായ ജീവിതത്തിന്റെ പ്രതിഫലനമാകാം ഇത്.  ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും നീണ്ട തുടര്‍ച്ച പുരാവസ്തുക്കളെ ശിഥിലമാക്കുന്ന അവസ്ഥ.
പട്ടണത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ പ്രത്യേകത ഇതുതന്നെയാ
കണം.  ഉദാഹരണത്തിന് പൂര്‍ണ്ണരൂപത്തിലുള്ള മണ്‍പാത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഒരു സെന്റിമീറ്റര്‍ മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള കഷ്ണങ്ങളാണ് മഹാഭൂരിപക്ഷം.  രണ്ട് ഡസനോളം ട്രഞ്ചുകളില്‍ നിന്നായി മുപ്പതു ലക്ഷത്തോളം കളിമണ്‍പാത്രക്കഷ്ണങ്ങള്‍ ലഭിച്ചു എന്നത് പട്ടണത്തിന്റെ വലിയൊരു പ്രത്യേകതയാണ്.  ലോഹവസ്തുക്കള്‍, മേച്ചിലോട്, ഇഷ്ടിക തുടങ്ങി മിക്ക പുരാവശിഷ്ടങ്ങളും ശിഥില
മാക്കിയ അവസ്ഥയിലാണ് ലഭിക്കുന്നത്.  മൂന്നാമത്തെ പ്രത്യേകത പട്ടണം സൈറ്റിന്റെ മൂവായിരം വര്‍ഷത്തോളം നീണ്ട ആയുസ്സാണ്.  കാര്‍ബണ്‍ ഡേറ്റിംഗിന്റെയും അടരുകളുടെ വിശകലനത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ മനസ്സിലാക്കാനാവുന്നത്, ആയിരം ബി.സി.ഇ (ബിഫോര്‍ കോമണ്‍ ഇറ) തുടങ്ങി വര്‍ത്തമാനകാലം വരെ നീളുന്ന മൂവായിരം വര്‍ഷത്തിന്റെ തുടര്‍ച്ചയും ഇടര്‍ച്ചയുമാണ് പട്ടണത്തെ നാലുമീറ്റര്‍ ഘനത്തിലുള്ള മണ്ണ് അടരുകളില്‍ ഉള്ളത് എന്നാണ്.  ഇത്രയും ദീര്‍ഘമായ കാലത്തിന്റെ പ്രാതിനിധ്യമുള്ള സൈറ്റുകള്‍ വളരെ വിരളമായിരിക്കും.    

മനുഷ്യര്‍ ബോധപൂര്‍വം നടത്തിയ ഇടപെടലുകളുടെ ഭാഗമായി തന്നെയാണോ പുരാവസ്തുക്കളുടെ
നാശമുണ്ടാകുന്നത്? പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായും അതു നടന്നിരിക്കില്ലെ? മുസരിസ് കടലെടുത്തുപോയതാണ് എന്നൊരു നിഗമനമുണ്ടല്ലൊ?

ി തുടര്‍ച്ചയായ ജനജീവിതം പുരാവശിഷ്ടങ്ങളുടെ നാശത്തിന് കാരണമാകുമെന്ന് പറഞ്ഞുവല്ലോ.  അത് ബോധപൂര്‍വ്വമായി കൊള്ളണമെന്നില്ല.  പലതരം സാധ്യതകളാണുള്ളത്.  പ്രകൃതി പ്രതിഭാസങ്ങളുടെ കാര്യത്തില്‍ ചില മെച്ചമുണ്ടായി എന്നുവരാം.  പ്രകൃതി നാശം പുരാവസ്തുസ്ഥാനങ്ങളെ പ്രൈമറി കോണ്‍ണ്ടക്സ്റില്‍ നിലനിര്‍ത്തിയതിന്റെ നല്ലൊരു ഉദാഹരണമാണ് തെക്കന്‍ ഇറ്റലിയിലെ പോംപൈ സൈറ്റ്.  മുസിരിസ് താങ്കള്‍ പറഞ്ഞതുപോലെ കടലെടുത്തുപോയതാണ് എന്നൊരു അഭിപ്രായമുണ്ട്. യഥാര്‍ത്ഥത്തില്‍ വേണ്ടവിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്താത്തതിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട സിദ്ധാന്തങ്ങളിലൊന്നാണ് അത്.  മറ്റൊന്ന് കാലവര്‍ഷത്തില്‍ പുരാവസ്തുക്കളെല്ലാം കുത്തിയൊലിച്ചു പോകുന്നതുകൊണ്ടാണ് കേരളത്തില്‍ പുരാവസ്തുസ്ഥാനങ്ങള്‍ രൂപപ്പെടാഞ്ഞത് എന്നായിരുന്നു.  കടലെടുത്ത് പോയെങ്കില്‍ കടലിന്റെ അടിത്തട്ടില്‍ അന്വേഷിച്ചുവേണ്ടിയിരുന്നു അത്തരം സിദ്ധാന്തങ്ങള്‍ പറയുവാന്‍.  ഏതായാലും പട്ടണം ആ കെട്ടുകഥകളെയെല്ലാം ഇല്ലാതാക്കുവാന്‍ കഴിവുള്ള സൈറ്റാണ്.  വേണ്ടവിധത്തില്‍ അന്വേഷിച്ചാല്‍ മുസിരിസിനൊപ്പം സൂചിപ്പിക്കപ്പെട്ടിട്ടുള്ള മറ്റു തുറമുഖങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് തോന്നുന്നത്.  നമ്മുടെ കിഴക്കേ തീരത്തുള്ള മിക്ക തുറമുഖ സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്.  പോണ്ടിച്ചേരിയിലെ അരിക്കമേട,് തമിഴ്നാട്ടിലെ അഴകന്‍കുളം, പൂംപുഹാര്‍, കോര്‍ക്കൈ, വാസവസമുദ്രം, കൊടുമണല്‍ എന്നിവ ഉദാഹരണങ്ങളാണ്. 

 പട്ടണത്ത് ഒരു ആര്‍ക്കിളോജിക്കല്‍ സൈറ്റ് രൂപപ്പെടാനുള്ള സാഹചര്യം എന്തായിരിക്കാം. തുടക്കത്തിലെ ചോദ്യം ആവര്‍ത്തിച്ചാല്‍ എന്താണ് പട്ടണത്തിന്റെ സവിശേഷത?

ി സവിശേഷമായ ഭൌമപ്രക്രിയകളുടെയും അതതുകാലത്തെ ജീവിത പ്രത്യേകതകളുടെയും ദീര്‍ഘകാല പരിണാമമാണ് പട്ടണം സൈറ്റ്.  ഇത് എല്ലാ പുരാവസ്തു സൈറ്റുകള്‍ക്കും ബാധകമാണ്.  മനുഷ്യന് പൊക്കം വയ്ക്കുന്നതുപോലെ ഭൂമിക്ക് പൊക്കം വയ്ക്കുന്ന - ഒരു മണ്‍ത്തരി മറ്റൊന്നിനോട് ചേര്‍ന്ന് - പ്രക്രിയ വലിയൊരു വിസ്മയമാണ്.  ഉദാഹരണത്തിന് പട്ടണത്ത് ഏതാണ്ട് നാലു മീറ്റര്‍ ഘനമാണ് മൂവായിരം വര്‍ഷങ്ങളിലൂടെ ഉണ്ടായത്.  ഇത് ഉദ്ദേശം എഴുപത് ഹെക്ടര്‍ സ്ഥലത്താണ് നടന്നിട്ടുള്ളത്.  ഏതാ
ണ്ടൊരു ചെറിയ കുന്നുപോലെ ഉയര്‍ന്ന പ്രദേശമാ.ണത്.  അവിടെ ശുദ്ധജലമാണ് ലഭിക്കുന്നത്. ഇത് 3000 വര്‍ഷങ്ങള്‍ക്കു മുമ്പും പട്ടണത്തെ സവിശേഷതയുള്ളതാക്കിയിരിക്കാം. വിദേശികളും മറ്റും വന്ന് അവിടെ വ്യാപാരം ചെയ്യാന്‍ കാരണമായതും ഈ പ്രത്യേകതമൂലമായിരിക്കാം. ഇതിനുചുറ്റുപാടുമാകട്ടെ താഴ്ന്ന പ്രദേശങ്ങളാണ്.  അവിടെയൊക്കെ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്.  രണ്ടാമത്തെ ഒരു പ്രത്യേകത പട്ടണത്തിന് ചുറ്റിലും ജലാശയങ്ങളുണ്ട് എന്നതും ആ ഉയര്‍ന്ന പ്രദേശത്താകെ നെടുകെയും കുറുകെയുമായി ധാരാളം ചെറുകനാലുകള്‍ അടുത്തകാലംവരെയുണ്ടായിരുന്നു എന്നതുമാണ്. ഈ സൈറ്റിന്റെ കിഴക്കുഭാഗത്തുള്ള ഇപ്പോഴത്തെ റോഡ്  അടുത്തകാലംവരെ ഒരു കനാലായിരുന്നു. സൈറ്റിന് പടിഞ്ഞാറുള്ള ശ്രീ നാരായണന്റെ വീട് അമ്പത് വര്‍ഷം മുമ്പ് ആ കനാല്‍ വഴി ഇഷ്ടിക കൊണ്ടുവന്നുണ്ടാക്കിയതാണ്.  ഇത്തരം പാലിയോ ചാനലുകള്‍ പലതും ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റംമൂലം ഇല്ലാതായിപ്പോയിട്ടുണ്ട്.  ചുരുക്കത്തില്‍ നാലു വശവും താഴ്ന്നു കിടക്കുന്ന, കടല്‍ നിരപ്പില്‍ നിന്ന് നാലു മീറ്റര്‍ പൊക്കമുള്ള പുരാവസ്തുക്കുന്ന് (അൃരവീഹീഴശരമഹ ാീൌി) എന്നു പറയാവുന്ന പ്രദേശമാണ് പട്ടണം. എവിടെ വെള്ളപ്പൊക്കമുണ്ടായാലും പട്ടണത്ത് വെള്ളപ്പൊക്കമുണ്ടാവില്ല എന്ന് നാട്ടുകാര്‍ പറയും. ഈയൊരു സവിശേഷത ഒരു പുരാവസ്തു സ്ഥാനത്തിന്റെ രൂപീകരണത്തിന് സഹായിച്ചുവെന്നാണ് കരുതുന്നത്.  ഇന്ത്യയിലും ലോകത്തു പലയിടത്തും ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ പൊതുവേ വിജനമായ സ്ഥലത്താണ് കാണപ്പെടാറുള്ളത്.  എന്നാല്‍ പട്ടണം ജനനിബിഡമാണ്. അഞ്ചും പത്തും മുതല്‍ അന്‍പതും അറുപതും സെന്റ് ഭൂമിയുള്ള സാധാരണക്കാരാണ് ഇവിടെ താമസിക്കുന്നത്. ഉല്‍ഖനന ഗവേഷണങ്ങള്‍ക്ക് മുമ്പ് സ്ഥലവാസികളിലൊരാള്‍ക്കുപോലും ഈ പ്രദേശത്തിന്റെ പൌരാണികതയെ സംബന്ധിച്ച് അറിയില്ലായിരുന്നു. പലവിധ ആവശ്യങ്ങള്‍ക്കും കുഴിയെടുത്തപ്പോഴൊക്കെ പാത്രക്കഷ്ണങ്ങളും മുത്തുകളും കിട്ടാറുണ്ടെന്ന് ഇപ്പോള്‍ പലരും പറയുന്നുണ്ട്. മുനമ്പം റോഡ് ഉയര്‍ത്തുമ്പോള്‍ പാടശേഖരം നികത്താന്‍ പട്ടണത്തുനിന്ന് മണ്ണെടുത്തിരുന്നു. അന്നും പല പുരാവശിഷ്ടങ്ങളും അവിടെ കണ്ടിരുന്നെങ്കിലും അത് ആരും ശ്രദ്ധിച്ചില്ല.  അന്നത് മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരമ്പത് വര്‍ഷം മുമ്പെങ്കിലും ഈ സ്ഥലത്തിന്റെ പുരാവസ്തു പ്രാധാന്യം തിരിച്ചറിയപ്പെടുമായിരുന്നു.  മാത്രമല്ല വന്‍തോതില്‍ പട്ടണം നശിപ്പിക്കപ്പെട്ടതും ഒഴിവാക്കുവാന്‍ കഴിയുമായിരുന്നു.

മുവ്വായിരം വര്‍ഷങ്ങള്‍ക്കു മുമ്പുമുതല്‍ ജനവാസമുണ്ടായിരുന്ന ഒരു പ്രദേശത്ത് ഇപ്പോള്‍
താമസിക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള പൌരാണിക സ്മൃതികള്‍ ഇല്ലാതെ വരുന്നതെന്തു
കൊണ്ടാണ്?

ി ഓര്‍മ്മകള്‍ക്ക് ആയുസ്സു വളരെ കുറവാണ് എന്നതാണ് ഒരു കാരണം.  മറ്റൊന്ന് ഈ
പ്രദേശത്ത് നിലനിന്ന ജീവിതത്തിന് സംഭവിച്ച ഇടര്‍ച്ചകളാണ്.  1000 സി.ഇ. മുതല്‍ 1600 സി.ഇ വരെ പട്ടണത്ത് ജനജീവിതമുണ്ടായിരുന്നതിന്റെ  പുരാവസ്തു തെളിവുകള്‍ വളരെ കുറവാണ്.  1600 നു ശേഷം ജീവിതം പുനരാംഭിക്കുന്നതായി കാണാമെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ട് അവസാനത്തോടെ അവിടെയുണ്ടായിരുന്ന ജൂത, സുറിയാനി, മുസ്ളീം വിഭാഗങ്ങള്‍ അവിടം വിട്ടുപോയ തായി ഈ പ്രദേശത്തിന്റെ സെറ്റില്‍മെന്റ് രജിസ്റര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  മാത്രമല്ല ആ രജിസ്ററില്‍ പട്ടണത്തെ പല പറമ്പുകള്‍ക്കും ജൂതപറമ്പ്, അറബി പറമ്പ് തുടങ്ങി കച്ചവടവുമായി ബന്ധപ്പെട്ട പേരുകള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്.
ഓര്‍മ്മകള്‍ ചിലപ്പോള്‍ വളരെ നേര്‍ത്ത രീതിയില്‍ അവശേഷിക്കുന്നതായി തോന്നിച്ച ഒരു അനുഭവമുണ്ട്.  ഷാജനും, സെല്‍വകുമാറും, ഞാനും ചേര്‍ന്ന് നടത്തിയ ഒരു ഫീല്‍ഡ് സര്‍വ്വെയുടെ ഭാഗമായി പെരുംപടന്ന എന്ന സ്ഥലത്ത് വീടുകള്‍ കയറി ഇറങ്ങുമ്പോള്‍ വളരെ പ്രായം ചെന്ന ഒരമ്മ ഞങ്ങളോട് പറഞ്ഞത് "മക്കളേ പട്ടണം പണ്ട് വലിയ പണക്കാരും കച്ചവടക്കാരുമൊക്കെ താമസിച്ചിരുന്ന സ്ഥലമാണെന്ന് എന്റെ മുത്തച്ഛന്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്'' എന്നാണ്.  പട്ടണത്തിന്റെ ഭൂതകാല വാണിജ്യപ്രാധാന്യം അന്ന് വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല.  നടക്കാന്‍ ബുദ്ധിമുട്ടുള്ള അവര്‍ ഒരു ഇരുട്ടുമുറിയിലിരുന്ന് പുറത്ത് നിന്ന ഞങ്ങളോട് സംസാരിക്കുകയായിരുന്നു.  ചരിത്രത്തില്‍നിന്നുള്ള ഒരശരീരിപോലെയാണ് പിന്നീട് അതിനെപ്പറ്റി തോന്നിയത്.  ഓര്‍മ്മകളെ യഥാര്‍ത്ഥത്തില്‍ പുഷ്ടിപ്പെടുത്തുന്നത് ലിഖിതങ്ങളായും മറ്റും അവശേഷിക്കുന്നവയാണ്. നിര്‍ഭാഗ്യവശാല്‍ പട്ടണത്തിന്റെ പുരാതനത്വം സൂചിപ്പിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ല. 16-ാം നൂറ്റാണ്ടാവസാനം, ബിഷപ് റോസ്, പട്ടണത്തെക്കുറിച്ച് ഒരു പരാമര്‍ശം നടത്തിയത് വായിച്ചിട്ടുണ്ട്. പട്ടണം എന്ന കച്ചവടപ്രാധാന്യമുള്ള ഒരു സ്ഥലമുണ്ടെന്നും അവിടെ സുറിയാനി ക്രിസ്ത്യാസിനികളുടെ ഒരു ആരാധനായലം  ഉണ്ടെന്നും എന്നാല്‍ പട്ടണത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് അറിയില്ലായെന്നുമാണ് എഴുതിയിരിക്കുന്നത്.

മുസരിസിനെക്കുറിച്ച് ഏറ്റവുമാദ്യം പരാമര്‍ശിക്കുന്നത് ഏത് കൃതിയിലാണ്?

ി ഇന്ത്യന്‍ ക്ളാസ്സിക്കല്‍ കൃതികളിലായിരിക്കണം മുസിരിസിനെപ്പറ്റിയുള്ള ആദ്യ പരാമര്‍ശങ്ങളുള്ളത്.  ബി.സി.ഇ രണ്ടാം നൂറ്റാണ്ടുമുതല്‍ സി.ഇ. നാലാം നൂറ്റാണ്ടുവരെ കാലപ്പഴക്കം പറയുന്ന സംഘകാല കൃതികള്‍, ചിലപ്പതികാരംപോലെയുള്ള ഇതിഹാസകാവ്യങ്ങള്‍ തുടങ്ങിയവയാണ് അവ.  ബി.സി.ഇ. ഒന്നാം നൂറ്റാണ്ടു മുതല്‍ സി.ഇ. രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലത്തേ
തെന്നു അനുമാനിക്കുന്ന ഗ്രീക്ക്, ലാറ്റിന്‍ രചനകളാണ് മറ്റുള്ളവ. 

ഉല്‍ഖനന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട പ്രശ്നങ്ങളെന്താണ്? 

ി അവിടെ ഉല്‍ഖനനത്തിന് സ്ഥലം കിട്ടുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ആദ്യമൊക്കെ നാട്ടുകാരില്‍ ചിലരെങ്കിലും സഹകരിച്ചിരുന്നു.  നിയമത്തിന്റെ കാര്‍ക്കശ്യമല്ല, അക്കദമിക്  ബോധവല്‍ക്കരണത്തിന്റെ സമീപനരീതികളാണ് അവലംബിച്ചിരുന്നത്.  എന്നാല്‍, പെട്ടന്നൊരു ദിവസം പട്ടണം പ്രദേശം മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നൊരു വാര്‍ത്ത പത്രങ്ങളില്‍ വരികയും അതു വലിയ പ്രശ്നമാകുകയും ചെയ്തു.  പുരാവസ്തുക്കള്‍ കണ്ടാല്‍ അതെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കും എന്നൊരു പ്രചാരം എല്ലാ പോസ്റ്കൊളോണിയല്‍ സമൂഹങ്ങളിലുമുള്ളതാണ്.  സത്യത്തില്‍ ഇതില്‍ ഭാഗിക സത്യമേയുള്ളു.  

പുരാവസ്തു ഗവേഷണത്തിന്റെ പശ്ചാത്തലം കേരളത്തില്‍ ഇല്ലാഞ്ഞതും പലതരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.  


പട്ടണത്ത്നിന്ന് ലഭിച്ച പുരാവസ്തു തെളിവുകളില്‍ ഏതിനൊക്കെയാണ്  കൂടുതല്‍ ഊന്നല്‍? നമുക്കറിയാവുന്ന കാര്യങ്ങളിലേക്ക് പട്ടണത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ എന്തൊക്കെയാണ്?

ി പട്ടണത്ത് ലഭിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി പറയാവുന്നത്.  പശ്ചിമേഷ്യ
യുമായി ബന്ധപ്പെട്ട തെളിവുകളാണ്. പശ്ചിമേഷ്യ എന്നതുകൊണ്ട് ഉദ്ദേശ്യക്കുന്നത് ഇന്നത്തെ ഇറാന്‍, ഇറാക്ക് (മെസപ്പെട്ടോമിയന്‍) പ്രദേശമാണ്.   ഈ ബന്ധം സംബന്ധിച്ച് രേഖാപരമായോ പുരാവസ്തുപരമായോ നമുക്ക് കാര്യമായ തെളിവുകളൊന്നുമുണ്ടായിരുന്നില്ല.  ബി സി ഇ 500
മുതല്‍ ബി സി ഇ 200 വരെയുള്ള കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന മണ്ണടരില്‍നിന്ന് പാര്‍ത്ഥിയന്‍ കാലഘട്ടത്തിലെയും സസാനിയന്‍ കാലഘട്ടത്തിലെയും തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. (300 ബി സി ഇ മുതലാണ് പാര്‍ത്ഥിയന്‍ കാലഘട്ടം.  200 സി ഇ മുതല്‍ 9-ാം നൂറ്റാണ്ടുവരെയുള്ള കാലയളവാണ്  സസ്സാനിയന്‍ കാലഘട്ടം). ഠഏജ അഥവാ ഠൌൃൂൌീശലെ ഏഹമ്വലറ ജീല്യൃേേ എന്നറിയ പ്പെടുന്ന പച്ചയും നീലയും കലര്‍ന്ന മണ്‍പാത്രക്കഷ്ണങ്ങളാണ് അറേബിയന്‍ പ്രദേശങ്ങളു
മായുള്ള ബന്ധത്തിന്റെ  സൂചനയായി പട്ടണത്ത്നിന്ന് ലഭിച്ചത്. അതോടൊപ്പം ഠീൃുലറീ ഷമൃ കളുടെ കഷ്ണങ്ങളും ലഭിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന തെളിവ് ഇന്ത്യന്‍ റൂലെറ്റൈഡ് വേയര്‍ ആണ്.  അവ ഇന്ത്യയുടെ പല ഭാഗങ്ങളുമായുള്ള കച്ചവടബന്ധത്തെ സൂചിപ്പിക്കുന്ന മേല്‍ത്തരം മണ്‍പാത്രക്കഷ്ണങ്ങളാണ്.   ഇവ മൂന്നും ഇന്ത്യയുടെ പശ്ചിമതീരത്തുനിന്ന് ആദ്യമായാണ് ലഭിക്കുന്നത്. ഇംഗ്ളണ്ടിലുള്ള ഡര്‍ഹാം സര്‍വകലാശാലയിലെ വെസ്റ്റ് ഏഷ്യന്‍ സെറാമിക് വിദഗ്ധന്‍ ഡറക് കെന്നറ്റ്, പട്ടണത്ത് നിന്ന് ലഭിച്ച പാര്‍ത്ഥിയന്‍ ഫിഷ് പ്ളെയ്റ്റുകളുടെ കഷണങ്ങള്‍ പരിശോധിക്കുകയും, അവ പാര്‍ത്ഥിയന്‍ കാലഘട്ടത്തില്‍ സമ്പന്നരായ ആളുകളുടെ തീന്‍മേശകള്‍ അലങ്കരിച്ചവയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ത്ഥിയന്‍ കാലഘട്ടം റോമാ സാമ്രാജ്യത്തിനും ക്രിസ്തുമതത്തിനും ഇസ്ളാമിനുമൊക്കെ മുമ്പാണ് ആരംഭിക്കുന്നത്.  സസ്സാനിയന്‍ , ഇസ്ളാമിന് ശേഷവും തുടരുന്നുണ്ട്. അതായത് റോമാക്കാര്‍ക്കും ക്രൈസ്തവ, ഇസ്ളാംമത രൂപീകരണത്തിനുംമുമ്പു തന്നെ അറബികള്‍ പട്ടണത്ത് വന്നതിന്റെ തെളിവുകളാകാം.  നമുക്ക് ലഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ മഹാസമുദ്ര വാണിജ്യ ചരിത്രം സംബന്ധിച്ചും സാംസ്കാരിക വിനിമയ ചരിത്രം സംബന്ധിച്ചും നിര്‍ണായകമായ തെളിവുകളാണ്.  മൂന്നാമത്തെ മണ്ണടരില്‍, അഥവാ ഒന്നാം നൂറ്റാണ്ട് ബി സി ഇ തുടങ്ങി നാലാം നൂറ്റാണ്ട് സി ഇ വരെയുള്ള കാലഘട്ടത്തെ സൂചിപ്പിക്കുന്ന മണ്ണടരില്‍ നിന്നാണ് റോമന്‍ വാണിജ്യബന്ധങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുന്നത്. റോമന്‍ കാലഘട്ടത്തിലെ തെളിവുകള്‍ എണ്ണത്തിലും വൈവിധ്യത്തിലും പട്ടണത്ത് ഒരു റെക്കോര്‍ഡു തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. റോമന്‍ സാമ്രാജ്യാതിര്‍ത്തിക്ക് പുറത്ത് റോമന്‍ കച്ചവടബന്ധത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ തെളിവ് ലഭിച്ചത് പട്ടണത്തുനിന്നാണ്. ഉദാഹരണത്തിന് നാലു സീസണുകളിലായി നടത്തിയ ഉത്ഖനനത്തില്‍ ഏതാണ്ട് 3000ത്തോളം ആംഫോറ കഷ്ണങ്ങളാണ് (അാുവീൃമ) ഇവിടെനിന്ന് ലഭിച്ചത.് (വീഞ്ഞ്, ഒലീവ് ഓയില്‍ തുടങ്ങിയവ കൊണ്ടു വരുന്ന മണ്‍ഭരണികളാണ് ആംഫോറ). ഇതൊരു സര്‍വകാല റെക്കോഡാണ്. ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലാകെ റോമന്‍ കച്ചവടബന്ധത്തിന്റെ തെളിവുകളുള്ള നിരവധി പുരാവസ്തു സ്ഥാനങ്ങളില്‍ കുഴിച്ചുനോക്കിയിട്ടുണ്ടെങ്കിലും അവിടെനിന്നൊന്നും ഇത്രയധികം ആംഫോറ
കഷ്ണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അറബി ബന്ധത്തെ സംബന്ധിച്ചും ഇതുതന്നെയായിരിക്കും സ്ഥിതി. അതേസമയം പട്ടണം കിഴക്കന്‍ ലോകത്തിന്റെ, ഒരുപക്ഷേ ലോകത്തിന്റെ തന്നെ വാണിജ്യ ശൃംഖലയിലെ ഒരു സുപ്രധാന കേന്ദ്രമായി മാറുന്നത് റോമന്‍ കാലഘട്ടത്തിലാണ.് റോമന്‍ കച്ചവടകേന്ദ്രം എന്ന നിലയില്‍ വളര്‍ന്നപ്പോള്‍ അതിനുമുമ്പുള്ള ചരിത്രമാകെ നഷ്ട
മായിപ്പോയതായിരിക്കാം. 

റോമന്‍ ബന്ധത്തില്‍ മാത്രം ഊന്നേണ്ടതുണ്ടോ? അക്കാലത്തുതന്നെ ലോകത്തെ മറ്റ് നാഗരികതകളുമായും പട്ടണത്തിന് ബന്ധമുണ്ടായിക്കൂടെ?

ി ശരിയാകണം.  പക്ഷേ തെളിവുകള്‍ ഇല്ലായെന്നതാണ് നിര്‍ഭാഗ്യമായ സംഗതി.  ഒരു സാദ്ധ്യത റോമന്‍ മേധാവിത്വം സ്ഥാപിതമായപ്പോള്‍ അതുവരെ നിലവിലുണ്ടായിരുന്ന നാവിക വിജ്ഞാനപാരമ്പര്യങ്ങള്‍ എല്ലാം നഷ്ടമായതായിരിക്കാം.  അതില്‍ അറേബ്യന്‍ പാരമ്പര്യങ്ങളുണ്ടാവാം.  നല്ലൊരുദാഹരമാണ് ഹിപ്പാലസ് കടല്‍ക്കാറ്റിനെക്കുറിച്ചുള്ള മിത്ത്. ഇത്തരം കഥകള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്  മുന്‍കാല നാവിക പാരമ്പര്യങ്ങളെയാണ്.  
ഈ പ്രവണതകള്‍ സാമ്രാജ്യത്വ രൂപീകരണത്തെപ്പറ്റി പഠിക്കുന്നവര്‍ക്ക് സഹായകമാകും. ഇന്ത്യക്കാര്‍ക്കും അറബികള്‍ക്കും റോമാസാമ്രാജ്യത്തിന്റെ നിര്‍മിതിയില്‍ പങ്കുണ്ടോ എന്ന് ചോദിച്ചാല്‍ അത് തെറ്റാവില്ല; ആ അര്‍ഥത്തില്‍ പട്ടണം വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. റോമക്കാര്‍ക്ക് മുമ്പ് കച്ചവടബന്ധങ്ങളുണ്ടായിരുന്നു എന്ന കാര്യം പുരാവസ്തുതെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാവുമ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ
വാണിജ്യബന്ധങ്ങളെക്കുറിച്ചുള്ള അറിവില്‍ നിര്‍ണായക വഴിത്തിരിവിന് അത് കാരണമാവുകയാണ്.  ചുരുക്കത്തില്‍ ഇന്ത്യക്കാരുടെയും അറബികളുടെയും ജൂതസമൂഹങ്ങളുടെയും ഈജിപ്റ്റു
കാരുടെയും നിരവധി സംഭാവനകള്‍ ഉപയോഗപ്പെടുത്തിയാണ് റോമാസാമ്രാജ്യ വാണിജ്യം
രൂപീകരിക്കപ്പെട്ടത്.  പിന്നീട് ഇതെല്ലാം സ്വന്തമാക്കുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്. റോമന്‍ സാമ്രാജ്യത്തില്‍ നിലവില്‍ ഉണ്ടായിരുന്ന ലോഹശാസ്ത്രവിദ്യയെക്കാള്‍ ചില അംശങ്ങളില്‍ പട്ടണത്തെ ഇരുമ്പാണികള്‍ മികച്ചവയായിരുന്നുവെന്ന് ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടത്തിയ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. 

പശ്ചിമേഷ്യന്‍ നാഗരികതയെ തകര്‍ത്തിട്ടാണ് റോമക്കാര്‍ വരുന്നത് എന്നാണോ പറഞ്ഞുവച്ചത്?

ി അങ്ങനെ പറയാന്‍ തെളിവുകളില്ല. പശ്ചിമേഷ്യന്‍ തെളിവുകള്‍ പട്ടണത്തെ റോമന്‍
കാലത്തും ലഭിക്കുന്നുണ്ട്. അവര്‍ പരസ്പരം സഹവര്‍ത്തിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് അനുമാനിക്കാം. അത്തരമൊരു സഹവര്‍ത്തിത്വം നടന്നില്ലെങ്കില്‍ കച്ചവടമല്ല സംഘര്‍ഷമാകും ഉണ്ടാവുക.

പുരാതന കാലത്ത് ഇന്നത്തെ അര്‍ത്ഥത്തില്‍ സാമ്രാജ്യങ്ങള്‍ തമ്മില്‍ മത്സരങ്ങളും പോരും ഉണ്ടായിരുന്നുവെന്ന് പറയുന്നത് ശരിയായിരിക്കുമോ? ഈ കാഴ്ചപ്പാട് വെച്ചുകൊണ്ട് ആ കാല ഘട്ടങ്ങളിലെ സാംസ്കാരിക ബന്ധങ്ങളെ വിലയിരുത്തിയതില്‍ അപാകതയില്ലെ?

ി അത് ശരിയാണ്. അഗസ്റ്റസ് സീസറാണ് റോമാസാമ്രാജ്യത്തിന്റെ സ്ഥാപകന്‍.  അദ്ദേഹത്തിന്റെ കീഴടക്കല്‍ രീതികള്‍ പില്‍ക്കാല സാമ്രാജ്യത്വ നയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്ന് വായിച്ചത് ഓര്‍ക്കുന്നു.  കൊടുക്കല്‍ വാങ്ങലുകളില്‍ ഉദാരതയും ചൂഷണത്തിന്റെ തോതിലും രീതിയിലും വളരെ മയമുള്ള സമീപനവുമായിരുന്നത്രേ.  അധിനിവേശത്തിനു പകരം മാന്യത പുലര്‍ത്തിയ വിനിമയരീതികള്‍ ഉണ്ടായിരുന്നിരിക്കാം.  പട്ടണം ഇക്കാര്യങ്ങളിലൊക്കെ ചില പുതിയ തെളിവുകള്‍ നല്‍കിയേക്കാം. 

പൂര്‍വ നാഗരികതയുടെ അറിവുകളെ റോമാ സാമ്രാജ്യം തങ്ങളുടേതാക്കിമാറ്റി എന്നും പൂര്‍വ നാഗരികതകള്‍ തമ്മിലുള്ള ബന്ധത്തെ മറച്ചുപിടിച്ചുകൊണ്ട് തങ്ങളുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെ അനുമാനിച്ചല്ലോ. ഇതെല്ലാം മേല്‍പറഞ്ഞ ഉദ്ദേശങ്ങളോടെ
ബോധപൂര്‍വം ചെയ്ത പ്രവൃത്തികളായിരിക്കുമോ?

ി വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണത്. ഉദാഹരണത്തിന് ഹിപ്പാലസ് കാറ്റിന്റെ കഥ പ്രചരിപ്പിച്ചതില്‍ എല്ലാവരും പങ്കാളികളാവാം.  ഇത് ബോധപൂര്‍വ്വമെന്നതിനെക്കാള്‍ അധികാര
ഘടനകള്‍ക്ക് കീഴ്പ്പെടുന്ന അവസ്ഥയില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്.  തുടര്‍ന്ന് വന്ന യൂറോ-കേന്ദ്രിത കാഴ്ചപ്പാടുകള്‍ അത്തരം മനോഭാവങ്ങളെ ദൃഢീകരിക്കുന്നതായി കാണാം.  പരിഷ്കൃതരായ യൂറോപ്പുകാര്‍ ഇവിടെ വന്ന് അപരിഷ്കൃതരായ ഇവിടുത്തെ ജനവിഭാഗങ്ങളുമായി കച്ചവടം ചെയ്തു എന്ന തരത്തിലാണ് വിശകലനങ്ങള്‍ പോകുന്നത്. അവര്‍ പരിഷ്കൃതരും നമ്മള്‍ പ്രാകൃതരും.  നമ്മുടെ ദേശീയതയുടെ കാലത്ത് രൂപപ്പെട്ട ചരിത്രകാഴ്ചപ്പാടുകള്‍പോലും അവയെ അംഗീകരിക്കുന്ന നിലയിലാണുള്ളത്.
അറബികളും റോമക്കാരും വരുന്നതിനുമുമ്പ് പട്ടണത്തെ ജനസമൂഹത്തിന് ഇന്ത്യക്കകത്തുതന്നെ ദീര്‍ഘദൂര കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന പുതിയ തെളിവുകള്‍ ചെറിയ കാര്യ
മല്ല.  മേല്‍ത്തരം കളിമണ്ണില്‍ പ്രത്യേക തരം മുദ്രണങ്ങളുള്ള റൂലറ്റെഡ് വേര്‍ (ഞീൌഹലലേേറ ണമൃല) മണ്‍പാത്രങ്ങളുടെ മൂവായിരത്തില്‍പരം കഷ്ണങ്ങളാണ് പട്ടണത്ത്നിന്ന് കണ്ടെത്തിയത്.  ചെളിയരച്ച് ഉണ്ടാക്കുന്നതാണ് ഫൈന്‍ പോട്ടറി. മോര്‍ട്ടിമര്‍ വീലര്‍ കരുതിയത് ഇവയെല്ലാം റോമന്‍ പാത്രക്കഷ്ണങ്ങളായിരിക്കാമെന്നാണ്.  മേല്‍ത്തരമായതെല്ലാം റോമന്‍ എന്നൊരു നിലപാട് അന്ന് സ്വാഭാവികമായിരുന്നു.  എന്നാല്‍ അവ  തെക്കെ ഇന്ത്യയില്‍തന്നെ നിര്‍മ്മിച്ചതാവാം എന്നാണ് പോണ്ടിച്ചേരി സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ രാജന്‍ അഭിപ്രായപ്പെടുന്നത്. പിന്നെ പട്ടണത്തുനിന്ന് കണ്ടെടുത്ത ആഭരണങ്ങളുടെ പ്രത്യേകതകള്‍, മുത്തുകള്‍ രൂപപ്പെടുത്തുന്നതിലെ വൈഭവം ഇതെല്ലാം ആധുനിക കാലത്തെ സാങ്കേതികതയുമായി കിടപിടിക്കുന്നതാണ്. ഇവ തദ്ദേശീയമാണെന്ന കാര്യത്തില്‍ സംശയമുണ്ടാകേണ്ട കാര്യമില്ല.  ഈവക കാര്യങ്ങള്‍ വിരല്‍
ചൂണ്ടുന്നത് മികച്ച ഉല്പാദനവും അന്താരാഷ്ട്ര വിപണനവും നടത്താന്‍ കെല്‍പ്പുള്ള ഒരു ജന
സമൂഹം ഇവിടെ ഉണ്ടായിരുന്നുവെന്നതാണ.് വക്രീകരിക്കപ്പെട്ട കാഴ്ചപ്പാടുകളും പ്രകീര്‍ത്തിക്കപ്പെടുന്ന പൌരാണിക സാമ്രാജ്യങ്ങളും ഇത്തരം നാഗരികതകളെയും ആ ജനസമൂഹങ്ങളുടെ ശേഷികളെയും പലവിധത്തില്‍ മറയ്ക്കുന്നുണ്ട്. ഇത് ബോധപൂര്‍വമാകാം, ചിലപ്പോള്‍ നിഷ്കളങ്ക
മായും.

ഇന്ത്യയില്‍ കണ്ടെത്തിയ മറ്റ് പൌരാണിക തുറമുഖങ്ങളെക്കാള്‍ പ്രാധാന്യമുണ്ടോ പട്ടണ
ത്തിന്?

ി ഇക്കാര്യത്തില്‍ സമാനതകളില്ലാത്ത പുരാവസ്തു സ്ഥാനമാണ് പട്ടണം.  വളരെ പ്രകീര്‍ത്തിക്കപ്പെട്ട അരിക്കമേടില്‍ നിന്ന്  ദീര്‍ഘകാലത്തെ ഗവേഷണഫലമായി ലഭിച്ചത് 500 നു താഴെ
റോമന്‍ കളിമണ്‍പാത്രക്കഷ്ണങ്ങളാണ്.  പട്ടണത്ത്  നിന്നാകട്ടെ ഈക്കഴിഞ്ഞ സീസണില്‍ നിന്നുമാത്രം 2000-ത്തില്‍പ്പരം കഷ്ണങ്ങളാണ് ലഭിച്ചത്. റോമന്‍ വാണിജ്യബന്ധങ്ങളില്‍ പട്ടണത്തിന്റെ റോള്‍ മനസിലാക്കാന്‍ ഇത് ധാരാളമാണ്. നേരത്തെ പറഞ്ഞ പശ്ചിമേഷ്യന്‍ തെളിവുകളെല്ലാം മറ്റു തുറമുഖങ്ങളില്‍നിന്ന് പട്ടണത്തെ വ്യത്യസ്തമാക്കുന്നു.
മറ്റു തുറമുഖങ്ങളെക്കാള്‍ പട്ടണത്തിനും കേരളക്കരയിലെ മറ്റു സമകാലീന തുറമുഖ
ങ്ങള്‍ക്കുമുള്ള പ്രത്യേകത അവയുടെ സ്ഥാനം ആഫ്രിക്കന്‍, യൂറോപ്പ് ഭൂഖണ്ഡങ്ങള്‍ക്കും പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കും അഭിമുഖമായിട്ടായിരുന്നു എന്നതാണ്.  കടല്‍ക്കാറ്റ് അവിടെ
നിന്നുള്ളവരെ നേരിട്ട് ഇങ്ങോട്ട് എത്തിക്കുമായിരുന്നു.  അതിശോക്തികലര്‍ത്തി പറഞ്ഞാല്‍ 2000 വര്‍ഷങ്ങള്‍ക്കുമപ്പുറം അന്തര്‍ദേശീയ-നാവിക പാതയോരത്ത് തുറന്നുവെച്ചൊരു തുറമുഖമായി രിക്കണം പട്ടണം.  കേരളക്കരയിലെ ജനങ്ങള്‍ ആഗതരുമായി എങ്ങനെ ഇടപഴകി എന്നതറിയാനുള്ള താക്കോലാണ് പട്ടണം പുരാവസ്തു തെളിവുകള്‍.  ആദ്യകാല വിദേശബന്ധങ്ങളുടെ ചരിത്രം തന്നെയാകും അവയിലുണ്ടാകുക.   

പട്ടണത്തുണ്ടായിരുന്ന ജനസമൂഹത്തിന്റെ ദൈവവിശ്വാസം എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് സൂചന നല്‍കുന്ന എന്തെങ്കിലും കിട്ടിയിട്ടുണ്ടോ?

ി തെളിവുകളൊന്നും കിട്ടിയിട്ടില്ല; ജാതിതിരിവുകള്‍ ഉണ്ടാവുന്നതിനുമുമ്പുള്ള സാമൂഹ്യ പശ്ചാത്തലമാണ് അന്ന് കേരളക്കരയില്‍ ഉണ്ടായിരിക്കുക.  ഇന്ന് നമുക്കറിയാവുന്ന പല പ്രമുഖ മതങ്ങളും 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ടിരുന്നില്ല.  ഈ സാഹചര്യത്തില്‍ പട്ടണം ഉള്‍പ്പെടുന്ന പ്രദേശത്ത് ബുദ്ധ-ജൈന സാന്നിധ്യമാകണം ഉണ്ടായിരുന്നത്.  റൂലറ്റെഡ് വെയര്‍ (ഞീൌഹലലേേറ ണമൃല) തുറന്നു തരുന്നത് ഈയൊരു സാധ്യതയാണ്. കാരണം ഇവ കച്ചവടസമൂഹങ്ങളുമായി ബന്ധപ്പെട്ടു വ്യാപിച്ച മതങ്ങളായിരുന്നല്ലൊ.  മത വിശ്വാസത്തെ സംബന്ധിച്ച് ഏതെങ്കിലും രീതികളില്‍ വ്യക്തമായ അഭിപ്രായം  രൂപീകരിക്കാവുന്ന തെളിവുളൊന്നും  കിട്ടിയിട്ടില്ല. 

മതങ്ങളെക്കുറിച്ച് ഇന്നുള്ള ഒരു ധാരണയില്‍ നിന്നല്ലെ ബുദ്ധമതത്തെക്കുറിച്ച് പറയുന്നത്. മതങ്ങളൊന്നുമില്ലെങ്കിലും കച്ചവടം നടക്കുമായിരുന്നില്ലെ?

ി സാധ്യത കുറവാണ്.  പരമ്പരാഗത സമൂഹങ്ങളില്‍ പ്രത്യേകിച്ച്.  അന്നത്തെ മതത്തിന്റെ റോളും ഇന്നത്തെ മതത്തിന്റെ അവസ്ഥയും തമ്മില്‍ വളരെ വ്യത്യസ്തതകളുണ്ട്.  ഏതായാലും  ചോദ്യങ്ങള്‍ നല്ലതാണ്.  പക്ഷേ ഉത്തരം പുരാവസ്തുശാസ്ത്രത്തില്‍ തെളിവുകളിലൂടെ മാത്രമേ സാധ്യമാകൂ. 

കച്ചവടമൊക്കെ നടക്കാന്‍ മതമല്ലാതെ ജനസമൂഹത്തെ ഒരുമിച്ച്  നിര്‍ത്തുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ (ആശിറശിഴ ളീൃരല) ഉണ്ടായിക്കൂടെ, നിയോ ലിബറലിസംപോലെ?

ി അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടാം; പക്ഷേ തെളിവുകള്‍ വേണം. ഭരണകൂടവും കച്ചവട വും ചരിത്രത്തില്‍ ആവശ്യതയാണെങ്കില്‍ സംഘടിത മതവും ഘടനാപരമായി തന്നെ അനിവാര്യ
മായിരുന്നു..  അതുണ്ടാക്കിയ പ്രത്യയശാസ്ത്രമണ്ഡലം സൂക്ഷ്മപഠനം ആവശ്യപ്പെടുന്ന വിഷയമാണ്.

ബുദ്ധമതംപോലെ ജൂതമതത്തിന്റെ പാരമ്പര്യവും പട്ടണത്ത് പരിഗണിക്കേണ്ടതല്ലെ?

ി നല്ലൊരു ഒരു ചോദ്യമാണ.് ഞാന്‍ തിരിച്ച് ചോദിക്കട്ടെ.  ബുദ്ധപാരമ്പര്യം ജൂത-ക്രിസ്തുമതങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവുമോ. ജൂത സ്വാധീനവും ഇവിടെ ഉണ്ടാകാം എന്നപോലെ പശ്ചിമേഷ്യന്‍ സമൂഹങ്ങളില്‍ നമ്മുടെ സ്വാധീനവും ഉണ്ടാവാന്‍ സാധ്യതയുണ്ട്.  അതിനുള്ള തെളിവുകള്‍ പട്ടണത്ത് ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാം.

ജൂതമതക്കാരുടെ പാരമ്പര്യം, പലായനം, അവര്‍ ലോകമാകെ ചിതറിയ ജനതയായിത്തീരാനും പിന്നെ ഒരു രാഷ്ട്രമായി ഒന്നിച്ചു ചേരാനും ഇടയായത്, തുടങ്ങിയവയെക്കുറിച്ച്?

ി പ്രാചീനകാലത്ത് ജൂതന്മാരുടെ നിര്‍ണായക സ്വാധീനമുണ്ടായിരുന്നത് കേരളത്തിലാണ്. റോമന്‍ കാലത്ത് ജൂതര്‍ വഹിച്ച പങ്ക് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഗൌരവതരമായ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്.  ഹീബ്രു സര്‍വകലാശാല സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നിയത്, അവര്‍ക്ക് മധ്യകാലം തുടങ്ങിയുള്ള പ്രത്യേകിച്ച് കൊച്ചിന്‍ ബന്ധങ്ങള്‍ മാത്രമേ അന്വേഷണ വിഷയമായിട്ടുള്ളൂ എന്നാണ്. ഇന്ത്യാ-റോമന്‍ വാണിജ്യബന്ധങ്ങളില്‍ ജൂത-അറബി സമൂഹങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.  പശ്ചിമേഷ്യന്‍ പഠനങ്ങളില്‍ ഈയൊരു സാധ്യത പട്ടണം തുറന്നുവെക്കുന്നുണ്ട്. 

ദക്ഷിണേന്ത്യയെ സംബന്ധിച്ച് പട്ടണത്തിന്റെ പ്രസക്തി?

ി ദക്ഷിണേന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ പരിണാമങ്ങള്‍ സംബന്ധിച്ചു കൂടുതല്‍ വ്യക്തത നല്‍കാന്‍ പട്ടണത്തിന് കഴിഞ്ഞേക്കാം.  ഇവിടെ നിന്നു ലഭിക്കുന്ന തെളിവുകളിലേറെയും വാണിജ്യ -സാംസ്ക്കാരികവിനിമയങ്ങളെ സംബന്ധിച്ചുള്ളതാണ്.  ഇത് ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങളില്‍ ദക്ഷിണേന്ത്യയുടെ സ്ഥാനം പുനര്‍നിര്‍ണ്ണയിച്ചേക്കാം.

ആര്യാധിനിവേശത്തെക്കുറിച്ച് പട്ടണം എന്തെങ്കിലും സൂചനകള്‍ നല്‍കുന്നുണ്ടോ?

ി തെളിവുകളെ തൊട്ട് മറുപടി പറയുകയാണ് പുരാവസ്തുശാസ്ത്രം ചെയ്യുന്നത്.  അതുകൊണ്ട് ഒന്നും പറയാന്‍ കഴിയില്ല.

ലിഖിതങ്ങള്‍ കിട്ടിയിട്ടുണ്ടോ?

ി പട്ടണത്തുനിന്ന് വളരെ കുറച്ചു മാത്രമേ കിട്ടുന്നുള്ളു. തമിഴ്നാട്ടില്‍നിന്നൊക്കെ ബ്രാഹ്മി
ലിപി കോറിയ ധാരാളം പാത്രക്കഷ്ണങ്ങള്‍ കിട്ടുന്നുണ്ട്. പട്ടണത്തുനിന്ന് ഇത് കിട്ടാത്തത് ഒരര്‍ത്ഥത്തില്‍ അത്ഭുതമാണ്. ഇത്രയും നാഗരികതയുള്ള ഇക്കൂട്ടര്‍ അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു എന്നു കരുതുവാന്‍ കഴിയുകയില്ലല്ലോ. ഈക്കഴിഞ്ഞ സീസണില്‍ ലഭിച്ച ഒരു നാരായം പുതിയ ദിശയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അവര്‍ എഴുത്തോലയില്‍ എഴുതുവാന്‍ കഴിവുള്ളവര്‍ ആയിരുന്നിരിക്കാം.  ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു കാര്യം രണ്ടാം നൂറ്റാണ്ട് സി.ഇ യിലെ മുസിരിസ് കച്ചവടരേഖ പാപ്പിറസില്‍ എഴുതിയിരുന്നതാണ് എന്നാണ്.  മുസിരിസിലെ ഒരു കച്ചവടക്കാരനും അലക്സാണ്ട്രിയയില്‍നിന്നുള്ള ഒരു ബാങ്കറും തമ്മില്‍ 2-ാം നൂറ്റാണ്ട് ബി സി ഇ യില്‍ഗ്രീക്ക് ഭാഷയില്‍ എഴുതിയുണ്ടാക്കിയ ഈ ഉടമ്പടി ഇപ്പോള്‍ വിയന്ന മ്യൂസിയത്തിലാണുള്ളത്. 

നാണയം?

ി ആദ്യചേര കാലഘട്ടത്തിലെ നാണയങ്ങള്‍ ആദ്യമായിട്ടാണ് ഒരു പുരാവസ്തു സന്ദര്‍ഭത്തില്‍ ലഭിക്കുന്നത്. ഇതില്‍ ലിപിയില്ല. ആനയുടെ ചിഹ്നമാണുള്ളത്. മറുഭാഗത്ത് അമ്പും വില്ലും. ഈ തെളിവുകള്‍ പ്രാചീനകേരളത്തിന്റെ രാഷ്ട്രീയ ഭരണകൂട അവസ്ഥകള്‍ മനസ്സിലാക്കുന്നതിന് നിര്‍ണ്ണായക തെളിവുകളാണ്.

പോട്ടറി (മണ്‍പാത്ര കഷ്ണങ്ങള്‍)?

ി പുരാവസ്തുക്കളില്‍ കളിമണ്‍പാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളത്.  കളിമണ്ണ് പാകപ്പെടുത്തി 600 ഡിഗ്രി സെല്‍ഷ്യസിനും അതിനുമുകളിലും ചുട്ടെടുക്കു
മ്പോള്‍ അതിനുണ്ടാകുന്ന പരിണാമമാണ് അതിനെ വിലപ്പെട്ട പുരാവസ്തുവായി മാറ്റുന്നത്.  പുതിയ അവസ്ഥയില്‍ അതിന് ദീര്‍ഘായുസ്സാണുള്ളത്, മാത്രമല്ല അവയ്ക്ക് അതില്‍ അന്തര്‍ലീനമായ സാമൂഹിക, പാരിസ്ഥിതിക സന്ദര്‍ഭങ്ങളെ
ക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയും.  പുരാവസ്തുവിജ്ഞാനത്തിന്റെ പ്രധാന തെളിവ് കളിമണ്‍പാത്രങ്ങളാണെങ്കില്‍ പട്ടണത്തോളം വലിയ പുരാ
വസ്തു സ്ഥാനം വേറെയുണ്ടാകുകയില്ല.  ഈ സീസണില്‍ മാത്രം ഇരുപത് ലക്ഷത്തിലേറെ മണ്‍പാത്രക്കഷ്ണങ്ങളാണ് ലഭിച്ചത്. 

ഇനി എങ്ങനെയാണ് ഈ പഠനം മുന്നോട്ട് പോകുക? സൂക്ഷ്മമായ പഠനത്തിന് കേരളത്തിലെ ശൈശവ ദശയിലുള്ള ആര്‍ക്കിയോളജി ശാഖക്ക് ശേഷിയുണ്ടോ?

ി അന്തര്‍ദേശീയ നിലവാരമുള്ളതും മികച്ച അക്കദമിക് പങ്കാളിത്തമുള്ളതുമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുവാന്‍ കെ.സി.എച്ച്.ആറിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ പട്ടണം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഒരു സൈറ്റ് മ്യൂസിയം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.  പട്ടണത്തിന്റെ ശാസ്ത്രീയ സംരക്ഷണം ജനങ്ങളുടെ പങ്കാളി ത്തത്തില്‍ ഉറപ്പാക്കുകയെന്നതാണ് ഉടനെ ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്തം.  അതിനോടൊപ്പം ആര്‍ക്കിയോ സയന്‍സിന് മുന്‍തൂക്കമുള്ള ഒരു അന്തര്‍ദേശീയ പഠനകേന്ദ്രവും  അഭിലഷണീയമാണ്.  ഈ രണ്ടുകാര്യങ്ങളും മുന്‍നിര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.  

ഇപ്പോള്‍ ഉല്‍ഖനനം നടന്ന സ്ഥലമേതെങ്കിലും ഏറ്റെടുക്കുന്നുണ്ടോ?

ി ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയില്‍ സ്ഥലം വാങ്ങുവാനാണ്
കെ.സി.എച്ച്.ആര്‍ ശ്രമിക്കുന്നത്.  ആരെയും ഒഴിപ്പിച്ച്കൊണ്ട് സ്ഥലമെടുക്കുവാന്‍ കെ.സി.എച്ച്.ആറിന് പദ്ധതിയില്ല.  ആളുകളെ പുറത്താക്കി ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നത് തീര്‍ത്തും ശരിയല്ലാത്തൊരു കൊളോണിയല്‍ പാരമ്പര്യമാണ്.  ഈ വിഷയത്തില്‍ അര്‍ത്ഥവത്തായ ബദല്‍ പൈതൃക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് അഭികാമ്യം. ി

No comments:

Post a Comment